Sunday, April 29, 2007

മൂന്നാറും "പോത്ത്" ആറും (part 2)

ചിന്നാറില്‍ വെച്ച് മറക്കാനാവാത്ത ഒരു കാഴ്ച ഞങ്ങള്‍ കണ്ടു. ഞങ്ങള്‍ സഞ്ചരിച്ചിരുന്ന വാഹനം വനത്തിന്റെ അരുകിലുള്ള് റോഡ് വഴി പോവുകയായിരുന്നു. റോടിന്റെ ഇരുവശത്തും 1 meter പൊക്കത്തില്‍ വെള്ള concrete barricade നിര്‍മ്മിച്ചിരുന്നു. റോഡ് ഒരു വളവു കഴിഞ്ഞപ്പോള്‍ വലതുവശത്ത് ഒരു തുറന്ന സ്ഥലം കണ്ടു. അവിടെ ഞാന്‍ David Attenborough ചിത്രങ്ങളില്‍ കാണാറുള്ള ഒരു കാഴ്ച കാണാന്‍ ഇടയായി.

അപ്പോഴ് ഇന്ത്യന്‍ സമയം 7:11 pm. വെട്ടം തീരെയില്ല. പടങ്ങള്‍ മോശമാകും എന്ന് അറിഞ്ഞുകൊണ്ടു തന്നെ എന്റെ ഓര്‍മ്മക്കായി മാത്രം ഞാന്‍ പടം എടുക്കാം എന്നു തീരുമാനിച്ചു.

ധൈര്യം സംഭരിച്ച് ഞാന്‍ barricade കടന്നു കുറ്റികാട്ടിലേക്ക് ഇറങ്ങി. എന്റെ മുന്നില്‍ ഒരാള്‍ പൊക്കത്തില്‍ വളര്‍ന്നു നില്ക്കുന്ന കുറ്റിച്ചെടികൾ. അതിന്റെയും അപ്പുറം ചെറിയ തടാകം. അതിന്റെ പുറകില്‍ അസ്ഥമിക്കുന്ന സൂര്യന്റെ കിരണങ്ങള്‍ ചുംബിച്ച് വിടപറയുന്ന മലനിരപ്പുകൾ. മേഖങ്ങള്‍ അതിവേഗത്തില്‍ മാഞ്ഞു കൊണ്ടിരുന്നു. ഇതു ഭാരതമാണോ എന്ന് ഞാന്‍ സംശയിച്ച്. ഇതു് Kenya തന്നെയാണു്. Yes! this is our own little Savannah.

ഏകദേശം ഒരു 70 m മുമ്പില്‍ ഒരു Hummer H2 വലുപ്പത്തില്‍ ഒരു കാട്ടുപോത്ത് !!. അവന്റെ സമീപം ഏഴെട്ട് പരിവാരങ്ങളുമുണ്ടായിരുന്നു. Mr. കാട്ടുപോത്തന്‍ അല്പ നേരം എന്നെ തന്നെ നോക്കി അവിടെ നിന്നു. എന്റെ പെടലിക്ക് ഒരു തണുത്ത കാറ്റ് വീശി. വിയര്‍പ്പിന്റെ തുള്ളികള്‍ എന്റെ പുരികം വിഞ്ഞൊഴുക്കുന്നുണ്ടായിരുന്നു. ഇരുട്ടത്ത് Viewfinderല്‍ കൂടി ഒന്നും കാണുന്നില്ലായിരുന്നു. പെട്ടന്നു തന്നെ ഞാന്‍ കാമറയുടെ menuല്നിന്നും ISO 3200 ലേക്ക് മാറ്റി. grains ഉണ്ടായാലും ഇതു miss ചെയ്തുകൂട. ഒരു emergencyക്ക് Tripod ഒട്ടത്തിനു തടസമാകും എന്നു കരുതി ഞാന്‍ അതും കൂടെ കൊണ്ടുവന്നില്ല.


വട്ടിളകി കാട്ടുപോത്ത് charge ചെയ്താല്‍ barricade ചാടിക്കടന്ന് തിരിച്ച് ഓടാന്‍ തൈയ്യാറായിട്ടാണു ഞാന്‍ നിന്നിരുന്നത്. എങ്കിലും എന്നെ ശ്രദ്ദിക്കാതെ ശാന്തനായി മേച്ചില്‍ തുടര്‍ന്നു. അപ്പോള്‍ കാട്ടിന്റെ വലതു ഭാഗത്തു നിന്നും ഏകദേശം 230 m ദൂരത്തുനിന്നും ഒരു ആന വളരെ ദേഷ്യത്തില്‍ തന്നെ കാട്ടുപോത്തിന്റെ അരുകിലേക്ക് ഓടി വന്നു. ഇവര്‍ പണ്ടേ അല്പം അലൌഹ്യത്തില്‍ ആയിരുന്നിരിക്കണം. Mr. കാട്ടുപോത്തന്‍ Mr. കൊമ്പനെ നോക്കി കാലുകൊണ്ട് പൊടി പറത്തി. (ഇവന്മാര്‍ Tom & Jerry cartoons ശെരിക്കും കണ്ടിട്ടുണ്ടാവണം.) കോമ്പന്‍ കൂട്ടാക്കിയില്ല. അവന്‍ പോത്തിന്റെ നേരെ നിങ്ങി. അപ്പോള്‍ പോത്തനു ഹാലിളകി, അദ്ദേഹം പരിവാരങ്ങളുമൊത്തു് ആനയുടെ നേര്‍ക്ക് ഓടി തുടങ്ങി. കാട്ടുപോത്തിന്റെ മൂനിരിട്ടി വലുപ്പമുള്ള ആന ഇതുകണ്ട് കാലിന്റിടയില്‍ വാലും ചുരുട്ടി കാട്ടിലേക്ക് തിരിഞ്ഞോടി. ഞാന്‍ ഇതുകണ്ടു ഞെട്ടിപ്പോയി. കാട്ടുപോത്തുകള്‍ എല്ലാം കാട്ടിലേക്ക് ആനയെ പിന്തുടര്‍ന്നു. പോടിയും ശബ്ദവും കൊണ്ട് ഒന്നു കാണാന്‍ കഴിഞ്ഞില്ല.

10 സെകന്റ് കഴിഞ്ഞു. കാട്ടിലേക്ക് ഓടിയിയ കാട്ട് പോത്തുകള്‍ ഇടിവെട്ടിന്റെ  അകമ്പടിയോടെ കട്ടില്‍ നിന്നും തിരിച്ചു ഓടുന്നു. ഇവര്‍ ഇങ്ങനെ തിരിഞ്ഞോടണമെങ്കില്‍ കാട്ടിനുള്ളില്‍ ആന ഒന്നല്ല. ഒരു വന്‍ ആന കൂട്ടം തന്നെയുണ്ടാവും. ഞാന്‍ അല്പ നേരം അമ്പരന്നു നിന്നു. ഓടാന്‍ സമയമായി. ഇവന്മാരെല്ലാം എന്റെ നേര്‍ക്കെങ്ങാനം ഓടിയാല്‍...ൽ?...

Excitement എനിക്ക് താങ്ങാനാവുന്നതിന്റെയും അപ്പുറമായി എന്നു് എനിക്കും തോന്നി തുടങ്ങി. പുറകില്‍ നിന്നും കൂട്ടുകാര്‍ എന്നെ തിരികെ വിളിക്കുന്നുമുണ്ട്. ഞാന്‍ തിരിഞ്ഞോടി. barricade ചാടി കടന്നു. പടങ്ങള്‍ ഒന്നും നല്ലതുപോലെ എടുക്കാന്‍ കഴിഞ്ഞില്ല എന്ന ദുഖം ആദ്യമൊക്കെ തോന്നിയിരുന്നെങ്കിലും  പിന്നെ അത് കാര്യമാക്കിയില്ല. കണ്ട കാഴ്ചകളും അതിന്റെ politicsഉം എത്ര ശ്രമിച്ചാലും ഒരിക്കലും പകര്‍ത്തableഉം അല്ലായിരുന്നു.

എന്തായാലും ഇവിടെ ഞാന്‍ ഇനിയും വരും, ഈ savaanah scene പകര്‍ത്താനായി. ഇവര്‍ എല്ലാം ഇനി എത്ര കാലം ഇവിടെ  സ്വാതന്ത്ര്യത്തോടെ ഇവിടെ ജിവിക്കും എന്നെനിക്ക് അറിയില്ല. എന്റെ മക്കള്‍ക്ക് ഈ കാഴ്ച കാണാന്‍ കഴിയുമോ? സംശയമാണു. വലിയ സംശയം.

12 comments:

  1. "ഏകദേശം ഒരു 70 m മുമ്പില്‍ ഒരു Hummer H2 വലുപ്പത്തില്‍ ഒരു കാട്ടുപോത്ത് !!."

    ReplyDelete
  2. കൈപ്പള്ളീ, കാട്ടുപോത്തിന്റെ ഇറച്ചി ഉണക്കിയത്‌ പൊരിച്ചെടുത്ത്‌ കഴിച്ചുനോക്കിയിട്ടുണ്ടോ? എന്നാ ഒരു തവണ ശ്രമിച്ചുനോക്കണം. പിന്നെ പിടിച്ചാ കിട്ടൂല. കാട്ടുപോത്തിനെയല്ല. കഴിച്ചവനെ!

    ReplyDelete
  3. കാട്ടിലെ പാറയില്‍ ചോക്കു കൊണ്ടെഴുതിയ കൊച്ചിനെ കൈപ്പള്ളി ചാടിക്കുന്നത് കണ്ടിട്ടുള്ളതാ. അങ്ങേരോടാണ് കാട്ടുപോത്തിന്റെ ഇറച്ചിയെക്കുറിച്ച് ചോദിക്കുന്നത്. ഏറനാടാ, നിന്റെ കാര്യം പോക്കാ. :-)

    qw_er_ty

    ReplyDelete
  4. കൈപ്പള്ളി ഇതല്ലാം നമ്മള്‍ ചിലര്‍ മാത്രം വായിച്ചാല്‍ മതിയോ (മറ്റുള്ളവരും കൂടി വായിക്കട്ടെയെന്ന ആഗ്രഹം കൊണ്ട് പറഞ്ഞതാണ് ക്ഷമിക്കണം )കൈപ്പള്ളി ഇത്രയും തീവ്രാനുഭവങ്ങള്‍ ഉള്ളില്‍ വെച്ച് ഇത്രയും കാലം നടന്നത് അടുത്തതും വരട്ടെ

    ReplyDelete
  5. വളരെ നല്ല കാര്യം ഏറനാട
    പക്ഷെ ഒരു കുഴപ്പം. ഈ മൃഗം യധാര്‍ത്തത്തില്‍ പോത്തല്ല കാട്ട് കാളയാണു. ഇതു നമ്മുടെ കടുവക്കും പുലിക്കും കഴിക്കനുള്ള ഭക്ഷണമാണു. മാത്രമല്ല Gaur (Bos gaurus) എന്നറിയപെടുന ഈ ജീവി വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന മൃഗമാണു.

    നമ്മള്‍ വീട്ടില്‍ വളര്‍ത്തുന്ന ജീവിയെ തിന്നാല്‍ പോരെ. അല്ല അത്രക്ക് അത്യാവശ്യമാണെങ്കില്‍ ഇതിനെ conservation program വഴി ഇതിന്റെ popluation കൂട്ടാന്‍ നോക്കണം. എന്നിട്ട് നമുക്ക് നിയന്ത്രണത്തോടു കൂടി ഇതിനെ hunt ചെയ്യാം. അപ്പോള്‍ മൃഗവും സംരക്ഷിക്കപ്പെടും. Kebabഉം തിന്നാം.

    മാന്‍ ഇനത്തില്‍ പെട്ട Arabian Oryx എന്ന മൃഗം വെറും 1000 മൃഗങ്ങള്‍ മാത്രമാണു 1971ല്‍ UAE-Oman മരുഭൂമികളില്‍ ഉള്ള കുറ്റിക്കാടുകളില്‍ ഉണ്ടായിരുന്നുത്. UAE മുന്‍ ഭരണാധികാരിയും പ്രകൃതി സ്നേഹിയുമായ Sh. Zayed ഈ മൃഗങ്ങളെ സംരക്ഷിക്കാന്‍ ordinance ഇറക്കി. 1989മുതല്‍ ഇതുവരെ ഘട്ടം ഘട്ടമായി 24,000 breeding pairsനെ വനത്തില്കേക്ക് തിരിച്ചു വിട്ടു . ഇപ്പോള്‍ ഈ മൃഗം Near Extinction എന്ന നിലയില്‍ നിന്നും Vulnerable എന്ന നിലയിലേക്ക് ഉയരുകയാണു. വളരെ അടുത്തു തന്നെ ഇതു Leaset Concern എന്ന statusലേക്ക് നീങ്ങുകയും ചെയ്യും.

    വനത്തിലെ food chainല്‍ middle സ്ഥാനമാണു ArabianOryxനും, Gaurനുമുള്ളത്. ഈ മൃഗങ്ങളുടെ അഭാവത്തില്‍ കാര്യമായ ദോഷം പ്രകൃതിയില്‍ സംഭവിക്കും. Captive Breeding programs കൊണ്ടു മാത്രമെ ഇവയെ രക്ഷിക്കാനാവുകയുള്ള്. അതു് നാട്ടിലും കൊണ്ടുവരേണ്ടത് അത്ത്യാവശ്യമാണു.

    ReplyDelete
  6. കൈപ്പള്ളി അണ്ണാ.. ഈ വനത്തിനു വേലികെട്ടിയതിനു ശേഷം ആദ്യമായായണിവിടെ. മൊത്തത്തില്‍ മറുപടി ഇടുന്നതു ആദ്യം. ഈ കുറിപ്പ് നന്നായി. ശരിക്കും.

    നീലക്കുറിഞ്ഞിപൂത്ത സീസണില്‍ വരയാടിനെകാണാന്‍ രാജഗിരികയറിയിരുന്നു. മറക്കാനാകാത്ത ആ സൗന്ദര്യം മനസ്സില്‍ ബാക്കിയായി. പക്ഷെ കാട്ടുപോത്ത് ആന എന്നൊക്കെ എഴുതിക്കാണിച്ചാല്‍ തന്നെ ഞാന്‍ ഓടും..

    ഇവിടെ ബ്ലോഗില്‍ തുറന്ന് ചര്‍ച്ചചെയ്യാന്‍ ഇഷ്ടമില്ലാത്ത വിഷയത്തില്‍ ഒരുകാര്യം പറയാനുണ്ടായിരുന്നു. സ്വന്തം അഡ്രസ്സില്‍ നിന്ന് എനിക്കൊരു മെയില്‍ അയക്കുമോ?

    ReplyDelete
  7. മൊത്തം വേലിയുണ്ടോ മനൂ? ഞാന്‍ അവസാനം പോയപ്പോഴും കൊക്കയോടു ചേര്‍ന്നുള്ള വളവുകളില്‍ മാത്രമേ ഫെന്‍സിംഗ്‌ ഉണ്ടായിരുന്നുള്ളു.

    മറയൂരു നിന്നു വരുമ്പോള്‍ വാച്ച്‌ ടവര്‍ എത്തുന്നതിനു മുന്നേയുള്ള ഭാഗമാണെന്നു തോന്നുന്നല്ലോ, മലയും കുന്നുമൊന്നുമില്ലാത്ത മുള്‍ക്കാട്‌.

    ക്രോധമെന്നാല്‍ കാട്ടുപോത്തിന്റെയാണെന്നാണു വയ്പ്പ്‌. അവന്‍ ചാര്‍ജ്ജ്‌ ചെയ്താല്‍ ബ്രഹ്മനും തടുക്കില്ല, നാലുകാലേല്‍ നില്‍ക്കാന്‍ ആവതുള്ള കാട്ടുപോത്തിനെക്കണ്ടാല്‍ കടുവ പ്രാണനും കൊണ്ടോടുമെന്ന് ഫോ. ഓഫീസര്‍ പറഞ്ഞു

    പക്ഷേ ഞാന്‍ ഇവന്റെ ആക്ഷന്‍ സീന്‍ ഒന്നും കണ്ടിട്ടില്ല, എങ്കിലും ഓടി . കൂട്ടാറിലെ ഏറുമാടത്തില്‍ ആദവും അവ്വയുമായി ഞാനും പെമ്പ്രന്നോരും ഹണിമൂണുന്ന ദിവസങ്ങളിലൊന്നില്‍ രാവിലേ ഒരു തോര്‍ത്തും ഉടുത്ത്‌ അരയ്ക്കൊപ്പം വെള്ളത്തില്‍ പല്ലും തേച്ച്‌ മുഖപ്രക്ഷാളനവും അതിനു മുന്നേ നടത്തേണ്ട മറ്റേ പ്രക്ഷാളനവും കഴിക്കാന്‍ ഇറങ്ങിയതായിരുന്നു . മരത്തോടു ചേര്‍ന്ന് ഒരു യമകണ്ടന്‍ പോത്ത്‌. ഒന്നിനെക്കണ്ടാല്‍ ഫ്രണ്ട്സ്‌ ആ എരിയയിലെല്ലാം ഉണ്ടെന്ന് കൂട്ടിക്കോളണം.

    ഞാന്‍ ഫ്രീസ്‌ ഷോട്ടിലെ ജയനെ പോലെ നിന്നു, അതാണു ബുദ്ധി. പക്ഷേ ലവന്‍ കുളമ്പുകൊണ്ട്‌ നിലത്തിട്ടു രണ്ടു മാന്ത്‌ റണ്ണപ്പിനു മുന്നേ ബൌളര്‍ ചെയ്യുമ്പോലെ. നിന്തിരുവടീ കാപ്പാത്തുങ്കോ ഞാനോടി, പിറകില്‍ ഇലയനങ്ങുന്ന ശബ്ദമാണോ എനിക്കു തോന്നിയതാണോ എന്തോ, നോക്കാതോടി.

    ഏറുമാടത്തിലേക്ക്‌ ഓടിക്കേറും വഴി
    തോര്‍ത്ത്‌ വള്ളിയേല്‍ ഉടക്കി നിന്നു. സില്‍ക്ക്‌ സ്മിതയെപ്പോലെ തോര്‍ത്തുടുത്ത്‌ നീരാട്ടിനു പോയ ഞാന്‍ സ്റ്റ്രീക്കിംഗ്‌ നടത്തി വരുന്നതു കണ്ട്‌ ഉറക്കപ്പിച്ചില്‍ മാടത്തിനകത്തിരുന്ന് എന്റെ മണവാട്ടി "അയ്യോ ആള്‍ക്കുരങ്ങ്‌ കേറിയേ" എന്നു വിളിച്ചെന്ന് ഒരു കഥയുണ്ടാക്കി നാട്ടിലെല്ലാം വിളമ്പിയത്‌ സമ്പാദ്യം. എന്തായാലും തടി തവിടുപൊടി ആയില്ല. ലവന്റെ കയ്യിലെങ്ങാനും കിട്ടിയിരുന്നെങ്കില്‍ ഞാന്‍ മുറുക്കാന്‍ ചവച്ച ചണ്ടി പോലെ അവിടെ കിടന്നേനെ.

    ReplyDelete
  8. ദേവേട്ടാ.. കൈപ്പള്ളിമാഷ് ബ്ലോഗിനു വേലികെട്ടിയകാര്യം ആണുദ്ദേശിച്ചത്. അതുകഴിഞ്ഞ് ഇവിടെ വരുന്നതാദ്യം എന്ന്.

    ഓ.ടോ. മനസ്സിലായിട്ട് മനഃപൂര്‍വം നമുക്കിട്ട് ചൊറിഞ്ഞതാണോ മാഷെ.. ഞാന്‍ ഓടി :P

    ReplyDelete
  9. അയ്യയ്യോ സോറി മനൂ, കൈപ്പള്ളി ബാരിക്കേഡ്‌ ചാടിക്കടന്നെന്നു പറഞ്ഞതിന്റെ തൊട്ടു പിന്നാലെയാണു ഇവിടെയെല്ലാം വേലി കെട്ടിയെന്ന കമന്റ്‌ കണ്ടത്‌. ചിന്നാറില്‍ റോഡെല്ലാം വേലികെട്ടി എന്നാണു ഞാന്‍ ധരിച്ചത്‌. ക്ഷമിക്കൂ ക്ഷമിക്കൂ...

    ReplyDelete
  10. വീണ്ടും ഓ. ടോ. ആ കമന്റ് മുഴുവന്‍ വായിച്ചതിപ്പോഴാ.. ചിരിച്ചുമരിച്ചു =))
    (കൈപ്പള്ളി അണ്ണന്‍ ക്ഷമി )

    ReplyDelete
  11. കാട്ടിലെ തടി തേവരുടെ ആന.....ഇതിന്നു സപ്പോര്‍ട്ടീവായി അല്പം കൂടെ ചേര്‍ത്തണമെന്നുണ്ട്.....തിരക്കുമൂലം പിന്നീടാകട്ടെ എന്നു കരുതുന്നു.

    ReplyDelete
  12. Yes! this is our own little Savannah.

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..