Thursday, November 26, 2009

മലബാർ മാന്വലിൽ പഴശ്ശി രാജ

20090129_4400ശ്രീ എം. ടി. വാസുദേവൻ നായർ പറയുന്നു Malabar Manualൽ പറയുന്ന പഴശ്ശി രാജ എന്ന വ്യക്തിയെയാണു് അതെ പേരുള്ള ചലചിത്രത്തിൽ അവതരിപ്പിക്കുന്നതു് എന്നു.

എന്തായാലും ഈ പറയുന്ന Malabar Manual മലബാറിലുള്ള മമ്മൂട്ടി ഫാൻസ് വായിച്ചിട്ടുണ്ടാകും എന്നു തോന്നുന്നില്ല. പഴശ്ശി രാജ എന്ന വ്യക്തിയും മാപ്പിളമാരും തമ്മിലുള്ള ബന്ധം ഏതു തരത്തിലുള്ളതായിരുന്നു എന്നു് സിനിമയിൽ ചിത്രീകരിച്ചിരുന്നു എങ്കിൽ മിക്കവാറും ഈ സിനിമ കേരളത്തിൽ നിരോധിക്കപ്പെടുമായിരുന്നു.

Mammooty Fans ഇതു് വായിച്ചില്ലെങ്കിലും ചിലരെങ്കിലും ഇതു വായിച്ചിട്ടുണ്ടാകും എന്നു കരുതുന്നു.

Page 500ൽ 1793ൽ പഴശ്ശി രാജ കോട്ടയത്തു് ഒരു മുസ്ലീം പളി തകർത്തതിനെ കുറിച്ചു പറയുന്നുണ്ടു്.

പിന്നൊരിക്കൽ മപ്പിളമാർ പഴശ്ശി രാജാവിനു കപ്പം കൊടുക്കാതെ പള്ളി നിർമ്മിച്ചതിനു്, താലിബ് അലിക്കുട്ടി എന്ന മാപ്പിള തലവനെ ചതിച്ചു കൊലപ്പെടുത്തി. അതേ തുടർന്ന് പഴശ്ശി രാജ തന്റെ പട്ടാളാത്തെ വിട്ട് ആ പ്രദേശത്തുള്ള എല്ലാ മാപ്പിളമാരെയും കൊലപ്പെടുത്താൻ ആജ്ഞാപിച്ചു. പട്ടാളാം തിരികെ ചെന്നു ആറുപേരെ കൊലപ്പെടുത്തി.

ബ്രിട്ടീഷ് അധികാരികൾ മാപ്പിളമാരുടേ കൊലപാതകങ്ങളുടെ കാര്യകാരണങ്ങൾ അന്വേഷിച്ചപ്പോൾ ആശ്ചര്യത്തോടെ പഴശ്ശി രാജ മറുപടി കൊടുത്തതു്: "തെറ്റു ചെയ്യുന്ന മാപ്പിളമാരെ കൊലപ്പെടുത്താനുള്ള അനുമതി പഴശ്ശി രാജക്ക് സാമ്പ്രദായികമായ ലഭിച്ചിട്ടുള്ള ഒന്നാണു്" എന്നാണു്.

പേജ് 506ൽ പഴശ്ശി രാജ് മാപ്പിളമാരെ കിട്ടിയ അവസരങ്ങളിൽ എങ്ങനെയെല്ലാം മൃഗീയമായി കൊലപ്പെടുത്തി എന്നു വിശതീകരിക്കുന്നുണ്ടു്. താല്പര്യമുള്ളവർക്ക് വായിച്ചുപഠിക്കാം.

വേറൊരവസരത്തിൽ മൂന്നു മാപ്പിളമാരെ കൊലപ്പെടുത്തിയ കുറ്റത്തിനു് ബ്രിട്ടിഷ് അധികാരികൾ പഴശ്ശിയോടു കീഴടങ്ങാൻ ആവശ്യപ്പെട്ടതായി പറയന്നുണ്ടു.

മാപ്പിളമാരെ കൊലപ്പെടുത്തുന്നതു് പഴശ്ശി രാജക്ക് ഒരു ഹോബിയായിരുന്നു എന്നാണു് Malabar Manual വായിക്കുന്നവർക്ക് തോന്നാൻ ഇടയാകുന്നതു്.

പേജ് 529.
ടിപ്പു സുൽതാനുമായി രഹസ്യ ഇടപാടുകൾ ഉണ്ടായിരുന്നു എന്നും, ടിപ്പു അദ്ദേഹത്തെ ആയുധം നൾഗി സഹായിക്കുന്നുണ്ടു് എന്നു ബ്രിട്ടീഷ് അധികാരത്തിനു സംശയമുണ്ടയിരുന്നു.

പേജ് 174
പഴശ്ശി രാജ രണ്ടു മാപ്പിളമാരെ വ്യാജ ആരോപണങ്ങൾ ചുമത്തി ചതിച്ചു കൊന്നതിനെകുറിച്ചു് പറയുന്നുണ്ടു്.

Malabar Manualൽ അവതരിക്കപ്പെട്ട പഴശ്ശി രാജ മാപ്പിളമാരുടെ ഏറ്റവും വലിയ ശത്രു ആയിരുന്നു എന്നാണു്. ഇതിന്റെ ഗ്രന്ഥകർത്താവായ വില്യം ലോഗൺ ഒരു ബ്രിട്ടീഷ് പൌരനായതിനാൽ ഇതൊന്നും വിശ്വസ്നീയമല്ല എന്നു പറഞ്ഞു വേണമെങ്കിൽ ഇതെല്ലാം തള്ളികളയാം. അപ്പോൾ പിന്നെ വേറെ ഏതു ഗ്രന്ഥത്തിലാണു പഴശ്ശി രാജയെ കുറിച്ചു ആധികാരികമായി പറയുന്നതു് എന്നു കൂടി ചോദിക്കേണ്ടി വരും.

ഞാൻ ഈ സിനിമ കണ്ടില്ല. 40X3 = AED 120 കൊടുത്തു് ഇതു് കാണാനും വേണ്ടി ഉണ്ടോ എന്നു ഇതുവരെ ഇതു കണ്ട് ഒരു സുഹൃത്തു പോലും പറഞ്ഞിട്ടില്ല. അപ്പോൽ ഇതു് കാണാൻ തരപ്പെടും എന്നും തോന്നുന്നില്ല.

കണ്ടവരുണ്ടെങ്കിൽ ഈ സംശയങ്ങൾ തീർത്തു തരും എന്നു പ്രതീക്ഷിക്കുന്നു.

അടിക്കുറിപ്പ്:
പഴശ്ശി രാജയെ കുറിച്ചു wikipediaയിൽ ഉള്ള ലേഖനത്തിന്റെ References കൊടുത്തിരിക്കുന്നതിൽ 90 ശതമാനവും William Logan എഴുതിയ Malabar Manual ആണെന്നാണു് അവകാശപ്പെടുന്നതു്. പേജു number ഒന്നുമില്ലാതെ വെറുതെ Logan എന്നെഴുതിയിട്ടുണ്ടു്. മുകളിൽ പറഞ്ഞിരിക്കുന്ന ചരിത്രം ഒന്നും wikipediaയിൽ കാണാൻ ഇല്ല എന്നതും ശ്രദ്ധേയമാണു്.

22 comments:

  1. രാഷ്ട്രീയക്കാരെ പോലെ സിനിമാക്കാരും സത്യം മറച്ചുപിടിക്കാന്‍ തുടങ്ങിയാലോ.. രാഷ്ട്രീയക്കാര്‍ക്ക് വോട്ട് ! സിനിമാക്കാര്‍ക്ക് പണം ! സത്യം ആര്‍ക്കാ വേണ്ടത്? ഹ ഹാ....

    ReplyDelete
  2. സിനിമയില്‍ നായകന്റെ ചീത്തവശം കാണിക്കുന്നത് അപൂര്‍വ്വമാണ്. glorified hero's നെ ആണ് ആള്‍ക്കാര്‍ക്കു വേണ്ടത്.

    ReplyDelete
  3. [...] What we know about the real Pazhassi Raja? There is a dearth of information regarding that part of our History and because of that writers and directors can deal with the story as they want it. Malabar Manual is an authentic book on Kerala History written by William Logan.  Nishad Hussain Kaippally talks about out some important points at his latest blog post here Read this post by Kaippally [...]

    ReplyDelete
  4. [...] This post was mentioned on Twitter by dotcompals, kaippally and Malatter, Malatter. Malatter said: prashanth: Pazhassi Raja according to William Logan ( Malabar Manual )http://bit.ly/4VLUG3 ( in Malayalam ): prasha... http://bit.ly/6cXjC1 [...]

    ReplyDelete
  5. ടിപ്പു സുല്‍ത്താനുമായി കടുത്ത ശത്രുതയിലായിരുന്ന പഴശ്ശിക്ക് ഹൈദരാലിയും ശേഷം ടിപ്പുവും പടയോട്ടം നടത്തിയ ഭാഗങ്ങളില്‍ നടന്ന മതം മാറ്റങ്ങളും ക്ഷേത്രനശീകരണങ്ങളും മാപ്പിളമാരെ ആക്രമിക്കാനും എതിര്‍ക്കാനും വധിക്കാനും എന്നും ഒരു കാരണമായിരുന്നു. ടിപ്പുവിന്റെ ഭരണപരിഷ്കാരങ്ങള്‍ മലബാറിലെ ഹൈന്ദവാചാരങ്ങള്‍ക്ക് ഭീഷണിയാണെന്ന് പഴശ്ശി വിശ്വസിച്ചിരുന്നതായി ടിയാന്റെ ചെയ്തികള്‍ സൂചിപ്പിക്കുന്നുണ്ട്. ടിപ്പുവിന്റെ കേരളത്തിലെ മുന്നേറ്റം തടയാന്‍ ബ്രിട്ടീഷുകാരോടൊപ്പം നിന്നയാളുമാണ് കേരളവര്‍മ്മ പഴശ്ശി. ദേശാഭിമാനപ്രേരിതമായിട്ടാണ് പഴശ്ശിരാജ ബ്രിട്ടീഷുകാര്‍ക്കുനേരെ തിരിഞ്ഞതെന്ന് ഒരു ചരിത്രരേഖയും തെളിവുതരുന്നില്ല. മറിച്ച് അക്കാലത്തെ നാട്ടുരാജ്യങ്ങളും ഈസ്റ്റിന്ത്യാക്കമ്പനിയുമായി നിലനിന്നിരുന്ന അധികാരത്തര്‍ക്കവും മറ്റുമാണ് കമ്പനിക്കും കമ്പനി സംരക്ഷിച്ചിരുന്ന ഭരണകൂടങ്ങള്‍ക്കെതിരെയും പഴശ്ശിയെ തിരിച്ചത്. കേരളമെന്നത് പോയിട്ട് ഇന്ത്യയെന്ന് പോലും ഒരു രാജ്യവ്യവസ്ഥ ഉരുത്തിരിഞ്ഞിട്ടില്ലാത്ത ഒരു കാലത്തെ “റോബിന്‍ ഹുഡ്” ആയിരുന്നു ടിയാന്‍. ഈസ്റ്റിന്ത്യാകമ്പനിക്കെതിരേ ആയുധമെടുത്തതിന്റെ പേരിലാണെങ്കില്‍ ടിപ്പു പഴശ്ശിക്കും എത്രയോ മേലെ വരും. ആ കാലത്തെ സാമൂഹ്യ സാഹചര്യങ്ങളില്‍ പഴശ്ശി നികുതിപിരിവും സ്വൈരഭരണവും തടസ്സപ്പെടുത്തുന്ന ഒരു ‘ശല്യക്കാരനും’ ആയിരുന്നു കമ്പനിക്കും അതിന്റെ സുഹൃദ് ഭരണകൂടങ്ങള്‍ക്കും. കാലങ്ങള്‍ക്കിപ്പുറം, നമുക്കത് സ്വാതന്ത്ര്യസമരമായി തോന്നുന്നുവെന്ന് മാത്രം ;)

    ചരിത്രം ശരിക്കങ്ങോട്ട് വായിക്കാന്‍ തുടങ്ങിയാല്‍ അങ്ങോട്ടുമിങ്ങോട്ടും വാളോങ്ങാനേ നേരം കാണൂ.

    ReplyDelete
  6. the man to walkwithNovember 28, 2009 10:20 AM

    interesting..It is only a cultured society can understand History..otherwise the stories will be HIStory of the author

    ReplyDelete
  7. @the man to walkwith
    Very well said.

    ReplyDelete
  8. അമ്മാവനായ കോട്ടയം രാജാവിനും ഈസ്റ്റ് ഇന്ത്യാ കമ്പനിക്കും തനിക്കുമിടയില്‍ ഉണ്ടായിരുന്ന കമ്മ്യൂണിക്കേഷന്‍ ഗാപ്പായിരുന്നു ഒരു പരിധിവരെ പഴശ്ശിയെ കലാപക്കാരനായി നിലനിര്‍ത്തിയത് എന്ന് മലബാര്‍ മാന്വലും സമ്മതിക്കുന്നുണ്ട്. ഒടുവില്‍ ടിപ്പുവിന്റെ സഹായം പോലും തേടേണ്ടിവരുകയും ചെയ്തു കേരള സിംഹത്തിന്. എന്തായാലും, എട്ടൊന്‍പത് കൊല്ലക്കാലം കണ്‍സിസ്റ്റന്റായി കമ്പനിയുമായി മുട്ടിനിന്നു ആ കലാപക്കാരന്‍ എന്നത് അത്ഭുതമുണര്‍ത്താതെ തരമില്ല. അവസാന പോരാട്ടത്തില്‍, ആദ്യം വീണതും പഴശ്ശിയായിരുന്നു എന്ന് മാനലും, കളക്ടര്‍ ബാബറും സൂചിപ്പിക്കുന്നുമുണ്ട്. മാതൃഭൂമി ആഴ്ചപ്പതിപ്പിലെ എം.ജി.എസ്സിന്റെ ലേഖനവും ഇതോടൊപ്പം കൂട്ടിവായിക്കാവുന്നതാണ്.

    അഭിവാദ്യങ്ങളോടെ

    ReplyDelete
  9. സിനിമകളിൽ ഇങ്ങനെ അർത്ഥസത്യങ്ങൾ അവതരിക്കപ്പെടുമ്പോൾ വിസ്മരിക്കപ്പെടുന്നതു് കേരളത്തിന്റെ ചരിത്രമാണു്.

    ReplyDelete
  10. sreejithnandakumarNovember 30, 2009 3:34 PM

    Nishad, thanks a ton. I didn't know if I wanted to expose the feet of clay - especially that of a Titan. He could have easily said, look, this is my version of Pazhasshi, like Vadakkan Veera Gatha, instead of clinging onto the 'docu-fiction' argument. Aho, kashtam!

    ReplyDelete
  11. Mr. M.T. Vasudevan Nair is neither a trained historian nor an academic. Since it was quite clear from his earlier attempt at history with വടക്കൻവീരഗാഥ. I am surprised that few historians have raised these questions in the media regarding the depiction of Palassi Raja. Anyone with a casual interest in Kerala history who has seen this film would have questioned the accuracy of this film.

    Oh wait! What am I saying. There really isn't such a branch of academia in Kerala that actually studies the history of Kerala.

    ReplyDelete
  12. വടക്കന്‍ വീരഗാഥ ചരിത്രത്തിന്റെ പുനരാവിഷ്കരണമല്ല - പുനര്‍വായന എന്നുപോലും പറയാമോ എന്നറിയില്ല - സംഭവിച്ചത് ഇങ്ങനെ ആയിരുന്നെങ്കിലോ എന്ന ചോദ്യമായിരുന്നു - it was a work of fiction based on history, if you will. Like the movie Troy. പഴശിരാജ പൂര്‍ണ്ണമായും ചരിത്രത്തിനെ അടിസ്ഥാനമാക്കിയാണ് എടുത്തിരിക്കുന്നത് എന്ന് അവകാശപ്പെട്ടിടത്താണ് പ്രശ്നം. അല്ലേലും ചരിത്രം അങ്ങനെ തന്നെ പറഞ്ഞാല്‍ സിനിമാ കാണാന്‍ ഗുമ്മുണ്ടാകുമോ?

    ReplyDelete
  13. same applies to his novel "randaamoozham" - which is his take on bhima's story. he claims that he has done extensive research to write that book, but it is mostly fiction based upon fiction.

    ReplyDelete
  14. You are right Francis. IMO, why someone should bother writing fiction based on another fiction? either he should write a new fiction otherwise go for the real history based and backed by facts.

    ReplyDelete
  15. >He claims that he has done extensive research to write that book
    വരികള്‍ക്കിടയില്‍ വായിക്കാനും, ഭാരതത്തില്‍ അധികം ഊന്നിപ്പറയാത്ത കാര്യങ്ങളെ സ്വയം വ്യാഖ്യാനിക്കാനുമുള്ള സ്വാതന്ത്ര്യം എടുത്തിട്ടുണ്ട് എന്നും എംടി പറഞ്ഞിട്ടുണ്ട്.

    >Why would someone write a fiction based on another one
    വ്യാസോച്ഛിഷ്ഠം ജഗത്‌സര്‍വ്വം എന്നാണല്ലോ.

    @kaippalli - sorry for deviating from the topic.

    ReplyDelete
  16. ജൊക്കര്‍December 01, 2009 7:22 AM

    രാജാപാര്‍ട്ട് ചരിത്ര സിനിമകള്‍ ഇതിലധികം എന്ത് പറയാനാണ്. സിനിമ വേറെ ചരിത്രം വേറെ. പഴശ്ശിരാജ കേരള സിംഹവും ധീര ദേശാഭിമാനിയുമാകുമ്പോള്‍ ടിപ്പു സുല്‍ത്താന്‍ മത ഭ്രാന്തനാകുന്നു. ചുരുക്കി പറഞ്ഞാല്‍ ഒരു മാടമ്പി നാട്ടു രാജവായിരുന്നു പഴശ്ശി. പക്ഷെ ഹിന്ദു ദേശസ്നേഹം ആഘോഒഷിക്കേണ്ടതുള്ളത് കൊണ്ട് പഴശ്ശി ‘ശിങ്ക’ മാകുന്നു എന്ന് മാത്രം.

    ReplyDelete
  17. dont talk anything about mammootty


    by
    mammootty fans malappuram

    ReplyDelete
  18. അതിന് അരാ ഇവിടെ മമ്മൂട്ടിയെ പറ്റി പറഞ്ഞത്.
    ഫാന്സിനെന്‍കിലും അറിവ് വേന്‍ടേ, ആരാ ആ കഥ എഴുതിയെതെന്ന്.. കഷ്ടം.

    ReplyDelete
  19. ചരിത്രവസ്തുതകളില്‍ തൊടാനുള്ള മനശുദ്ധിയോ ശരീരശുദ്ധിയോ ഇല്ലാത്ത വെറും അരിവെപ്പു സാഹിത്യകാരന്മാര്‍
    പടച്ചുണ്ടാക്കുന്ന കള്ളക്കഥകള്‍ നാം പഞ്ചാമൃതമായി സേവിക്കുന്നു. അടിമകളുടെ യോഗം !!!

    ReplyDelete
  20. ഈ പോസ്റ്റിനെക്കുറിചു കണ്ട കൊമ്മെന്റ് :

    'കലാ-സാംസ്കാരിക ക്ഷേത്രങ്ങളിൽ വിഷവ്യാപനം നടത്തി അന്തരീക്ഷം മലീമസമാകാനുള്ള സാഹചര്യം സൃഷ്ടിക്കുന്നത് അത്യന്തം നിന്ദ്യവും നീചവും ആണ്‌.

    പഴശ്ശി രാജാവിനെ ക്കുറിച്ച്‌ Malabar Manual ൽ പ്രസ്താവിച്ചിരിക്കുന്ന ഭുരിഭാഗം വസ്തുതകളും മറച്ചുവച്ച്‌ ന്യൂനവസ്തുതകളിൽ( ചരിത്രത്തിൽ രണ്ടും വേണമല്ലോ)ഏറ്റവും മോശമായതുമാത്രം പറിച്ചെടുത്തത്‌ ഉദ്ധരിച്ച്‌, പഴശ്ശിയെ താനുൾപ്പെടുന്ന മതവിഭാഗത്തെ ഏറ്റവും ക്രൂരമായി കൊന്നൊടുക്കുകയും പിഡിപ്പിക്കുകയും ചെയ്ത മതഭ്രാന്തനായ ഒരു വെറൂം കലാപകാരി എന്നു ചിത്രീകരിക്കാനുള്ള കുത്സിതശ്രമമാണ്‌ നടത്തിയിരിക്കുന്നത്‌

    കൂട്ടത്തിൽ, മലയാളിക്കു സമാരാധ്യനായ ശ്രി എം.ടി. വാസുദേവൻ നായർക്കു ചരിത്രബോധമോ, പാണ്ഡിത്യമോ ഇല്ല എന്ന ഒരു കമന്റും. തള്ളകാക്ക കൊക്കിൽ വച്ചു കൊടുക്കുന്നത്‌ വിഴുങ്ങുന്ന പോതങ്ങളെപ്പോലെയുള്ള ചിലരുടെ മൂഢശബ്ദങ്ങൾ അനുകൂലിക്കാനും.( എം. ടി. “അരിവെയ്പുസാഹിത്യകാര“നാണത്രെ!!)

    എന്തും ഏതും സ്വന്തം മതപരമായ വീക്ഷണത്തിൽ കൂടി മാത്രം കാണുന്ന അൽപരായ മൂഢന്മാർ ഈ രാജ്യത്ത് വരുത്തി വച്ചുകൊണ്ടിരിക്കുന്ന വിനകൾ പോരെ!"

    വളരെ ശരിയാണ്. You have done a despicable disservice to Mallu community, and should be ostracised.

    ReplyDelete
  21. Eagle Eye
    താങ്കളുടെ മറ്റു commentകളുടെ കാരണം എന്റെ ഈ ലേഖനം ആണെന്നു മനസിലായി. സാധാരണ ഇതുപോലുള്ള വിഡ്ഢികളെ ഒഴിവാക്കാറാണുള്ളതു്. ഞാൻ ഒരു മതത്തിലും വിശ്വസിക്കുന്ന ആളല്ല. താങ്കൾക്ക് എന്നെ അറിയുകയുമില്ല. പേരു വെച്ചു മാത്രം താങ്കൾ എന്നെ ഒരു മുസ്ലീം ആക്കിയതു വിവരക്കേടു മാത്രം.

    പഴശ്ശി രാജയുടേ മാപ്പിള വിരുദ്ധ നയം Malabar Manualൽ വളരെ പ്രസക്തമായ ഒരു ഭാഗമാണു്. ഈ സിനിമയിൽ ആ ഭാഗം ചിത്രികരിച്ചിട്ടില്ല.

    സത്യം മറച്ചു വെക്കുന്നതല്ല സമൂഹിക പ്രതിബദ്ധത. ചരിത്ര സത്യത്യങ്ങളെ ചൂണ്ടി കാട്ടി അതിലൂടെ തെറ്റുകൾ തിരിച്ചറിഞ്ഞു് അവ ആവർത്തിക്കാതിരിക്കാനുള്ള ബോധവും അറിവും കണ്ടെത്തലാണു വേണ്ടതു്.

    ReplyDelete
  22. ചരിത്രവസ്തുതകളെ തൊട്ടറിയണമെങ്കിൽ മനഃശ്ശുദ്ധിയും ശരീരശ്ശുദ്ധിയും, വേണമെന്ന് അറിയില്ലായിരുന്നു. മേലിൽ വഴിപിഴച്ചുനടക്കുന്ന ചില കോളേജ് പിള്ളേർ ചരിത്രക്ലാസിൽ കയറാതെ നോക്കിക്കൊള്ളാം. ആർത്തവാശുദ്ധിയുണ്ടായിരിക്കുക, കുമ്പസാരിക്കാതിരിക്കുക, ഈയവസ്ഥകളിൽ പ്രത്യേകിച്ചും! അരിവെപ്പുസാഹിത്യകാരന്മാരെന്നതുപോലെ അരിവയ്പ്പ് ചിത്രകാരന്മാരെന്നൊരു വിഭാഗമുള്ളത് മറക്കണ്ട.

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..