Saturday, April 10, 2010

മലയാളിയുടെ ചർമ്മം

ഭൂരിഭാഗം വരുന്ന മലയാളികളുടെ ചർമ്മത്തിന്റെ നിറം ഇരുണ്ടതാണു്. അങ്ങനെ ഉള്ളപ്പോൾ പരസ്യങ്ങളിലും മാദ്ധ്യമങ്ങളിലും എന്തുകൊണ്ടു ഇരുണ്ട നിറമുള്ള മനുഷ്യരെ കാണിക്കുന്നില്ല. കഴിഞ്ഞ 500 വർഷങ്ങളായി  വിദേശികളും (അറബികൾ, ഉത്തരേന്ത്യൻ ബ്രാഹ്മണർ, യൂറോപ്പ്യർ etc.) കേരളീയരും ചേർന്ന് സൃഷ്ടിച്ച് ഈ സങ്കര ഇനം മലയാളിയാണോ കേരളത്തെ പ്രതിനിധാനം ചെയ്യേണ്ടതു്.

ഇരുണ്ട നിറമുള്ള സ്ത്രീകളെ പരസ്യങ്ങളിലും മാദ്ധ്യമങ്ങളിലും നിന്നും ഒഴിവാക്കുകയാണു്. ഈ സമ്പ്രദായം മൂലം അജ്ഞരായ സാധാരണ മലയാളികളുടേ മനസിൽ തീരാത്ത അപകർഷതാബോധം സൃഷ്ടിക്കപ്പെടുകയാണു്.

ചർമ്മം വെളുപ്പിക്കാനുള്ള മരുന്നുകളും, കുഴമ്പുകളും നാട്ടിൽ നല്ല ചിലവാണു്. ഇവ വരുത്തുന്ന ദോഷങ്ങൾ എന്തുതന്നെയായാലും മലയാളിക്ക് അതു് പ്രശ്നമല്ല. അർബുദം വന്നാലും സാരമില്ല ചർമ്മം വെളുത്താൽ മതി.

3 comments:

  1. മലയാളിയുടെ തൊലിക്കട്ടിയെ കുറിച്ച് ഒന്നും പറഞില്ല..!!
    :-)

    ReplyDelete
  2. ഇതുവരെ അധികമാ‍രും പറഞ്ഞുകേട്ടിട്ടില്ലാത്ത(എന്റെ പരിചയക്കുറവുകൊണ്ടാകാം) വളരെ പ്രസക്തമായൊരഭിപ്രായം! ഇതുപോലെ തന്നെ വേറൊരു വിരോധാഭാസമാണ് പുരാണ സിനിമകളിലെയും സീരിയലുകളിലെയും ചിത്രങ്ങളിലെയും മറ്റും കൃഷ്ണന്റെയും ശിവന്റെയും ഒക്കെ രൂപങ്ങള്‍. കറുപ്പ് എന്ന് വ്യക്തമായി വിവരിച്ചിട്ടുള ഇവര്‍ക്ക് കാസ്റ്റിങ്ങില്‍ വരുമ്പോള്‍ മിക്കവാറും നല്ല വെണ്ണയുടെ നിറമായിരിക്കും! ചിലപ്പോള്‍ കറുമ്പനായ കാമുകനായി കൃഷ്ണനെ കാണാന്‍ ആര്‍ക്കും ഇഷമല്ലാത്തതുകൊണ്ടാവും...
    പരസ്യങ്ങളെ സംബന്ധിച്ചിടത്തോളം അവ പ്രതിനിധാനം ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ കൂടുതല്‍ വിറ്റുപോകണമെന്നല്ലാതെ യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടണമെന്ന് നിര്‍മ്മാതാക്കള്‍ വിചാരിക്കില്ലല്ലോ... അപ്പോള്‍ ഈ പതിവ് ഇനിയും തുടരുക തന്നെ ചെയ്യും.

    ReplyDelete
  3. കറുപ്പിനഴക് വെളുപ്പിനക് എന്നൊക്കെ പാട്ടിനു വരിയെഴുതാന്‍ കൊള്ളൂമെങ്കിലും കാര്യത്തോടടുക്കുമ്പോള്‍ വെളുപ്പിനു മാത്രമേ അഴകുള്ളൂ എന്നതാണ് നമ്മുടെ ഒരു പരമ്പരാഗത രീതി. വിട്ടുകള കൈപ്പള്ളീ.. (ഏറെക്കാലത്തിനു ശേഷമാണ് ഇവിടെ വന്നത്.. പിണക്കമെല്ലാം തീര്‍ന്നോ ആവോ ..)

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..