Sunday, January 16, 2011

വാർത്താപ്രാധാന്യം ഇല്ലാത്ത റേഡിയോ ജീർണലിസം

ഇന്നു രാവിലെ പത്രം വായിച്ചിട്ടാണു് വണ്ടിയിൽ കയറിയതു്. താഴെ കാണുന്ന വാർത്ത എല്ലാ English പത്രങ്ങളുടെയും Front Page വാർത്തയായിരുന്നു. Asianet Radio രാവിലെ കേൾക്കുന്ന സ്വഭാവം ഉണ്ടു്.

Gulf പത്ര വാർത്തയിൽ അവതരിപ്പിച്ച പ്രധാന വാർത്തകൾ:
Kuwaitൽ പണ്ടു് നടന്ന യുദ്ധത്തിന്റെ വാർഷികത്തെകുറിച്ചും,  recruitement കമ്പനികൾക്ക് ഏർപ്പെടുത്തിയ പുതിയ നിയമങ്ങളെ കുറിച്ചും ആയിരുന്നു വിവരണം. രാജ്യത്തെ ഞെട്ടിപ്പിച്ച ഈ വാർത്ത Asianetലെ മരപ്പട്ടിക്ക് വാർത്തയല്ല.

പിള്ളാരെ പള്ളികൂടത്തിൽ വിടുന്ന മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ട വളരെ  ഗൌരവമുള്ള വർത്തയാണു് ഇതു്. വിധി പുറത്തു വരുന്നതുവരെ ഏതു വിദ്ധ്യാഭ്യാസ സ്ഥാപനം എന്നു പറയുന്നതു് ശരിയല്ല എങ്കിലും,  പോലീസ് കേസ്സ് charge ചെയ്തു് അന്വേഷിക്കുന്ന വാർത്ത report ചെയ്യേണ്ടതു് മാദ്ധ്യമത്തിന്റെ കടമയാണു്. എല്ലാ പത്രങ്ങളും പ്രാധാന്യത്തോടുകൂടി report ചെയ്യുമ്പോൾ ഏറ്റവും അധികം മലയാളികൾ കേൾക്കുന്ന ഈ Radio എന്തുകൊണ്ടു  അവതരിപ്പിച്ചില്ല?

ഇവനാണു് പണ്ടു ""New Delhi Indian authorities yesterday blamed a Dubai-based company and its Indian partner for the *mess* at the Commonwealth Games village." എന്ന തലക്കെട്ടിനെം ചെയ്തതു് ഇങ്ങനെയായിരുന്നു:

"കോമൺവെൽത് കായിക മത്സരങ്ങൾക്ക് ഭക്ഷണ സൌകര്യങ്ങൾ (Mess) ഏർപ്പാടാക്കിയതിനു് ഒരു  ദുബൈ കമ്പനിയെ അധികൃതർ കുറ്റപ്പെടുത്തി എന്നു". Mess എന്ന പദത്തിനു് hostelൽ പോലുള്ള  mess ആണെന്നു അവതാരകൻ കരുതി. പരിപാടികൾ അവതാളത്തിൽ ആയതിനും  *Mess* എന്നു പറയും എന്നു ഈ അണ്ണൻ അറിയില്ല എന്നു ഉറപ്പായി.

പിന്നെ ഒരു കാര്യമുണ്ടു്. Asianet കൊടുക്കുന്ന പുളിങ്കുരു ശംബളത്തിനു് ഇതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കാനില്ല എന്നു പറഞ്ഞു സമാധാനിക്കാം.


Three accused of raping four-year-old girl in bus


2 comments:

  1. ഇതും ഒരു കോപ്പി റൈറ്റ് തന്നെ...കേട്ടൊ ഭായ്

    പിന്നെ
    ഒരു കാര്യമുണ്ടു്. Asianet കൊടുക്കുന്ന പുളിങ്കുരു ശമ്പളത്തിനു് ഇതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കാനില്ല എന്നു പറഞ്ഞു സമാധാനിക്കാമല്ലേ

    ReplyDelete
  2. This comment has been removed by a blog administrator.

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..