Tuesday, December 25, 2007

എന്തോന്ന് piracy ?

നാല്‍ കാശുണ്ടാക്കാനാണു് കടം വാങ്ങി കാശു് മുടക്കി കട ഇട്ടത്. ഇപ്പോള്‍ ദാണ്ടെ software copy ചെയ്യാന്‍ പാടില്ലാന്നും പറഞ്ഞ് ഓരോ മാരണങ്ങള്‍ ഇറങ്ങിയിരിക്കുന്നു. Pirated Software കാരണം എന്തെല്ലാം നല്ല കാര്യങ്ങളാണു നാം അനുഭവിക്കുന്നതെന്ന് നാം മനസിലാക്കണം.
1) പയ്യമ്മാരെല്ലാം നാടു വിട്ട് അമേരിക്കന്‍ MNC കളില്‍ ജോലിചെയ്യുന്നു.
2) ഭാരതത്തില്‍ സ്വന്തമായി technology development ചെയ്ത് സ്മയം കളയുന്നില്ല.
3) പിള്ളേരെല്ലാം കമ്പ്യൂട്ടറില്‍ മങ്ക്ലീ.. അല്ല ഇം‌ഗ്ലീഷ് ഉപയോഗിക്കുന്നു.
4) കാശു മുടക്കാതെ Software സൌജന്യമായി ലഭിക്കുന്നു.
5) Software developersനു പുതിയ ഉത്പന്നങ്ങള്‍ വികസിപ്പിച്ച് വിലപ്പെട്ട സമയം കളയണ്ട.
6) നല്ലവരായ വിദേശ കമ്പനികള് കാശുണ്ടാക്കുന്നു്.

ഇനിയും നാലഞ്ച് കാരണങ്ങളുണ്ട്. സമയം നഹി നഹി.

ഇപ്പോഴ് ഇതാ ഇന്ത്യാക്കാരെ നാണം കെടുത്താനായി ഇതാ 2007ല്‍ IDC Global Software Piracy Study Report പ്രകാരം നാട്ടില്‍ software Piracy 71% ശതമാനം ആണെന്നും $1,275,000,000 (!!!!) പ്രതി വര്ഷം നഷ്ടം ഉണ്ടാകുന്നു എന്നും. ഇവന്മാര്‍ ആര ഇതൊക്കെ പറയാന്‍. അദ്യം ഇതുപോലുള്ള വിദേശ കമ്പനികളെ നാട്ടില്‍ നിന്നും ഓട്ടിക്കണം. ഇതെല്ലാം ചുമ്മ വെറുതെ പറയുന്നതായിരിക്കണം.

നമുക്കില്ലാത്ത വിവരം ഇവമ്മാര്‍ക്ക് എങ്ങനെ ഉണ്ടാകും. നമ്മള്‍ പൂജ്യം കണ്ടുപിടിച്ച ഭാരതീയരല്ലെ !! മാത്രമല്ല ലോകത്തിലെ ഏറ്റവും വലിയ ബുദ്ധിമാന്മാര്‍ ഇന്ത്യാക്കാരാണു് എന്നുള്ളത് ഇവന്മാര്‍ക്കറിയില്ലല്ലോ. ( മറ്റെ email നിങ്ങള്‍ വായിച്ചിട്ടുണ്ടാകുമല്ലോ. (Nasa യില്‍ 95% ഇന്ത്യാകാരണെന്നും google 80% തിരുവനന്തപുരത്ത് പുന്തുറക്കാരാണെന്നും )

നമുക്ക് എന്ത് കോപ്പായാലും പ്രശ്നമല്ല. നമുക്ക് സൌജന്യമായി ഇന്ന് ഇപ്പോള്‍ കമ്പ്യൂട്ടറില്‍ മറ്റെ പടം കാണണം. (നാളെ കമ്പുട്ടറും കോപ്പും ഒന്നും ഉണ്ടാവില്ലല്ലോ അപ്പോള്‍ എല്ലാവരും brain wave technology ഉപയോഗിച്ചല്ലെ കാര്യങ്ങള്‍ ചെയ്യുന്നത്.) അതിനു് ഏത് മാര്‍ഗമായാലും സ്വീകരിക്കുന്നതില്‍ എന്ത തെറ്റ്?

Piracy തടയണമെങ്കില്‍ വെറുതെ Pan-India anti-piracy Hotline number 1600 11 0033 ല്‍ വിളിച്ചാല്‍ പോരെ, വെറുതെ ദൂരെനിന്നു് ചൂണ്ടിക്കാണിക്കുന്നതിന്‍ പ്രതിഭലം 5 ലക്ഷമാണു് !!. Raidന്‍റെയൊന്നും ഒരു ആവശ്യവുമില്ല.

തിരുവനന്തപുരത്ത് ഈ വര്ഷം തേങ്ങ വിളവ് അല്പം കുറവാണു്, കൊല്ലത്തു നിന്നും സൌജന്യമായി തെങ്ങി കയറി തേങ്ങ അടര്ത്താന്‍ ഒരു നിയമം ഉണ്ടാക്കാന്‍ വേണ്ടി ഹര്ത്താലിനു തയ്യാറാവുകയാണു്. അല്പം തിരക്കിലാണു്.

3 comments:

  1. ഇതോകെ വാങ്ങിച്ചു പഠിക്കുന്ന കാശ് ബാങ്കില്‍ ഇട്ടാല്‍ അതിന്റെ പലിശ കൊണ്ടു സുഖം ആയി ജീവിക്കാം .

    അതുകൊണ്ട് പൈറസി തന്നെ അമൃതം
    പൈറസി തന്നെ ജീവിതം ....

    ReplyDelete
  2. നാട്ടില്‍ software Piracy 71% ശതമാനം! $1,275,000,000 (!!!!) പ്രതി വര്‍ഷം നഷ്ടം ഉണ്ടാകുന്നു!

    ഓ, വല്യ കാര്യായിപ്പോയി. ഈ $1,275,000,000 എന്നൊക്കെ പറയുന്നുണ്ടല്ലോ..! പൂജ്യം കണ്ടുപിടിച്ചത് നമ്മളാ! പൂജ്യത്തിന് എപ്പോള്‍, എവിടെ എത്ര വില കൊടുക്കണം എന്നും നമ്മക്കറിയാ‍ാ‍ാം.... ഇവിടെ തല്‍കാലം പൂജ്യത്തിന് നമ്മള്‍ വില കൊടുക്കുന്നില്ല. ആരാ ചോദിക്കാന്‍ വരിക.. അതൊന്ന് കാണണമല്ലോ!

    ഓ.ടോ: ഇപ്പോള്‍ റെയ്‌ഡ് എന്ന പേരില്‍ നടക്കുന്ന ന്യായമായ പുലിവാലും അതിന്റെ പേരില്‍ നടക്കുന്ന അന്യായമായ ഹര്‍ത്താലും ഒക്കെ വെറുതെയാണെന്ന് ഏതൊരു കൊച്ചുകുട്ടിക്കും മനസ്സിലാക്കാം. എന്നാലും, നമ്മള്‍ മലയാളികളല്ലേ... രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നുപോയ ചില ‘സംഗതികള്‍’ അത്രപെട്ടന്ന് റിമൂവ് ആകൂല്ല മക്കളേ..

    സോ.. “ഇന്‍‌ക്വിലാബ് സിന്ദാബാദ്..
    മൈക്രോസോഫ്റ്റ് നീതിപാലിക്കുക!”

    :-)

    ReplyDelete
  3. ഓ ഗൂഗിളില്‍ എമ്പതു ശതമാനം വലിയതുറക്കാരാണോ? അത് മെയിലില്‍ കണ്ടില്ല.

    ഇന്റലക്റ്റ് എന്നാല്‍ അങ്ങാടി മരുന്നോ പച്ചമരുന്നോ? അത് പ്രോപ്പര്‍ട്ടി ആണോ? ആണെങ്കില്‍ തന്നെ വല്ലവന്റെയും പ്രോപ്പര്‍ട്ടി മോഷ്ടിക്കുന്നത് ഒരു തെറ്റാണോ?

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..