Sunday, January 23, 2011

കേരളം (ദാണ്ടെ വീണ്ടും) മുന്നോട്ട്

മകരവിളക്കിന്റെ സത്യാവസ്ഥ അന്വേഷിച്ച് നിരീശ്വരവാദ പ്രസ്ഥാനങ്ങൾ തെക്കു വടക്കു ഓടാൻ തുടങ്ങിയിട്ട് വർഷം കുറേയായി. (ദുർ)ഭാഗ്യവശാൽ ഒരു വൻ ദുരന്തം ഉണ്ടായതുകൊണ്ടു് ഇതിന്റെ നിജസ്തിധി അറിയാൻ ജനങ്ങൾ വീണ്ടും ആഗ്രഹം പ്രകടിപ്പിച്ചു തുടങ്ങി. എത്ര കാലം ഈ ആഗ്രഹം നിലനിൽക്കുമെന്നു ശ്രീ അയ്യപ്പനു പോലും പറയാൻ പറ്റുമെന്നു തോന്നുന്നില്ല. എന്തായാലും നല്ല കാര്യം.

Meanwhile, On small boxes appearing discretely in almost every newspaper printed in Kerala we see:


നിങ്ങളെ അലട്ടിക്കൊണ്ടിരിക്കുന്ന എല്ലാവിധ പ്രശ്നങ്ങൾക്കും പരിഹാരം.
ജ്യോതിഷം, വസ്തുശാസ്ത്രം, വിവാഹ തടസ്സം മാറ്റൽ, മാന്ത്രിക-താന്ത്രിക പൂജകൾ, ചാത്തൻ സേവ എന്നിവ നടത്തികൊടുന്നു, കൂടാതെ നിങ്ങൾക്കുണ്ടായെക്കാവുന്ന ശാത്രുദോഷം, ബിസിനസ്സ് പരാജയം, ജോലി സംബന്ധമായ എല്ലാവിധ പ്രശ്നങ്ങൾക്കും സമീപിക്കുക്ക.

ജാതി ഭേതമന്യേ ഏവർക്കും സ്വാഗതം.

P.S. വിദ്ധ്യാർത്ഥികൾക്കുണ്ടാകുന്ന അലസത ഓർമ്മക്കുറവ് എന്നിവയ്ക്ക് പരിഹാരമായി മാന്ത്രിക ഏലസുകൾകുരുപ്പിനെ ചികിത്സിക്കാൻ ഇറങ്ങിതിരിച്ചവർ ഈ മുട്ടൻ മുഴ കണ്ടില്ലെ?
ഇതു പ്രസിദ്ധമായ ഒരു മലയാള ദിനപത്രത്തിൽ അച്ചടിച്ചു വന്ന പരസ്യമാണു്.


മലയാളി പേപ്പറിൽ അച്ചുനിരത്തിത്തുടങ്ങിയ നാൾ മുതൽ തുടർച്ചയായി കണ്ടുവരുന്ന പരസ്യങ്ങളാണിവ. അല്പം വിദ്ധ്യാഭ്യാസവും സ്വബോധവും ഉള്ളവർ ഈ തട്ടിപ്പ് തിരിച്ചറിയും. അപ്പോൾ എന്തുകൊണ്ടു ഇതു് ഇന്നും തുടരുന്നു? നിയമപരമായി ഇതിനെ തടയാൻ എന്തുകൊണ്ടു കഴിയുന്നില്ല എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു.

താഴെ പറയുന്നതിൽ ഏതെങ്കിലും ഒക്കെയായിരിക്കാം കാരണങ്ങൾ:
 1. കേരളത്തിലെ സാധാരണക്കാർ ഇതുപോലുള്ള പരസ്യങ്ങൾ കണ്ടു്, ഇതെല്ലാം മത വിശ്വാസത്തിന്റെ ഭാഗമാണു് എന്നു കരുതുന്നു.
 2. ഇതുപോലുള്ള പരസ്യങ്ങൾ പത്രങ്ങളിൽ പ്രസിദ്ധീകരിക്കപ്പെടാതിരിക്കാനുള്ള നിയമ നടപടികൾ ഇല്ല.
 3. Internetഉം ദൃശ്യമാദ്ധ്യമങ്ങളും മത്സരിച്ച് പള്ളക്കടിച്ച് Silsila പാട്ട് പാടുന്ന ഈ കാലത്തു് പത്രങ്ങളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അവർക്ക് വരുമാനം ഒരു പ്രശ്നം തന്നെയാണു്. അപ്പോൾ ഇതുപോലുള്ള തട്ടിപ്പുകൾ തടയണം എന്നു ആഗ്രഹമുണ്ടെങ്കിലും വയറ്റിപ്പിഴപ്പിനെ ഓർത്തു അനുവദിക്കുന്നു. (വേശ്യാവൃത്തി ചെയ്യുന്നതും തൊഴിൽ ഇഷ്ടപ്പെട്ടിട്ടല്ലല്ലോ !)

പരിഹാരം:
ആരുടേയും മത വികാരങ്ങൾ വൃണപ്പെടുത്താതെ തന്നെ ഒരു പരിഹാരം ഉണ്ടു്. എല്ലാ സേവന-കച്ചവട സ്ഥാപനങ്ങൾക്കും അംഗീകാരവും അധികാരികതയും ആവശ്യമാണു്. കേരളത്തിലെ ജനങ്ങൾക്ക് ആവശ്യമുള്ള ഒരു സേവനമാണല്ലോ ജ്യോതിഷവും മന്ത്രവാദവും. (ഇല്ലെങ്കിൽ ഇത്രമാത്രം സ്ഥാപനങ്ങളും പരസ്യങ്ങളും ഉണ്ടാവില്ലല്ലോ). അതിനാൽ മന്ത്രവാദ തൊഴിൽ certify ചെയ്യാൻ ഒരു licensing സവിധാനവും മന്ത്രവാദ audit boardഉം രൂപീകരിക്കുക. മന്ത്രവാദം തെളിയിക്കാൻ പറ്റാത്തവർക്ക് മന്ത്രവാദിയായി തുടരാൻ അനുമതി ഉണ്ടാകരുതു്.

മന്ത്രവാദികൾക്ക് അവരുടെ അവകാശവാദങ്ങൾ തന്നെ തെളിയിക്കാൻ അവസരം കൊടുക്കു.

6 comments:

 1. “ബ്സുബസ്സ് പരാജയം“ അതെന്തോന്നാ ?

  ഗൂഗിൾ ബസ്സ് പരാജയത്തിന് ഏലസ് വല്ലതും ഉണ്ടെങ്കിൽ ഒരെണ്ണം വേണമായിരുന്നു. സ്വാമികളെ ജീവിക്കാൻ സമ്മതിക്കത്തില്ല അല്ലേ കൈപ്‌സ് :)

  ReplyDelete
 2. സുഹൃത്തേ, മകരവിളക്ക്‌ സത്യം ആയാലും അല്ലെങ്കിലും കേരള സര്‍ക്കാര്‍ അവിടെ നിന്നും വരുമാനം കൈപ്പറ്റുന്നുണ്ട്. സുധാകരനോ സര്‍ക്കാരിനോ എതിര്‍പ്പ് ഉണ്ടെകില്‍ അവിടെ നിന്ന് പൂര്‍ണമായും ഒഴിഞ്ഞു നില്‍ക്കണം.
  അവിശ്വാസികള്‍ അവിടെ അഭിപ്രായം പറയരുതുന്നത് ശരി അല്ല എന്നാണ് എന്റെ അഭിപ്രായം. പറയുകയാണെങ്കില്‍ എനിക്കും പറയാം - ഹജ്ജും അന്ധവിശ്വാസം അല്ലെ? അതും സര്‍ക്കാര്‍ ചെലവില്‍ പോകുന്നത് എന്തിനാണ്? അതിനെ അല്ലെ കൂടുതല്‍ എതിര്‍ക്കേണ്ടത്? മെക്കയിലും അപകടങ്ങള്‍ നടന്നിട്ടുണ്ട്...http://en.wikipedia.org/wiki/Incidents_during_the_Hajj

  ReplyDelete
 3. എന്റെ പേരു നോക്കി മതം ഊഹിച്ചിട്ടായിരിക്കും മക്കയുടെ കാര്യം അവതരിപ്പിച്ചതു്. എന്തായാലും കൊള്ളാം. എനിക്ക് മതത്തിലും ദൈവത്തിലും യാതൊരു വിശ്വാസവുമില്ല എന്നു് തുടക്കത്തിലെ പറഞ്ഞുകൊള്ളട്ടെ.

  എല്ലാ മതങ്ങളും without exceptions അന്ധവിശ്വാസങ്ങളാണു.

  പോസ്റ്റിലെ വിഷയം മകരജ്യോതി അല്ലെങ്കിൽ കൂടി ഒരു കാര്യം പറഞ്ഞുകൊള്ളട്ടെ.


  എല്ലാ ആരാധാനയങ്ങളിലും ജനം തിക്കിലും തിരക്കിലും പെട്ട് കൂട്ടമായി മരണപ്പെട്ട ചരിത്രങ്ങൾ അനേകം ഉണ്ട്. പക്ഷെ വർഷാവർഷം തന്ത്രപരമായി ജനങ്ങളെ കബളിപ്പിച്ച് "അത്ഭുതം" സൃഷ്ടിക്കുന്നതു് മറ്റെങ്ങും ഉണ്ടെന്നു തോന്നുന്നില്ല. ഈ "അത്ഭുതം" കാണാൻ എത്തിയവരാണു് മരണപ്പെട്ടതു് എന്നും ഓർക്കുക.

  വിശ്വാസം സ്വകാര്യ കാര്യമാണു്, ഏതു മതത്തിലും ഒരു് ഇന്ത്യൻ പൌരനു വിശ്വസിക്കാം. എന്നാൽ ഇന്ത്യയിൽ secularism എന്ന പേരിൽ ന്യൂനപക്ഷങ്ങളെ പ്രീതിപ്പെടുത്തുകയും, ഭൂരിപക്ഷ ജനതയെ ചൂഷണം ചെയ്യലുമാണു നടത്തിപ്പോരുന്നതു്. വിശ്വാസികളെ "അത്ഭുതങ്ങൾ" കാട്ടി ചൂഷണം ചെയ്തു പണം സമ്പാദിക്കുന്നതു് ഒരു ജനാധിപത്യ വ്യവസ്ഥിധിക്ക് ചേർന്നതല്ല. അങ്ങനെ ചെയ്യുന്നുണ്ടെങ്കിൽ അവർക്ക് അതിനുള്ള സുരക്ഷ എങ്കിലും ഉറപ്പുവരുത്തേണ്ടതാണു.

  ഇതിനെ കുറിച്ച് കൂടുതൽ ഇവിടെ

  ReplyDelete
 4. നിങ്ങളെ വിശ്വാസം നിങ്ങളെ രക്ഷിക്കട്ടെ.

  ReplyDelete
 5. ഈ തട്ടിപ്പെല്ലാം നടത്തുന്ന തെമ്മാടികളെ ഒരു വഴിക്ക് ആക്കുന്നതുപോലെ തന്നെ, ഇതിന്റെ പരസ്യം അച്ചടിക്കുന്ന എമ്പോക്കികളുടെ പ്രസിദ്ധീകരണങ്ങള്‍ ഒഴിവാക്കുന്നതിനെ കുറിച്ച് ആലോചിച്ചുകൂടെ??

  ReplyDelete
 6. ചെ വശീകരണം ഇല്ല
  ല്ലേ ...

  ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..