Tuesday, November 25, 2008

2050 ഇന്ത്യ ഒരു വികസിത രാജ്യമാകാൻ എന്തെല്ലാം ചെയ്യണം

ഇന്ത്യയേ കുറിച്ചു് Goldman Sachs നടത്തിയ പഠനത്തിന്റെ ചില ഭാഗങ്ങളുടെ സംക്ഷുപ്ത രൂപമാണു് ഈ ലേഖനത്തിന്റെ അടിസ്ഥാനം.

Goldman Sach Global Economics Paper No: 169

2050യിൽ ഇന്ത്യ ഒരു സമ്പന്ന രാഷ്ടരമായി മാറാനുള്ള നിർദ്ദേശങ്ങളാണു് ഇതിൽ വിവരിക്കുന്നതു്. ഓരോ ഇന്ത്യൻ വിദ്ധ്യാർത്ഥിയും അദ്ധ്യാപകനും സാമുഹിക സേവകനും രാഷ്ട്രീയക്കാരനും വായിച്ചിരിക്കേണ്ട ഒന്നാണു് എന്നിതിനെ വിശേഷിപ്പിക്കാം. അതിൽ നിന്നും ഭരണം, വിദ്ധ്യാഭ്യാസം, ഉപരിപഠനം, കൃഷി എന്നി ഭാഗളെകുറിച്ചാണു് ഞാൻ ഈ ലേഖനം തയ്യാറാക്കിയിരിക്കുന്നതു്.

GSന്റെ പഠനത്തിൽനിന്നും പല മാദ്ധ്യമങ്ങളും ഇന്ത്യക്കാരെ സുഖിപ്പിക്കുന്ന ചില വാചകങ്ങൾ മാത്രം പെരുപ്പിച്ചു കാണിക്കുകയുണ്ടായി. എന്നാൽ ഇതിൽ പ്രധാന വിഷയങ്ങൾ പലതും ശ്രദ്ദിക്കപ്പെടാതെപോയി.

2050ൽ ഇന്ത്യയുടെ സാമ്പത്തിക നിലവാരം നാല്പതു മടങ്ങു വലുതാകാൻ സാദ്ധ്യത കാണുന്നു. പക്ഷെ ഇപ്പോൾ പൊയിക്കൊണ്ടിരിക്കുന്ന വിധത്തിൽ പോയാൽ ആവില്ല. അതിനു് ചില മാറ്റങ്ങൾ ആവശ്യമാണു്.

ഭരണം
ഭരണ വ്യവസ്തിധി മെച്ചപ്പെടുത്തണം. മറ്റെല്ലാ പ്രശ്നങ്ങളേ കാൾ ഒന്നാം സ്ഥാനം നമ്മുടെ ഭരണ വ്യവസ്ഥിധിയാണു്. നല്ല ഭരണം ഇല്ലെങ്കിൽ നിയമങ്ങളും ചിട്ടകളും പ്രാബല്യത്തിൽ കൊണ്ടുവരാൻ കഴിയില്ല. വിദ്ധ്യാഭ്യാസം, പൊതു മരാമത്തു്, ആരോഗ്യം തുടങ്ങി മറ്റെല്ലാ മേഖലകളേയും ബാദിക്കുന്ന ഒന്നാണു് ഇതു്. നല്ല ഭരണം കഴ്ചവെക്കുന്നതിന്റെ തടസങ്ങൾ ഇവയാണു്:
തിരഞ്ഞെടുത്ത ജനപ്രതിനിധികൾക്ക് അവരവരുടെ മണ്ടലങ്ങളോടുപോലും പ്രതിബദ്ധത ഇല്ല. ജനങ്ങളും പ്രതിനിധികളും തമ്മിൽ വിനിമയ ബന്ധം ഇല്ലാത്തതിനാൽ അവർ നിരുത്തരവാദപരമായ നിലപാടു് സ്വീകരിച്ചു പോരുന്നു.
ജനങ്ങൾ അവരുടെ ആവശ്യങ്ങൾക്കുവേണ്ടി സംഘടിച്ചു് നല്ല സേവനം ഭരണാധികാരികളിൽ നിന്നും ചോദിച്ചു വാങ്ങാറില്ല. (ജനാതിപത്യ ബോധം താരതമ്യേന വളരെ കൂടുതൽ ഉള്ളതിനാൽ കേരളത്തിൽ ഇതൊരു പ്രശ്നമാണെന്നു തോന്നുന്നില്ല.)
തിരഞ്ഞെടുപ്പുകൾ പലപ്പോഴും ജാതിയുടെയും മതത്തിന്റേയും അടിസ്ഥാനത്തിലായതിനാൽ, തിരഞ്ഞെടുപ്പിൽ വിജയിക്കുന്നതു് ജനസേവനത്തിനല്ല മറിച്ചു് സ്വജനപക്ഷപാതപരമായി ജോലികളും കരാറുകളും ഉറപ്പുവരുത്താനാണു്. സ്വന്തം കാര്യങ്ങൾക്കായി നിയമങ്ങൾ നടപ്പാക്കുന്ന സർക്കാറിന്റെ ജനസേവന പങ്ക് ഇതുവഴി ജനങ്ങൾക്കിടയിൽ അവ്യക്തമായി തീരുന്നു.

ഇതിനു് പരിഹാരം ജനങ്ങൾക്ക് സർക്കാറിന്റെ പ്രവർത്തനങ്ങളുടെ വിശതാംശം മനസിലാക്കാൻ അവസരം കൊടുക്കുക വഴിയാണു്. സർക്കാർ ജനങ്ങളോടു അവരുടെ നടത്തിപ്പുകളുടെ കണക്കും കാര്യങ്ങളും വ്യക്തമാക്കുക. 2005ൽ നിയമമായ The Right to Information Act ഇതിനു് ഒരു പരിഹാരമാണു്. പക്ഷെ പല സർക്കാർ സ്ഥാപനങ്ങളും വിവരങ്ങൾ ഇപ്പോഴും internetൽ പ്രസിദ്ധീകരിക്കുന്നില്ല. Internetൽ വിവരങ്ങൾ പ്രസിദ്ദികരിക്കുന്നതു വഴി ജനങ്ങൾക്ക് സർക്കാറിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ശ്രദ്ധിക്കാൻ കഴിയും.

ഭാരതത്തിന്റെ ഭരണ സവിധാനത്തിന്റെ പാളിച്ചകൾക്കു് കാരണം ജനാതിപത്യം തന്നെയാണെന്നു ചിലർ പറയുന്നു. പക്ഷെ GS ന്റെ പഠനത്തിൽ പറയുന്നതു് ജനാതിപത്യത്തിന്റെ ദുരുപയോഗം മൂലമാണു് ഇതു സംഭവിക്കുന്നു എന്നാണു്. ഒരു നല്ല ജനാതിപത്യ രാഷ്ട്രത്തിലെ ജനതക്ക് സർക്കാറിന്റെ നടപടികൾ പരിശൊധിക്കാനും മാറ്റങ്ങൾ ഉപദേശിക്കാനും സവിധാനം ഉണ്ടായിരിക്കണം.

വിദ്ധ്യാഭ്യാസം
ഇന്ത്യയുടെ ഏറ്റവും മികച്ച ആസ്തി ഇന്ത്യയിലെ അഭ്യസ്തവിദ്യരായ ജനതയാണെങ്കിലും, 40% ജനങ്ങളും നിരക്ഷരരാണെന്നുള്ള വസ്തുത തള്ളിക്കളയാനാവില്ല. ഏകദേശം 440,000,000 ജനങ്ങൾ നിരക്ഷരരാണു്. വിദ്ദ്യാഭ്യസത്തിനായി ഇന്ത്യ കൂടുതൽ പണം ചിലവാക്കണം. ഈ മേഖലയിൽ മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ 2050ൽ ഇന്ത്യ എത്തേണ്ട സ്ഥാനത്ത് എത്തീയെന്നിരിക്കില്ല.

ഭാരത സർക്കാറിന്റെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ 94% ഗ്രാമവാസികളും പ്രൈമറി സ്കൂളിന്റെ 1Kmനുള്ളിൽ ആണു താമസിക്കുന്നതു. 84% പേർ അപ്പർ പ്രൈമറി സ്കൂളിന്റെ 4Kmനുള്ളിലും. എങ്കിലും 6 വയസിനും 14 വയസിനും ഇടയിലുള്ള സ്കൂളിൽ പോകുന്ന കുട്ടികൾ 80% മാത്രം. ഈ കൂട്ടത്തിൽ ഇടക്കുവെച്ചു വിദ്ധ്യാഭ്യാസം നിർത്തുന്നവരുടെ എണ്ണവും അധികമാണു്. പല വിദ്ധ്യാലയങ്ങളിലും ഒരൊറ്റ അദ്ധ്യാപകൻ മാത്രമാണുള്ളതു്. ചില ഇടങ്ങളിൽ വിദ്ധ്യാർത്ഥികളുടെ എണ്ണം കൂടുതൽ. പെൺകുട്ടികളുടെ എണ്ണം പൊതുവേ കുറവാണു്. പല ഇടങ്ങളിലും സ്കൂൾ അദ്ധ്യാപകർ സ്കൂളുകളിൽ വരാറെ ഇല്ല.




ഇന്ത്യയിലെ പ്രാധമിക വിദ്ധ്യാഭായസ രംഗത്തു് മാറ്റങ്ങൾ വേണമെന്ന വസ്തുത മനസിലാക്കി സർക്കാർ പല പത്ഥതികളും നടപ്പാക്കികഴിഞ്ഞു. 2010നുള്ളിൽ ഇന്ത്യയിലെ 100% കുട്ടുകളും സ്കൂളിൽ ചേർക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചുകഴിഞ്ഞു.
ബ്രസീൽ ചൈന, റഷ്യ, ഇന്ത്യ എന്നീ രാജ്യങ്ങളിൽ വിദ്ധ്യാഭ്യാസ രംഗത്തു് പെണ്ണ്കുട്ടികളും ആൺകുട്ടികളും തമ്മിലുള്ള എണ്ണത്തിലുള്ള വിത്യാസത്തിൽ ഏറ്റവും വലിയ അന്തരവു് കാണുന്നതു് ഇന്ത്യയിൽ തന്നെയാണു്.

പ്രാധമിക വിദ്ധ്യാഭ്യാസം പ്രോത്സാഹിപ്പിക്കാൻ UNICEF ന്റെ സാമ്പത്തിക സഹായത്തോടെ പ്രവർത്തിക്കുന സംഘടനയാണു് "പ്രധം" (ഇന്ത്യയിലെ ഏറ്റവും വലിയ non-profit organisation). പ്രൈമറി സ്കൂളിൽ പഠിക്കുന്ന ഇരുപതു ലക്ഷത്തോളം വരുന്ന കുട്ടികളിൽ പകുതിയോളം കുട്ടികൾക്ക് എഴുതാനും വായിക്കാനും കഴിയില്ല എന്നാണു് "പ്രധം"ന്റെ കണ്ടെത്തൽ.

ഉപരിപഠനം
ഭാരതത്തിലെ ഉപരിപഠന മേഖല മെച്ചപ്പെടുത്താനുള്ള ആവശ്യം ഇപ്പോഴാണു് അനുഭവപ്പെട്ടുവരുന്നതു്. 2020നുള്ളിൽ ഉപരിപഠന വിദ്ധ്യാർത്ഥികളുടെ എണ്ണം ഒരു കോടിൽ നിന്നും മൂന്നോ നാലു മടങ്ങായി വർധിക്കും. ഭാരതത്തിൽ ഇന്ന് 350 യൂണിവേഴ്സിറ്റികൾ ആണുള്ളതു്. National Knowledge Commision 2016നുള്ളിൽ ഈ എണ്ണം 1,500 ആയി കൂട്ടാൻ സർക്കാറിനോടു് സുപാർശ്ശ ചെയ്തിട്ടുണ്ടു്. ലോക സരവകലാശലകളുടെ നിലവാരം അളക്കുന്നതിൽ ഷാങ്ങ്ഹയി ജിയാഓട്ടോങ്ങ് യൂണിവേഴ്സിറ്റി പേരുകേട്ട സ്ഥപനമാണു്. അവരുടെ 500 സരവകലാശലകളുടെ പട്ടികയിൽ ഇന്ത്യയിൽ അകെയുള്ള മൂന്നു യൂണിവേഴ്സിറ്റികളിൽ ഏറ്റവും ഉയർന്നതു് 301 ആം സ്ഥാനത്താണു്. അടുത്ത പത്തു വർഷത്തിനുള്ളിൽ ഈ എണ്ണം 20 ആയി കൂട്ടാൻ ഇന്ത്യ ഇപ്പോൾ ശ്രമിക്കുന്നുണ്ടു്.


2020ൽ ഇന്ത്യയുടെ ഉപരിപഠന വിദ്ധ്യാഭ്യാസ നിലവാരം ഉയർത്തുന്നതിൽ വിദേശ സരവകലാശാലകളുടെ ഇന്ത്യൻ campus സ്ഥാപിക്കുന്നതു് അത്യാവശ്യമാണു്. ഇപ്പോൾ വിദേശ സർവകലാശലകളുടെ എണ്ണം വളരെ കുറവാണു്. വിദേശ സരവകലാശലകൾ സ്ഥാപിക്കാൻ പല ബുദ്ധിമുട്ടുകളും അവർ നേരിടുന്നതായി അറിയുന്നു.


കൃഷി വികസിപ്പിക്കുക
കാർഷിക മേഖല മെച്ചപെടുന്നതു് ഇന്ത്യയുടെ വളർച്ചാ നിരക്കു കുട്ടാൻ മാത്രമല്ല ഇന്ത്യയിൽ ദാരിദ്ര്യം കുറക്കാനും സഹായിക്കും. 60% തൊഴിലാളികളും കാർഷിക മേഖലയെ ആശ്രയിച്ച് ജീവിക്കുന്നവരാണു്. പക്ഷെ ഇവർ 1% മാത്രമാണു് സാമ്പത്തിക വളർച്ചയിൽ സംഭാവന ചെയ്യുന്നതു്. കാർഷിക വിളവുകൾ മറ്റു വികസിത രാജ്യങ്ങളെ കാൾ താഴെയാണു്. ഗ്രാമങ്ങൾ നഗരങ്ങളായി മാറിക്കൊണ്ടിരിക്കുന്ന ഇടങ്ങളിൽ, കൃഷിഭൂമി കെട്ടിട നിർമ്മാണത്തിനായി മാറ്റുന്നതും ഒരു പ്രശ്നമാണു്. വർഷങ്ങളായിട്ടുള്ള കൃഷിയുടെ ഫലമായി കൃഷി ഭൂമിയുടെ മണ്ണിന്റെ പുഷ്ടിയും നഷ്ടമാകുന്നു. ഇതു് വിളവിനെയും ബാദിക്കും.

ഇതിനുള്ള പ്രതിവിധികൾ: നികുതി ഇളവുകൊണ്ടും സബ്സിഡി നൾഗിയും പരിഹരിക്കാവുന്ന പ്രശ്നങ്ങളല്ല ഇവ. ഗതാഗതം, ജലശേഖര പത്ഥധി, വൈദ്യുതി, ധാന്യ സംഭരണം തുടങ്ങിയ മേഖലകളിൽ നിക്ഷേപം വർധിപ്പിക്കുക. വിളവു വർധിപ്പിക്കുവാനായി പുത്യ സാങ്കേതിക വിദ്യകൾ വികസിപ്പിക്കുക. കൃഷി ത്പന്നങ്ങളുടെ വില നിയന്ത്രണം നിർത്തുക. മറ്റു സംസ്ഥാനങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന കൃഷി ഉത്പന്നങ്ങൾക്ക് നികുതിയും കസ്റ്റംസ് ഡ്യുട്ടികൾ പൂർണ്ണമായും ഒഴിവാക്കുക.

(സമയക്കുറവുകൊണ്ടു് ഇത്രമാത്രം ക്ഷമിക്കുമല്ലോ )

17 comments:

  1. തേങ്ങ അടിക്കാന്‍ അവസരം കിട്ടാറില്ല.
    അതുകൊണ്ട് ഒരു പരിചയക്കുറവുണ്ട്.
    എങ്കിലും ഈ പോസ്റ്റ് കമന്റുകളാല്‍ നിറയട്ടെ....
    (((((((((((((ട്ടോ)))))))))))))))

    ReplyDelete
  2. (സമയക്കുറവുകൊണ്ടു് ഇത്രമാത്രം ക്ഷമിക്കുമല്ലോ )

    ഇല്ല, കൈപള്ളീ, ക്ഷമിക്കില്ല. ഇനിയും തുടരുക. നിന്നെ ഒരു സാമൂഹിക പ്രവര്‍ത്തകനോ, രാഷ്ട്രീയക്കാരനോ ആക്കിയാലേ നമുക്ക് സമാധാനാവൂ. :)

    ReplyDelete
  3. സമയക്കുറവുകൊണ്ടു് ഇത്രമാത്രം.ഇതാ മനസിലാവാത്തത്.ഇത് ഇന്ന് ഇട്ടിലെന്നു വെച്ച് എന്താ പ്രശ്നം

    ReplyDelete
  4. ഗോള്‍ഡ്‌മാന്‍ സാക്കിന്റെ പഠനത്തെക്കുറിച്ചുള്ള ആഘോഷം പൊള്ളയാണെന്ന് എളുപ്പത്തില്‍ മനസ്സിലാവുമായിരുന്നു.

    നല്ല നിരീക്ഷണങ്ങള്‍ മാഷേ. സമയം പോലെ തുടരൂ

    ReplyDelete
  5. വായിച്ചു മുഴുവൻ ആയില്ല. എങ്കിലും ആഗോള മാന്ദ്യത്തിന്റെ കാലത്തെ ഇന്ത്യൻ സാധ്യതകൾ എന്നോ മറ്റൊ ഒരു സമാഹാരത്തിനു സാധ്യതയുണ്ട്. വേഗം നോക്കിക്കോ ഇല്ലേൽ “വീരന്മാർ” കൂലിക്ക് ആളെ വച്ച് എഴുതി പ്രസിദ്ധീകരിച്ച് അവാർഡ് തരപ്പെടുത്തിക്കളയും.ഹഹ

    വിശദമായ വായനക്ക് ശേഷം കമന്റിടാം...

    ReplyDelete
  6. ആരും വായിച്ചില്ല എന്നു മനസിലായി.

    നന്ദി വീണ്ടും വരിക

    ReplyDelete
  7. മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍
    ഈ വിഷയത്തിൽ താങ്കളുടെ ആഴത്തിലുള്ള ഈ നിരിക്ഷണം പ്രശംസാർഹമാണു്. ഇതുപോലുള്ള വിഷയങ്ങളിൽ താങ്കളുടെ വിലയേറിയ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു.

    വീണ്ടും വീണ്ടും വരിക.

    ReplyDelete
  8. കുമാരന്‍
    തേങ്ങയടിക്കാൻ ഇതെന്താ പെണ്ണുങ്ങളുടെ കവിത ബ്ലോഗാണോ. അയ്യെ !

    ReplyDelete
  9. "കൃഷി വികസിപ്പിക്കുക
    വര്‍ഷങ്ങളായിട്ടുള്ള കൃഷിയുടെ ഫലമായി കൃഷി ഭൂമിയുടെ മണ്ണിന്റെ പുഷ്ടിയും നഷ്ടമാകുന്നു."
    ഇതിനുള്ള പരിഹാരം കൃഷി ശാസ്ത്രജ്ഞര്‍ക്കറിയാഞ്ഞിട്ടല്ല. പെസ്റ്റിസൈഡ് നിര്‍മാതാക്കള്‍ നല്‍കുന്ന ഭീമമായ കൈക്കൂലി മണ്ണിന്റെ ഫലപുഷ്ടി നശിപ്പിക്കാനെ സഹായിക്കൂ. മാത്രവുമല്ല ജലാശയങ്ങള്‍ മലിനീമസമാക്കപ്പെട്ടുകഴിഞ്ഞു. അംമ്ലമഴയും, ആഗോളതാപനവും, കാലാവസ്ഥാ വ്യതിയാനവും ഒരു ശാപമായി മാറിക്കഴിഞ്ഞു. ഓര്‍ഗാനിക് റീ സൈക്ലിംഗ് എന്ന പ്രക്രിയ സുഗമമായാല്‍ എല്ലാം ശരിയാകും. ക്ഷീരോല്‍പാദനവും ബയോഗ്യാസ് ലഭ്യതയും സ്ലറിയുടെ ഉപയോഗവും മാത്രം പോര മനുഷ്യ വിസര്‍ജ്യം പോലും അമൂല്യമായ ജൈവ വളമാക്കി മാറ്റാം.

    ReplyDelete
  10. കൈപ്പള്ളീ...സേവു ചെയ്തിട്ടുണ്ട്, സമയമെടുത്തു വായിക്കേണ്ടതാണെന്നു തോന്നുന്നു..

    പ്രിയപ്പെട്ടവരേ... വോട്ട് ചെയ്തോ? ഇനിയും വോട്ടു ചെയ്യാത്തവര്‍ ഇവിടെ ക്ലിക്കുക

    ReplyDelete
  11. ഇന്ത്യന്‍ ബ്ലോഗ്ഗേര്‍സ് നെസ്റ്റ്

    നിങ്ങളുടെ ബ്ലോഗ് ഇവിടെ ലിസ്റ്റ് ചെയ്യൂ....


    http://www.indianbloggersnest.blogspot.com/

    E-mail to: team1dubai@gmail.com

    ReplyDelete
  12. കൈപ്പള്ളി,
    Goldman Sach Global Economics Paper No: 169 പരിചയപ്പെടുത്തിയതിനും, അതെപറ്റിയുള്ള ലേഖനത്തിനും നന്ദി. ഇത്തരത്തിലുള്ള കാര്യങ്ങള്‍ക്ക് ഒരു ചര്‍ച്ച തുടങ്ങിവച്ചാല്‍ കിട്ടുന്ന കമന്റുകളുടെ എണ്ണം, വള്ളി മണിക്കവിതയ്ക്കോ, സഗീറി നെ വരച്ച കാര്‍ട്ടൂണിനോ ലഭിക്കുന്നത്ര ഉണ്ടാവില്ല. എങ്കിലും, വളരെ ഏറെ ചര്‍ച്ചാ വിഷയമാകേണ്ട സംഗതിയാണ്, ഇന്‍ഡ്യയുടെ കുതിപ്പ്. ലോകമെങ്ങും അംഗീകരിക്കുന്ന ഇക്കാര്യം പ്രാപ്യമാക്കേണ്ടത് ഭാരതീയരുടെ (അവര്‍ രാജ്യത്തിനകത്തായാലും, പുറത്തായാലും) മാത്രം കടമയാണ്. ഇക്കാര്യത്തില്‍ താങ്കളുടെ അഭിപ്രായത്തോട് (ഭരണം, വിദ്ധ്യാഭ്യാസം, ഉപരിപഠനം, കൃഷി) യോജിച്ചു കോണ്ട് തന്നെ ചില അഭിപ്രായങ്ങള്‍ എഴുതുന്നു:
    ഒന്നാമത്തെ ആവശ്യം നല്ല ഭരണ സമ്പ്രദായം തന്നെ ആണ്. ഇക്കാര്യത്തില്‍ ഒരു പുതിയ നിയമസംഹിതയോ ഒന്നും ഉണ്ടാക്കേണ്ടതില്ല, ഉന്നത സ്ഥാനങ്ങളിലുള്ള ഭരണ സാരഥികളെ രാഷ്ട്രീയാടിസ്ഥാനത്തില്‍ മാത്രം നിയമിക്കുന്നതു ഒഴിവാക്കുക, കഴിവുള്ളവരെ കണ്ടെത്തുക, പ്രോത്സാഹിപ്പിക്കുക, പരിപാടികള്‍ നടപ്പിലാക്കുമ്പോള്‍ ഉണ്ടാകാവുന്ന കാലതാമസം ഒഴിവാക്കാനായ നടപടികള്‍ മുന്‍കൂട്ടിക്കാണുക എന്നീ ലളിതമായ കാര്യങ്ങള്‍ മാത്രം മതി. ഇപ്പോഴത്തെ അഴ കൊഴമ്പന്‍ രീതിക്ക് ഉത്തരവാദികള്‍ രാജ്യത്തിന്റെ സ്വന്തം പ്രജകള്‍ തന്നെയാണ്.
    രണ്ടാമത്തേത് കൃഷി യാണ്. കൃഷിക്കനുയോജ്യമായ സ്ഥലത്ത് കൃഷി ചെയ്യുന്നതിനെ പ്രൊത്സാഹിപ്പിക്കാന്‍ ശ്രമിക്കുന്നുമില്ല, താല്‍കാലിക ലാഭം നോക്കി കൃഷിയിടങ്ങള്‍ ഇഷ്ടിക ക്കളങ്ങളോ, ഷോപ്പിങ്ങ് സെന്ററുകളോ ആയി മാറ്റുന്നത് തടയുന്നുമില്ല. കര്‍ഷകനെ ആദരിക്കുന്ന വ്യവസ്ഥിതി വീണ്ടും വരേണ്ടിയിരിക്കുന്നു.
    മൂന്നാമത്തേത് പ്രാധമിക വിദ്യാഭ്യാസവും, ഉപരി പഠനവും: എല്ലാവര്‍ക്കും വിദ്യഭ്യാസം എന്നത് ഇന്‍ഡ്യയില്‍ ഇന്നും സ്വപ്നം തന്നെയാണ്. ആ സ്ഥിതിക്ക് ഇപ്പോള്‍ മാറ്റം വന്നു കൊണ്ടിരിക്കുന്നു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെ ഇക്കാര്യത്തില്‍ അഭിനന്ദിക്കേണ്ടിയിരിക്കുന്നു. ആവശ്യത്തിനുള്ള അദ്ധ്യാപകരില്ല എന്നുള്ളതും, ചില സ്ഥാപിത താല്പര്യക്കാര്‍ (മത മൌലിക വാദികള്‍, രാഷ്ട്രീയക്കാര്, തുടങ്ങിയവര്‍‍) ഇടംകോലിടുന്നതും മാ‍ത്രമാണ് ഇക്കാര്യത്തിലെ പ്രശ്നങ്ങള്‍.എന്നാല്‍ ഉപരി പഠനത്തിന് പ്രത്യേകം ഊന്നല്‍ നല്‍കേണ്ടിയിരിക്കുന്നു. ഈ രംഗത്തെ പ്രശ്നങ്ങള്‍ എന്റെ
    അറിവില്‍ താഴെ എഴുതുന്നവയാണ്.
    1. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണത്തിലുള്ള കുറവ്.
    2. കഴിവുറ്റ അദ്ധ്യാപകരുടെ അഭാവവും, ഇപ്പോഴുള്ളവരുടെ(അദ്ധ്യാപകരുടെയും, അവരെ
    നിയന്ത്രിക്കുന്നവരുടെയും) അത്മാര്‍ഥതക്കുറവ്,
    3. അദ്ധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും കിട്ടേണ്ട അംഗീകാരത്തിന്റെയും പ്രോത്സാഹനത്തിന്റെയും കുറവ്
    4. കഴിവുറ്റ വിദ്യാര്‍ഥികളുടെ കുറവ്, കഴിവുള്ളവരെ ആകര്‍ഷിക്കാന്‍ പറ്റാത്ത അവസ്ഥ.
    5. ഉപരി പഠനം കഴിഞ്ഞിറങ്ങുന്നവരെ ഫലപ്രദമായി രാജ്യത്തിനകത്ത് തന്നെ ഉപയോഗിക്കാന്‍ സാധിക്കാത്ത അവസ്ഥ.
    ഉപരി പഠനത്തെ പറ്റി ഇനിയും എഴുതണമെന്നുണ്ട്, സമയക്കുറവുള്ളതുകൊണ്ട് ഇവിടെ നിര്‍ത്തുന്നു.

    2050 നു പകരം 2047 എന്നാക്കിയാലോ ഇന്‍ഡ്യയുടെ സ്വപ്നം 2047

    November 26, 2008 5:47 PM

    ReplyDelete
  13. മികച്ച വിദ്യാഭ്യാസം ആണ് ഇന്ത്യയ്ക്ക് വേണ്ടത് എന്ന പോയിന്റ് ശ്രദ്ധേയം. വെറും സര്‍ട്ടിഫിക്കറ്റ് ഫാക്ടറികളായി കലാലയങ്ങള്‍ വര്‍ത്തിക്കുന്നിടത്തോളം കാലം ഭാരതം മുന്നോട്ട് പോവും എന്ന് തോന്നുന്നില്ല..

    ReplyDelete
  14. ഈ വഴികളൊക്കെ മുന്നെ അറിഞ്ഞിരുന്നെങ്കില്‍ ..വെറുതെ ഒരു മോഹം.. താങ്കളൊരു ഗ്രാഫിക്‌ ഡിസൈനര്‍ കൂടിയാണല്ലോ ( ഗ്രാഫ്‌ കുറെ കണ്ടപ്പോള്‍ മനസ്സിലായി )

    >> many said : 5. ഉപരി പഠനം കഴിഞ്ഞിറങ്ങുന്നവരെ ഫലപ്രദമായി രാജ്യത്തിനകത്ത് തന്നെ ഉപയോഗിക്കാന്‍ സാധിക്കാത്ത അവസ്ഥ <<

    അതും ഒരു പോയിന്റ്‌ തന്നെ

    ലേഖനം കൊള്ളാം

    ReplyDelete
  15. കൈപ്പള്ളി,

    ജനാധിപത്യം - ഈ സംവിധാനം വികസിത രാജ്യങ്ങളില്‍ മാത്രമല്ലേ ഇതുവരെ വിജയിച്ചിട്ടുള്ളൂ. ജനങ്ങള്‍ക്ക് വിദ്യാഭ്യാസം ഇല്ലാത്ത ഏതെങ്കിലും രാജ്യത്ത് ജനാധിപത്യം വിജയിച്ചിട്ടുണ്ടോ?

    ഇന്‍ഫ്രാസ്ട്രക്ച്ചര്‍ വികസിപ്പിക്കുന്നതിനെ പറ്റി ഒന്നും എഴുതിയില്ലല്ലോ. മര്യാദയ്ക്ക് - യു.എസ്. മോഡലില്‍ - ഒരു റോഡ് നെറ്റ്വര്‍ക്ക് ഉണ്ടെങ്കില്‍ കുറെ വികസിക്കില്ലേ?

    വിമന്‍ എം‌പവര്‍മെന്റ് ഉം വലിയ ഒരു സൊല്യൂഷന്‍ ആവും.

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..