Saturday, January 12, 2008

എന്താണു് HDRI

കണ്ണുകളും കാമറയും തമ്മിലുള്ള ഏറ്റവും വലിയ വിത്യാസം, കാമറയില്‍ ചിത്രം എടുത്തുകഴിഞ്ഞതിനു ശേഷം പ്രാകാശക്രമീകരണം സാദ്ധ്യമല്ല. കണ്ടുകൊണ്ടിരിക്കുന്ന ദൃശ്യം മസ്തിഷ്കത്തിലാണു് കാണപ്പെടുന്നത്. കണ്ടുകൊണ്ടിരിക്കുന്ന ദൃശ്യത്തില്‍ പ്രകാശം കുറഞ്ഞ ഭാഗങ്ങളില്‍ നോക്കുമ്പോള്‍ കണ്ണിനുള്ളിലുള്ള Iris എന്ന അവയവം കണ്ണില്‍ പതിക്കുന്ന പ്രകാശത്തെ നിയന്ത്രിക്കും. മാത്രമല്ല കണ്ണുകള്‍ക്ക് computer screenനേക്കാള്‍ കൂടുതല്‍ colour range കാണാന്‍ കഴിയും. ഇതു് ഒരിക്കലും ഒരു digital camera exposure വഴി കാണാന്‍ കഴിയില്ല.

കാമറ ചിത്രം എടുകുമ്പോള്‍ ചിത്രത്തിനാവശ്യമുള്ള പ്രകാശം ഒരേരു പ്രാവശ്യം മൊത്തമായി ക്രമീകരിക്കാന്‍ സാധിക്കു.

HDRI (High Dynamic Range Imaging) എന്ന പ്രക്രിയ ഉപയോഗിച്ച് ദൃശ്യത്തില്‍ പ്രകാശ വിത്യാസമുള്ള ഭാഗങ്ങളില്‍ മാത്രം നിയന്ത്രണം ഏര്‍പ്പെടുത്താം.

ഒരു ദൃശ്യം ഒന്നിലധികം പ്രാവശ്യം tripod ഉപയോഗിച്ച് കാമറയില്‍ expose ചെയ്യുകയാണെങ്കില്‍ ആ ദൃശ്യത്തിന്റെ നിറങ്ങളും പ്രകാശ തീവ്രതയും കൂട്ടാന്‍ സഹായിക്കും.

ചിത്രം കൂടുതല്‍ കൃതൃമം ആവുകയും ചെയ്യും.

പല SLR കാമറയിലും exposure bracketing എന്ന സംവിധാനമുണ്ട്. ഇതിനര്ത്ഥം ഒരു ദൃശ്യം മൂനു വിവിധ പ്രകാശ ക്രമീകരണങ്ങളില്‍ എടുക്കാനുള്ള സംവിധാനമാണു്. ചിത്രങ്ങള്‍ തമ്മിലുള്ള പ്രാശ ക്രമീകരണത്തിന്റെ അളവും നിയന്ത്രിക്കാവുന്നതാണു്. ഈ വിധത്തില്‍ മൂനു വിവിധ exposureകളുള്ള ചിത്രങ്ങള്‍ എടുക്കാവുന്നതാണ്‍.


ഇതില്‍ കാണുന്ന ചിത്രം ഈ വിധത്തില്‍ നിര്മിച്ചതാണു്. ഈ ദൃശ്യം മൂനു exposureല്‍ RAW formatല്‍ എടുത്ത ശേഷം Photoshop CS3 ഉപയോഗിച്ച് compose ചെയ്തതാണു്.

Exposure = 0

Exposure = -0.6

Exposure = +0.6





Final Composite

22 comments:

  1. photographerമാരുടെ ശ്രദ്ധിക്ക് HDRI imaging

    ReplyDelete
  2. കൈപ്പിള്ളിമാഷേ, ഇതു കൊള്ളാമല്ലോ പരിപാടി.... ഞാനും ഒന്നു നോക്കട്ടേ

    ReplyDelete
  3. കൊള്ളാം... വളരെ പ്രയോജനം ഉള്ള ഒരു ടിപ്പ് ആണ്‍ ഇത്.
    ഒരു കുഞ്ഞു സജഷന്‍:
    ക്യാമറയിലെ എക്സ്പോഷറ് ബ്രാക്കറ്റിംഗ് എന്ന സങ്കേതത്തിനെ പറ്റി കൂടി രണ്ടുവാക്ക് പറയാമായിരുന്നു. എങ്കിലേ ഈ പോസ്റ്റ് പൂര്‍ണ്ണമാകൂ എന്നൊരു തോന്നല്‍. :)

    ReplyDelete
  4. ക്യാമറകൊണ്ടെഴുതിയ കവിത എന്നു പറഞ്ഞാല്‍ അധികമാവില്ല. മനോഹരം . ചിത്രകാരന്റെ ഹാര്‍ദ്ദവമായ അഭിനന്ദനങ്ങള്‍.

    ReplyDelete
  5. കുട്ടു
    exposure bracketing ഞാന്‍ വിട്ടുപോയതാണു്, ഇപ്പോള്‍ കൂട്ടി ചേര്ത്തിട്ടുണ്ട്. ഓര്മിപ്പിച്ചതിനു നന്ദി.

    ReplyDelete
  6. Nice picture and composition Kaippalli mashe! I have few doubts. (I will call you today!)

    ReplyDelete
  7. കൈപ്പള്ളീ.. എനിക്ക് കേമറയുടെ ABCD യെ പറ്റി വലിയ ജ്ഞാനം ഇല്ല. എന്തായാലും ചിത്രങ്ങളോടുകൂടിയ അവതരണം ഇഷ്ടപ്പെട്ടു.

    ഓ.ടോ: അപ്പൂ, ഡൌട്ട്സ് ഒക്കെ ഇവിടെ തന്നെ ചോദിക്കൂ മാഷേ.. മറ്റുള്ളവര്‍ക്ക് കൂടി മനസ്സിലാവുമല്ലോ.

    :-)

    ReplyDelete
  8. വളരെ പ്രയോജനപ്രദമായ ലേഖനം.

    ReplyDelete
  9. HDRI പരീക്ഷണം നന്നായിട്ടുണ്ട്.
    :)

    (ഫോട്ടോമാറ്റിക്സ് എന്ന് സോഫ്റ്റ്വെയര്‍ ഉപയോഗിച്ചും എച്.ഡി.ആര്‍ ചിത്രങ്ങളുടെ എഫക്റ്റ് ഉണ്ടാക്കാം)

    ReplyDelete
  10. ഗ്രേറ്റ്‌ ,, ഞാനും ഒന്നു നോക്കട്ടേ...
    ഒരു സംശയം ..
    RAW എടുത്താല്‍ മാത്രമെ ഇതു വര്‍ക്ക്‌ ചെയൂ ???
    ഇതിനെ എങ്ങനെ ആണ് ഫോട്ടോഷോപ്പ് ഇല്‍ composite ചെയ്തത് ??

    CS3 ഇല്‍ മാത്രമെ ഇതു വര്‍ക്ക്‌ ചെയൂ ??
    ഞാന്‍ CSആണ് use ചെയുന്നത്

    ReplyDelete
  11. കൈപ്പിള്ളിമാഷേ,
    വളരെ ഇഷ്ടപ്പെട്ടു!
    അഭിനന്ദനങ്ങള്‍!!

    ReplyDelete
  12. This comment has been removed by the author.

    ReplyDelete
  13. നവരുചിയന്‍ ,
    HDR ഉണ്ടാക്കാന്‍ RAW ഫോര്‍മാറ്റ് വേണമെന്നില്ല. ഉണ്ടെങ്കില്‍ നല്ലത്,. കാരണം സാധാരണ JPEG ഫയലില്‍ ഇല്ലാത്ത ഒരു പാടു informations RAW ഫയലില്‍ ഉണ്ടാവും. എങ്കിലും ഒരു JPEG ഫയല്‍ ഉപയോഗിച്ച് ഒന്നില്‍ കൂടുതല്‍ exposure ഉള്ള വ്യത്യസ്ത ഫയലുകള്‍ ഉണ്ടാക്കി HDR ഉണ്ടാക്കാവുന്നതാണ്.

    ReplyDelete
  14. which "mobile" camera is good for photos

    range up to Rs. 16000

    ReplyDelete
  15. @physicskerala
    I use mobiles for talking and sending SMSs. Why use a toothpick to eat noodles when you can use a chopstick?

    ReplyDelete
  16. ha ha..
    i am not a professional photographer..
    but i think .. if i use a mobile .. it will be always with me..
    i need only 3 to 5 Mega pixel..

    but i think the MP doesn't mean the picture quality..(only it defines the resolution)..

    ReplyDelete
  17. @physicskerala
    The biggest issue I have had with mobile cameras and most point-and-shoot cameras are:

    1) too much post processing. (Manufacturer has too many misconception about the photographers skills)
    2)The shutter release response is too slow. You press the shutter release and the camera thinks for while before it exposes the shot. The moment is over by then.
    3) The lenses are always too tiny and gives little or no focus control.

    I could go on. But I guess these are the most important points.

    ReplyDelete
  18. അവസാനത്തെ ചിത്രം മനോഹരം.....

    ReplyDelete
  19. ഇതിനകത്ത് കുറെ photoshop വര്‍ക്ക്‌ ഉണ്ടല്ലോ.. ഞാന്‍ ആദ്യം വിചാരിച്ചത് മൂന്നു ഫോട്ടോയും മൂന്നു layer ആയി add ചെയ്തിട്ട് opacity മാറ്റിയതെ ഉള്ളു എന്ന്.. ശ്രദ്ധിച്ചു നോക്കിയപ്പോളല്ലേ അത് പോര എന്ന് മനസ്സിലായത്.. ആ പച്ച പുല്ലു (വലതു വശം) എങ്ങനെ ഉണ്ടാക്കി? mix ചെയ്ത മൂന്നു ഫോട്ടോയിലും ആ കളര്‍ ഇല്ലല്ലോ?

    ReplyDelete
  20. There is no photoshop work. HDR processing brings out colour and intensity data that is not visible.

    You may check out other HDR tutorials on the net.

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..