Friday, July 17, 2009

ഞാൻ കണ്ട ബെയ്ജിങ്ങ് - Part 4


മിങ് സാമ്രാജ്യത്തിന്റെ ഏറ്റവും പ്രശസ്തനായാ ചക്രവർത്തിയായിരുന്നു ശ്രീ യോങ്ങ്-ലെ (1402-1424). ആളു ചില്ലറക്കാരനല്ലായിരുന്നു. വീരശൂര പരാക്രമിയും ആയിരത്തിലേറെ ഭാര്യമാരുടെ ഏക ഭർത്താവുമായിരുന്നു. യോങ്ങ്-ലെ ഭരിച്ചിരുന്ന കാലം അനേകം യാത്രകൾ കടൽ മാർഗം ആഫ്രിക്കയിലേക്കും, ഇറാനിലേക്കും(പെർഷ്യ), ഇന്ത്യയിലേക്കും സംഘടിപ്പിച്ചിരുന്നു.



ചരിത്രത്തിലേ ഏറ്റവും വലിയ പായ് കപ്പലുകൾ ഈ യത്രയിൽ ഉപയോഗിച്ചിരുന്നു. സെങ്ങ് ഹേ (Zeng He) ആയിരുന്നു ഈ യാത്രകൾ നയിച്ചിരുന്നതു്. പുള്ളി കൊല്ലത്തും കോഴിക്കോട്ടും ചുമ്മ ചുറ്റിതിരിഞ്ഞു എന്നാണു ചരിത്ര രേഖകൾ പറയുന്നതു്. അപ്പോൾ കൊല്ലം അന്നും പ്രസിദ്ധമായിരുന്നു.


യോങ്ങ്-ലെ മരിച്ച ശേഷം ഒരു ഗമണ്ടൻ ശവകുടീരം പണിയിപ്പിച്ചു. മിങ്ങ് ചക്രവർത്തിമാരുടെ സ്മാരകങ്ങൾ


ബെയിജിങ്ങിൽ നിന്നും 60km ദൂരത്തുള്ള ചാങ്ങ്-ലിങ്ങ് എന്ന സ്ഥലത്താണുള്ളതു്. 13 ചക്രവർത്തിമാരെ ഈ സ്ഥലത്ത് അടക്കം ചെയ്തിട്ടുണ്ടു്. അതിൽ യോങ്ങ്-ലെ ചക്രവർത്തിയുടെ ശവകുടീരമാണു് ഏറ്റവും വലുതു്. ശവകുടീരം എന്നു പറഞ്ഞൽ തെറ്റിധരിക്കരുതു്. 40 Square Kilometerൽ ആണു ഈ 13 ശവകുടീരങ്ങൾ സ്ഥിധി ചെയ്യുന്നതു്. ഇതില എല്ലാ ശവകുടീരങ്ങളും exhume ചെയ്തിട്ടില്ല. ചിലതുമാത്രമെ ഗവേഷണത്തിനായി തോണ്ടി എടിത്തിട്ടുള്ളു. ചൈനയുടെ വെറിപിടിച്ച ജനകീയ വിപ്ലവത്തിന്റെ കാലത്ത് വേറൊരു ചക്രവർത്തിയുടെ അവശിഷ്ടങ്ങൾ സഖാക്കൾ വലിച്ചിഴച്ചു റോട്ടിലിട്ട് കത്തിച്ചു. അതിനു ശേഷം ചക്രവർത്തിമാരെ ആരേയും പുറത്തെടുത്തിട്ടില്ല. സഖാക്കൾക്ക് എപ്പോഴാണു് വീണ്ടും വട്ടിളകുന്നതു് എന്നു് ആർക്കും പറയാൻ കഴിയില്ലല്ലോ.










500 വർഷത്തിലേറെ പഴക്കമുള്ള ഈ കെട്ടിടങ്ങളുടെ തൂണുകൾ നിർമ്മിച്ചിരിക്കുന്നതു് 120cm Diameterഉം 9meter ഉയരവുമുള്ള മരങ്ങൾ കൊണ്ടാണു്. തൂണുകൾക്കും, കട്ടളകൾക്കും ഉപയോഗിച്ചിരിക്കുന്ന വൃക്ഷം ഏതാണു് എന്നു് ആർക്കും അറിയില്ല. മൊത്തം 32 തൂണുകൾ ഈ കെട്ടിടത്തിലുണ്ടു്. മേല്ക്കുരയുടെ അടിതട്ടിൽ ചിത്രങ്ങളും കൊത്തുപണികളും കാണാം. "കാളേജ്"പിള്ളേരു് tourനു വരുമ്പോൾ പേനക്കത്തികൊണ്ടു കാമുകിമാരുടെ പേരുകൾ മരം മാന്തിപോളിച്ച് എഴുതാതിരിക്കാൻ തൂണുകൾക്ക് ഒരാൾ പോക്കത്തിനു acrylic കൊണ്ടു cover ഇട്ടിട്ടുണ്ടു്.



ചൈനക്കാർ അന്ഥവിശ്വാസത്തിൽ ഒട്ടും മോശമല്ല. എല്ലാ പ്രതിമകളുടേയും മുമ്പിൽ നാണയങ്ങളും നോട്ടുകളും കൊണ്ടൊരു കൂമ്പാരം കാണാം. ഈ കൽ വിഗ്രഹങ്ങൾക്ക് പണം കൊടുത്താൽ ധനലാഭം ഉണ്ടാകും എന്നാണത്രെ അവരുടെ അന്ഥവിശ്വാസം.



യോങ്ങ്-ലേ ചക്രവർത്തി ഭരിച്ചിരുന്ന കാലത്തു് നട്ട അനേകം വൃക്ഷങ്ങൾ ഇപ്പോഴും ഇവിടെ പലയിടത്തും ജിവനോടെ നില്ക്കുന്നുണ്ടു്. ഈ വൃക്ഷങ്ങൾക്ക് ചുവന്ന ബോർഡിൽ number ഇട്ടിട്ടുണ്ടു്. പ്രത്യേക സമ്രക്ഷണത്തിലാണു ഈ വൃക്ഷങ്ങൾ. എല്ലാ വൃക്ഷങ്ങൾക്കും ഓമന പേരുകളുമുണ്ടു.


അന്ന് കെട്ടിടങ്ങളുടെ QAQC നടപ്പാക്കിയിരുന്നതു് ഇങ്ങനെയായിരുന്നു. കെട്ടുന്ന ചുവരുകൾക്ക് നിശ്ചിത അളവുകൾ ഉണ്ടു്. ഓരോ ഭാഗവും നിർമ്മിക്കുന്ന sub-contractorന്റെ പേരും വീട്ടുപേരും, പണിഞ്ഞ നാളും രേഖപ്പെടുത്തിയ ഒരു ഇരുമ്പ് കഷണം കെട്ടുകല്ലിനോടൊപ്പം വെക്കുമായിരുന്നു. ആ കെട്ടിനു് എന്തെങ്കിലും പ്രശ്നം സംഭവിച്ചാൽ അതുണ്ടാക്കിയവന്റെ കുടമ്പം മൊത്തം കൊല്ലപ്പെടും. വളരെ Simple. 500 വർഷം കഴിഞ്ഞിട്ടും നിരവധി കെട്ടിടങ്ങളും, ചുവരുകളും ഇന്നും നിലനില്ക്കുന്നതിന്റെ രഹസ്യം ഇതായിരിക്കാം.

3 comments:

  1. പലതും പുതിയ വിവരങ്ങള്‍. മറയ്ക്കുള്ളിലെ ഗ്രാമീണണ്റ്റെ / സാധാരണക്കാരണ്റ്റെ ജീവിതത്തെക്കുറിച്ചെന്ത്ങ്കിലും?. 'കിളിക്കൂടി'ണ്റ്റെയും മറ്റും നിര്‍മ്മാണം കഴിഞ്ഞ്‌ എല്ലാറ്റിനെയും ആട്ടിയോടിച്ച്‌ ചാണ വെള്ളം തളിച്ചെന്നൊക്കെ വായിച്ചതോര്‍ക്കുന്നു.

    ReplyDelete
  2. Birds Nestന്റെ പണി കഴിഞ്ഞ ഉടൻ തന്നെ പണിക്കാരെയെല്ലാം അവരവരുടെ നാട്ടിലേക്ക് പറഞ്ഞു വിട്ടു.
    Beijingൽ ഞാൻ കണ്ടുമുട്ടിയ taxi driversഎല്ലാം തന്നെ ഗ്രാമങ്ങളിൽ നിന്നും വന്നു ജോലിചെയ്യുന്ന പ്രവാസികളായിരുന്നു. അവരിൽ പലർക്കും Mao tse tung നെ ഒട്ടും ഇഷ്ടമല്ല എന്നു പറഞ്ഞു. Communism അപ്പാടെ പരാചയപ്പെട്ടു എന്നാണു് ഒരു chinese സുഹൃത്ത് പറഞ്ഞതു്.


    Beijing നഗരത്തിൽ നിന്നും 70 Km ദൂരത്തുള്ള ഒരു ഗ്രാമം മാത്രമാണു് ഞാൻ കണ്ടതു്. Apricot കർഷകർ മാത്രം ജീവിക്കുന്ന ഗ്രാമം. സ്വാഭാവികമായും ഞാൻ ഇന്ത്യയിലെ Andhra Pradesh കർഷകരുമായി ഒന്നു താരതമ്യം ചെയ്തു നോക്കി. ബെയിജിങിൽ ആവശ്യത്തിലേറെ ജലം, വൈദ്യുതി, നല്ല റോഡുകൾ, നല്ല public transport. ഇന്ത്യയിലോ? പറയാനാണെങ്കിൽ ഒരുപാടു പറയണം.

    പണ്ടു Delhi Jawarlal Stadium പണിഞ്ഞു തീർത്തപ്പോഴും ബീഹാറികളേയും രാജസ്ഥാനികളേയും ഒരാഴ്ചക്കുള്ളിൽ അവിട്ടെനിന്നും നാടുകടത്തി എന്നു വായിച്ചിട്ടുണ്ടു്.
    എനിക്കും ചൈനയെക്കുറിച്ച് ഒരുപാട് ധാരണകൾ ഉണ്ടായിരുന്നു, അതെല്ലാം ചൈന കണ്ടതോടെ തെറ്റാണെന്നു തോന്നി.

    ലോകത്തിനു മൊത്തം ചൈനയെ ഭയമാണു്. അതുകൊണ്ടാണല്ലോ എല്ലാവരും ചൈനയുടെ Human Rights എടുത്തു കാണിച്ചു ബഹളം കൂട്ടുന്നതു്. ചൈനയേക്കാൾ മോശമാണു് ഇന്ത്യയുടെ Human Right Record. പക്ഷെ ഇന്ത്യ അമേരിക്കയുടെ സുഹൃത്താണു് അതുകൊണ്ടു ഇതൊന്നും വലിയ വാർത്തയല്ല.

    ഇന്ത്യയെക്കാളൊക്കെ വളരെ മുന്നിലാണിന്നു ചൈന. കുറെ കൂതറ TV chanelൽ കാണുന്ന ഇന്ത്യയല്ല ഇന്ത്യ. ഗ്രാമങ്ങളിൽ പോയി നോക്കണം. വാർത്തകളിലും പത്രങ്ങളിലും എഴുതപ്പെടാത്ത ഒരു ഇന്ത്യയുണ്ടു്.

    ഇന്ത്യയിലെ Human Rights abuse എന്താ ആരും അതുപോലെ എടുത്ത് പറയാത്തതു്.
    ജാതിയുടെ പേരുൽ 167 million ദളിതരാണു ഇന്ത്യയിൽ രണ്ടാം തരം പൌരന്മാരായി കഴിയുന്നതു്.
    മണിപൂരിലും നടക്കുന്ന കൂട്ടകൊലയെപറ്റി എന്താ ആരും ഇതുപോലെ ഒച്ചവെക്കാത്തതു്.

    ഇന്ത്യാക്കാരായ നമുക്ക് ചൈനയെ കുറ്റം പറയാൻ യാതൊരു വകുപ്പുമുണ്ടെന്നു തോന്നുന്നില്ല. അവരുടെ നല്ല വശങ്ങൾ കണ്ടു പഠിക്കാനാണു് ശ്രമിക്കേണ്ടതു്.

    ReplyDelete
  3. Thanks Kaippally for this post series. A special salute to the above comment!!!

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..