Thursday, April 22, 2010

Kerala Cafe

Kerala Cafe കണ്ടു. 10 കഥകൾ ഉൾപ്പെടുന്ന ഒരു സിനിമ. പ്രഗത്ഭന്മാരായ ഫോട്ടോഗ്രാഫർമ്മാരും, സംവിധായകന്മാരും ഒത്തുചേരുന്ന നിർമ്മിച്ച ഒരു നല്ല സിനിമ.

സിനിമ ഒട്ടും ബോറടിക്കില്ല. എന്നാൽ തീയറ്ററുകളിൽ ഈ സിനിമ ഒരു വൻ വിജയം ഒന്നുമല്ലായിരുന്നു എന്നാണു അറിഞ്ഞതു്. ഇത്രയും ശ്രദ്ധയോടെ സിനിമ എടുക്കാൻ കഴിവുള്ളവരുള്ള നമ്മുടെ കേരളത്തിൽ സിനിമ വ്യവസായം നശിച്ചുകൊണ്ടിരിക്കുകയാണെന്നു വിശ്വസിക്കാൻ കഴിയുന്നില്ല. തകർച്ചയുടെ കാരണം  സിനിമയിൽ പ്രവർത്തിക്കുന്ന പിന്നണിപ്രവർത്തകരുടെതോ, സിനിമാക്കാരുടെതോ തെറ്റല്ല. പ്രേക്ഷകരുടെ വിവരക്കേടാണെന്നു തന്നെ പറയേണ്ടി വരും.

ജീവിതത്തിലെ യാതൊരു വേദനയും അറിയാതെ Capsule പരുവത്തിൽ വിദ്ധ്യാഭ്യാസം തൊണ്ട തൊടാതെ വിഴുങ്ങി വളർന്നുവരുന്ന ഒരു വിഭാഗമുണ്ടു്. അവരുടെ മുന്നിൽ Kerala cafeയുടെ പ്രമേയങ്ങൾ ചിലപ്പോൾ പരാചയപ്പെട്ടേക്കാം.
ഇതേ നിലവാരമുള്ള  productions ഇനിയും ഉണ്ടാകും എന്നു പ്രതീക്ഷിക്കുന്നു. ഈ സിനിമ ഇനിയും കാണാത്തവർ ആരെങ്കിലുമുണ്ടെങ്കിൽ കാണാൻ മറക്കരുതു്.

2 comments:

  1. ഞാൻ കണ്ടിരുന്നു. Brilliant ആയി Stitch ചെയ്തിരിക്കുന്ന 10 കഥകൾ സിനിമ തിയറ്ററുകളിൽ ഒരു പരാജയമായിരുന്നു എന്നറിഞ്ഞപ്പോൾ വിഷമം തോന്നി.

    പ്രേക്ഷകരേ കുറ്റം പറഞ്ഞത് കൊണ്ട് കാര്യമുണ്ടോ?

    Shit ഉം പുല്ലും എല്ലാ കൊള്ളരുതായ്മകളും സിനിമയിലൂടെ കാണിച്ച് കൊടുത്ത് പ്രേക്ഷകരുടെ ആസ്വാദന രീതിയേ തന്നേ മാറ്റിയ സിനിമ പ്രവർത്തകർക്ക് ഇതിലൊരു പങ്കുമില്ലേ?

    ReplyDelete
  2. തീര്‍ച്ചയായും കേരള കഫെ തീയെറ്ററില്‍ വന്‍ വിജയമാകാത്തത് പ്രേക്ഷകരുടെ വിവരമില്ലായ്മ കൊണ്ടു കൂടിയാണ്.
    പക്ഷെ എല്ലാ കഥകളും ഒരേപോലെ നല്ലതാണെന്ന അഭിപ്രായം എനിക്കില്ല..
    മൂന്നുനാലെണ്ണം വളരെ വളരെ നല്ലത്, ഒന്നുരണ്ടെണ്ണം ആവറേജ്, ചിലത് തീരെ മോശം-ഇങ്ങനെയാണ് എനിക്കു തോന്നിയത്. എങ്കിലും മൊത്തത്തില്‍ നിലവാരമുള്ള വേറിട്ടൊരു സിനിമ! സംശയമില്ല.

    (കൈപ്പള്ളീ, ഈ ഫോണ്ടിന്റെ വലിപ്പം അല്‍പ്പം കൂട്ടിയാല്‍ നല്ലതായിരിക്കും എന്ന് എനിക്കൊരു എളിയ അഭിപ്രായമുണ്ട്! അഭിവാദ്യങ്ങള്‍!)

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..