Saturday, January 03, 2009

"സ്നേഹപൂർവ്വം മമ്മൂട്ടി" എന്ന ബ്ലോഗിനു് സ്നേഹപൂരവ്വം

2009 ജനുവരി ഒന്നാം തിയതി മലയാളം ബ്ലോഗ് ലോകത്തേക്കു് "സ്നേഹപൂർവ്വം മമ്മൂട്ടി" എന്ന പേരിൽ ഒരു പുതിയ ബ്ലോഗ് കടന്നു വന്നു. മമ്മൂട്ടി സ്വന്തമായി ബ്ലോഗിൽ എഴുതുകയാണോ അല്ലയോ എന്നതു് ഇവിടെ പ്രസക്തമല്ല. ആഗോള സാമ്പത്തിക തകർച്ച എങ്ങനെ തരണം ചെയ്യാം എന്നുള്ള ബ്ലോഗിലെ ആദ്യത്തെ പോസ്റ്റും ഇവിടെ വിഷയമല്ല. മമ്മൂട്ടിയെ പോലൊരു വ്യക്തി ബ്ലോഗിൽ വരുന്നതു് എന്തുകൊണ്ടും മലയാളം ബ്ലോഗിനും മലയാളം unicode പ്രചരണത്തിനു് വളരെ സഹായകരമായ ഒരു കാര്യം തന്നെയാണു് എന്നു ചൂണ്ടിക്കാണിക്കാനാണു് ഞാൻ ഈ പോസ്റ്റ് എഴുതുന്നതു.

ഈ ബ്ലോഗിൽ comment എഴുതാനായി രണ്ടു ദിവസത്തിനകം ഏകദേശം 92 പേരു് പുതിയ blogger IDകൾ ഉണ്ടാക്കി എന്നതാണു് വിഷയം. (ചിലരുടെ profile ദൃശ്യമല്ലാത്തതിനാൽ അവരേക്കുറിച്ച് അറിയില്ല) ഇതു വായിക്കാനായി നിരവധി net-cafeയിലും, കുറേ പേരുടെ computerകളിലുമായി മലയാളം unicode fontഉകൾ install ചെയ്യപ്പെട്ടിരിക്കും. മലയാള ഭാഷ computingനു് ഈ ബ്ലോഗ് വിലമതിക്കാനാവാത്ത ഒരു പ്രോത്സാഹനം തന്നെയാണു്.

ഇന്നുവരെ ഒരു അക്കാദമിക്കും ചെയ്യാൻ കഴിയാത്ത പ്രചരണമാണു ഇപ്പോൾ മലയാളം ബ്ലോഗിനു് കിട്ടിയിരിക്കുന്നതു്. ഭാവിയിൽ സിനിമാ താരങ്ങളുടേയും, രാഷ്ട്രീയക്കാരുടേയും പേരിൽ ഇതുപോലെ ബ്ലോഗുകൾ ഉണ്ടാകട്ടെ എന്നു് ആശംസിക്കുന്നു.

"സ്നേഹപൂർവ്വം മമ്മൂട്ടി" എന്ന ബ്ലോഗിനു് എന്റെ വക ഒരു Thank you

6 comments:

  1. ആ പറഞ്ഞത് പരമാര്‍ത്ഥം!
    ബ്ലോഗിനെകുറിച്ച് എന്തെന്നറിയാത്ത ജനങ്ങള്‍ പോലും അതേ കുറിച്ച് ചോദിച്ചും പഠിച്ചും ഐഡികള്‍ ഉണ്ടാക്കിയും ബ്ലോഗുകള്‍ ഉണ്ടാക്കിയും അവിടേ ആ ബ്ലോഗില്‍ കമന്റാന്‍ കാണിച്ച വ്യഗ്രത തീര്‍ത്തും സംതൃപ്തി ഉണ്ടാക്കുന്നതാണ്... തീര്‍ച്ചയായും ഇതൊരു പോസിറ്റീവായ മാറ്റമാണ്.. ഇതുപോലെ ഇനിയും ജീവിതത്തിന്റെ വ്യത്യസ്ഥ മേഖലയില്‍ പ്രസിദ്ധരായ വ്യക്തികള്‍ മലയാളം യൂണികോഡ് ബ്ലോഗിംഗിലേയ്ക്ക് കടന്നുവന്ന് ഈ “പുതു-മീഡിയ” മാധ്യമത്തെ വളര്‍ത്തി വലുതാക്കുന്ന കാഴ്ചകള്‍ വിദൂരമല്ലാതിരിയ്ക്കാന്‍ നമുക്ക് പ്രാര്‍ത്ഥിയ്ക്കാം!

    ReplyDelete
  2. മമ്മൂട്ടിക്കാ, മമ്മൂക്കാ.. എന്നും വിളിച്ചു പുതിയ ബ്ലോഗ് ഐഡിയുമായി, മമ്മൂട്ടിയുടെ പിറകെ കൂടൂന്ന ഇവന്മാര്‍ ബൂലോകത്തും മമ്മൂട്ടിയേ താരമാക്കുകയാണ്.

    ബൂലോകത്ത് മമ്മൂട്ടി ഒരു പുലിപോലുമല്ല, എന്നിട്ടല്ലേ.. :)

    പാവം മമ്മൂട്ടി, അദ്ദേഹം വല്ലതും എഴുതട്ടെ.. നമുക്കു വായിക്കാം.

    ReplyDelete
  3. ഒാ. ചുമ്മാ എഴുതട്ടെ.. ഈ ഞാനടക്കം ബ്ലോഗെഴുതുന്നു. പിന്നെ മമ്മുട്ടിക്കെന്താ എഴുതിയാല്‍..

    മോഹന്‍ ലാലിന്റെ ബ്ലോഗ്‌ ഉണ്ടോ.. ഇല്ലെങ്കില്‍ നാളെ തന്നെ പ്രതീക്ഷിക്കാം..



    ഈ വിവരങ്ങള്‍ക്ക്‌ നന്ദി..

    ReplyDelete
  4. സ്നേഹപൂര്‍വ്വം മമ്മൂട്ടി!
    ബൂലോകത്തിനു കിട്ടിയ പുതുവര്‍ഷ സമ്മാനം കെങ്കേമം!!

    “ഇന്നുവരെ ഒരു അക്കാദമിക്കും ചെയ്യാന്‍ കഴിയാത്ത പ്രചരണമാണു ഇപ്പോള്‍ മലയാളം ബ്ലോഗിനു് കിട്ടിയിരിക്കുന്നതു്. ഭാവിയില്‍ സിനിമാ താരങ്ങളുടേയും, രാഷ്ട്രീയക്കാരുടേയും പേരില്‍ ഇതുപോലെ ബ്ലോഗുകള്‍ ഉണ്ടാകട്ടെ എന്നു് ആശംസിക്കുന്നു.“

    തീര്‍ച്ചയായും കൈപ്പള്ളീ..

    നല്ലൊരു പോസ്റ്റ്


    ഓഫ്: മമ്മൂട്ടിയുടെ ആരാധകരെക്കാളും മോഹന്‍ലാലിന്റെ ആരാധകരാവും കൂടുതല്‍ ബ്ലോഗുമായി രംഗത്തെത്തുക..ബ്ലോഗാകുമ്പം പുള്ളി അടിക്കുമെന്ന പേടിയും വേണ്ട..:)

    ReplyDelete
  5. ഇതെല്ലാം കണ്ടിട്ടും എന്തുകൊണ്ടാണ് മോഹന്‍‌ലാലിന്‍റെ ആരാധകര്‍ മിണ്ടാതിരിക്കുന്നതെന്നാണ് ഞാന്‍ ആലോചിക്കുന്നത്!!!

    ReplyDelete
  6. സേതുലക്ഷ്മി
    Very simple.


    മോഹൻലാൽ രാഷ്ട്രീയത്തിൽ ഇപ്പോൾ കടക്കുന്നില്ലല്ലോ. അദ്ദേഹം രാഷ്ട്രീയത്തിൽ വരുന്നതിനു് തൊട്ടു മുമ്പെ ബ്ലോഗും ഉണ്ടാകും.

    മമ്മൂട്ടി രാഷ്ട്രീയത്തിൽ വരുന്നതികൊണ്ടല്ലെ ഈ പരിപാടി.'രാഷ്ട്രീയത്തിൽ വരുന്നതികൊണ്ടല്ലെ ഈ ബഹളമെല്ലാം.

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..