Saturday, July 21, 2007

"ഫോ" മാറി "ഫ" ആയാല്‍...

മലയാളികളുടെ ആങ്കലയ പ്രയോഗത്തിനെക്കാള്‍ രസകരമാണു ഫ്രെഞ്ച്-കാരുടെ ആങ്കലയം. ഞാന്‍ പണ്ടു് കുറച്ചുകാലം ഒരു ഫ്രെഞ്ച് design consultancy യില്‍ ജോലി ചെയ്യതിരുന്നു.

Client പുതുതായി വാങ്ങിയ ഒരു പഴയ hotel resort എങ്ങനെ renovateചെയ്തു അതിന്റെ വിവിധ പ്രദേശങ്ങളുടെ രൂപകല്പനയെകുറിച്ചുമായിരുന്നു ആ ചര്‍ച്ചയുടെ പ്രധാന ഉദ്ദേശം.

200 മീറ്റര്‍ കടല്‍ തീരമുള്ള ഒരു പ്രദേശമായിരുന്നു. ഇതിനു വേണ്ടുന്ന gazeboകളും landscapingഉം കൂരകളും മറ്റു beach pool സംവിധാനങ്ങളും നിര്‍മ്മിക്കുന്നതിനു വേണ്ടിയാണു എന്നേയും ഫ്രാന്സ്വാ എന്ന എന്റെ ഫ്രെഞ്ച് സഹപ്രവര്‍ത്തകനേയും അവര്‍ ക്ഷണിച്ചു വരുത്തിയത്.

Meetingല്‍ പങ്കെടുക്കാന്‍ clientന്റെ പ്രതിനിധിയായി വന്നത് സുന്ദരിയായ ഒരു german യുവതിയായിരുന്നു. കൂട്ടത്തില്‍ നാലഞ്ച് തടിമാടന്മാരായ ജര്‍മന്‍ സഹപ്രവര്‍ത്തകരും ഉണ്ടായിരുനു.

ആ പ്രദേശത്തെങ്ങും അത്രയും നല്ല beach ഇല്ല എന്നും. അതു എങ്ങനെ നന്നാക്കി ഒരു USP (Unique Selling Proposition) ആക്കി മാറ്റാം എന്നും ആയിരുന്നു ഞങ്ങളുടെ വാദം. അപ്പോള്‍ beach hotelന്റെ ഒരു പ്രധാന point of focus ആകണം എന്നാണു് ഞങ്ങള്‍ വതരിപ്പിച്ചത്

ഇതു ഫ്രാന്സ്വാ സുന്ദരിയായ യുവതിയോടു വളരെ ആവേശത്തോടെ അവന്റെ ഫ്രെഞ്ച് ശൈലിയില്‍ തന്നെ ഇം‌ഗ്ലീഷില്‍ അവതരിപ്പിച്ചത് ഇങ്ങനെയായിരുന്നു. "യൂ ഹാവ് ടു ഫക്കസ് ഒണ്‍ ദ ബീച്ച്. "

കേട്ടുകൊണ്ടിരുന്നവര്‍ എല്ലാം അല്പ നേരത്തേക്ക് അന്യോന്യം നോക്കി ഒന്ന് മുഖം ചുളിച്ചു.... പെങ്കൊച്ചിനെ അസഭ്യം പറഞ്ഞ് അപമാനിച്ചതിനു് തടിമാടന്മാരെല്ലാം എണിറ്റ് ഞങ്ങളെ എടുത്തിട്ട് പെരുമാറുന്നതിനു മുമ്പു തന്നെ ഞാന്‍ ചാടി വീണു് ഇടപെട്ടു.

പെട്ടന്നുതന്നെ കാര്യം വ്യക്തമാക്കി. "What he means is, we have to concentrate our renovation efforts mostly on the beachfront in order to attract more beach-goers." :) എന്നിട്ട് ഒരു പുളിച്ച് ചിരിയും പാസാക്കി. ഫ്രാന്സ്വ അറിയാതെ പുലമ്പിയ അസഭ്യം അരും കാര്യമാക്കാതെ ഒരു ദീര്‍ഘ് നിശ്വാസത്തോടെ ചര്‍ച്ച് തുടര്ന്നു.

ഇം‌ഗ്ലീഷില്‍ "ഫോ" "ഫാ" ആയാല്‍ എന്തൊക്കെ പ്രശ്നങ്ങളാണു എന്നു ഞാന്‍ അവനെ പറഞ്ഞു മനസിലാക്കി. പിന്നൊരിക്കലും ഫ്രാന്സ്വാ "ഫോക്കസ്" എന്ന വാക്ക് ഉപയോഗിച്ചിട്ടില്ല പകരം concentrate എന്നുമാത്രമെ പറയൂ.

ആ contract കിട്ടും എന്ന് ഒരു പ്രതീക്ഷയും ഇല്ലായിരുന്നു. എന്നിട്ടും ഞങ്ങള്‍ക്ക് തന്നെ അവര്‍ അതു തന്നു. :)

13 comments:

  1. "ഫോ" മാറി "ഫ" ആയാല്‍...

    ReplyDelete
  2. ഹ ഹ ഹ...
    കൈപ്പള്ളിച്ചേട്ടാ,
    മലയാള ഫാഷ ആയാലും സ്ഥിതി ഇതൊക്കെ തന്നെ. അക്ഷരം ഒന്ന് മാറിയാല്‍ അടി എപ്പൊ കിട്ടി എന്ന് നോക്കിയാല്‍ മതി. :-)

    ReplyDelete
  3. അടി കിട്ടാതെ രക്ഷപ്പെട്ടതു തന്നെ മഹാഭാഗ്യം...! :-)

    -അഭിലാഷ് (ഷാര്‍ജ്ജ)

    ReplyDelete
  4. ഫ്രഞ്ചുകാരുടെ കാര്യം. f c u k എന്ന ബ്രാന്‍ഡ് നെയിം ഓര്‍ത്തു

    ReplyDelete
  5. കൈപ്പള്ളീ കലക്കി.......പണ്ട്‌ സമയം ചോദിച്ച ഇംഗ്ളീഷ്‌ കാരി പെങ്കൊച്ചിനോട്‌ ഡ്രൈവര്‍ സര്‍ദാര്‍ജി "ബാരാ പൈന്തീസ്‌" എന്ന് മറുപടിപറഞ്ഞപ്പോള്‍ അത്‌, 'ബ്രാ പാണ്റ്റീസ്‌' എന്ന് തെറ്റിദ്ധരിച്ച്‌ പ്രശ്നമുണ്ടാക്കിയ കഥ ഓര്‍ത്തു...

    ReplyDelete
  6. കൈപ്പള്ളി മാഷെ, കൊള്ളാമല്ലോ! :)

    അടി വരുന്ന വഴിയേ...
    പണ്ടൊരു പാട്ടു പാടിയതിന് കുറെ പെമ്പിള്ളേര്‍ ഒന്നു കിഴുക്കി വിട്ടു.

    “തേരീ മേരീ‍ ഗാല് ബാന്ദ് ഗൈ” എന്ന പഞ്ചാബിഗാനം.! എന്താ പാടിയതെന്ന് പറയുന്നില്ല! വീണ്ടും പ്രശ്നമാകും!

    മനു ജി പറഞ്ഞ കഥ ഞാനും കേട്ടിട്ടുണ്ട്!

    ReplyDelete
  7. :)ഹഹ.

    എല്ലാ ഭാഷക്കാര്‍ക്കും ഇതുപോലെ എന്തെങ്കിലുമൊക്കെ പ്രശ്നം കണ്ടേക്കും.

    ആദ്യമായി തിരുവനന്തപുരത്ത് വന്നപ്പോളുണ്ടായ ഒരു തമാശ എന്റെ ഒരു സുഹൃത്ത് പറഞ്ഞിട്ടുണ്ട്. തിരുവനന്തപുരത്തുകാരുടെ ‘അ’കാരപ്രേമം പ്രസിദ്ധമാണല്ലോ. ഫോട്ടോസ്റ്റാറ്റ് എടുക്കാന്‍ ചെന്നപ്പോള്‍ സുഹൃത്തിനോട് കടയിലെ പെണ്‍കുട്ടി ചോദിച്ചത്രെ “എത്ര കാപ്പി വേണം?’. സുഹൃത്ത് അമ്പരന്നു..ചുമ്മാ ഫോട്ടോസ്റ്റാറ്റ് എടുക്കാന്‍ ചെന്നാലും കാപ്പിയൊക്കെ കൊടുത്ത് സ്വീകരിക്കുന്ന ആതിഥേയ മര്യാദയെപ്പറ്റി ഓര്‍ത്ത്. “കാപ്പിയൊന്നും വേണ്ട. ഇതിന്റെ ഫോട്ടോസ്റ്റാറ്റ് എടുത്താല്‍ മതി്‍” എന്ന് സുഹൃത്ത് പറഞ്ഞപ്പോള്‍ പെണ്‍കുട്ടി വീണ്ടും ചോദിച്ചത്രേ..’അതു തന്നെ ച്വായ്ച്ചത്.എത്ര കാപ്പി വേണം?”.അപ്പോഴാണ്‍ സുഹൃത്തിനു കത്തിയത്. അദ്ദേഹം കോപ്പി എന്നു പറയുന്ന സംഭവമാണ് ഈ കാപ്പി. അല്ലാ‍തെ ചായയുടെ കൂട്ടുകാരനായ കാപ്പി അല്ല എന്ന്.

    ReplyDelete
  8. പ്രിയ കൈപ്പള്ളി,
    മനോഹരമായിരിക്കുന്നു ഫ്രഞ്ച്‌ അനുഭവം. ആ പുളിച്ച ചിരിയാണ്‌ വളരെ നന്നായത്‌.

    ReplyDelete
  9. കൈപ്പള്ളി മാഷേ..കലക്കന്‍ !!

    ReplyDelete
  10. "ഫോ" മാറി "ഫ" ആയാല്‍..എന്തൊക്കെ പുകിലപ്പാ ഉണ്ടാവുക... അല്ലേ! നന്നായിരിക്കുന്നു.

    ReplyDelete
  11. ഫോക്ക് ഡാന്‍സും മറ്റും ഇവ്വിധം ഭാഷാജ്ഞാനമുള്ളവര്‍ പറഞ്ഞാല്‍ രസമായിരിക്കും

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..