Monday, July 17, 2006

"ക്യാ"വേരി Download Drama

മലയാളം വേര്ഡ് പ്രോസസ്സിംഗ് സോഫ്റ്റ്വെയറായ "ക്യാ"വേരിയില് മലയാളം സ്പെല് ചെക്കു് ചെയ്യാന് സൌകര്യമുണ്ടു് എന്ന പെരിങ്ങോടന്റെ സ്ക്രീന് ഷോട്ടുകള് കണ്ടപ്പോള് മനസിലായി. എന്നാല് ഇവനെയൊന്ന് പരീക്ഷിച്ചുകളയാമെന്ന് കരുതി. ഈ സാധനം ഒന്ന് ഡൌണ്ലോഡ് ചെയ്ത് ഇന്സ്റ്റാള് ചെയ്യാന് കഴിഞ്ഞ നാലു ദിവസമായി ഞാന് പരിശ്രമിക്കുന്നു.

കാല് ഭാഗമാകുമ്പോള് തന്നെ അത് നില്ക്കും. വലിയ പ്രതീക്ഷയൊന്നും ഇല്ലാതെ www.malayalamresourcecentre.org എന്ന "ദൈവത്തിന്റെ സ്വന്തം" സര്ക്കാര് സ്ഥാപനത്തിലേക്കു website-ല് കണ്ട ഒരു നമ്പരില് ഫോണ് വിളിച്ചു. (കാരണം ഈ-മെയില് അയച്ചാല് മറുപടിയൊന്നും കിട്ടുകയില്ല എന്ന് എനിക്കു നല്ലതുപോലെ അറിയാം എന്നതുകൊണ്ട് - അനുഭവം ഗുരു)

അത്ഭുതം എന്നു തന്നെ പറയട്ടെ. ഫോണ് നമ്പര് പ്രവര്ത്തിക്കുന്നതായിരുന്നു.
ബെല്ലടിച്ചു. ഒരു സ്ത്രീശബ്ദം ഫോണ് എടുത്തു.
ഫോണ് എടുത്തു മറുപടി പറഞ്ഞ വ്യക്തി കാര്യം അറിയാവുന്ന ഒരു ഭവതി ആയിരുന്നു. എന്റെ പേരു് പറഞ്ഞു. എന്റെ ബ്ലോഗില് ഈ സ്ഥാപനത്തെ സ്ഥിരമായി പരാമര്ശിക്കാറുള്ള ആളാണെന്നു് അറിഞ്ഞിട്ടും വളരെ വിശദമായി എന്നോടു കാര്യങ്ങള് അവര് പറഞ്ഞു. അവര് website-ല് പരസ്യപെടുത്തുന്ന "Nerpadam" എന്ന spell checking ഉപകരണം എവിടെ വാങ്ങാന് കിട്ടും എന്നു ഞാന് ചോദിച്ചു. ISCII യില് നിര്മ്മിച്ച ഈ സാമഗ്രി പുറത്തിറക്കുവാന് ഇനിയും സമയമായിട്ടില്ല എന്നു് അവര് പറഞ്ഞു. നമ്മുടെ സര്ക്കാര് ഇനിയും ഇതുപോലെ എത്ര വ്യര്ത്ഥമായ ഉപയോഗശ്യൂന്യമായ ഉപകരണങ്ങള്ക്കു നിര്മ്മിക്കാന് കാശു് ധൂര്ത്തടിച്ചു കളയുന്നു എന്നു കൂടി നാം ആലോചിക്കണം.

എത്രയെത്ര നല്ല കഴിവുകളുള്ള മലയാളി ജോലിക്കാര് നമ്മുടെ നാട്ടില് ഇതുപോലുള്ള മണ്ടന് സ്ഥപനങ്ങളില് ജോലിചെയുന്നു എന്നും നാമോര്ക്കണം. അവരുടെ തലപ്പത്തിരിക്കുന്നവര് പറയുന്നതു കേട്ടു കുറച്ചു കാലം എന്തെങ്കിലും ഒക്കെ ചെയ്യും, ഒരു നല്ല അവസരം കിട്ടിയാല് ഒരു "Looooooooong Leave" എടുത്തു ഉടന് സ്ഥലം വിടും. പിന്നെ പൊങ്ങുന്നത്തു് വിദേശത്തു് വല്ല നല്ല സ്ഥാപനത്തിലും ആയിരിക്കും.

"കാവേരി" ഡൌണ്ലോഡ് ചെയ്യാന് കഴിയാത്തതിനു് വേറൊരു കാര്യം കൂടിയുണ്ടു്. ഈ മഹദ് സ്ഥാപനത്തിനു് 64kb ഇന്റര്നെറ്റ് കണക്ഷന് മാത്രമേയുള്ളു എന്നും അവര് പറഞ്ഞു. ഈ കണക്ഷനും വച്ചിട്ട് ലോക മലയാളികള്ക്കു ഈ സാധനം വിളമ്പാന് പറ്റില്ല എന്ന കാര്യം ഞാന് ചൂണ്ടികാട്ടി. 90 എം.ബി ഉണ്ട് ആ ഫയല്. പിന്നെ HTTP protocol ഉപയോഗിച്ച് ഇത്രയും വലിയ ഫയലുകള് serve ചെയുന്നത്തു് ഭയങ്കര മണ്ടത്തരമാണ്. Resume support ഉള്ള FTP സെര്വറാണു സാധാരണ ഇതിനു ഉപയോഗിക്കുക.

അതോക്കെ പോട്ടെ. വേറെ എവിടെയെങ്കിലും ഈ സാധനം "mirror" ചെയ്തിട്ടുള്ളതായി ആര്ക്കെങ്കിലും അറിയാമോ?

----------------------------------------------
എന്റെ ഇപോഴത്തെ സ്പെല്‍ ചെക്കറ് "കലേഷ്" ver 1.2 അണു. കാശു് ചോദിച്ചു തുടങ്ങി !!

5 comments:

  1. അതേതാ മാഷേ ഈ കലേഷു് വി.1.2?

    ReplyDelete
  2. ശ്രിംഘലകള്‍

    ശൃംഖല എന്നതു് ശരി.

    ReplyDelete
  3. ചേട്ടായീ, ഞാനും ക്യാവേരി ഒന്ന് ഡവുണ്‍ലോഡ് ചെയ്യാന്‍ ശ്രമിച്ചു നോക്കി പരാജയപ്പെട്ടു!

    സര്‍ക്കാരിന്റെ കാര്യമല്ലേ? ഇങ്ങനെയൊക്കെയേ നടക്കൂ. സര്‍ക്കാ‍രാഫീസീന്ന് ഏതേലും ഫയല്‍ സമയത്ത് കിട്ടിയ ചരിത്രമുണ്ടോ? അതുപോലെ, ഈ സര്‍ക്കാരാഫീസീന്ന് ഈ ഫയലും കിട്ടാന്‍ ഇച്ചിരെ താമസിക്കും. മനസ്സിലായോ?
    പക്ഷേ, ഒരു മഹാത്ഭുതം സംഭവിച്ചു! എനിക്ക് 2 ഈ-മെയിലുകള്‍ വന്നു! ഒന്ന് മലയാളം യുണീകോഡിലും ഒന്ന് ഇംഗ്ലീഷിലും! ഡൌണ്‍‌ലോഡ് ചെയ്യുന്നതിനു മുന്‍പ് ഒരു രെജിസ്ട്രേഷന്‍ ഉണ്ട്. അതില്‍ ഞാന്‍ മലയാളം യുണീകോഡിലാണ് പേരും അഡ്രസ്സുമൊക്കെ രജിസ്റ്റര്‍ ചെയ്തത്. അതുകൊണ്ട് അതിന്റെ മറുപടി ജീ-മെയിലില്‍ മലയാളം യുണീകോഡില്‍ വന്നു!
    പിന്നെ അടുത്ത മെയില്‍ വന്നത് ഇംഗ്ലീഷിലായിരുന്നു. കാവേരി ഉടന്‍ തന്നെ സി-ഡിറ്റിന്റെ ഓഫീസില്‍ കണ്‍സഷണല്‍ റേറ്റായ 200 രൂപയ്ക്ക് വില്പന ആരംഭിക്കും എന്നും പറഞ്ഞായിരുന്നു ആ ഈ-മെയില്‍. (ഡൌണ്‍ലോഡ് ഇന്ന് രാത്രി 10 മണിയാകുമ്പം ശരിയാകുമെന്നും അതിലുണ്ടായിരുന്നു!) അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കാനും അവരെഴുതിയിരുന്നു.
    ഓപ്പണോഫീസ് 2.0 ഫുള്‍ മലയാളം ജി.യു.ഐയോടുകൂടി നെറ്റീന്ന് ഓസിന് ഡൌണ്‍ലോഡ് ചെയ്തെടുക്കാവുന്ന ഈ സമയത്ത് മൈക്രോസോഫ്റ്റ് പോലെയുള്ള ചേട്ടന്മാരൊക്കെ മലയാളത്തില്‍ കളി തുടങ്ങിയിട്ടുണ്ട് എന്ന് ഞാന്‍ മറുപടിയില്‍ എഴുതിയിരുന്നു. അവരുടെകൂടെയൊക്കെ മത്സരിക്കണമെങ്കില്‍ എന്തേലും Saleable ആയ സംഭവം ഉണ്ടാക്കണമെന്ന് ഞാന്‍ സൂചിപ്പിച്ചിട്ടുണ്ട് മറുപടിയില്‍.

    ReplyDelete
  4. കലേഷു് ver 1.2 മറ്റാന്നുമല്ല. എന്റെ സുഹൃത്ത് കലേഷു തന്നെ. ഞാനെഴുതുന്ന ബ്ലോഗെല്ലാം അദ്ദേഹമാണു എനിക്കു സ്പെല്‍ ചെക്കു് ചെയ്യുന്നതു. ഒരു വലിയ കാര്യമാണതു.

    വിവാഹിതനയ ശേഷം കലേഷ് ഒന്നു upgrade ആയി. അതാണു ver 1.2.

    :-)

    ReplyDelete
  5. എന്നാലും എന്റെ കൈപ്പള്ളീ കലേഷിന്റേയും റീമയുടേയും തടി 1:.2 ആണെന്നു പറയരുതായിരുന്നു ;)

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..