Saturday, May 02, 2009

കേട്ടതു്

ഇന്നലെ വൈകുന്നേരം കുടമ്പ സമേതം ഷാർജ്ജ അൽ-വഹ്ദ തെരിവിലുള്ള KFCയിൽ കോഴി തിന്നാൻ കയറി.

പുറകിൽ ഇരുന്ന മലയാളി കുടുമ്പം ഭക്ഷണം കഴിച്ചുകഴിഞ്ഞു. Restaurantൽ പലയിടത്തായി സ്ഥാപിച്ചിരിക്കുന്ന stainless steel കുപ്പത്തൊട്ടികളെ ചൂണ്ടി അവരുടെ മകൻ ചോദിച്ചു: അച്ഛ ഈ Trayയും എച്ചിലും അവിടേ കൊണ്ടുപോയി കുപ്പത്തൊട്ടിയിൽ കളയണ്ടെ, ?.
അപ്പോൾ അച്ഛൻ പറഞ്ഞു: അയ്യോ അതൊന്നും നമ്മൾ ചെയ്യണ്ട. അതെ അവരു് ആരെങ്കിലും ചെയ്തുകൊള്ളും.

അദ്ദേഹം എന്തിനു് അങ്ങനെ പറഞ്ഞു?

20 comments:

  1. അവൻ‍‍‍‍‍‍‍‍‍‍ മലയാളിയായതു കൊണ്ട്.

    (നിഷകളങ്കനായ ആ കുട്ടി‍‍‍ അവിടെ മറ്റുള്ളവർ അതു പോലെ ചെയ്യുന്നത് കണ്ടാകാം ചോദിച്ചത്, ആ തെറ്റ് പിതാവ് തിരുത്തി.കഴിച്ച ഭക്ഷണത്തിന്റെ എച്ചിൽ‍‍‍ എടുത്ത് കൊണ്ട് പോയി കുപ്പത്തോട്ടിയിൽ‍‍‍ ഇടുന്നതൊക്കൊ മോശമല്ലേ, അതിനെല്ലാം വേറെ ആളുണ്ടല്ലോ).

    ReplyDelete
  2. എന്താ സംശയം? മലയാളിയേ അങ്ങനെ പറയൂ.

    ReplyDelete
  3. ഇവിടെ സാധാരണ ഹോട്ടലുകളില്‍ ഇലയെടുക്കേണ്ട ആവശ്യമില്ല. ഒരു പക്ഷേ ആ അച്ഛന് KFC-യിലെ കീഴ്വഴക്കം അറിയില്ലായിരിക്കും.

    ReplyDelete
  4. ഇന്ത്യക്കാരന്റെ ജീര്‍ണ്ണിച്ച സംസ്കാരത്തിലുള്ളതാണ് ഈ പുഴുത്ത വൃത്തിഹീനത.
    നാട്ടില്‍ ഓക്കാനം വരാതെ കൈ കഴുകാന്‍ പറ്റുന്ന വാഷ് ബേയ്സിന്‍ ഉള്ള എത്ര ഹോട്ടലുണ്ട്? മുന്‍ വശമൊക്കെ നല്ല വെടിപ്പായിരിക്കും.
    നമുക്ക് മിനുക്കിയ മുഖത്തിന്റെ പിന്നില്‍ അഴുകിയ ഉള്ളാണെന്ന് നിസംശയം തെളിയിക്കുന്നു-മിക്കവാറും എല്ലാ കാര്യത്തിലും. പൊതു നിരത്തില്‍ മൂത്രമൊഴിക്കുന്നതും തുപ്പുന്നതും പറ്റാവുന്നിടമെല്ലാം അറപ്പിക്കും വിധം മലീനീകരിക്കാനുള്ള അവകാശവുമാണല്ലോ നമുക്ക് പൊരുതിയെടുത്ത സ്വാതന്ത്ര്യം.

    (ഐ പി എല്ലിനു കെട്ടിയെടൂത്ത കുറേയെണ്ണം ഇത് നാടാണെന്ന് കരുതി ഇവിടെ നല്ല പെര്‍ഫോര്‍മന്‍സ് ആണ്.)

    ReplyDelete
  5. ഉണ്ടെണീക്കുന്നതിനോടൊപ്പം ഇലയുമെടുക്കാൻ എന്നേ ശീലിച്ചവരല്ലേ നമ്മൾ!

    ReplyDelete
  6. കണ്ട്രി മല്ലൂസ്. :)

    ReplyDelete
  7. ഒരുപക്ഷെ അയാള്‍ക്ക്‌ KFCയിലെ കീഴ്വഴക്കം അറിയില്ലായിരിക്കും. സാധാരണ റെസ്റ്റോറന്റുകളില്‍ നമ്മള്‍ കഴിച്ച പാത്രങ്ങളും മറ്റും നമ്മള്‍ എടുക്കാറില്ലല്ലോ. അതുപോലെയാണെന്ന്‌ കരുതിക്കാണും. പതിവായി KFC സന്ദര്‍ശിക്കുന്ന ആളല്ലായിരിക്കും.
    (ഞാന്‍ KFCയില്‍ അധികം പോയിട്ടില്ല. അവിടത്തെ രീതി എനിക്കും അറിയില്ലായിരുന്നു. ഇപ്പോള്‍ ഈ പോസ്റ്റ് വായിച്ചപ്പോഴാണ്‌ മനസ്സിലായത്‌)

    ReplyDelete
  8. http://www.cultureunplugged.com/play/1081/Chicken-a-la-Carte ഇതുമായുള്ള ബന്ധം വല്ലതും??

    കൈപ്പള്ളീ ചോദ്യം വന്നിട്ട് കുറേ നേരമായി പലരും പല ഉത്തരവും പറഞ്ഞു ഉത്തരം പറഞ്ഞു വേഗം ഈ ഗോമ്പറ്റീഷന്‍ ക്ലോസ് ചെയ്യു. ഇന്ത്യന്‍ സംയവും യൂ യേയി സമയവും കൊറേയായി :)

    ReplyDelete
  9. കഴിച്ച് കഴിഞ്ഞ് പാത്രം കുപ്പത്തൊട്ടിയിലിടാന്‍ മകനെ പഠിപ്പിച്ചാല്‍ നാട്ടില്‍ വന്ന് ആര്യനിവാസില്‍ (ചിത്രകാരന്‍ ക്ഷമി) നിന്ന് മസാലദോശയടിച്ചിട്ട് ആ സ്റ്റീല്‍ പാത്രവും മകന്‍ കൊണ്ടുപോയി കുപ്പത്തൊട്ടി തപ്പി നടന്ന് കാണാഞ്ഞിട്ട് അപ്പുറത്തെ മുനിസിപ്പാലിറ്റിത്തൊട്ടിയില്‍ കൊണ്ടുപോയി തട്ടുമോ എന്നോര്‍ത്തായിരിക്കണം, കഴിച്ച പാത്രമൊക്കെ അവിടെത്തന്നെ വെയ്യ് മഹനേ എന്ന് അച്ഛന്‍ പറഞ്ഞത്.

    നാടോടുകയാണെങ്കില്‍ വിലങ്ങനെ ഓടുക, നടുവും തല്ലി വീഴുക.

    (പണ്ടേതോ ഹോട്ടലില്‍ കഴിച്ച പാത്രവുമെടുത്ത് നടന്ന കഥ ദേവേട്ടന്‍ എവിടെയോ എപ്പോഴോ പറഞ്ഞിട്ടുണ്ടായിരുന്നു. ഹോസ്റ്റലില്‍ നിന്ന് നിന്ന് പിന്നെ ഹോട്ടലില്‍ കയറുമ്പോള്‍ കഴിച്ച് കഴിഞ്ഞ് പാത്രം പൊക്കാന്‍ ഒരു ടെന്‍ ഡെന്‍‌സിയൊന്നുമില്ലായിരുന്നെങ്കിലും അതിന്റെ പകുതി അഞ്ച് ടെന്‍സി ഉണ്ടായിരുന്നു)

    ഒരു ഹോട്ടലിന്റെ അടുക്കള വൃത്തിയുള്ളതാണോ എന്നറിയാന്‍ ആ ഹോട്ടലിന്റെ കളിപ്പാട്ടലറ്റില്‍ പോയി നോക്കിയാല്‍ മതി (അങ്ങിനെയൊരു സാധനം ഉണ്ടെങ്കില്‍).

    ReplyDelete
  10. എന്തു പറയാനാ..
    ആ കുഞ്ഞിനുള്ള ബോ‍ധം പോലുമില്ലാതായല്ലോ :(
    കഷ്ടം !!

    ReplyDelete
  11. You all said your points in Malayalam. Now I am going to tell mine in English. I am totally agree with the father. Why should we do it, after all I am paying the money for the service also. This is not our responsibility or duty; the restaurant should take care of that. They is a saying in Malayalam “ Sayippine kanumbol Kavathu Marakkum”, That is what I could feel in the first ten comments

    ReplyDelete
  12. ഈ പോസ്റ്റ് വായിച്ചപ്പോളാണ് ഒരു കാര്യം ഓര്‍ത്തത്. ഞാനും, സുഹൃത്ത് അന്‍‌വറും പണ്ട് ഇവിടെ ഹെര്‍ഫിയില്‍ കയറി ഭക്ഷണം കഴിച്ച് കഴിഞ്ഞ് എഴുനേല്‍ക്കാന്‍ നേരം അവന്‍ പറഞ്ഞു: “ദാ നിന്റെ ഈ ട്രേ എടുത്ത് അവിടെ stainless steel bin കൊണ്ടു പോയിടുക“

    ഞാന്‍: എന്തിന്?

    അവന്‍: ടാ, it shows our quality of culture. ചുമ്മാതല്ല നമ്മെയൊക്കെ ഒരു തരം ആയി കാണുന്നത്. നീ
    എടുത്തില്ലെങ്കില്‍ ഞാന്‍ അത് എടുത്ത് അവിടെ കൊണ്ടുപോയിടും!!

    ReplyDelete
  13. മൃഗങ്ങള്‍ ജനിക്കുമ്പോള്‍തന്നെ അവരുടെ തലയില്‍ അവശ്യം വേണ്ടുന്ന സോഫ്റ്റ്വെയല്‍ ലോഡ് ചെയ്താണ് ഭൂമിയില്‍ വരുന്നത്. എന്തെല്ലാമാണ് എങ്ങനെയാണ് ചെയ്യേണ്ടതെന്ന് അതിനറിയാം. അതനുസരിച്ച പ്രവര്‍ത്തിച്ചു കൊള്ളും.

    എന്നാല്‍ മനുഷ്യന്‍ ജനിക്കുമ്പോള്‍ തലയില്‍ സോഫ്റ്റ് വെയര്‍ ഒന്നുമില്ല. കണ്ടും കേട്ടും അത് ഡവലപ്പ് ചെയ്തെടുക്കുകയാണ്. അതിലൊന്നാണ് ആകുട്ടിയുടെ അച്ഛനില്‍ നിന്നും കേട്ടത്. പലതും അതു മനസ്സിലാക്കി അതിന്റെ സോഫ്റ്റ്വെയര്‍ അപ്ഡേറ്റ് ചെയ്തു കാണും.

    ReplyDelete
  14. ajeesh & മറ്റൊരാള്‍\GG

    ബെസ്റ്റ്, ബെസ്റ്റ്, ക്ലാപ്സ്..ക്ലാപ്സ്... അണ്ണൻ‍‍മാർ‍‍ മലയാളികൾ‍‍‍ തന്നെയല്ലെ. മുകളിൽ‍‍ കൈപ്പള്ളി പറഞ്ഞ അച്ചന്റെ ചേട്ടനിയന്മാരോ മക്കളോ.

    ഇത്രയും നല്ല ബെസ്റ്റ് പക്വമായ കമന്റ് എന്നെ ശരിക്കും എറെ നേരം ചിന്തിപ്പിച്ചു. ഇനി ഹോട്ടലിൽ‍‍ പോയാൽ‍‍ എച്ചിൽ‍‍ ഞാൻ‍‍ തൊടില്ല. ഹാവൂ. (സംശയം മാറിക്കിട്ടി)

    ഇതു കൂടി പറയട്ടെ.

    കഴിച്ചതിനും ശേഷം ടോയ്ലറ്റിൽ‍‍ പോയാൽ‍‍ ത് കഴിഞ്ഞതിനു ശേഷം "ഫ്ലഷ്" ചെയ്യണോ അതോ അതും സപ്ലയർമാർ അല്ലെങ്കിൽ അവിടത്തെ ജോലിക്കാർ ചെയ്യുമോ.

    എന്റെ സംശയം മാറ്റിത്തരണേ പ്ലീസ്. ഞാനും ഒരു മലയാളിയാണേ.

    ReplyDelete
  15. കുഞ്ഞച്ചാ, ഞാന്‍ മലയാളി തന്നെ. എന്റെ കൂടെ ഉണ്ടായിരുന്നവനും മലയാളി തന്നെ. പക്ഷെ അവന്‍ ജനിച്ച് വളര്‍ന്നത് ഇന്‍ഡ്യക്ക് പുറത്താണ്. അതിനാല്‍ ഇത്തരം കാര്യങ്ങള്‍ നേരത്തെ ശിലിച്ചിരുന്നു. കേരളത്തിലില്‍ സാദാ റസ്റ്റോറന്റുകളില്‍‍ മാത്രം കയറിയിരുന്ന എനിയ്ക്ക് അത് പുതിയൊരു അനുഭവം ആയിരുന്നു. മാത്രവുമല്ല, ഇവിടെയും അങ്ങനെ തന്നെ. പലപ്പോഴും ഇത്തരം സ്ഥലങ്ങളില്‍ നിന്ന് പായ്ക് വാങ്ങുകയാണ് പതിവ്. അങ്ങനെ അന്നുമുതല്‍ ഞാന്‍ പുതിയ ഒരു ശീലം കൂടി പഠിച്ചു.

    പിന്നേയ് കുഞ്ഞച്ചനും കൂട്ടുകാരുമൊക്കെ തുടക്കം മുതലേ കോട്ടയത്തെ കാപ്പിക്കടയിലൊക്കെ കയറിയാല്‍ എച്ചിലെടുക്കലല്ലായിരുന്നോ പണി!

    ReplyDelete
  16. എന്തുകൊണ്ട് അങ്ങിനെ പറഞ്ഞൂ എന്ന ചോദ്യത്തിന്, ആ അച്ഛന്‍ അത്തരം സെറ്റപ്പുകളില്‍ ഭക്ഷിച്ച് ശീലമില്ലാത്തതുകൊണ്ടാവാം. പാവം.

    കേരളത്തില്‍ കെ.എഫ്.സി. ഔട്ട്‌ലെറ്റില്ലാത്തേന് ആളെന്ത് പെഴച്ചു?

    പിന്നെ, സംഗതി മലയാളികള്‍ കമ്പാരിറ്റീവിലി ഹൈജീനിക്കിന് ഒരു പൊടി ഇമ്പോര്‍ട്ടന്റ് കുറവു കൊടുക്കുന്നവരാണ്. ബട്ട്, ഡൈലി കുളിക്കുകയും പല്ലുതേക്കുകയും വസ്ത്രം മാറുകയും ഭക്ഷണം കഴിച്ചാല്‍ വായ് കഴുകുകയും ചെയ്യും!

    അമേരിക്കന്‍, ജര്‍മ്മന്‍‍, റഷ്യന്‍, ഇറാനി, ഈജിപ്ഷ്യന്‍, ഇറ്റാലിയന്‍, പാലസ്തീനി, പാക്കിസ്ഥാനി, ചൈനീസന്‍, വിയറ്റനാമിസ് , നൈജീരിയന്‍ തുടങ്ങി ഞാന്‍ ഈ കഴിഞ്ഞ 14 കൊല്ലത്തിനിടക്ക് ഒരുപാട് മൊതലുകളുമായി അടുത്തിടപിഴകിയിട്ടുണ്ട്. (നൈഫ് റോഡുമായി എനിക്ക് ബന്ധമില്ല. ഡോണ്ട്...)

    സംഗതി, മാനേഴ്സ് പലതും അറിയില്ല എങ്കിലും, അരവിന്ദ് പറഞ്ഞപോലെ റെസ്റ്റോറന്റില്‍ കൈ കഴുകാന്‍ പോയാല്‍ വാളും കൂടെ വച്ച് പോരാം എന്ന് തോന്നുമെങ്കിലും പബ്ലിക്ക് റ്റോയല്‍റ്റുകളില്‍ പോയാല്‍ തൂറല്‍ എന്ന സെറ്റപ്പ് പ്ലാന്‍ ചെയ്ത ചെയ്ത ദൈവത്തോട് നമുക്ക് ദേഷ്യം തോന്നുമെങ്കിലും..

    സ്റ്റില്‍...മലയാളികള്‍ മച്ച് ബെറ്ററ് യാര്‍! :)

    ReplyDelete
  17. മലയാളി കുടുംബവുമായി ഷാര്‍ജയില്‍ താമസിക്കുന്ന ഒരു കക്ഷി അവിടുത്തെ സെറ്റപ്പ് അറിയാത്ത ആളായിരിക്കില്ല.. അങ്ങനെ എച്ചില്‍ എടുക്കുന്നത് എന്തോ ഒരു ജാള്യതയായി തന്നെ കക്ഷി കണ്ടു..
    മകനോട്‌ അത് പറയുകയും ചെയ്തു... നിഷ്കളങ്കനായ പയ്യന്‍..മറ്റുള്ളോരു ചെയ്യുന്നത് കണ്ടപ്പോള്‍ അങ്ങനെ ചെയ്യട്ടെ എന്ന് ചോദിച്ചു... അച്ഛന്‍ വേണ്ടാന്നും പറഞ്ഞു. .....സംഭവം പക്കാ..."മലയാളി ജാഡ." ..പ്രത്യേകിച്ച്...ഷാര്ജക്കാര്‍ക്ക്... അല്ലാതെ മലയാളിയെ മൊത്തം അടച്ചാക്ഷേപിക്കാന്‍ ഈ സംഭവം പോര... :):)

    ReplyDelete
  18. ഒരു ദിവസം ഒരു അറബി ക്ലയന്റ് ഗ്യാരണ്ടി ചെക്ക് തിരിച്ചു വാങ്ങാനും കുറച്ചു ബാലന്‍സുള്ളത് ചെക്കെഴുതി തരാനും ഓഫീസില്‍ വന്നു. കൂടെ ഒരു ബംഗാളി ജോലിക്കാരനുമുണ്ടായിരുന്നു. വരുന്ന തിരക്കില്‍ അവര്‍ ചെക്ക് കൊണ്ടുവരാന്‍ മറന്നുപോയി. അറബി എന്റെ മുന്നില്‍ വച്ച് ബംഗാളിയെ കരണത്തടിച്ചു. പാവം കരണം തടവി ചിരിക്കണോ കരയണോ എന്നറിയാതെ നിന്നു.
    എല്ലാ അറബികളും അങ്ങനെയാണെന്ന്, എല്ലാ ബംഗാളികളും അറബികളുടെ അടി കൊള്ളുന്നവരാണെന്ന് സാമാന്യവത്ക്കരിക്കാന്‍ പറ്റുമോ?

    ReplyDelete
  19. അനിലൻ എഴുതിയ comment postനെ കുറിച്ചാണോ മറ്റുള്ളവരുടെ commentനുള്ള മറുപടിയാണോ എന്നറിയാൻ കഴിയുന്നില്ല.

    എന്താണെന്നറിയില്ല, ഞാൻ റോഡിലും supermarketലും കണ്ടുമുട്ടുന്നു മിക്ക മല്ലൂസിനും മുകളിൽ പറയുന്ന ചില്ലറ 'പ്രത്യേകതകൾ' എനിക്കു് കണാൻ കഴിയുന്നുണ്ടു്. അതവരുടെ കുറ്റമല്ല. അവരുടെ പ്രത്യേകത ആയിട്ടു മാത്രമെ കാണാൻ കഴിയു. അതു മോശമാണെന്നു എന്റെ പോസ്റ്റിൽ പറയുന്നില്ല. അതു വായിച്ചവർക്ക് അങ്ങനെ തോന്നിയതാവാം.

    ഇന്നലെ രാവിലെ വീട്ടിൽ നിന്നും ഇറങ്ങിയപ്പോൾ ഒരു കാഴ്ച്ച കണ്ടു. Tieയും കോട്ടും കാൽസ്റായും ഇട്ടു ഒരു മലയാളി അണ്ണൻ Pradoയിൽ നിന്നും ചാടി ഇറങ്ങി പത്തു ചുവടു വെക്കുന്നതിനിടയിൽ നാലുവെട്ടം റോടിൽ ഇടവും വലവും കാർക്കിച്ചു തുപ്പുന്നതു കണ്ടു. ഇതു നല്ല സ്വഭാവമാണോ ചീത്ത സ്വഭാവമാണോ എന്നൊന്നും ഞാൻ പറയുന്നില്ല.

    പക്ഷെ ഞാൻ ഇതു കണ്ടു. അതു ചെയ്തതു മലയാളിയാണു്. വ് അതു ഞാൻ കണ്ടു മുട്ടുന്ന നാലു മലയാളികളോടു പറയുകയും ചെയ്യും. ബങ്കാളി അതു ചെയ്താൽ അതു ബങ്ക്ല എഴുതാൻ അരിയാമെങ്കിൽ ഞാൻ ഒരു ബ്ലോഗ് തുടങ്ങി എഴുതുമായിരുന്നു. പക്ഷെ ഇവിടെ മൊത്തം മലയാളികളാണു ഇതു വായിക്കുന്നതു് എന്നു അറിഞ്ഞുകൊണ്ടാണു ഇതെഴുതിയതു്. ഇനിയും എഴുതും.

    അനിലനു കാര്യത്തിന്റെ കിടപ്പ് മനസിലായോ?

    ReplyDelete
  20. ടൈയും കാല്സറായും ഒന്നുമല്ലാത്ത...ബര്‍മുടയും ടി-ഷര്‍ട്ടും അല്ലെങ്കില്‍ മുട്ടറ്റം വരെ വരുന്ന പുറകില്‍ അങ്ങ് മുകളില്‍ വരെ രണ്ടറ്റം കീറിയ ടൈറ്റ് പാവാടയും റ്റോപ്പും ഒക്കെ ഇട്ടു പ്രാഡോയില് വന്നിറങ്ങി ഇക്കിളിപ്പെടുത്തുന്ന ചിരികളും ചേഷ്ടകളും ഒക്കെ കാണിക്കുന്ന വെളുത്തതും കറുത്തതുമായ ഇംഗ്ലീഷ് അണ്ണീ അണ്ണന്മാരുടെ കൂടെ കാര്യം മലയാളത്തില്‍ എഴുത്..എന്നാലല്ലേ..വായിക്കുന്ന ഞങ്ങളെ പോലുള്ള മലയാളികള്‍ക്ക്‌ ഒരു സുഖം വരൂ ... യേത് ?:):)

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..