Monday, December 28, 2009

പകർപ്പവകാശം എന്താണെന്നു മനസിലാകാത്ത കൂതറകൾ

ദരിദ്രയായ അനേകം ഗായകരും, കവികളും മലയാളത്തിൽ ഉണ്ടായിട്ടുണ്ടു്. അവരുടേ പാട്ടുകളും കവിതകളും ഇന്നും നാം ഗാനങ്ങളിലൂടെയും കവിതകളിലൂടെയും കേൾക്കാറുണ്ടു്. പകർപ്പവകാശത്തിന്റെ ലംഘനം മൂലമാണു ഇവർ പ്രശസ്തരായതു്, പക്ഷെ അതെ നിയമ ലംഘനം മൂലമാണു് കഞ്ഞികുടിക്കാനും കേറി കിടക്കാനും ഇടമില്ലാതെ ഇവരെല്ലാം ദരിദ്രവാസികളായി തീർന്നതു്. മലയാളം സിനിമ തന്നെ ഒരുകാലത്തു് ഈ നിയമലഘനം മൂലം വംശനാശത്തിന്റെ വക്കിലെത്തിയിരുന്നു.

പകർപ്പവകാശം ഇല്ലെങ്കിൽ യാതൊരു ആവിഷ്കാരവും സംരക്ഷിക്കപ്പെടില്ല എന്ന സാമാന്യ ബോധം ഇല്ലാത്തവരും മലയാളം ബ്ലോഗിൽ ഉണ്ടു്.  പക്ഷെ ഈ നിയമങ്ങളെ നിസാരവല്കരിച്ചു പോസ്റ്റ് എഴുതുന്നവന്റെ വിവേകം എത്രത്തോളം ഉണ്ടാകും എന്നു് ആലോചിക്കണം.

സ്വന്തം ബ്ലോഗിൽ തന്നെ മറ്റുള്ളവരുടേ ഫോട്ടോകളും  അച്ചടിച്ച  മാസികകളും permission ഇല്ലാതെ scan ചെയ്തിടുന്നതു് ഇവന്റെ ഒരു സ്ഥിരം ഏർപ്പാടാണു്.

എന്നിട്ട് പകർപ്പവകാശ നിയമത്തെ നിസാരവൽക്കരിച്ച് ചില ചവറുകളും എഴുതി വിടും. അതിൽ ഏറ്റവും വലിയ തമാശ ഇവനെ അഭിനന്ദിക്കാൻ ഓടി എത്തുന്ന വായനക്കാരാണു്. (അതിൽ ഭൂരിഭാഗവും സ്വന്തം നാട്ടുകാരും, സമുദായക്കാരും അണെന്നുള്ളതു് പറയാതിരിക്കാനും വയ്യ.) ശോ ഇങ്ങനെയും ഉണ്ടോ ഒരു വർഗ്ഗ ബോധം? കഷ്ടം തന്നെ.

ഈ കൂതറയുടെ തന്നെ ഒരു പോസ്റ്റ് വേറെ ഒരു കൂതറ മലബാറി മുമ്പ് അടിച്ചു മാറ്റി ഒരു ബ്ലോഗ് തുടങ്ങിയിരുന്നു. എന്തൊരു നിലവിളിയായിരുന്നു അന്നു്. അപ്പോൾ ഇവനോക്കെ സ്വന്തം മൊതലു് നഷ്ടമാകുമ്പോൾ മാത്രമെ നോവു.

4 comments:

  1. കൈപ്പള്ളീ..ഇവനെയൊക്കെ എന്തുചെയ്യണമെന്നാ പറഞുവരുന്നത്?!

    ReplyDelete
  2. അയ്യോ ഒന്നും ചെയ്യണ്ടെ. ഇക്കാക്കാമാരുമായി ഒരു പൊല്ലാപ്പിനും ഇല്ലെ !!!

    ReplyDelete
  3. കൈപ്പള്ളീ..ഇവനെയൊക്കെ എന്തുചെയ്യണമെന്നാ പറഞുവരുന്നത്?!

    ReplyDelete
  4. അയ്യോ ഒന്നും ചെയ്യണ്ടെ. ഇക്കാക്കാമാരുമായി ഒരു പൊല്ലാപ്പിനും ഇല്ലെ !!!

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..