Saturday, May 14, 2005

എന്‍റെ യുദ്ധം ഈ വിധം.

ഇന്നു രവിലെ പല്ലും തേച്ചു ഒരു കപ്പിയും കുടിച്ചു PC യുടെ മുന്നില്‍
ഇരുനു മനൊരെമെക്കും മതൃഭൂമിക്കും താഴെ കണുന്ന കത്തു e-mail ചെയ്തു.
--------------------------------------------------------------------------------------------------------
പത്രാതിപര്‍ക്ക്
മനൊരമ

സുഹൃത്തെ

ഞാന്‍ നിങ്ങളുടെ പത്രം വയിക്കാനായി ഇന്‍റെര്നെറ്റിലെ നിങ്ങളുടെ സൈറ്റില്‍
പോയി. എനിക്കോന്നും മനസിലായില്ല. മലയാളത്തിനു പകരം മറ്റെതോ ഭാഷയാണു
ഞാനവിടെ കണ്ടതു. പിന്നയാണു എനികു മനസിലായത്, മനോരമ വയിക്കാന്‍
ഇന്‍റര്നെറ്റ് എക്സ്പ്ലോറര്‍ തന്നെ വേണമെന്നു. അതുമാത്രമല്ല,
വാഷിംഗ്ട്ടണ്‍ പോസ്റ്റിലും, ഗള്ഫ് ന്യൂസിലും, ഒക്കെ കാണുന്ന search
സംവിധാനം എന്തുകൊണ്ടണു നിങ്ങളുടെ പത്രത്തിനില്ലാത്തത്.

ബാക്കി ഭാഷകളിലുള്ള വര്ത്തകളൊക്കെ Google News ല്‍ സെര്‍ച്ച് ചെയ്താല്‍
കിട്ടും പക്ഷെ നിങ്ങളുടെ പത്രം മാത്രം വരുന്നില്ല. എന്ത് കരണമാണെങ്കിലും
മറുപടി അയക്കാന്‍ മടിക്കേണ്ട.

സസ്നേഹം, നിഷാദ് കൈപ്പള്ളി.

--------------------------------------------------------------------------------------------------------
മറുപടി പ്രതീക്ഷിക്കുന്നില.!

4 comments:

  1. നിഷാദ് ,
    താങ്കളുടെ സംരംഭം തികച്ചും അഭിനന്ദനം അര്ഹിക്കുന്നു.

    ReplyDelete
  2. കൊള്ളാം!

    ഇങ്ങനെയാണ്‌ പണ്ട് ഹനുമാന്‍ പോയി ലങ്കയില്‍ തീയിട്ടത്!
    ഇതുപോലെത്തന്നെയാണ്‌ പണ്ട് ശ്രീകൃഷ്ണന്‍ പിളര്‍പ്പ് ഒഴിവാക്കാന്‍ ഒരവസാനശ്രമമെന്നപോലെ ഡെല്‍ഹിയില്‍ ദൂതിനു പോയതും.

    മനോരമേ, മാതൃഭൂമീ, മറ്റു ചിറ്റമ്മമാരേ, ഒരുങ്ങിയിരുന്നോളൂ!

    ഇവിടെ യുണികോഡ് ബൂലോഗങ്ങളുടെ ഒരു സൌരയൂഥം തന്നെ നിങ്ങളിലേക്ക് ഇടിച്ചിറങ്ങാന്‍ വേണ്ടി ഒരുങ്ങിവരുന്നുണ്ട്‌!

    ഒരു തിരി ദീപമായി,
    ഒരു പൊട്ട് ഹൈഡ്രജനായി,
    ധൂളിയായി,
    സ്വയം എരിഞ്ഞോടുങ്ങുന്ന ഉല്‍ക്കാശകലമായി,
    പിന്നെ ശിലയും ക്ഷുദ്രഗ്രഹവുമായി,
    ഭ്രമണപഥങ്ങളില്ലാത്ത ധൂമകേതുവായി,
    പത്മവ്യൂഹം ചമക്കുന്ന ഉപഗ്രഹജാലമായി,
    രസമായി,(Mercury)
    സൌന്ദര്യമായി,(Venus)
    മന്ദമായി,(Saturn)
    സമസ്യയായി,(Mars)
    മഹാതേജസ്സാര്‍ന്ന വെള്ളക്കുള്ളനായി,(white dwarf)
    സമയം ജനിച്ചതും മരിച്ചതും കണ്ടുനിന്ന രൌദ്രഭീമന്‍ ചോന്നാടിയായി,(Red Giant)
    നിണമായി
    ഞങ്ങള്‍ ഇത്തിരിക്കുഞ്ഞന്‍മാര്‍ പാഞ്ഞടുക്കുമ്പോള്‍,
    നിങ്ങടെ ഒളിച്ചുവെച്ച ദുരാര്‍ത്തിയും മഞ്ഞവെളിച്ചവും
    ഞങ്ങടെ മഹാബൂഗുരുത്വത്തിന്‍റെ ഉണ്മകളിലേക്ക്‌ ‍
    പിന്നൊരിക്കലും തിരിച്ചുപോവാന്‍ കഴിയാത്ത വണ്ണം
    വിഴുങ്ങിവിസ്മൃതമായിപ്പോകും!

    ഒരുങ്ങിയിരുന്നോളൂ!

    ReplyDelete
  3. panToru muni paaTi "maa! nishaada!"
    athoru kaavyamaayi. ivitEyum pratheekshikkunnu.

    ReplyDelete
  4. മാതൃഭൂമിയും മംഗളവും ഇപ്പോള്‍ യൂണികോഡിലായിട്ടുണ്ടു്.

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..