പക്ഷെ എണ്ണ കുപ്പിയിലാക്കി പ്രായോഗികമായി വില്കുന്നതില്... സോറി വീ ആര് വെരി വെരി ബാഡ്...
വെളിച്ചെണ്ണ കട്ടിയാകുന്ന പ്രശ്നം, താപനില കുറഞ്ഞ കാലാവസ്ഥയുള്ള രാജ്യങ്ങളില്‍ ജീവിക്കുന്ന മല്ലൂസ് പലപ്പോള്‍ അനുഭവിച്ചിട്ടുള്ള ഒരു പ്രശ്നമാണു്. ഈ പ്രശ്നം വളരെ എളുപ്പം പരിഹരിക്കാം. പൈപ്പ് തുറന്ന് അല്പ നേരം കുപ്പി ചൂടു വെള്ളത്തില്‍ വെച്ചാല്‍ കുപ്പിയിലുള്ള എണ്ണ അല്പം ഉരുകും (മുഴുവനും ഉരുകുന്നില്ല). പക്ഷെ പ്രശ്നം അവിടെ തീരുന്നില്ല. കുപ്പി കമഴ്തുമ്പോള്‍ കട്ടിയായ എണ്ണ ഉരുകിയ എണ്ണയെ കുപ്പിയില്‍ നിന്നും ഒലിച്ചിറങ്ങാന്‍ അനുവദിക്കില്ല. കട്ടിയായ എണ്ണ ഒരു gravity valve പോലെ കുപ്പിയെ അടക്കും. ഇതിനു് ഒരു പരിഹാരം പ്ലാസ്റ്റിക്ക് കുപ്പിയുടെ designല്‍ മാറ്റം വരുത്തിയാല്‍ പരിഹരിക്കാവുന്നതേയുള്ളു.
Design ഇല്ലാത്ത കുഴപ്പമാണെങ്കില് ദാണ്ടെ ഞാന്‍ തരാം ഒരു Design. (Copyright Free). എങ്ങനെ വേണേലും എടുത്തെവെച്ച് പണി.

ഇത് ഇപ്പോഴ് നിലവിലുള്ള വെളിച്ചെണ്ണ കുപ്പി. (വിശതീകരിക്കാനായി Transparent ആയി കാണിച്ചിരിക്കുന്നു)

ഇതു് re-design ചെയ്ത കുപ്പി. കുപ്പിയുടെ ഉള്ളില്‍ കട്ടിയായ എണ്ണയെ തടയാനുള്ള് തടസങ്ങള്‍ ശ്രദ്ദിക്കുക. കുപ്പിയുടെ plastic mouldല്‍ ഈ തടസങ്ങള്‍ ഉള്ള്കൊള്ളിക്കണം.
പക്ഷെ അവന്മാര് അത് ചെയ്യുമോ?
യവിട!!!
ചെയ്യാത്ത കാരണം എന്തായാലും. ഇങ്ങനെ കുപ്പി re-design ചെയ്താല്‍ തീര്‍ശ്ചയായും ഒരു USP ആണെന്ന് എനിക്ക് തോന്നുന്നു.
ഇതും ഒരു ഇന്ത്യന്‍ വെളിച്ചെണ്ണ കുപ്പിയാണു്. ഇതിന്റെ അടപ്പ് രണ്ട് plastic കഷണങ്ങള്‍ കൊണ്ട് ഉണ്ടാക്കിയതാണു്. കാണാന്‍ ചന്ദമുള്ളതാണെങ്കിലും മൂര്‍ച്ചയുള്ള കഷണങ്ങളുടെ അറ്റങ്ങള്‍ കാരണം അടപ്പ് തുറക്കുമ്പോള്‍ വിരല്‍ മുറിയാന്‍ സാദ്ധ്യതയുണ്ട്. നമ്മുടെ packaging designersനെ സമ്മതിക്കണം.
ഇതു് ഒരു ഇന്ത്യന്‍ നിര്‍മ്മിത Shaving Cream. രണ്ടു മാസം കഴിഞ്ഞാല്‍ വളരെ തരം താണ mild stealകൊണ്ടു നിര്‍മിച്ച ഇതിന്റെ seal തുരുമ്പിക്കും. Seal പൊട്ടിയാല്‍ ഉള്ളിലെ ദ്രാവകം പൊട്ടിത്തെറിക്കും. Aerosol Canല്‍ Shaving Cream നിര്‍മ്മിക്കുന്ന മറ്റ് നിര്‍മ്മാതാക്കള്‍ ഇതെങ്ങനെ പരിഹരിച്ചു എന്ന് ഇന്ത്യന്‍ നിര്‍മാതാക്കള്‍ക്ക് വേണമെങ്കില്‍ പഠിക്കാം. പക്ഷെ പഠിക്കൂല്ലാ !!!
ഇന്ത്യയില്‍ 20 വര്‍ഷം മുമ്പ് വളരെ പ്രചാരത്തിലുള്ള അനേകം ഉത്പന്നങ്ങള്‍ ഇന്ന് വിപണിയില്‍നിന്നും അപ്ര്യതക്ഷമായതിന്റെ കാരണം ഇതാണു്. വിദേശ ഉത്പന്നങ്ങളുമായി മത്സരിക്കണമെങ്കില്‍ Product designലും Product Packaging designലും കാര്യമായ മാറ്റങ്ങള്‍ വരുത്തുക തന്നെ വേണം.
[തുടരും.]


