Sunday, April 29, 2007

മൂന്നാറും "പോത്ത്" ആറും (part 1)

"ആറു് പോത്തുകള്‍. ആറാം പോത്തു കാമറക്കു പിന്നില്‍"

ഞങ്ങള്‍ മൂന്നാറില്‍ പോയത് പതിറ്റാണ്ടുകളുടെ ബന്ദമുള്ള ആറ് സുഹൃത്തുക്കളുമായിട്ടാണു. വര്‍ഷത്തില്‍ ഒരിക്കല്‍ ഞങ്ങള്‍ എവിടെയെങ്കിലും വെച്ച് ഇങ്ങനെ കൂടാറുണ്ട്. ഇത്തവണ അതു മൂന്നാറില്‍ വെച്ചായിരുന്നു.

ഞങ്ങളുടെ എല്ലാം അടുത്ത സ്നേഹിതരായ മുംബൈക്കരായ രണ്ടു "konkan brothers". പിന്നെ ഒരിക്കലും കൂടാന്‍ പാടില്ലാത്ത മൂനു പേരും. contractor, client & consultant. എന്തു ചെയ്യാം ആത്മാര്‍ത്ഥ സുഹൃത്തുക്കളായിപ്പോയില്ലെ. ഞങ്ങളെല്ലാരും ഒരുമിച്ച് ഒന്നു രണ്ടു on-going projectല്‍ ഏര്‍പ്പെട്ടിരിക്കുബോഴാണു് നാലു ദിവസത്തെ ഒരു ഒളിച്ചോട്ടം. ഈ നാലു ദിവസം മൂനുപേരും ജോലിക്കാര്യം സംസാരിച്ചാല്‍ ഇടി ഉറപ്പായിട്ടും കിട്ടും എന്നു ശപതം ചെയ്തിട്ടാണു ഞങ്ങള്‍ planeല്‍ കയറിയതു തന്നെ. വീട്ടില്‍ കാരണം പറയാന്‍ പത്തനംത്തിട്ടയില്‍ ഒരു clientനെ കാണാനും ഒരു legitimate കാരണം കണ്ടുവെച്ചിരുന്നു. ഭാഗ്യം!

നാലു ദിവസത്തിന്റെ ഒളിച്ചോട്ടം. അതാണു ഈ ചിത്രങ്ങള്‍. ഞങ്ങളുടെ കൂട്ടത്തില്‍ "സലിം അലി" എന്നാണു ഈ പണ്ടാരങ്ങള്‍ എന്നെ സ്നേഹാദരവോടെ വിളിക്കുന്നത്. "സലിം അലി" എന്ന ആ വലിയ മനുഷ്യന്റെ പേരു് എനിക്ക് ഒട്ടും ചേരില്ല. അദ്ദേഹത്തിന്റെ പാത തുടരാനുള്ള വിവരവും അര്‍പ്പണ മനോഭാവവും ഒന്നും എനിക്കില്ല. അദ്ദേഹം പക്ഷിശാസ്ത്രത്തില്‍ പലര്‍ക്കും സാക്ഷാല്‍ ഗുരുദേവന്‍ തന്നെയാണു.
"എന്റെ സുഹൃത്തുകളുമായി കാട്ടില്‍ പോയാല്‍ ഒരു കിളി പോയിട്ട് ഈച്ച പോലും അടുക്കില്ല."

ദേവന്‍ പറഞ്ഞ rajamala, chinnar, maravoor, എല്ലാം പോയി കണ്ടു. പക്ഷെ പക്ഷികളെയൊന്നും കണ്ടില്ല. എന്റെ സുഹൃത്തുകളുമായി കാട്ടില്‍ പോയാല്‍ ഒരു കിളി പോയിട്ട് ഈച്ച പോലും അടുക്കില്ല. അത്രമാത്രം spiritഉ അത് ഉള്ളില്‍ കിടന്നുണ്ടാക്കുന്ന കോലാഹലങ്ങളും കേട്ടാല്‍ കാട്ടാന പോലും തിരിച്ചോടും. പക്ഷെ ഞാന്‍ അതെല്ലാം ക്ഷമിക്കും. അവര്‍ എന്റെ പ്രീയപ്പെട്ട കുഞ്ഞ് സഹോദരങ്ങളാണു.

4 comments:

  1. "നാലു ദിവസത്തിന്റെ ഒളിച്ചോട്ടം"

    ReplyDelete
  2. വരട്ടെ .. കൈപ്പള്ളി ഇതെല്ലാം ഉണ്ടായിട്ടാണോ ഓരോന്നൊരോന്നായി ഇങ്ങട് വരട്ടെ നല്ല കുറിപ്പ്

    ReplyDelete
  3. ഹ.ഹ.ഹ...സഹോദരങ്ങള്‍ അത്ര കുഞ്ഞാണെന്ന് അദ്യത്തെ പടം കണ്ടിട്ട്‌ തോന്നണില്ലാ......കുറഞ്ഞത്‌ ഒരു 120 കിലോ തൂക്കം എങ്കിലും വരണ ഐറ്റം ഉണ്ടല്ലോ അതില്‍.......വെള്ളത്തില്‍ ഇരിക്കണ പടത്തില്‍....

    ReplyDelete
  4. sandoz
    :)
    ഭാരം ശരീരത്തില്‍ മാത്രം, മനം ലോലം.

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..