Saturday, October 20, 2007

പരിചയപ്പെടു: ദിലിപ് ഛാബ്രിയ

ഈ വാഹനം ഏതാണെന്ന് ഊഹിക്കാമോ? ഇതു് ദുബൈയില്‍ customize ചെയ്ത ഒരു BMW X5 ആണു്. ഇത് Customize ചെയ്തിരിക്കുന്നത് പ്രശസ്തനായ ഒരു ഇന്ത്യാക്കാരനാണു് എന്നുള്ളതാണ്‍ ഇതിലെ പ്രത്യേകത.




(രാത്രി ഫോണില്‍ നിന്നും എടുത്ത ചിത്രമായതിനാല്‍ വലിയ "ഫങ്ങി" കാണൂല്ല. ഷെമി !!)

ദിലിപ് ഛാബ്രിയ ലോകം അറിയുന്ന ഡിസൈന്‍ എഞ്ചിനീയറാണു്. അദ്ദേഹം ഡെറ്റ്റോയിറ്റില്‍ General Motorsല്‍ ഒരു വര്ഷം തികയുന്നതിനു മുമ്പെ ജോലി രാജിവെച്ചു.

അദ്ദേഹം പറയുന്നു: "There was no opportunity for me to grow in an organisation where there were 1,500 designers and I was one of them. I realised that it would be a long haul for me to reach the stage of designing even a part of a car."


ഭാരതത്തിലേക്ക് മടങ്ങി എത്തിയതിനു ശേഷം 1993ല്‍ DC designs എന്ന automobile customization സ്ഥാപനം ആരംഭിച്ചു. ജര്മനി ബ്രിട്ടണ്‍ ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും പുതിയ വാഹനങ്ങള്‍ ഇന്ത്യയിലേക്ക് അയച്ച് പുനര്‍ നിര്മാണം ചെയ്യിച്ചുവരുന്നു. ബസ്, ഹെലിക്കോപ്റ്റര്‍, കാര്‍, സ്വകാര്യ വിമാനം തുടങ്ങി എല്ലാ വാഹനങ്ങളും അദ്ദേഹത്തിന്‍റെ സ്ഥപനം പുനര്‍ നിര്മിക്കാറുണ്ട്.


DC design ചെയ്ത ഒരു വാഹനമാണു് Tarzaan എന്ന പുതിയ ഹിന്ദി സിനിമയിലെ പ്രധാന കഥപാത്രവും.

ഇത്രയും കഴിവും പ്രശസ്തിയുമുള്ള ഒരു automobile designer ഭാരതത്തില്‍ ഉള്ളതില്‍ നമുക്ക് അഭിമാനിക്കാം. അല്ലെ? 2000ല്‍ DC രൂപകല്പന ചെയത L'il എന്ന വാഹനം വിദേശ Auto Showകളില്‍ ശ്രദ്ധേയമായെങ്കിലും ഇന്ത്യയിലെ പല വാഹന നിര്മാണ കമ്പനികളും അത് നിര്മിക്കാന്‍ തയ്യാറായില്ല. Tataയും Maarutiയും DCയുടെ നിലനില്പിന്നു് ആവശ്യമില്ലാ എന്നുള്ളത് മറ്റോരു കാര്യം.

2007ല്‍ ദിലിപ് ഛാബ്രിയ ദുബൈയ്യില്‍ ETA groupമായി ചേര്ന്ന്‍ DCStar എന്ന നാമത്തില്‍ സ്ഥാപനം ആരംഭിച്ചു. മുകളില്‍ കാണുന്ന വാഹനം ആ സ്ഥാപനത്തില്‍ നിര്മിച്ചതാണു്.









എത്ര നേരം കണ്ടുന്നിന്നാലും മതിവരാത്ത സുന്ദരികളെ ഇവിടെ കാണാം

8 comments:

  1. ഡി സി ഡിസൈനോട് പണ്ടു മുതലേ ഒരു ചെറിയ കമ്പം ഉണ്ട്. കൂടുതല്‍ അറിയാന്‍ പറ്റിയതില്‍ സന്തോഷം. നന്ദി കൈപ്പള്ളി.

    ReplyDelete
  2. ഇന്ത്യയിലെ “ഫിയറ്റ് പാലിയോ” DC-യുടേതാണ്.. :)

    ReplyDelete
  3. ബ്ലോഗിങ്ങ് നിര്‍ത്തുവാണെന്ന് പറഞ്ഞിട്ട്? ചുമ്മാ, കൊതിപ്പിച്ചു :(

    ReplyDelete
  4. ശ്രീജിത്ത്
    അനിയനെ പോലുള്ളവര്‍ ഉള്ളപ്പോള്‍ ഞാനും ഇവിടെയക്ക തന്ന കാണും.

    ReplyDelete
  5. ബ്ലോഗിങ്ങ് നിര്‍ത്തുവാണെന്ന് പറഞ്ഞ് ഇനിയും എന്നെ പറ്റിക്കുവോ?

    ReplyDelete
  6. Sumesh Chandran

    Fiat Palio ഡിസൈന്‍ ചെയ്തത് Giorgetto Giugiaro ആണു്.

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..