Wednesday, December 23, 2009

മഅദനിയുടേ ഭാര്യക്ക് എങ്ങനെ മഅദനി പട്ടം കിട്ടി?

അബ്ദുൽ നാസറിന്റെ പ്രസംഗം ഞാൻ ആദ്യമായി കേൾക്കുന്നതു് 1990ൽ കൊല്ലത്തു് പള്ളിമുക്ക് Junctionൽ വെച്ചാണു്. അന്നാണു് ഇദ്ദേഹത്തിന്റെ പേരിന്റെ വാൽ ശ്രദ്ധിച്ചതു്. മആദനി എന്നതു് ഏതോ അറബി കോളേജിൽ പഠിച്ചപ്പോൾ കിട്ടിയ പട്ടം ആണെന്നാണു് ചിലർ അന്നു് പറഞ്ഞതു്. എന്നാൽ പട്ടം കൈമാറാൻ പറ്റുന്ന ഉന്നല്ലല്ലോ. ഞാൻ കഷ്ടപ്പെട്ട് പഠിച്ച degree വെറൊരു വ്യക്തിക്ക് കൈമാറുക എന്നതു് പട്ടം കൊടുക്കുന്ന സ്ഥപനത്തിനും ആ പട്ടം നേടിയ വ്യക്തികളെയും നിസാരവല്കരിക്കുകയല്ലെ?

സൂഫിയ മഅദനി എന്ന പേരു് എല്ലാവരും കേട്ടുകാണും.  ഇവർക്ക് ഈ മാദനി പേരു് എങ്ങനെ കിട്ടി? കൈരളിയിലെ John Brittasന്റെ interviewയിൽ അവർ SSLC വരെ മാത്രമെ പഠിച്ചിട്ടുള്ളു എന്നും പറയുന്നു.

അബ്ദുൽ നാസറിന്റെ പേരിനോടൊപ്പം "മഅദനി" എന്ന പദം വരുന്നതിന് മുമ്പ് ഈ പട്ടത്തെ പറ്റി ഞാൻ കേട്ടിട്ടില്ല.

മഅദനി പട്ടം എങ്ങനെ ലഭിക്കുന്നു എന്നു് netൽ അന്വേഷിച്ചിട്ട് ഒന്നും  കിട്ടിയില്ല. എന്റെ ചില ഊഹങ്ങൾ ഞാൻ ഇവിടെ പറയാം.
ഖുർആനിലെ അദ്ധ്യായങ്ങൾ രണ്ടു തരത്തിൽ വേർതിരിച്ചിട്ടുണ്ട്. ഇസ്ലാമിന്റെ പ്രവാചകനായ മുഹമ്മദിനു് മക്കയിലും മദീനയിലുമായി ഖുർആൻ വിളിപ്പെട്ടു എന്നാണു് പറയപ്പെടുന്നതു്. ഈ അദ്ധ്യായങ്ങളെ വേർതിരിക്കാൻ മക്കി എന്നും മദനി എന്ന പദങ്ങൾ ഉപയോഗിക്കാറുണ്ടു്. ഇനി ഇതുമായി ബന്ധപ്പെട്ട എന്തെങ്കിലും പഠിച്ചതിന്റെ ഫലമായി ലഭിച്ച ബിരുദം ആണോ ഈ പട്ടം എന്നും സംശയമുണ്ടു്.

മഅദനി എന്ന പേരു് അബ്ദുൽ നാസറിന്റെ ഭാര്യയുടെ പേരിനോടൊപ്പം ചേർത്തു് മാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടപ്പോൾ ഒന്നികിൽ, സ്ഥിരമായി വിവരക്കേടുകൾ എഴുന്നെള്ളിക്കുന്ന പത്രപ്രവർത്തകരുടേ  ൠഭോഷത്തരം അല്ലെങ്കിൽ ഇതു് വേറെ എന്തോ പതവി ആയിരിക്കണം എന്നു ഞാനും കരുതി.

അറബി ഭാഷയിൽ معدني ആണോ مدني എന്നും സംശയമുണ്ടു്. രണ്ടും രണ്ടു പദങ്ങളാണു്. معدني = ലോഹം , مدني = പട്ടണവാസി, നഗരവാസി. (മദീന എന്നാൽ പട്ടണം എന്നർത്ഥം ) ഇനി ഈ രണ്ട് അർത്ഥങ്ങൾ അല്ലാതെ വേറെ എന്തെങ്കിലും ഉണ്ടോ?

മുഹമ്മദ് ഹസൻ ഇബ്ൻ ഹംസ അൽ മദനി എന്നൊരു സൂഫി പുണ്ണ്യാളൻ ഉണ്ടായിരുന്നു, അബ്ദുൽ നാസർ മഅദനി  അദ്ദേഹത്തിന്റെ പിൻഗാമി വല്ലതും ആണോ?

ബ്ലോഗിൽ പീഡീപിക്കാർ ഒരുപാട് ഉള്ളതായി അറിഞ്ഞു.  ദയവായി ഈ സംശയങ്ങൾ തീർത്തു തരൂ.

12 comments:

  1. സൂഫിയാമദനി എന്ന് കേൾക്കുമ്പൊ എനിക്കും തോന്നിയിട്ടുണ്ട് ഈ തംശ്യം. എന്തായാലും പി ഡി പിക്കാരെ കടന്നുവരൂ ഈ സംശയത്തിന് മറുപടി തരൂ

    ReplyDelete
  2. മാധ്യമങ്ങള്‍ സൂഫിയാ മഅദനി എന്നുപയോഗിക്കുന്നത് തെറ്റ് തന്നെയാണ്‌.
    മ‌അദനി എന്നുള്ള ബിരുദം യൂപി (ഉത്തര്‍പ്രദേശ്) ആണെന്നാണ്‌ ഓര്‍മ്മ. അവിടെ നിന്നുമാണ്‌ മഅദനി മതപരമായ പഠനം / ഈ പട്ടം കരസ്ഥമാക്കുന്നത്. അബ്ദുന്നാസ്സര്‍ അങ്ങനെയാണ്‌ അബ്ദുന്നാസര്‍ മഅദനി ആകുന്നത്. സ്ഥാപനത്തിന്റെ പേര്‍ ഓര്‍മ്മയിലില്ല. കിട്ടിയാല്‍ അപ്‌ദേറ്റ് ചെയ്യാം.

    മദനി എന്നത് മുജാഹിദ് (കെഎന്‍.‌എം.) ന്റെതും അല്‍-മദനി എപി വിഭാഗം കാസര്‍ഗോഡ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സഥാപനത്തില്‍ നല്‍കുന്നതുമാണ്‌.

    നോട്ട്: ഞാന്‍ പിഡിപി പ്രവര്‍ത്തകനോ അനുഭാവിയോ അല്ല.
    മാധ്യമങ്ങള്‍ മാത്രമല്ല സാക്ഷാല്‍ അബ്ദുന്നാസര്‍ മ‌അദനി പോലും "എന്റെ ഭാര്യ സൂഫിയാ മ‌അദനി" എന്നുപയോഗിക്കുന്നത് ശ്രദ്ധയില്‍ പെട്ടീട്ടുണ്ട്.

    ReplyDelete
  3. നല്ല ചിന്തകള്‍. അപ്പോള്‍ മ‌അദനി എന്നത് ഒരു പേരല്ല. അല്ലെ.. അറിവില്ലാതിരുന്ന കാര്യം ശ്രദ്ധയില്‍ പെടുത്തിയതിനു നന്ദി. ക്രിയാത്മകമായ ചര്‍ച്ച ഉയര്‍ന്നു വരട്ടെ.

    ReplyDelete
  4. കൈപ്പള്ളീ,

    പുതിയൊരറിവിനു നന്ദി.

    ReplyDelete
  5. നായർ - മിസ്സിസ് നായർ എന്നൊക്കെ വിളിക്കുന്നപോലെ ഇസ്ലാമിലെ ഒരു ജാതി ആണെന്നായിരുന്നു ഞാൻ വിചാരിച്ചിരുന്നത്, സൂഫിയ മ‌അദനി എന്ന് കേൾക്കുമ്പോൾ.

    ReplyDelete
  6. മദനി അയാളുടെ പേരല്ലെന്നും,വര്‍ഗ്ഗീയ പഠന യോഗ്യതയാണെന്നുമറിഞ്ഞതില്‍ സന്തോഷം !
    പേരും ബിരുദവും എന്തായാലും,അയാളുടെ ഉള്ളടക്കം ഇസ്ലാമിക വര്‍ഗ്ഗീയ രാഷ്ട്രീയം മാത്രമാണ്.

    ReplyDelete
  7. അതു ശരി ......മഅദനി പേരല്ല അല്ലേ?

    ReplyDelete
  8. അപരിചിതൻDecember 27, 2009 4:41 AM

    chithrakaran:ചിത്രകാരന്‍ [Moderator] 12/25/2009 10:30 AM
    മദനി അയാളുടെ പേരല്ലെന്നും,വര്‍ഗ്ഗീയ പഠന യോഗ്യതയാണെന്നുമറിഞ്ഞതില്‍ സന്തോഷം !
    പേരും ബിരുദവും എന്തായാലും,അയാളുടെ ഉള്ളടക്കം ഇസ്ലാമിക വര്‍ഗ്ഗീയ രാഷ്ട്രീയം മാത്രമാണ്.

    -- ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന് കൗതുകം

    ReplyDelete
  9. മുമ്പ് എഴുതിയ കമന്റിന്‌ ഒരു തിരുത്ത്:

    കൊല്ലത്ത് ഒരു അറബി കോളേജില്‍ (പേര്‍ അറിയില്ല) പഠനം കഴിഞ്ഞതിനു ശേഷമാണ്‌ "മ‌അദനി" ആ പേര്‍ കിട്ടിയത്. ഉത്തരപ്രദേശില്‍ നിന്നല്ല.
    അതായത് ആ കോളേജില്‍ പഠിച്ചിറങ്ങി വരുന്ന കുട്ടികളേയാണ്‌ ആ പേര്‌ വിളിക്കുന്നത്.

    ReplyDelete
  10. മുമ്പ് എഴുതിയ കമന്റിന്‌ ഒരു തിരുത്ത്:

    കൊല്ലത്ത് ഒരു അറബി കോളേജില്‍ (പേര്‍ അറിയില്ല) പഠനം കഴിഞ്ഞതിനു ശേഷമാണ്‌ "മ‌അദനി" ആ പേര്‍ കിട്ടിയത്. ഉത്തരപ്രദേശില്‍ നിന്നല്ല.
    അതായത് ആ കോളേജില്‍ പഠിച്ചിറങ്ങി വരുന്ന കുട്ടികളേയാണ്‌ ആ പേര്‌ വിളിക്കുന്നത്.

    ReplyDelete
  11. maudany nalla uppayanu

    ReplyDelete
  12. maudany baranakoda beegarathayudy jeevikunna udaharanam

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..