ദൈവങ്ങൾ പരിണമിച്ചതു് തന്നെ ആത്മാവു് എന്ന സങ്കല്പത്തിൽ നിന്നുമാണു എന്നു് വിഖ്യാതനായ നരവംശ ശാസ്ത്രജ്ഞൻ Edward B.Tylorന്റെ 1871ൽ പ്രസിദ്ധീകരിച്ച ഗവേഷണങ്ങളിലൂടെ വ്യക്തമാകുന്നു. ഇതുവരെയുള്ള എല്ലാ അദൃശ്യ ശക്തികളും നിരന്തരം മനുഷ്യനോടൊപ്പം പരിണമിച്ചുകൊണ്ടിരിക്കുന്ന സങ്കല്പമാണു് എന്നതു് നരവംശശസ്‌ത്രത്തിലൂടെ സ്ഥാപിക്കാൻ കഴിയും.
സസ്യങ്ങൾക്കും മൃഗങ്ങൾക്കും ആത്മാക്കൾ ഉണ്ടെന്നാണു് ആദി മനുഷ്യൻ മുതൽ ഇന്നുള്ള അനേകം ഗോത്ര വർഗ്ഗങ്ങൾ വിശ്വസിച്ചിരുന്നതു്. ആഫ്രിക്കയിലും, തെക്കേ അമേരിക്കയിലും ഉള്ള, പരസ്പര ബന്ധം ഇല്ലാത്ത ഗോത്ര വർഗ്ഗങ്ങളിൽ ഒരേ സ്വഭാവമുള്ള വിശ്വാസങ്ങൾ വികസിക്കുകയും പരിണമിക്കുകയും ചെയ്തു. ഭയം ഉളവാക്കുന്ന, അവരെ നിയന്ത്രിക്കുന്ന, അല്ലെങ്കിൽ സൃഷ്ടിക്കുന്ന ഒരു ശക്തിയിൽ അവർ വിശ്വസിച്ചിരുന്നു. കല, ശാസ്ത്രം, സംസ്കാരം എന്നിവ പരിണമിക്കുന്നതിനോടൊപ്പം ദൈവ സങ്കല്പങ്ങളും പരിണമിച്ചു.
അജൈവവും ജൈവവുമായ വസ്ത്തുക്കളിൽ ആത്മാക്കളുണ്ടെന്നു അവർ വിശ്വസിച്ചിരുന്നു. പ്രകൃതിയിൽ കാണുന്ന പ്രതിഭാസങ്ങളെല്ലാം ആത്മാക്കൾ സൃഷ്ടിക്കുന്നു. ഭൂമിയും, സമുദ്രങ്ങളും, നദികളും, മേഖങ്ങളും, ചന്ദ്രനും, സൂര്യനും എല്ലാം അവൻ മാനുഷീക മൂല്യങ്ങളും വികാരങ്ങളും അർപ്പിച്ചശേഷം അവയെ പ്രീതിപ്പെടുത്താൻ അർച്ചനകളും ആചാരങ്ങളും ആരംഭിച്ചു. ഒടുവിൽ അവ ഓരോ മതങ്ങളായി രൂപം പ്രാപിച്ചു.
പ്രതിഭാസങ്ങളെ സൃഷ്ടിച്ചു നിയന്ത്രിക്കുന്ന അദൃശ്യനായ ശക്തികൾ ഇന്നു ഏകനായ ദൈവ സങ്കല്പത്തിൽ എത്തി നില്കുന്നു. ഈ പരിണാമത്തിന്റെ സൂചനകൾ ഇന്നുള്ള എല്ലാ മതങ്ങളിലും അവശേഷിക്കുന്നു.
ഉറങ്ങുമ്പോൾ ശരീരം വിട്ടു പരതുന്ന ആത്മാക്കൾ ഉണ്ടെന്നു പണ്ടൊരിക്കലും പാശ്ചാത്യരുമായി ബന്ധം പോലുമില്ലാതിരുന്ന ആന്റമാൻ ദ്വീപുകളിൽ ജീവിക്കുന്ന ഗോത്ര വർഗ്ഗക്കാർ വിശ്വസിച്ചിരുന്നു.
മനുഷ്യന്റെ ഭൌതിക പരിണാമത്തിനോപ്പം ആത്മീയ പരിണാമവും സംഭവിക്കുന്നു. അങ്ങനെ ഭൂതങ്ങൾ ആത്മാക്കളായും, ആത്മാക്കൾ ദൈവങ്ങളായും പരിണമിച്ചു.
ഭയം കലർത്തി വരച്ച ആദിമനുഷ്യന്റെ ചുവർ ചിത്രങ്ങളും അവന്റെ ചപലമായ വിശ്വാസങ്ങളേയും കൌതുകത്തോടയും വാത്സല്യത്തോടയുമാണു ഇന്നു നമ്മൾ കണ്ടുവരുന്നതു്. ഭാവി തലമുറകൾ ഇന്നത്തെ മനുഷ്യന്റെ ദൈവ സങ്കല്പങ്ങളേയും മതവിശ്വാസങ്ങളേയും അതെ പരിഗണനയോടെ നോക്കി കാണും എന്ന കാര്യത്തിൽ സംശയമില്ല.

In early philosophy throughout the world, the Sun and Moon are alive and as it were human in their nature. Usually contrasted as male and female, they nevertheless differ in the sex assigned to each, as well as in their relations to one another. Among the Mbocobis of South America, the Moon is a man and the Sun his wife, and the story is told how she once fell down and an Indian [Native American] put her up again, but she fell a second time and set the forest blazing in a deluge of fire1എല്ലാ ഗോത്രവർഗ്ഗങ്ങളിലും ഇതോ ഇതിനോടു സാമ്യമുള്ള സങ്കല്പങ്ങളോ രൂപീകരിച്ചിരുന്നു. ഭൂത, പ്രേത പിശാചുകളിൽ വിശ്വസിച്ചിരുന്ന പ്രാകൃത മതങ്ങളും ആധുനിക മതങ്ങളും അടിസ്ഥാന ഉദ്ദേശത്തിന്റെ കാര്യത്തിൽ ഭിന്നതയില്ല. അറിവിന്റെ പോരായ്മകൾ നികത്താൻ നിഗൂഢവും അവർണനീയവുമായ അസ്ഥിര ബിമ്പങ്ങളേ പ്രതിഷ്ടിക്കുന്നു. ഭയത്തിൽ ഉരുത്തിരിയുന്ന വിശ്വാസങ്ങളും ആചാരങ്ങളും മനുഷ്യന്റെ മാത്രം പ്രത്യേകതകളല്ല എന്നും നാം തിരിച്ചറിയണം. പൂർണ ചന്ദ്രനേ നോക്കി ഓലിയിടുന്ന ചെന്നായിക്കൾ പോലും ഭയം പരിണമിച്ചുണ്ടായ വിശ്വാസങ്ങളെ പ്രതിഫലിപ്പിക്കുന്നു എന്നു കരുതാം.
പ്രതിഭാസങ്ങളെ സൃഷ്ടിച്ചു നിയന്ത്രിക്കുന്ന അദൃശ്യനായ ശക്തികൾ ഇന്നു ഏകനായ ദൈവ സങ്കല്പത്തിൽ എത്തി നില്കുന്നു. ഈ പരിണാമത്തിന്റെ സൂചനകൾ ഇന്നുള്ള എല്ലാ മതങ്ങളിലും അവശേഷിക്കുന്നു.
ഉറങ്ങുമ്പോൾ ശരീരം വിട്ടു പരതുന്ന ആത്മാക്കൾ ഉണ്ടെന്നു പണ്ടൊരിക്കലും പാശ്ചാത്യരുമായി ബന്ധം പോലുമില്ലാതിരുന്ന ആന്റമാൻ ദ്വീപുകളിൽ ജീവിക്കുന്ന ഗോത്ര വർഗ്ഗക്കാർ വിശ്വസിച്ചിരുന്നു.
An Andamanese will never, or only with the very greatest reluctance, awaken another from sleep. One explanation of this that was given to me was that the ot-jumulo or double of the sleeper may be wandering far from his body, and to waken him suddenly might cause him to be ill. 2ആധുനിക മതങ്ങളിലും സമാനമായ ആശയ അവശിഷ്ടങ്ങൾ ഇന്നും കണ്ടുവരുന്നു.
മനുഷ്യന്റെ ഭൌതിക പരിണാമത്തിനോപ്പം ആത്മീയ പരിണാമവും സംഭവിക്കുന്നു. അങ്ങനെ ഭൂതങ്ങൾ ആത്മാക്കളായും, ആത്മാക്കൾ ദൈവങ്ങളായും പരിണമിച്ചു.
ഭയം കലർത്തി വരച്ച ആദിമനുഷ്യന്റെ ചുവർ ചിത്രങ്ങളും അവന്റെ ചപലമായ വിശ്വാസങ്ങളേയും കൌതുകത്തോടയും വാത്സല്യത്തോടയുമാണു ഇന്നു നമ്മൾ കണ്ടുവരുന്നതു്. ഭാവി തലമുറകൾ ഇന്നത്തെ മനുഷ്യന്റെ ദൈവ സങ്കല്പങ്ങളേയും മതവിശ്വാസങ്ങളേയും അതെ പരിഗണനയോടെ നോക്കി കാണും എന്ന കാര്യത്തിൽ സംശയമില്ല.
അവലംബം
- Primitive Culture: Research into the Development of Mythology, Philosophy, Religion, Art and Custom by Edward B Tylor, Page 287
- The Andaman Islanders: A Study in Social Anthropology, Page 167
Very good post.
ReplyDeleteI had always thought that the concept of God and all other beliefs associated like Devil, Angel and what not, all were created just to ensure that the youth were afraid of some force other than their parents or society, because of which they would listen to the society and parents.
ആത്മാവിനെപ്പറ്റിയുള്ള എന്റെ ഒരു പഴയ പോസ്റ്റ് ഇവിടെ പ്രസക്തമായേക്കാമെന്നതിനാൽ അതിന്റെ ലിങ്ക് ഇവിടെ നൽകുന്നു:
ReplyDeletehttp://seekebi.com/2007/12/20/