ഇതു പ്രസിദ്ദികരിക്കുമ്പോഴത്തേക്കും ചിലപ്പോൾ commentഉം profileഉം അപ്രത്യക്ഷമാകും. അതിനാൽ ഇവ രണ്ടും ഇവിടെ സൂക്ഷിക്കുന്നു.


September 19നു Stephen Popick എഴുതിയ ഈ ലേഖനം വള്ളി പുള്ളി വിടാതെ അതുപോലെ തന്നെ പുള്ളി പകർത്തിയിരിക്കുകയാണു്. ജനുവരി ഒന്നിനു് രാവിലെ പല്ലും തേച്ചു "മമ്മൂക്ക"യുടെ ബ്ലോഗിൽ comment എഴുതാനായി മാത്രം ബ്ലോഗ് തുടങ്ങിയ Fans മാത്രമായിരുന്നു ഇതു കണ്ടതു് എങ്കിൽ ഒരു പ്രശ്നവുമില്ലായിരുന്നു. പക്ഷെ ഖേദവശാൽ google search ചെയ്യാൻ അറിയാവുന്ന ചിലരും ഉണ്ടായിരുന്നു.
ഇതു വായിച്ചു കഴിഞ്ഞു നിങ്ങൾ പറയും, "വിട്ടേക്കു കൈപ്പള്ളി, പയ്യനല്ലെ". ശരിയാണു് പയ്യനാണു്. പക്ഷെ വളർന്നു വളർന്നു് ഒരു വൻ കള്ളനാകാതിരിക്കാൻ, (അല്ലെങ്കിൽ കുറച്ചുകൂടി നല്ല ഒരു കള്ളനാകാനെങ്കിലും) ഇതു സഹയകരമാകും. മാത്രമല്ല content മോഷണം നമ്മുടേതായാലും വല്ലവന്റെ[read as non-malayalees]തായാലും തെറ്റു് തെറ്റു തന്നെ. മോഷണം എവിടെ, ആരു്, എപ്പോഴ് ചെയ്താലും, അതു് പോക്കി എടുത്തു പുറത്തു കൊണ്ടുവന്നു അലക്കണം. പക്ഷെ ഇതു് അധികം ആരും ഇപ്പോഴ് ചെയ്യുന്നില്ല. Internetൽ നിന്നും മോഷ്ടിച്ചാൽ ആരും ഒന്നും ചെയ്യില്ല എന്നൊരു തോന്നൽ ഉള്ളതുകൊണ്ടാണു് ചിലർ ഇതു് ചെയ്യുന്നതു്.
Kaippally,
ReplyDeletei agree with you
The last paragraph is also there in the original post.
ReplyDeleteകൈപ്പള്ളി ഇത് കണ്ടുപിടിച്ചത് നന്നായി. അല്ലെങ്കില്‍ മമ്മൂട്ടി ഗൂഗിളായ ഗൂഗിളൊക്കെ തപ്പിനടന്നേനെ, ഒറിജിനല്‍ പൊക്കിയെടുക്കാന്‍..:)
ReplyDeleteഏതായാലും 'മലബാറി ലുങ്കി' കോപ്പിയടിച്ച് 'ലുങ്കി' കുറച്ച് പാച്ച് വര്‍ക്കോടെ ഞാത്തിയിട്ടത് പഴയ 'അഭിഭാഷകന്റെ' ബൂലോഗപ്പറമ്പില്. കേസ് നടക്കട്ടെ.
കൈപ്പള്ളി സ്റ്റ്രൈക്ക്സ് എഗെന്‍..
കള്ളന്മാരെ കയ്യോടെ പിടികൂടേണ്ടത് തന്നെ.
ReplyDeleteStephen Popick നേക്കാളും മലയാളം കൈകാര്യുംചെയ്യാന് സാഹിലിനു കഴിയുമായിരുന്നല്ലോ :)
ReplyDeletepost അടിച്ച് മാട്ടുനത് ഒക്കെ പോയി ഇപ്പൊ ഓരോരുത്തന്മാര് comment ഉം അടിച്ച് മാറ്റി തുടങ്ങിയോ. എന്റമ്മോ
ReplyDeleteBabu Kalyanam | ബാബു കല്യാണം
ReplyDeleteYes you are right. It was an oversight on my part. I have made the necessary changes.
Thank you
കൈപ്പള്ളി കലക്കി
ReplyDeleteComment മോഷണം കുറ്റകരമാണോ ആവോ?
ReplyDeleteകൈപ്പള്ളി എന്തായാലും കണ്ടുപിടിത്തം കൊള്ളാം
ബൂലോകമോഷണം പതിവായതുകൊണ്ട് മോഷണവാർത്തകൾ അറിയാനുള്ള താല്പര്യമേ ഇല്ലാതായിരിക്കുന്നു.ഇവന്മാരൊക്കെക്കൂടി ഇനി സംഘടനയുണ്ടാക്കി അവകാശസമരത്തിനിറങ്ങുമോ എന്നാണു പേടി.
ReplyDeleteനന്നായി...........
ReplyDeleteകമന്റ് ഇടാനും അടിച്ചു മാറ്റേണ്ട അവസ്ഥയായോ ....
ReplyDeleteഹമ്പടാ വീരാ..അവനാളു കൊള്ളാലോ? സ്വന്തമായൊരു അഭിപ്രായം പറയാനും കക്കണമെന്ന അവസ്ഥയോ?
ReplyDelete(മമ്മൂട്ടിയുടെ ബ്ലോഗിലെ കമന്റ്സുകള്‍ നോക്കു, പലരും ഫോണ്‍ നമ്പറും, മെയില്‍ ഐഡിയും, ബ്ലോഗ് യു ആര് എലും ഒക്കെ വെച്ചിട്ടാ കമന്റിയേക്കണത്.. യേത്.. മമ്മൂട്ടി അത് കണ്ട് ഒന്നു വിളിക്കുകയോ മെയില്‍ അയക്കുകയോ ചെയ്താലോ!!!)
കൈപ്പള്ളിമാഷേ, ഈ പരിപാടി മമ്മൂട്ടിയുടെ ബ്ലോഗില്‍ മാത്രമല്ല, ഇമ്മാതിരി സേര്‍ച്ച് / കോപ്പി / പേസ്റ്റ് കമന്റുകള്‍ ചില ഗൌരവ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന പോസ്റ്റുകളിലും കണ്ടിട്ടുണ്ട്. എളുപ്പത്തില്‍ വിജ്ഞാനം വിളമ്പാനുള്ള കുറുക്കുവഴി !!
ReplyDeleteഈ കമന്റ് ഞാനും അവിടെ കണ്ടിരുന്നു..ഇത്ര വിവരമുള്ളവന്മാരും ഈ “ബൂ ലോക’ത്തു ഉണ്ടല്ലോ എന്നു ഒരു നിമിഷം ആഹ്ലാദിച്ചു പോവുകയും ചെയ്തു.എനിക്കും ഇവനെപ്പോലെ എഴുതാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നു മനസ്സിൽ തോന്നുകയും ചെയ്തു..!
ReplyDeleteഇനിയിപ്പോൾ ഇത്തരം മഹത്തായ കമന്റുകൾ കണ്ടാൽ എന്താണു സത്യം ഒന്നു ഒരു നിമിഷം ആലോചിച്ചു പോകും തീർച്ച...!
ഭഗവാനെ!
ReplyDeleteഉം മോഷ്ടിക്കുന്നവരുടെ പുതിയ മേച്ചില്‍പ്പുറങ്ങള്‍ !
ReplyDeleteമാത്രമല്ല content മോഷണം നമ്മുടേതായാലും വല്ലവന്റെ[read as non-malayalees]തായാലും തെറ്റു് തെറ്റു തന്നെ. മോഷണം എവിടെ, ആരു്, എപ്പോഴ് ചെയ്താലും, അതു് പോക്കി എടുത്തു പുറത്തു കൊണ്ടുവന്നു അലക്കണം
ReplyDeleteവളരെ ശരി. പക്ഷെ “ബോട്ടം വ്യൂ“ വിന്റെ കാര്യത്തില്‍ ഈ നിലപാട് കണ്ടില്ലല്ലോ? :D
"ബോട്ടം വ്യൂ " വിൽ കട്ട മുതൽ ഉണ്ടോ?
ReplyDeleteഞാൻ നോക്കിയിട്ടു് കാണുന്നില്ല. ഒരു പഴയ തമാശയുടെ നല്ല adaptation കണ്ടു.
സ്വന്തമായി ഒരു അഭിപ്രായം പോലും പറയാൻ കഴിയാത്ത ഇത്തരം വിഢികൾ എങ്ങനെ ബ്ലോഗെഴുതും.
ReplyDeleteഏതായാലും ഇത് കണ്ടുപിടിച്ച കൈപള്ളിയെ അഭിനന്ദനം അറിയിക്കുന്നു.
ഒരു കണക്കിന് ന്നന്നായി മാഷെ...stephen popickഇങ്ങനൊക്കെ എഴുതീറ്റ്ണ്ട് എന്ന് ഇപ്പൊ ഞങ്ങളപ്പോലെള്ളോര്ക്ക് മനസ്സിലായല്ലൊ....പാവം ആ കൊച്ചനിനി ഈ വഴിക്ക് വരില്ല...
ReplyDeleteസ്വന്തമായി ഒരു അഭിപ്രായം പോലും പറയാൻ കഴിയാത്ത ഇത്തരം വിഢികൾ എങ്ങനെ ബ്ലോഗെഴുതും.
ReplyDeleteഏതായാലും ഇത് കണ്ടുപിടിച്ച കൈപള്ളിയെ അഭിനന്ദനം അറിയിക്കുന്നു.haaa haa i too copied a comment>>>>
ശ്ശെട പാടേ....അതും മോഷണം നടത്തിയൊ?
ReplyDelete