Thursday, December 01, 2011

മുല്ലപ്പെരിയാറിന്റെ GIS Topographic Map ആവശ്യമുണ്ടു്.


ISROയിലെ അന്ധവിശ്വാസി "ശാസ്ത്രജ്ഞന്മാർ" എന്റെ നികുതി പണം തിന്നു മുടിച്ചും  അവന്റെയോക്കെ  അമ്മായിയപ്പന്റെ കമ്പനികൾക്ക് ചന്ദ്രനിൽ കോണാത്തിലെ വെള്ളം കണ്ടുപിടിക്കാൻ വാണം വിടാനുള്ള കരാറു കച്ചവടം നടത്തിയും കളയുന്ന പണം ഉണ്ടായിരുന്നെങ്കിൽ ഇന്ത്യമൊത്തം എത്ര ഡാമുകൾ ഉണ്ടാക്കാമായിരുന്നു എന്നാലോചിച്ചുപോയി.

“Scientist” എന്ന തസ്തികയിൽ ശമ്പളത്തിനു പണിയെടുക്കുന്നവർ ചന്ദ്രായനം വാണം വിട്ടപ്പോൾ  ഞാൻ ചോദിച്ചിരുന്നു ഇതു നാടിനെന്തു ഗുണം ചെയ്യും എന്നു. നീണ്ട ചർച്ചകളും നടന്നു.  ഭാവിയിൽ ഗുണം ചെയ്യും എന്നായിരുന്നു അന്നു പലരും  പറഞ്ഞതു്.  എന്നാൽ ISROയിലെ അണ്ണന്മാരു് വിട്ട വാണങ്ങൾ പ്രതിഫലം തരാനുള്ള ആ ഭാവി ഇന്നാണു്.

ഇന്ത്യ ഇതുവരെ 50 ഉപഗ്രഹങ്ങൾ വിക്ഷേപിച്ചിട്ടുണ്ടു്. അതിൽ ഒമ്പതണ്ണം remote sensing satelliteകളാണു. ഇതിൽ ഏതെങ്കിലും ഒരണ്ണം ഉപയോഗിച്ചു് മുല്ലപ്പെരിയാറിന്റെ GIS Topographic Map ഉണ്ടാക്കി സൌജന്യമായി  തന്നിരുന്നെങ്കിൽ പണി അറിയാവുന്ന പിള്ളേരു് അതു് ഉപയോഗിച്ച് flood simulation ഉണ്ടാക്കുമായിരുന്നു. ഈ പറികൾ ഇതൊന്നും ചെയ്യുകയുമില്ല. മറ്റുള്ളവരെ കൊണ്ടു ചെയ്യിപ്പിക്കുകയുമില്ല എന്ന സ്ഥിധിയാണു.

നമ്മുടെ Remote Satellite ശേഖരിക്കുന്ന വിവരങ്ങൾ കൈയ്യിൽ കിട്ടിയാൽ നമുക്ക് അറിയാൻ കഴിയുന്ന കാര്യങ്ങൾ ഇതൊക്കെയാണു.

1) അണക്കെട്ട് തകർന്നാൽ ജലനിരപ്പ് എവിടെയെല്ലാം ഉയരും.
2) ഉയർന്ന പ്രദേശങ്ങൾ ഏതൊക്കെയാണു.
3) മണ്ണിടിയാൻ സാദ്ധ്യതയുള്ള പ്രദേശങ്ങൾ ഏതെല്ലാമാണു.
4) വെള്ള പാച്ചിൽ എത്ര വേഗത്തിലും എതിലേകൂടിയെല്ലാം വരാൻ സാദ്ധ്യതയുണ്ടെന്നു അറിയാം .
5) ഭൂനിരപ്പും ഘടനയും അനുസരിച്ചു എത്ര വേഗം വെള്ളം താഴ്ന്നു പോകും.

ISROയിലെ യേമാന്മാരു് ഇതു വല്ലതും ശ്രദ്ധിക്കുന്നുണ്ടോ എന്നറിയില്ല. അവിടുള്ള ഏതെങ്കിലും അണ്ണന്മാരു് ഈ വഴിക്കു ചിന്തിക്കുന്നുണ്ടോ എന്നും അറിയില്ല. അറിയാവുന്നവർ പറഞ്ഞു തരു.

6 comments:

 1. വളരെ ചിന്തനീയമായ വിഷയം. :-(

  ReplyDelete
 2. kollaam...nalla topic...arum sradhikatha oru nalla point....

  ReplyDelete
 3. olla maappu vachu njan onnu shramichu
  http://annyann.blogspot.com

  ReplyDelete
 4. @Dr Haroon Ashraf
  Your work is wonderful. I have done a flood plain illustration here.

  http://www.kaippally.com/2011/11/regional-flood-map-of-periyar-river.html

  ReplyDelete
 5. കേള്കണ്ടവര്‍ കേട്ടിരുന്നെങ്കില്‍ നന്നായേനെ....

  ReplyDelete
 6. സര്‍വ്വേ ഓഫ് ഇന്ധ്യയുടെ 1:50000 ടോപ്പോ ഷീറ്റ്‌ പോലും ഒരു സാധാരണ പൌരന് ലഭ്യമല്ല പിന്നെയാണ് ജി.ഐ.എസ്. അതെല്ലാം 'ആണവ രഹസ്യം' ആണ്. ജനാധിപത്യ ഭരണകൂടം - അതെപ്പോഴും പൌരന്റെ അഞ്ജത, ശുഷ്കമായ പ്രതികരണം ഇവ മുതലാക്കി രഹസ്യം, രാജ്യസുരക്ഷ എന്നിങ്ങനെയുള്ള ലേബലില്‍ ഭീകരമായ അളവിലുള്ള നികുതിപ്പണം പുകച്ചു കളയുന്നു. ഇവിടെയുള്ള ഭൂരിഭാഗം ശാസ്ത്രഞ്ഞന്മാരും 'തട്ടി മുട്ടി' പോകുന്ന സാധാ സര്‍ക്കാര്‍ ജീവികള്‍ തന്നെയാണ്. അത്യാവശ്യം പണികളൊക്കെ കൊണ്ട്രക്റ്റ്‌ അടിസ്ഥാനത്തില്‍ പണിയെടുക്കുന്ന പയ്യന്മാര്‍ ചെയ്തു നല്‍കും. ഇവര്‍ക്ക് വേണ്ടി ചെലവഴിക്കുന്ന പൈസയ്ക് ഭരണകൂടം ഒരിക്കലും തടസ്സം നില്‍ക്കില്ല. ഒരുതരം സോഷ്യല്‍ ഓഡിറ്റ്‌ഉം സാധ്യമല്ല.
  ISRO ന്റെ വണ്ടി തട്ടിയാല്‍ കേസ് എടുക്കുവാന്‍ പോലീസും മടിക്കും. ബന്ദും, ഹര്‍ത്താലും നടത്തുന്നവര്‍ക്കും അവരുടെ വാഹന വ്യുഹത്തെ തൊടാന്‍ കഴിയില്ല. അതാണ്‌........

  ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..