Monday, July 13, 2009

ഞാൻ കണ്ട ബെയ്ജിങ്ങ് - Part 2

Hotelൽ വന്നിറങ്ങിയപ്പോഴേക്കും മണി 11:00am കഴിഞ്ഞിരുന്നു. Tour busകൾ എല്ലാം രാവിലെ പുറപ്പെട്ടുകഴിഞ്ഞിരുന്നു. എന്നാൽ ഒരു ദിവസം പാഴാക്കണ്ട എന്നു കരുതി ഞാനും സുഹൃത്തും പുറത്തിറങ്ങി. ചുറ്റും അമ്പരചുംബികൾ, ദൂരെ CCTV കെട്ടിടം ചരിഞ്ഞു തലയിൽ വിഴാൻ പാകത്തിനു നില്കുന്നു. സുന്ദരികളായ ചൈനക്കാരികൾ ഞങ്ങളെ രണ്ടു പേരെയും നോക്കി ശെരിക്കും ismail അടിക്കുന്നുണ്ടു്. ഇവളുമാരു് ഇന്ത്യക്കാരെ അധികം കണ്ടിട്ടുള്ള ലക്ഷണം ഇല്ല.




സമയം കളയാത birds nest stadium പോയി കാണാം എന്നു തീരുമാനിച്ചു. ഞങ്ങൾ ഒരു Taxi പിടിച്ചു നിർത്തി. അപ്പോഴാണു് ഈ നാട്ടിലെ കാശൊന്നും കൈയ്യിൽ ഇല്ല എന്ന ഓർമ്മ വന്നതു്. കൈയ്യിൽ USD മാത്രമേയുള്ളു. അതു് Taxiകാർ വാങ്ങുമോ എന്നറിയില്ല. അവനെ Map തുറന്നു് Bird's nest stadiumത്തിന്റെ സ്ഥാനം തുറന്നു ചൂണ്ടി കാണിച്ചു. എന്നിട്ട് "Go" എന്നു പറഞ്ഞു നോക്കി. പുള്ളിക്ക് സംഗതി പിടികിട്ടി. ഞാൻ ഒരു കൈയിൽ ഒരു 20 USD യും മറ്റെ കയ്യികൊണ്ടു കാശിന്റെ ആഗോള symbol അയ രണ്ടു വിരൽ ഞിരടി ആങ്ങ്യഭാഷയിൽ ചോദിച്ചു "ടെയപ്പി ചക്കറം എത്ര വേണം?" അവൻ 20 dollar കൈയിൽ എടുത്തു് തിരിച്ചു മറിച്ചും നോക്കിയിട്ട് തിരികെ തന്നു. ഇവനോട് ഇതു convert ചെയ്യണം എന്നു എങ്ങനെ പറഞ്ഞു മനസിലക്കും? 10 മിനിട്ട് അറിയാവുന്ന കഥകളി മുദ്രകൾ എല്ലാം പയറ്റി നോക്കി ഒന്നും ഭലിച്ചില്ല. Taxi കാരൻ വണ്ടി ഒരു വശത്തു park ചെയ്തിട്ട് ഞങ്ങളുടെ കൈ പിടിച്ച് അടുത്തുള്ള ഒരു കൂറ്റൻ കെട്ടിടത്തിന്റെ മുന്നിൽ കൊണ്ടു പോയി. അവിടെ നിന്നിരുന്ന guardനോടു് എന്തോ പറഞ്ഞു. ഞാൻ ഒന്നു വിരണ്ടു. ഞാൻ കരുതി ഇവൻ നമ്മളെ പോലിസിൽ പിടിച്ചു കൊടുക്കുകയാണെന്നു. Guard ചിരിച്ചുകൊണ്ടു ഞങ്ങളോടു പറഞ്ഞു്. "Welcome to China Construction Bank, Please go inside". English അറിയാവുന്ന ഒരു മനുഷ്യനെ കണ്ടപ്പോൾ ഞങ്ങൾക്ക് സമാധാനമായി. ഞങ്ങൾ അവിടെനിന്നും Dollar മാറി. ഒരു Dollarനു 6.7 RMB (റെമിംമ്പി) വങ്ങി. അങ്ങനെ മാവോയിസം വീട്ടിൽ വന്നിട്ട് ആദ്യമായി Chairman മാവൊയെ കണ്ടു. 100 RMBയിൽ ഇരിക്കുന്ന മാവോ സാഖാവിനു് തടി അല്പം കൂടിയിട്ടുണ്ടോ എന്നൊരു സംശയം ഇല്ലാതില്ല.

പുറത്തു Taxi കാരൻ ഞങ്ങളെയും കാത്തു നില്ക്കുന്നുണ്ടായിരുന്നു. ഞങ്ങളെ കണ്ടതും അവൻ വലിച്ചുകൊണ്ടിരുന്ന സിഗററ്റ് അടുത്തുള്ള് ash trayയിൽ കുത്തിയണച്ചു. ഞങ്ങൾ വണ്ടിയിൽ ഇരുന്ന. Beijingൽ Taxiകൾ തുടങ്ങുന്നതു് 10 RMB (5.5 AED) യിലാണു് . Driverന്റെ seatന്റെ head restഉം മുമ്പിലത്തെ passengerഉം കട്ടിയുള്ള plastic കൊണ്ടു മറച്ചിട്ടുണ്ട്. Taxi ഡ്രൈവറിനെ പുറകിൽ നിന്നും ആക്രമിക്കാതിരിക്കാനും പണം കവർച്ച ചെയ്യാതിരിക്കാനുമാണത്രെ ഈ സംവിധാനം.

ഞങ്ങൾ birds nest സ്റ്റേഡിയത്തിന്റെ അരുകിൽ എത്തി. ഇത്രമാത്രം steel ഈ പണ്ടാരക്കാലന്മാർ ഇന്ത്യയിൽ നിന്നും വാങ്ങിക്കൊണ്ടുപോയതു് ഇതിനായിരുന്നു എന്ന് നേരിൽ കണ്ടപ്പോൾ എനിക്ക് സമധാനമായി. ഈ ഇരുമ്പെല്ലാം ഇന്ത്യയിൽ ചുമ്മ വെറുതെ കിടന്നിരുന്നെങ്കിൽ കുറേ വെട്ടിരുമ്പുകളും, വടിവാളുകളും, പാരക്കുറ്റികളും, ചിലപ്പോൾ കുറേ കാറുകളും ഉണ്ടാകുമായിരുന്നു. എന്നാലും ഇതുപോലൊരു സൃഷ്ടി ഉണ്ടാകുമെന്നു തോന്നുന്നില്ല.



An incomprehensible engineering marvel എന്നു വെറുതെ പറഞ്ഞിട്ട് കാര്യമില്ല. മനസിൽ സങ്കല്പിക്കാൻ പോലും കഴിയാത്ത ഒരു രൂപമാണു് ഈ stadium. എത്ര നോക്കിയാലും ഇതിന്റെ structural form മനസിലാക്കാൻ കഴിയില്ല. ലോകത്തുള്ളതെല്ലാം copy അടിക്കുന്ന ചിനക്കാരൻ രൂപകല്പന ചെയ്ത ഈ stadium മറ്റാർക്കും copyഅടിക്കാൻ കഴിയാത്ത വിധത്തിലാണു്.

7 comments:

  1. എല്ലാം കോപ്പീ അടിക്കുമെന്നത് തന്നെ അവരുടെ ഒരു കഴിവായി കൂട്ടിയാല്‍ മതിയെന്നു തോന്നുന്നു. കാരണം ആ കോപ്പികള്‍ കൊണ്ട് അവര്‍ അവരുടെ സാമ്പത്തിക അടിത്തറ കെട്ടിപ്പൊക്കുന്നു.

    അതല്ലാതെ തന്നെ അവരുടേതായ ടെക്നോളജി മറ്റേത് രാജ്യക്കാരുടേതിനോടും കിടപിടിക്കുന്നതൊ ഒരു പടി മുന്നിലോ ആണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. പ്രത്യേകിച്ച് ആര്‍ക്കിടെച്ചര്‍, കണ്‍സ്ട്രക്ഷന്‍ മേഘലകളില്‍ .... (eg:Shanghai Towers ,,,,, Oriental Pearl TV Tower,..Century Giant Lamp Tower Guhzen China, Miyi Tower etc.)

    ReplyDelete
  2. അണ്ണാ
    ലോകകപ്പ് രണ്ടായിരപ്പത്തിന്റെ സ്റ്റേഡിയം കണ്ടോ അണ്ണാ...ഇതിനെ വെട്ടിക്കും.ങാ ഹാ!
    (അല്ല, എനിക്കതില്‍ ക്രെഡിറ്റൊന്നുമില്ല..എന്നാലും)

    ReplyDelete
  3. അതിനു ചീനാക്കാരല്ലല്ലൊ അണ്ണാ ഇതിന്‍റെ ആര്‍ക്കിടെക്റ്റ്സ്‌.. സ്വിസ് ഫേം അല്ലേ?

    ReplyDelete
  4. RMB യും yuan ഉം തമ്മിലുള്ള വ്യത്യാസം എന്താ? ഗൂഗിൾ സെർച്ച് ഈ വിക്കി പേജ് കാണിച്ചു. എനിക്കൊന്നും മനസ്സ്സിലായില്ല :(

    ReplyDelete
  5. പാമരൻ
    ചൈനയിൽ അറിയപ്പെടുന്നതു് ഈ കെട്ടിടത്തിന്റെ രൂപം ആദ്യം നിർമ്മിച്ചതു് ഐവൈവൈ എന്ന ചൈനീസ് കലാകാരനാണു് എന്നാണു്. ബാക്കി അണ്ണന്മാർ എല്ലാം പിന്നെ വന്നതാവാനാണു് സാദ്ധ്യത. Olympicsഉമായി അദ്ദേഹത്തിനു് താല്പര്യമില്ലായിരുന്നു. അങ്ങനെ ഇതിന്റെ നിർമ്മാണത്തിന്റെ credit മറ്റുള്ളവർ കൊണ്ടുപോയി.

    ReplyDelete
  6. താങ്കളുടെ എഴുത്തും പടങ്ങളും എന്നില്‍ ആശ്ചര്യം കുത്തി ജനിപ്പിക്കുന്നു. വണ്ടര്‍ഫുള്‍ കൈപ്പള്ളീ..വണ്ടര്‍ഫുള്‍. തുടരുക.

    കോപ്പിയടിക്കാന്‍ പറ്റില്ലെന്നൊന്നും പറഞ്ഞ് വെല്ലുവിളിക്കരുത്, പ്ലീസ്. നത്തിങ്ങ് പോലും പോസിബിളെന്നാണ്, പിന്നല്ലേ ഈ സ്റ്റേഡിയം!

    ReplyDelete
  7. പരസ്യമായ മാപ്പപറചില്‍ എന്ടെ ബ്ളെഗിലുന്ഡു.http://keralarates.blogspot.com/2009/07/blog-post.html

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..