Monday, June 27, 2011

അക്ഷരമാലക്ക് steroid പ്രയോഗം.

മലയാള ഭാഷാ അക്ഷര മുദ്രണത്തിനു് ശ്രീ Cibu John "വരമൊഴി" Projectലൂടെ വിഭാവനം ചെയ്ത ശ്രേഷ്ഠമായ സംഭാവനകൾ എഴുതാൻ അറിയാവുന്ന എല്ലാ മലയാളികളും എന്നും സ്മരിക്കും.

ശ്രീ Cibu Johnന്റെ ഈ Buzz ഞാൻ വൈകിയാണു് ശ്രദ്ധിക്കുന്നതു്.

അതിൽ അദ്ദേഹം ഇങ്ങനെ വാദിക്കുന്നു:
മലയാളികൾക്ക് അസ്പിരേഷൻ സ്വാബാവികമല്ലാത്തതിനാൽ മലയാളികൾ ആസ്പിരേഷൻ ഉച്ചാരണത്തിൽ ആവശ്യമുള്ള സ്തലത്തും അതില്ലാതെ തന്നെ ലിപിമാറ്റം ചെയ്യുന്നു. പിന്നെ, എന്തുകൊണ്ട് സംസ്കൃത്തിൽ നിന്നുണ്ടായവാക്കുകളിൽ നമ്മൾ അസ്പിരേഷൻ എഴുതുന്നു? ഉത്തരം മലയാളലിപിയുടെ ഉൽബവത്തിൽ ആണ് - മുക്യമായും സംസ്കൃതം എഴുതാനുണ്ടായ ഗ്രന്തത്തിൽ നിന്നാണ് ലിപി വരുന്നത്. അപ്പോ സംസ്കൃതത്തിനു എപ്പോഴും ഒരു എക്സപ്ഷൻ കൊടുത്തു പോന്നു. സംസ്കൃതത്തിനു ഈ സ്പെഷൽ ട്രീറ്റ്മെന്റ് കൊടുക്കേണ്ട ആവശ്യം ഇന്നില്ല എന്നതാണ് എന്റെ പോയിന്റ് - പറയുന്നപോലെ എഴുതിയാൽ മതി എന്ന്.
മലയാള അക്ഷരമാലയിൽ ഏകപക്ഷീയമായി മാറ്റം വരുത്താൻ ആർക്കും കഴിയും എന്നു തോന്നുന്നില്ല. എല്ലാ ബഹുമാനത്തോടെ തന്നെ പറയട്ടെ: Cibuവിനായാലും കഴിയില്ല.

ഏതൊരു ഭാഷയും ഒരു സമൂഹത്തിന്റെ വിനിമയ മാദ്ധ്യമമാണു്. വിനിമയത്തിനു് ചില മര്യാദക്രമങ്ങളുണ്ടു് (protocols). മര്യാദക്രമങ്ങൾ ഉള്ളതുകൊണ്ടാണു്  ഞാൻ എഴുതുന്നതു് നിങ്ങൾ വായിച്ചു മനസിലാക്കുന്നതു്. ഏകപ്പെട്ട അക്ഷരവിന്യാസങ്ങൾ ചില അവസ്ഥകളിൽ സമൂഹം അംഗീകരിച്ചെന്നും വരും. "മാധ്യമം", "അർധം", "വിധ്യാർത്ഥി"  തുടങ്ങിയ അക്ഷരവിന്യാസ പ്രയോഗങ്ങൾ കണ്ടുവരുകയും അവയുടേ അർത്ഥ നമ്മൾ മനസിലാക്കുന്നുമുണ്ടു്. ഇതെല്ലാം ഭാഷയുടേ പരിണാമത്തിന്റെ ഭാഗം തന്നെയാണു്.

വളർച്ചയും മാറ്റങ്ങളും ആവശ്യത്തിനാകുമ്പോൾ ജനം സ്വീകരിക്കുകതന്നെ ചെയ്യും. ആ മാറ്റങ്ങൾ ഭൂരിപക്ഷം പ്രയോഗിക്കുമ്പോൾ അതു സമ്പ്രദായമായി മാറുകയും ചെയ്യുന്നു. പക്ഷെ Steroid കുത്തിവെച്ചു വളർത്താൻ ശ്രമിച്ചാൽ ചിലപ്പോൾ മൂപ്പെത്താത്ത മരിക്കുകയും ചെയ്യും.

പദങ്ങളും ഒറ്റയടിക്ക് വളച്ചൊടിക്കുമ്പോൾ വായിക്കുന്നവർക്ക് അതു പരിണാമയിട്ടല്ല മറിച്ച് ഗോഷ്ഠിയായിട്ടെ മനസിലാകു. ഈ വിധത്തിലുള്ള അക്ഷരപ്രയോഗങ്ങൾ അപഹാസ്യമായിട്ടാണു് എനിക്ക് അനുഭവപ്പെട്ടതു്. തമാശക്കു പ്രയോഗിക്കുന്നതിന്റെ കാര്യമല്ല, അങ്ങനെ മനഃപ്പൂരവ്വം  ആക്ഷേപഹാസ്യസൂചകമായി ഞാനും പദങ്ങൾ ഉപയോഗിക്കാറുണ്ടു്, പക്ഷെ അത്   ഗൌരവമായ വിഷയങ്ങൾ ചർച്ച ചെയ്യാൻ ഉപയോഗിക്കുന്നതു് ഒട്ടും ശരിയല്ല.

ഏകദേശം 23 കോടി ജനങ്ങൾ, 25 രാജ്യങ്ങളിൽ  ഉപയോഗിക്കുന്ന, അനേകം പ്രാദേശിക സംസാര ശൈലികളും  ഉള്ള ഭാഷയാണു് അറബി ഭാഷ. അവർ ഭാഷയെ സംസാര ഭാഷയെന്നും pure ഭാഷയെന്നും (ലുഗ ഫുസ്ഹ ) എന്നു് വേർതിരിച്ചിട്ടുണ്ടു്. ടുണീഷ്യ മുതൽ ഉമാൻ വരെ   അച്ചടിക്കുന്ന വാർത്താ പത്രങ്ങളിൽ  അച്ചടിക്കുന്നതു്  ഒരേ ഭാഷയിൽ ഒരേ അക്ഷരങ്ങൾ ഉപയോഗിച്ചുകൊണ്ടാണു്.  പ്രാദേശിക പദ വ്യത്യാസങ്ങൾ ഉണ്ടായിരിക്കാം. പക്ഷെ  അക്ഷരങ്ങളിൽ  വ്യത്യാസം ഒട്ടുമില്ല. ഭാഷാപ്രയോഗങ്ങളിൽ വ്യത്യാസം  ഉണ്ടായേക്കാം. ലിപി പ്രയോഗങ്ങളിൽ (അതും ഒരേ ഭാഷയിൽ) വരുത്തുമ്പോൾ അതു ഭാഷയുടേ മരിയാദക്രമങ്ങളെ അട്ടിമറിക്കുകയാണു് ചെയ്യുന്നതു്.

ഭാഷകൾ ആരും ഒറ്റക്കും വളർത്തുന്നതല്ല. അങ്ങനെ ഒരു ഭാഷയും വളർന്നിട്ടുമില്ല. അങ്ങനെ വളർത്താൻ ശ്രമിച്ചവർ പരാചയപ്പെട്ടിട്ടുമുണ്ടു്. (സോമാലിയയിൽ ഉണ്ടാക്കപ്പെട്ട ഉസ്മാനിയൻ ലിപി അതിനുള്ള ഉത്തമ ഉദാഹരണമാണു്. )

വെറും മുന്നര കോടി ജനം മാത്രം സംസാരിക്കുന്ന (എഴുതുന്നതല്ല !!) ഈ കൊച്ചു ഭാഷയെ ഇപ്പോഴെ നമ്മൾ steroids കൊടുത്തു് വളർത്തി കൊല്ലണോ?

3 comments:

  1. വെറും മുന്നര കോടി ജനം മാത്രം സംസാരിക്കുന്ന (എഴുതുന്നതല്ല !!) ഈ കൊച്ചു ഭാഷയെ ഇപ്പോഴെ നമ്മൾ steroids കൊടുത്തു് വളർത്തി കൊന്നുകൊണ്ടിരിക്കണോ...?

    ReplyDelete
  2. "വിധ്യാർത്ഥി"? വിദ്യാര്‍ഥി എന്നാണോ ഉദ്ദേശിച്ചത്?

    ReplyDelete
  3. കൈപ്പള്ളി പറഞ്ഞതാണു ശരി. ഗ്രാമ്യമോ പ്രാദേശികമോ ആയ പ്രയോഗങ്ങൾ യോജിച്ച ഇടങ്ങളിൽ വരുന്നതിനെ മാത്രമേ അങ്ങനെ സംവേദനം ചെയ്യപ്പെടാനാവൂ..ഇനി വേറൊരു കാര്യം മലയാളം പറ്റുന്ന രീതിയിലൊക്കെ ടൈപ്പി ശീലിചും വായിച്ചു ശീലിച്ചും അത്തരം അക്ഷരതെറ്റുകളെല്ലാം എല്ലാർക്കും പരിചിതമായിരിക്കുന്നു.. :)

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..