Wednesday, October 28, 2009

Extremely Drug Resistant Tuberculosis

സുഹൃത്തുക്കളെ

2002ൽ Amsterdamൽ design consultant ആയി ജോലി ചെയ്യുമ്പോഴാണു് എനിക്ക് വലതു കാലിൽ tubercular osteomyelitis എന്ന രോഗം പിടിപെടുന്നതു്. Pulmonary infection ഉണ്ടാകുന്നതിനു മുമ്പു തന്നെ ഞാൻ കേരളത്തിലേക്ക് മടങ്ങാൻ തീരുമാനിച്ചു. രണ്ടു മാസത്തിനകം 69 kilo ഉണ്ടായിരുന്ന ഞാൻ 48 കിലോ ആയി മാറിയിരുന്നു. കേർളത്തിൽ എത്തിയശേഷം വലതു കാലിൽ ഉണ്ടായിരുന്ന മുഴ ശസ്ത്രക്രി ചെയ്തു് നീകം ചെയ്തു. ആറു മാസം എന്നും ഞാൻ Isoniazid, Rifampicin, Ethambutol, Pyrazinamide എന്ന മരുന്നുകൾ കഴിച്ചു. 2004ൽ ഞാൻ തിരിച്ചു UAEയിൽ പൂർവധികം വാശിയോടെ തിരിച്ചെത്തി.

ഞാൻ ഈ രോഗത്തെ കീഴ്പ്പെടുത്തിയ ഒരാളാണു്. കൃത്ത്യമായി മരുന്നു കഴിച്ചാൽ മാറ്റിയെടുക്കാവുന്ന ഒരു രോഗമാണു് Tuberculosis. ഇന്ത്യയിൽ അനേകം TB centerകൾ സൌജന്യമായി മുകളിൽ പറഞ്ഞ മരുന്നുകൾ രോഗികൾക്ക് കൊടുക്കുന്നുണ്ടു്. എല്ലാ pharmacyകളിലും ഈ മരുന്നുകൽ ലഭ്യമാണു. മുഖലിൽ പറഞ്ഞ മരുന്നുകളുടേ dosage കൃത്യമായി കഴിച്ചില്ലെങ്കിൽ ഈ രോഗം മാരകമായ drug resistant TBയും, extremely drug resistant TBയും ആയി മാറുകയും ചെയ്യും.


2 comments:

  1. ഇതു വായിച്ചപ്പോള്‍ ദാ ഈ വാര്‍ത്ത ഓര്‍മ്മ വന്നു :((
    ....
    sought to restrain the Government from winding up the Pariyaram T.B. Sanatorium located on the land originally gifted by the late Samuel Aaron for establishing a T.B. sanatorium `for ever and for ever'.

    http://www.thehindu.com/thehindu/2001/12/13/stories/2001121301850300.htm

    ReplyDelete
  2. വിചാരംNovember 04, 2009 1:28 PM

    1999 ലാണ് എനിക്ക് എന്റെ എല്ലാ എല്ലുകളേയും (വാരിയെല്ലുക, കാലിന്റേയും കയ്യിന്റേയും ജോയിന്റുകളില്‍) Tuberculosis ബാധിച്ചത് , 22 ദിവസം കുവൈറ്റിലെ അല്‍ സബാ ആശുപത്രിയില്‍ കിടന്നു.. 74 കിലോ ഉണ്ടായിരുന്ന ഞാന്‍ 48 കിലോവായി ഞാനും കുറഞ്ഞു, നാട്ടിലെത്തി ചികിത്സ തുടര്‍ന്നു .. കൃത്യമായി 9 മാസം മുറതെറ്റാതെ മരുന്നു കഴിച്ചു കേവലം മൂന്ന് മാസത്തിനുള്ളില്‍ തന്നെ എന്റെ പഴയ തൂക്കത്തില്‍ ഞാന്‍ എത്തിചേര്‍ന്നു.. വളരെ ശക്തിയോട് തന്നെ ഞാന്‍ കുവൈറ്റിലേക്ക് തിരികെ വന്നു... മരുന്നിനൊപ്പം മന:ശക്തിയും ഉണ്ടാവണം ഇതൊന്നും ഒരു രോഗമേ അല്ല എന്ന ചിന്തയും, ഇതിനേക്കാള്‍ വലിയ രോഗം പോലും എന്നെ ഒരു ചുക്കും ചെയ്യിലാന്നുള്ള തോന്നലുമുണ്ടായിരിക്കണം അതിനൊപ്പം മരുന്ന് ഒരു നേരം പോലും തെറ്റതെ കഴിക്കുകയും ചെയ്യണം ഇതല്ല ഇതിന്റെ ബാപ്പ മാറും .

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..