"Smoking is injurious to health and a major cause of cancer of the lungs and mouth" എന്ന നിയമപ്രകാരമുള്ള മുന്നറിയിപ്പ് എല്ലാ cigarette packetകളിലും എഴുതിവെച്ചിട്ടുണ്ടെങ്കിലും ജനം അതു് അറിഞ്ഞുകൊണ്ടു തന്നെ ഉപയോഗിക്കുന്നില്ലെ. ഇങ്ങനെ ഒരു മുന്നറിയിപ്പ് കൊടുക്കുന്നതുവഴി അതിന്റെ ഉപയോഗം കൊണ്ടുണ്ടാകുന്ന എല്ല ദോഷങ്ങളുടേയും പൂർണ്ണ ഉത്തരവാദിത്വവും അതു് ഉപയോഗിക്കുന്നവരുടെതാകുന്നു.
മകരവിളക്ക് വ്യാജമല്ല എന്നു അറിയാത്തവർ ഉണ്ടാവില്ല എനും വിശ്വാസികളുടെ കാര്യത്തിൽ അവിശ്വാസികൾ ഇടപെടാൻ പാടില്ല എന്നും പറയുന്നതിനോടു എനിക്ക് ഒട്ടും യോജിക്കാൻ കഴിയില്ല. കാരണം മനുഷ്യ ജീവൻ (അന്യ സംസ്ഥാനത്തുള്ളവരുടെതാണെങ്കിൽ കൂടി) വിലപ്പെട്ടതാണു്. അതു് അജ്ഞതയുടെ പേരിൽ നഷ്ടമാകാൻ കേരളം അനുവദിച്ചുകൂടെ.
മകരവിളക്കിനെ ചുറ്റിപറ്റിയുള്ള അന്ധവിശ്വാസമാണു് ഭക്തന്മാരെ അവിടേക്ക് ആകർഷിക്കുന്നതു് എന്നു് തീർത്തും പറയാനാവില്ല. അറിഞ്ഞുകൊണ്ടു തന്നെ ഈ ചടങ്ങുകളിൽ പങ്കെടുക്കുന്നവരായിരിക്കണം ഭൂരിപക്ഷം ജനങ്ങളും. എങ്കിലും ഒരു വ്യക്തിയെങ്കിലും ഇതു് ദൈവീകമാണെന്നു വിശ്വസിക്കുന്നുണ്ടു് എങ്കിൽ ആ തെറ്റിദ്ധാരണ മാറ്റേണ്ടതു് ഈ സമ്പ്രദായം നടപ്പാക്കുന്നവരുടെ ചുമതലയാണു്.
ശബരിമലയിൽ പ്രകടമാകുന്ന മകരവിളക്ക് മനുഷ്യനിർമ്മിതമാണു് എന്നു വിശ്വാസികളെ അറിയിക്കേണ്ട ചുമതല സർക്കാറിനുമുണ്ടു്. "മകരം ഒന്നിനു പുൽമേടിൽ പ്രകടമാകുന്ന പ്രകാശം കേരള സർക്കാർ ആസൂത്രണം ചെയ്യുന്ന സമ്പ്രദാറ്റുക ചടങ്ങാണു, ഇതു് കാണാനായി ഭക്തന്മാർ തിക്കിലും തിരക്കിലും പെട്ട് പരിക്കോ മരണമോ സംഭവിച്ചാൽ അതിനു് കേരള സർക്കാരും ശബരിമല അധികൃതരും ഉത്തരവാദികൾ അല്ല." ഇങ്ങനെ ഒരു Board 100 meter ഇടവിട്ട് സ്ഥാപിക്കാൻ അപേക്ഷ.
ബോർഡ് ഒന്നും സ്ഥാപിച്ചില്ലെങ്കിലും ഇങ്ങനൊരു വിവരം കേരളത്തിൽ മാത്രമല്ല, ഇന്ത്യയൊട്ടാകെ അറിയിക്കാനുള്ള ബാദ്ധ്യത സർക്കാരിനും ദേവസ്വം ബോർഡിനും ഉണ്ട്. ഒരാളല്ല ലക്ഷങ്ങൾ തന്നെ ഇപ്പോഴും വിശ്വസിക്കുന്നുണ്ട് മകരവിളക്ക് ദൈവീകം ആണെന്ന്. മറു സംസ്ഥാനക്കാരാണ് അതിൽ കൂടുതലെന്ന് അപകടത്തിൽ മരിച്ചവരുടെ കണക്കുകൾ സാക്ഷ്യപ്പെടുത്തുന്നു.
ReplyDeletei agree with manojettan and kaippally!
ReplyDeleteഈയൊരു തുറന്നു പറച്ചില്‍ ഇനി ഒരു ഔപചാരികത മാത്രമാണ് . അതെത്രയും പെട്ടെന്ന് ചെയ്യാനുള്ള ആര്‍ജവം സര്‍ക്കാര്‍ കാട്ടണം. ഇതൊരുതരം കെണിയില്‍ ആകര്‍ഷിച്ചു അപകടത്തില്‍ പെടുത്തുന്ന പരിപാടിയായി മാറിയിരിക്കുന്നു.
ReplyDelete