Wednesday, January 12, 2011

കണ്ണൂർ വിമാനത്താവളത്തിന്റെ ഓഹരികൾ എങ്ങനെ വാങ്ങാം.

പ്രവാസികൾ ഉൾപ്പെടെയുള്ള മലയാളികൾ വളരെ താല്പര്യത്തോടുകൂടി കാത്തിരിക്കുന്ന നിക്ഷേപ പദ്ധതിയാണു് കണ്ണൂർ വിമാനത്താവളത്തിന്റെ ഓഹരികൾ വാങ്ങുക എന്നതു്. ഓഹരികൾക്കുള്ള അപേക്ഷകൾ സ്വീകരിക്കാനുള്ള തീയതി അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ, അപേക്ഷ ഫോറങ്ങൾ എവിടെന്നിന്നും ലഭ്യമാകും എന്നു ഇപ്പോഴും ആർക്കും ഒരു പിടിയുമില്ല. നാട്ടിൽ പലരോടും ചോദിച്ചിട്ടും വ്യക്തമായ മറുപടികൾ കിട്ടുന്നില്ല.

ഇടതുപക്ഷ സർക്കാറിന്റെ അളിയന്മാർക്കും മച്ചമ്പിമാർക്കും ആശൃതർക്കും ഓഹരികൾ  വീതിച്ചു് കൊടുക്കാനുള്ള പരുവാടിയാണു് നടക്കുന്നതെന്നു് സംശയിക്കേണ്ടിയിരിക്കുന്നു.

ഈ കാര്യത്തിൽ ഇടതെന്നോ വലതെന്നോ പക്ഷം തിരിഞ്ഞ് നില്ക്കാതെ ആരെയും ആക്ഷേപിക്കാതെ CPI(M) സർക്കാറിന്റെ നിലപാടു് എന്താണെന്നു് സുഹൃത്തുക്കൾ ചർച്ച ചെയ്യും എന്നു വിനീതമായി അഭ്യർത്ഥിക്കുന്നു. കൂട്ടത്തിൽ ഓഹരികൾ എവിടെ വാങ്ങാൻ പറ്റും എന്നും പറഞ്ഞാൽ കൊള്ളാം.


5 comments:

  1. പേടിക്കാതെ ഇനി ഇലക്ഷനു നാലു മാസം ഇതൊന്നും ഇവിടെ ഇപ്പോള്‍ ഉണ്ടാവാന്‍ പോകുന്നില്ല ഉമ്മന്‍ ചാണ്ടി വരട്ടെ അതുവരെ അച്ചുമാമന്‍ ഇതു പാരവച്ചു കൊണ്ടിരിക്കും , പിന്നെ ഇത്‌ അത്ര സേഫ്‌ ഇന്‍ വസ്റ്റുമണ്റ്റ്‌ ആണോ? ബുധിയുള്ളവന്‍ ചെയ്യുന്നത്‌ പ്രോപോസ്ഡ്‌ സൈറ്റിനടുത്ത്‌ നെല്‍പ്പാടം വാങ്ങി നികത്തി ഇടുക എന്നതാണു വരുമ്പോള്‍ വരട്ടെ അഞ്ചു കൊല്ലം കൊണ്ട്‌ ഒന്നും ഉണ്ടാക്കാന്‍ കഴിയാത്തവര്‍ ഇനി അഞ്ചു മാസം കൊണ്ട്‌ എന്നാ ചെയ്യാനാ?

    ReplyDelete
  2. കയ്യൂക്കുള്ളോൻ കാര്യക്കാരൻ എന്ന് കേട്ടിട്ടില്ലേ..?

    ReplyDelete
  3. വീതംവെപ്പ് സംസ്കാരം എല്ലായിടത്തും നിർബാധം തുടരുന്നു. വലതന്മാരും ഈ​‍ീ പരിപാടിയ്ക്ക് മോശമല്ല. ഇതവസാനിപ്പിക്കാൻ ജനം കാര്യമായി ശ്രമിച്ചേപറ്റൂ. 2005 വിവരാവകാശനിയമമാണ്‌ ആകെയുള്ള ഒരു വടി.

    ReplyDelete
  4. കണ്ണുരുകാരോട് കളിക്കല്ലേ മക്കളെ..!

    ഹഹഹാ.....!

    ReplyDelete
  5. Below is the official letter I got from Managing Director, Kannur
    International Airport Limited. Good luck

    Dear Sir / Madam,
    We thank you for your expression of interest in subscribing to the equity
    share capital of the company. The details of the issue are given below:
    Issue Price
    Rs.100 per share (at par value)

    Lock in Period
    5 years from the date of allotment
    Minimum Request Size
    2001 Equity shares of Rs.100 each
    Amount to be remitted on:
    1) Submission of Request
    25% of face value, payable by Demand Draft (DD) drawn in favour of Kannur
    International Airport Limited, payable at Thiruvananthapuram. This will be
    refunded, without interest, only on non allotment or partial allotment for
    any reason
    2) Allotment
    Balance 75% of face value
    The Rough Guide to Kerala (Rough Guides)
    Closing date for receipt of request along with request money 31 January 2011

    You are advised to send your request on plain paper, giving full name,
    address including email and phone, date of birth and profession, to the
    company address given below stating the number of shares you wish to
    subscribe. DD towards the request money should be enclosed with the
    request letter.
    Kannur International Airport Ltd
    “Parvathy” ,TC 36/1
    Chacka, NH By Pass
    Thiruvananthapuram - 695024
    Kerala, India.
    Phone :91- 471- 2508668 ,69

    Daughters of Kerala: Twenty-Five Short Stories by Award-Winning Authors

    OR
    Kannur International Airport Ltd
    Kinfra Office Building
    Opposite Mattannur Bus stand,
    Ambalam Road,
    Mattannur, Kannur – 670702
    Kerala, India.
    Phone : +91 - 490 - 2474464

    In case of payment by DD by debit to NRO/NRE/FCNR (B)/RFC Accounts, the DD
    has to be accompanied by a letter issued by the respective bank stating
    that the DD has been issued by debiting the NRO/NRE/FCNR (B)/RFC Account.
    Copy of PAN card or Form 60 as per rule 114 B of Income Tax Rules will be
    required to be submitted along with the request.
    Yours faithfully,

    Managing Director

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..