Friday, July 13, 2007

ഹ്യൂമിഡിറ്റിയും കാമറയും

ഹ്യൂമിഡിറ്റി (മലയാളത്തില്‍ ജലബാഷ്പം എന്ന് പറയാം എന്നു് തോന്നുന്നു) എങ്ങനെ തരണം ചെയ്യാം എന്നതിനെ കുറിച്ച് ചില കാര്യങ്ങള്‍.

ഇമറാത്തില്‍ ഊഷ്മള കാലത്തില്‍ (ഏപ്രില്‍ - മാര്‍ച്ച്) ജലബാഷ്പം വളരേയധികം ഉണ്ടാവാറുണ്ട്. താപനില കൂടിയ അവസ്ഥയില്‍ വാഹനത്തില്‍ ശീതീകരണി പ്രവര്‍ത്തിക്കുന്നതിനാല്‍ കാമറയും മറ്റു ചിത്രീകരണ ഉപകരണങ്ങളും വാഹനത്തില്‍ നിന്നും പുറത്തെടുക്കുമ്പോള്‍ അന്തരീക്ഷത്തിലെ ജലാംശം അതില്‍ സംഗ്രഹിക്കപ്പെടും. ഈ അവസ്ഥയില്‍ അന്തരീക്ഷത്തിലെ Fungiiയും മറ്റു സൂഷ്മ പ്രാണികളും കാമറയുടെയും ലെന്സിന്റേയും ഉള്ളില്‍ കടക്കാനും വേരുറപ്പിക്കാനും സാദ്ധ്യതയുണ്ട്. ചില sealed lensesകളില്‍ ഈ പ്രശ്നം വളരെ വര്‍ഷം കഴിഞ്ഞ ശേഷം മാത്രമെ സംഭവിക്കു. എങ്കിലും ഇതു സംഭവിച്ചുകഴിഞ്ഞാല്‍ ലെന്സിനെ ഒരുവിധത്തിലും പഴയരൂപത്തിലേക്ക് ശരിയാക്കിയെടുക്കാന്‍ കഴിയില്ല.

വില കൂടിയ lensഉകള്‍ ഈ പ്രശ്നത്തില്‍ നിന്നും സംരക്ഷിക്കാന്‍ ചെയ്യേണ്ട ചില കാര്യങ്ങള്‍:

1) കാമറയും മറ്റു ഉപകരണങ്ങളും (ലെന്സ്, Filter, body) എപ്പോഴും നല്ലതുപോലെ താപകവചനം ചെയ്ത ഒരു സഞ്ജിയില്‍ സൂക്ഷിക്കുക. പല അളവുകളില്‍ വരുന്ന സഞ്ജികള്‍ വിപണിയില്‍ ലഭ്യമാണു്. സഞ്ജിയില്‍ ലെന്സുകള്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ പ്രത്യേക അറകളും ഉണ്ടാകാറുണ്ട്.

2) കാമറ സഞ്ജിയില്‍ ആണെങ്കില്‍ പോലും ശീതികരണി പ്രവര്‍തിക്കുന്ന വാഹനത്തില്‍നിന്നും കാമറ പുറത്തെടുകരുത്. വാഹനത്തിന്റെ പുറത്തിറങ്ങിയതിനു ശേഷം സഞ്ജി പുറത്തിറക്കുക. 15 മിനിറ്റ് കഴിഞ്ഞ ശേഷം കാമറ പുറത്തെടുക്കുക. ഇങ്ങനെ ചെയ്താല്‍ കാമറയിലും ലെന്സിലും ജലാംശം സംഗ്രഹിക്കപ്പെടില.

3) കാമറസഞ്ജി ഉപയോഗിക്കുന്നതിനാല്‍ വിമാന യാത്രയിലും ഉപകരണങ്ങള്‍ സുരക്ഷിതമായിരിക്കും.






ചില കാമറാസഞ്ജി നിര്‍മാദാക്കള്‍ http://www.tamrac.com/ , http://www.lowepro.com/

12 comments:

  1. കമറയും ഹ്യൂമിഡിറ്റിയും

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. silica gel packets(to absorb humidity) camera bagil ittal nallathaanennu parayunnathu sariyaaNo?

    ReplyDelete
  4. തീര്‍ച്ചയായും ശരിയാണു്. ഒന്നിലധികം silica gel പാക്കെറ്റുകള്‍ ഇടുന്നതും നല്ലതാണു്. ഇതു കാമറ സഞ്ചിയുടെ ഉള്ളിലെ ഈര്‍പ്പം മാത്രമെ തടയുകയൂള്ളു. കാമറ സഞ്ചിയില്‍ നിന്നും പുറത്തെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതാണു്. വാഹനത്തിന്റെ ഉള്ളില്‍ 24°celsius യും പുറത്ത് 40°celsius അകുമ്പോള്‍ ബാഷ്പീകരണം വളരെ പെട്ടന്നുണ്ടാകും.

    ReplyDelete
  5. വളരെ ഉപകാരപ്രദം കൈപ്പള്ളീ

    ഇത്തരം ബാക്പായ്ക്ക് അല്ലേ ഉദ്ദേശിക്കുന്നത് ?

    ReplyDelete
  6. ക്യാമറസഞ്ചി ഉപയോഗിക്കുന്നില്ലെങ്കില്‍ വിമാനയാ‍ത്രയിലെന്താണ് പ്രശ്നമുണ്ടാവുക? രണ്ടാമത്തെ പോയിന്റ് തന്നെയല്ലേ? ശീതീ‍കരിച്ച വാഹനത്തിനുള്ളില്‍...

    • സഞ്ജീവിന്റെ സഞ്ചിയാണ് സഞ്ചി(sanchi)...:)
    • ‘കാമറയിലും ലെന്സിലും ജലാംശം സംഗ്രഹിക്കപ്പെടില്ല.’ !!!
    --

    ReplyDelete
  7. കൈപ്പള്ളീ,
    കൂടുതല്‍ ജലബാഷ്പം (ഹ്യൂമിഡിറ്റി ) ഉള്ള സ്ഥലങ്ങളില്‍ ക്യാമറ ഫംഗസ്സില്‍ നിന്ന് സംരക്ഷിക്കാന്‍ ക്യാമറയും ലെന്‍സും dry box/ dry cabinet - ഇവയില്‍ ഏതെങ്കിലും ഒന്നിനുള്ളില്‍ വെയ്ക്കണം. വേറുതെ ഉപയോഗിക്കാതെ വെയ്ക്കുകയാണെങ്കില്‍ നിര്‍ബന്ധമായിട്ടും dry box/ dry cabinet വെയ്ക്കണം.

    എന്റെ ഒരു ക്യാമറയിലും ലെന്‍സിലും ഞാന്‍ ഫംഗസ്സ് വളര്‍ത്തിയിട്ടുണ്ട്!

    നല്ല ക്യാമറാ ബാഗുകളുടെ വില കൂടി ഒന്ന് പറഞ്ഞേക്കാമായിരുന്നില്ലേ കൈപ്പള്ളീ?

    ലോപ്രോവിന്റെ നല്ല ക്യാമറ സഞ്ചികള്‍ക്ക് 100 അമേരിക്കന്‍ ഡോളറിനു മുകളില്‍ വിലയുണ്ടാകും :)


    ഹരി,
    കൈപ്പള്ളി പരാമര്‍ശിച്ച് ഈ സഞ്ചികളില്‍ ലെന്‍സുകളും ഫ്ലാ‍ഷുകളും ക്യാമറയുമെല്ലാം ഇളകാതെ വെയ്ക്കാന്‍ പ്രത്യേക അറകളുണ്ടാകും. അതു പോലെ ബാഗ് ഇളകിയാല്‍ അവയ്ക്ക് ഏല്‍ക്കാന്‍ സാധ്യതയുള്ള ആഘാതത്തിന്റെ അളവ് കുറയ്ക്കാന്‍ പാകത്തിനുള്ള വസ്തുക്കള്‍ കൊണ്ടാണ് ഈ അറകള്‍ ഉണ്ടാക്കിയിരിക്കുന്നത്. ഇതായിരിക്കും കൈപ്പള്ളി സുരക്ഷിതത്വം എന്നതുകൊണ്ട് ഉദ്ദേശിച്ചത് എന്ന് തോന്നുന്നു.

    ReplyDelete
  8. ഹരീ.
    വിമാനയാത്രയില്‍ സഞ്ചിയുടെ ഉപയോഗം saptan പറഞ്ഞതു് തന്നെ.

    ദിവ
    അതും ഉപയോഗികാം. canon ന്റെ സഞ്ചികളെ കാള്‍ നല്ലത്തെന്ന് എനിക്ക് തോന്നിയത് lowepro യും tamrac ഉം ആണു. എന്റെ ഒരു film കാമറ 8 വര്ഷമായി ഒരു tamrac സഞ്ചിയില്‍ സുരക്ഷിതമായി ഇരിപ്പുണ്ട്.

    saptan
    അമേരിക്കയിലും dubaiയില്‍ ഇതിന്റെ വിലയില്‍ വിത്യാസമുണ്ട്.

    ഇവിടെ AED 400 മുതല്‍ 1500 വരെ വിലയുണ്ട്.

    ReplyDelete
  9. നിര്‍ദ്ദേശങ്ങള്‍ വളരെ പ്രയോജനകരം.
    നന്ദി.
    കൈപ്പള്ളി.

    ReplyDelete
  10. കൈപ്പള്ളിമാഷേ...പോസ്റ്റിനു നന്ദി. ഇതൊരുവല്ലാത്ത പൊല്ലാപ്പുതന്നെയാണ് ഈ ഹ്യുമിഡിറ്റി... ഇതു മാറി ലെന്‍സു തെളിയുന്നതുവരെ കിളികളും മറ്റും കാത്തിരിക്കുന്നതുമില്ല... എന്തൊരു കഷ്ടം!

    ReplyDelete
  11. kaipalli, oru medium rangilulla semi prfessional camera onnu suggest cheyyamo. photographyyepati oru pidiyumillatha ennal thalparyamulla oralke vandiyane.reply to binumathewus@gmail.com

    ReplyDelete
  12. കൊള്ളാം ...നന്ദി.

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..