Friday, May 13, 2005

ASCII അരാധകര്‍


ലൊകത്തില്‍ മറ്റേതൊരു ഭഷക്കരെക്കാള്‍ ഫൊണ്ഡ് ഇന്സ്റ്റാളെഷണ്‍ ചേയ്തു തഴമ്പിച്ച വര്‍ഗ്ഗം മലയാളികളായിരിക്കും. ഓര്രൊ ദിനപ്പത്രം വയിക്കാനും പ്രത്യേക ഫൊണ്ഡ് ഉപയൊഗിക്കുന്ന ഈ സമ്പ്രദായം മലയാളത്തില്‍ മത്രമേ കാണാന് കഴിയു‍. അതിനു രണ്ടു കാരണങ്ങളാണു
1) മലയാളികള്‍ അക്ഷരപ്രിയരണ്, അതിനാല്‍ ഒരുപാടു പ്രസിദ്ധീകരണങ്ങള്‍ മലയാളത്തിലുണ്ട് .

2) മലയാളികള്‍ ഒരുകാരണവശാലും ഒരുവിഷയത്തിലും തമ്മില്‍ യോജിച്ചു പ്രവര്ത്തികുകില്ല,

അതുകൊണ്ടുതന്നെ ഓരോ പ്രസിദ്ധികരണത്തിനും വെവ്വേറെ അക്ഷര ക്രോടികരണ രീത നിലവിലഉണ്ട്
ഇന്‍റ്റര്നെറ്റിന്‍റെ ആദ്യകാലങ്ങളില്‍ പത്രങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ മറ്റു മര്‍ഗ്ഗങ്ങളില്ലായിരുന്നു എന്ന കാരണത്താലാണ് ഈ മാര്‍ഗം സ്വീകരിച്ചു എന്നതു ഒരു സത്യമാണ് . പക്ഷെ ഇന്‍റര്നെറ്റില്‍ UNICODE നെ പ്രചാരത്തില്‍ കൊണ്ടുവരാന്‍ ഏറ്റവും കൂടുതല്‍ പങ്കുവഹികേണ്ടവരും ഇവര്‍ തന്നെയായിരുന്നു. ലിപി സം‌രക്ഷണം എന്ന ശ്രേഷ്ഠമായ ആ കര്മ്മം ഇവര്‍ നിര്‍‌വഹിച്ചില്ല.

താഴേ പറയുന്ന നാലു ശൃംഖലിത വര്താപത്രങ്ങള്‍ പരിശ്രമിച്ചാല്‍ ഇന്‍റര്നെറ്റില്‍ വളരെ കുറഞ്ഞ സമയംകൊണ്ട് മലയാള പത്രം വയിക്കുന്നവരുടെ ഇടയിലെങ്കിലും UNICODE മലയാളം പ്രചരിപ്പിക്കം

പക്ഷേ Unicode അല്ലാ, രണ്ടാംകിട മുദ്രണ മര്‍ഗ്ഗം മാത്രമേ ഉപയോഗിക്കു എന്നു ദൃഢപ്രതിജ്ഞയെടുത്തവരാണു ഇവര്‍


http://www.mathrubhumi.com/
ഉപയോഗിക്കുന്ന ഫൊണ്ഡ്: matweb.ttf,
അക്ഷര ക്രോഡീകരണ രീതി: ASCII
പഴയലിപിയുമല്ല എന്നാലിതു പുതിയതുമല്ല അല്ല, രണ്ടുംകെട്ട ഒന്നാണിതിന്‍റെ ലിപി. പത്രത്തെ ബെഹുമാനിക്കം പക്ഷെ ലിപിയെ സഹിക്കാന്‍ പറ്റുന്നില.

http://www.manorama.com/
ഉപയോഗിക്കുന്ന ഫൊണ്ഡ്: .PFR embeded fonts
അക്ഷര ക്രോഡീകരണ രീതി: ASCII

ബില്‍ ഗേറ്റ്സ് മാമന്‍റെ ബ്രൌസരില്‍ കൂടി മാത്രം പത്രം വായിച്ചാല്‍ മതി എന്നാണു ഈ മാമന്‍റെ നിലപാടു. ഇതില്‍ ഉപയൊഗിച്ചിരിക്കുന്ന .PFR മുദ്രണ വിദ്യ മൈക്രോസോഫ്റ്റ് ഇന്‍റര്നെറ്റ് എക്സ്പ്ളോററില്‍ മാത്രം ദൃശ്യമാവുന്ന ഒന്നാണ്. മൊസ്സില്ല FireFox, Netscape, Opera മുതലായ ബ്രൌസറുകളില്‍ ഇതു വയിക്കാനേ പറ്റില്ല.

ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ സര്‍ക്യുലേഷണ്‍ ഉള്ള പത്രം എന്ന് പറഞ്ഞിട്ടെന്തുകാര്യം. തലയില്‍ ആള്‍താമസമുള്ള സൊഫ്റ്റ്വേര്‍ ഡെവെലപ്പറും വേണം.

http://deepika.com/
അക്ഷര ക്രോഡീകരണ രീതി: ASCII
ഉപയോഗിക്കുന്ന ഫൊണ്ഡ്: mlkr0ntt_TTF.ttf

വളരെ ബുദ്ധിമുട്ടി വിശദമായി വിവരിക്കുന്ന ഫോണ്ഡ് ഇന്സ്റ്റാളേഷണ്‍ FAQ ഒക്കെ കൊടിത്തിട്ടുണ്ടു. വളരേ നല്ല കാര്യം.

http://www.malayalamresourcecentre.org/
ഉപയോഗിക്കുന്ന ഫൊണ്ഡ്: matweb.ttf,
അക്ഷര ക്രോഡീകരണ രീതി: ASCII

ഇന്‍റര്നെറ്റില്‍ മലയാള ഭാഷയെ സം‌രക്ഷിക്കന്‍ കേരള സര്‍ക്കര്‍ ചുമതലപ്പെടുത്തിയ സ്ഥാപനം. മലയാളികളുടെ നികുതി അടച്ച പണമാണലോ ഇതുപോലുള്ള സ്ഥാപനങ്ങളെ നിലനിര്ത്തുന്നതു. ഇനി എന്താണു നമുക്കു ഇവര്‍ പ്രതിഭലമയിഭാഷാപോഷണതിന്നു തരുന്നതു. UNICODE ഉപയൊഗിക്കുന്ന ഒരു കാല്‍‌കുലേറ്ററെങ്കിലും ഇവര്‍ ഉണ്ടാക്കിയിരുനെങ്കില്‍ ഒന്നു സമാധാനിക്കമയിരുന്നു.

UNICODE ഇല്‍ അല്ലെങ്കിലും ഇവര്‍ വികസിപ്പിച്ചെടുത്ത പത്ത് ഉപകരണങ്ങള്‍ ഇവര്‍ വെബ്ബ്സൈറ്റില്‍ പ്രദര്‍ശിപ്പികുന്നുണ്ടു. പക്ഷെ ഇതു വില്കണമെന്ന താല്പര്യം കാണുന്നില്ല. ഇതൊക്കെ എവിടെ വങ്ങന്‍ക്കിട്ടു എന്നും വെബ്ബ്സൈറ്റില്‍ കണ്ടില്ല. ഇതൊന്നും അറിയത്ത പാവം ജനമാണല്ലോ ശമ്പളം കൊടുക്കുന്നതു, പിന്നേ വിറ്റാലെന്ത് വിറ്റില്ലേലെന്ത്.

5 comments:

  1. യുണികോഡ്‌ യുദ്ധസന്നാഹത്തിലേക്കു സ്വാഗതം!
    എല്ലാവിധ ഭാവുകങ്ങളും!

    "എങ്ങുപോയെങ്ങുപോയിത്ര നാളും നീയിതെങ്ങുപോയ് ദൂരേയൊളിച്ചിരുന്നു?"

    ReplyDelete
  2. മാതൃഭൂമി പുതിയ വെബ്‍സൈറ്റ് തുടങ്ങുമ്പോള്‍ (mathrubhumi.org) യൂണികോഡ് ഉപയോഗിക്കുവാന്‍ ശ്രമിക്കണമെന്ന്‍ അവര്‍ക്കു വേണ്ടി സൈറ്റ് ഡിസൈന്‍ ചെയ്ത എന്റെ സുഹൃത്തിനോട് ഞാന്‍ ആവശ്യപ്പെട്ടിരുന്നു. മാതൃഭൂമിക്ക് ആവശ്യം "dynamic fonts" ആണെന്നും യൂണികോഡ് എന്ന സംഭവം അവര്‍ക്ക് അറിഞ്ഞുകൂടെന്നുമാണ്‌ തിരികെ ലഭിച്ച മറുപടി. ഫലമോ മാതൃഭൂമിയില്‍ വന്ന ഒരു ആര്‍ട്ടിക്കിള്‍ സേര്‍ച്ച് ചെയ്യുവാന്‍ കൂടി വകുപ്പില്ല, വിന്‍ഡോസ് അല്ലാത്ത മറ്റു OS -കളില്‍ വായനാപ്രശ്നങ്ങള്‍ വേറെയും.

    താങ്കള്‍ മലയാളം എഴുതുവാന്‍ ഉപയോഗിക്കുന്നത് "ഭാഷാഇന്ത്യ"യുടെ സൈറ്റില്‍ ലഭ്യമായ IME ആണെന്ന്‍ ഊഹിക്കുന്നു. സിബുവിന്റെ വരമൊഴിയും "malayalamwords.com" -ലെ മലയാളം കീമാപ്പും ശ്രമിച്ചു നോക്കുക, ഈ രണ്ടു പ്രോഗ്രാമുകളും ഉപയോഗിച്ച് കുറേകൂടി നല്ല രീതിയില്‍ മലയാളം എഴുതാമെന്നതാണ്‌ എന്റെ വിശ്വാസം.

    ReplyDelete
  3. ഞാന്‍ ഈ സ്വന്തം കീബോര്ഡ് ഡ്രൈവെരാണ്‍ ഉപയോഗിക്കുന്നത്.

    http://192.168.0.1:81/ml/Content.php?go=phoneticMalayalam.htm

    ഇത് ഉപയോഗിച്ചു നൊക്കു.

    ReplyDelete
  4. ഫയര്‍ഫോക്സില്‍ മനോരമ വായിക്കാന്‍ പറ്റില്ല എന്നു പറഞ്ഞതു ശരിയല്ല. Autocharaceter extension download ചെയ്തു മലയാളം പത്രങ്ങളെല്ലാം വായിക്കാന്‍ പറ്റും. ദേശാഭിമാനിയില്‍, ചിലപ്പോള്‍ വാക്കുകളിങ്ങനെ "കൂ-ട്ട-ക്കൊ-ല ചെ-യ്തു-" വരുന്നു, ശിഷ്ടമെല്ലാം വലിയ കുഴപ്പമില്ല.

    എന്റെ തീക്കുറുക്കനിലെ മനോരമയുടെ screenshot ഇവിടെ കാണാം.

    http://tinyurl.com/9ej4q

    --ഏവൂരാന്‍.

    ReplyDelete
  5. സുഹൃത്തെ ഭാഷ പത്രം വയിക്കാന്‍ മാത്രം ഉള്ളതല്ല. എടുത്തുവെച്ച് പ്രയോഗിക്കാനുള്ളതാണു. അതിന് ഈ മുടന്തന്‍ ASCII ഫൊണ്ഡ് കൊണ്ടു സാധിക്കില്ല.

    ASCII ഫൊണ്ഡ് കൊണ്ടു വര്ത്ത അന്വേഷിക്കാന്‍ സാധ്യമല്ല.

    സാധരണകാരനു Download ചെയ്യാന്‍ അറിയില്ലെങ്കില്‍ എന്തുചെയും

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..