Saturday, April 28, 2007

ബ്ലോഗില്‍ പ്രേമലേഖനങ്ങളും, മാവിലേറും.

എനിക്ക് മലയാളത്തില്‍ എഴുതി പരിചയം വളരെ കുറവാണു എന്ന കാര്യം അറിയാമല്ലോ. അറിയാവുന്നതെല്ലാം സാങ്കേതികമാണു. അതൊന്നും നമ്മളുടെ കൂട്ടര്‍ക്ക് താല്പര്യമില്ല. അങ്ങനെയുള്ള postകളൊന്നും ആരും വായിക്കാറുമില്ല.

ഇവിടെ മാങ്ങാ ഏറിന്റെ കാര്യത്തിലും, വിരഹം പങ്കുവെക്കുന്നതിന്റെ കാര്യത്തിലും, phd ഉള്ള പുള്ളികളുടെ ഇടയില്‍ ഞാന്‍ ഒരു അധികപറ്റായി എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.

ബ്ലോഗ് restrict ചെയ്തതിന്റെ കാരണം പലതാണു.
കുടുതല്‍ personal ആയി അറിയാവുന്നവര്‍ തമ്മിലാകുമ്പോള്‍ തെറ്റിധാരണകളുണ്ടാവില്ല. എന്നെയും എന്റെ (വട്ടന്‍!) ചിന്തകളേയും അറിയുന്നവരാണു എന്റെ material വായിക്കുന്നതെങ്കില്‍ അതാണു് നല്ലത്. ചുരുക്കി പറഞ്ഞല്‍ ഞാന്‍ ഒരു average serial-mallu അല്ല. എനിക്ക് സിനിമ നടിമാരെയൊന്നും അറിയില്ല്. വിരഹ ദുഖത്തിന്റെ കവിതയും, പ്രണയത്തിന്റെ കഥകളും എഴുതാന്‍ അറിയില്ല.
അനേകം "ഐറ്റംസ് " ചുമ്മ കൂടെ ഇറങ്ങി വരുന്ന ചുറ്റുപാടില്‍ വളര്‍ന്നുവന്നവനാണു ഞാന്‍. ചെറുപ്പത്തില്‍ മാങ്ങ എറിഞ്ഞ കഥകളൊന്നും അറിയില്ല. കാരണം അന്നു് അബു ദാബിയില്‍ മാവില്ലാത്തതുകൊണ്ടു തന്നെ. പണ്ടു ചെറുപ്പത്തില്‍ അറബി പിള്ളേരേയും ബങ്കാളികളേയും ഓട്ടിച്ചിട്ട് ഇടികൊടുത്ത കഥകള്‍ വേണമെങ്കില്‍ പറഞ്ഞുതരാം.

സമാജത്തില്‍ നാടകത്തിന്റെ അവസാനം "രക്തം" ശര്‍ദ്ദിക്കുന്നതിനു പകരം (baloonഇല്‍ ഇട്ട് "രക്തം" വായിലിട്ട് പോട്ടാത്തതുകൊണ്ടു ) ഹൃദയം പോട്ടി മരിച്ചു കാണിക്കേണ്ടി വന്നതിനെ പറ്റിയും, വേണമെങ്കില്‍ എഴുതാം. പക്ഷെ അതെല്ലാം വെറും അനുഭവങ്ങള്‍. ചരിത്രങ്ങള്‍. അതു വായിച്ചിട്ട് വരും തലമുറക്ക് എന്തു കിട്ടും? ഒരു രോമവും ഇല്ല.

നര്‍മ്മം അതിമനോഹരമായി എഴുതുന്ന sandozഉം, കുറുമാനും, വിശാലനും, ദില്ബനും എല്ലാം ഇവിടെയുള്ളപ്പോള്‍ ഞാന്‍ എന്തിനു് അതു ചെയ്യുന്നു?

അപ്പോള്‍ ഒന്നുകൊണ്ടും ഒരു average മലയാളിയുടെ ചിന്താഗതിയുമായി ഞാന്‍ ചെരില്ല. എന്റെ പല കാഴ്ചപാടുകളും വിവാദങ്ങളില്‍ ചെന്നവസാനിക്കാറുണ്ട്. അപോള്‍ അല്പം വിട്ടുമാറി നില്കുന്നതല്ലെ നല്ലത്? നിങ്ങള്‍ പറയൂ.

14 comments:

  1. പ്രേമലേഖനങ്ങളും, മാവിലേറും.

    ReplyDelete
  2. This comment has been removed by a blog administrator.

    ReplyDelete
  3. പക്ഷേ ഫോട്ടോബ്ലോഗിനേം അങ്ങിനെ കുറച്ച് പേര്‍ക്ക് മാത്രമായി ഒതുക്കണോ?

    ReplyDelete
  4. pachcharles:
    എല്ലാം

    ReplyDelete
  5. എനിക്ക്‌ പെര്‍മിറ്റ്‌ അനുവദിച്ചുതന്നതിന്‌ കൈപ്പള്ളിക്ക്‌ പൂച്ചേണ്ട്‌.. ഹിഹി

    ReplyDelete
  6. കൈപ്പള്ളി എഴുതുന്ന മറ്റീരിയല്‍‍സ് ആരെല്ലാം വായിക്കണം എന്നത് കൈപ്പള്ളിയുടെ സ്വകാര്യമായതിനാല്‍ അതിനൊരു അഭിപ്രായം എനിക്കില്ല എന്നാല്‍ ചിലത് പറയട്ടെ
    ഞാന്‍ ആര് എന്ന് സ്വയം ചോദിക്കുന്നതിനേക്കാള്‍ ഞാന്‍ എന്ത് എന്ന് സ്വയം ചോദിക്കുക, ഞാന്‍ ആര് എന്നു ചോദിച്ചാല്‍ .. മകന്‍/മകള്‍, അച്ചന്‍/അമ്മ,ഭര്‍ത്താവ്/ഭാര്യ, സഹോദരന്‍/സഹോദരി, ചങ്ങാതി എന്നിങ്ങനെയുള്ള സാമൂഹിക ബന്ധമുള്ള എല്ലാവര്‍ക്കും സമാനമായ ഉത്തരങ്ങളായിരിക്കും ലഭിക്കുക എന്നാല്‍ ഞാന്‍ എന്ത് എന്നു ചോദിച്ചാല്‍ .. ഞാന്‍ എന്തലാമോ ആണ് എന്ന ഉത്തരം ലഭിക്കും, അതെന്തലാമാണന്ന കണ്ടെത്താഅനുള്ള അഭിവാഞ്ചയാണ് ജീവിതം അതിലൂടെ നാം കണ്ടെത്തുന്ന സത്യങ്ങളാണ് ജീവിത വിജയമായും കരുതാം ഇതെല്ലാം തികച്ചും മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്ഥമായിരിക്കും ഈ കണ്ടെത്തലുകളും സഞ്ചരിച്ച പാതകളും രസകരമായി ഒരു ക്യാന്‍‍വാഷില്‍ ചിത്രികരികുന്നതാണ് സൃഷ്ടി അതൊരുപക്ഷെ വ്യക്തികളുടെ മേഖലകളുടെ വ്യത്യസ്ഥത അനുസരിച്ച് ഫലങ്ങള്‍ക്ക് മാറ്റം അനുഭവപ്പെടുന്നു കൈപ്പള്ളിയുടെ സൃഷ്ടി ചിത്രങ്ങളാവാം മറ്റു സാങ്കേതിക ഞ്ജാനമാകാം കുറുമാന്‍റേത് തീവ്ര ജീവിതാനുഭവമാവാം, ദേവേട്ടന്‍റെ വിജയം ഞ്ജാനമാകാം ഈ ഗുണങ്ങള്‍ മറ്റുള്ളവരെ അറീയീക്കുമ്പോഴാണ് പ്രചോദനമെന്ന ഊര്‍ജ്ജം നിശ്ചേതനമായി കിടക്കുന്ന മസിതിഷ്ക്കത്തെ ഉണര്‍ത്തി (മസിതിഷ്ക്ക പ്രക്ഷാളനമെന്നോ ആംഗലേയത്തില്‍ ബ്രയില്‍ വാഷ്)അവരെ കൂടി പ്രവര്‍ത്തന മേഖലകളിലേക്ക് കൊണ്ടുവരുന്നു, ഒരാളുടെ അനുഭവം, കഴിവുകള്‍ മറ്റുള്ളവരില്‍ എന്ത് സ്വാധീനം ചെലുത്തുന്നു എന്ന് ഞാന്‍ ലളിതമായി വ്യക്തക്കാനുള്ള ശ്രമം
    കൈപ്പള്ളിയുടെ ചില രചനകള്‍ വിവാദത്തില്‍ ചെന്നവസാനിക്കുന്നു ഉത്തരം ലളിതം കൈപ്പള്ളി പോസിറ്റീവ് ആയി കാണുന്നത് എതിര്‍ക്കുന്നവര്‍ നെഗറ്റീവായി കാണുന്നു അനുകൂലിക്കുന്നവര്‍ പോസിറ്റീവ് ആയി കാണുന്നു ഇവകളുടെ ഉരസല്‍ സ്വാഭാവികമായ തര്‍ക്കം എന്നു പറയാം എന്നാല്‍ ഇതിലൊന്നും പെടാതെ നില്‍ക്കുന്നവരും ധാരാളമുണ്ടന്നുള്ളതും സത്യമാണ്, കൈപ്പള്ളിയും മറ്റു ചിലരും വിവാദ പുരുഷനാവാന്‍ കാരണം കൈപ്പള്ളി തന്‍റെ സ്വരൂപത്തില്‍ സം‌വദിക്കുമ്പോള്‍ എതിരാളി അഞ്ജാത വേഷം കെട്ടുന്നു വിവാദ ശേഷം മറ്റുള്ളവരുടെ മനസ്സില്‍ കൈപ്പള്ളി വിവാദ നായക സ്ഥാനം വഹിക്കുന്നു എന്നാല്‍ എതിരാളി മാന്യമായി തന്‍റെ വേഷത്തില്‍ അഞ്ജാതനായി വിലസുന്നു
    ------------
    നമ്മുടെ വിശ്വസാഹിത്യക്കാരന്‍ മാര്‍ അവര്‍ സ്വയം ഇങ്ങനെ ചിന്തിച്ചിരുന്നെങ്കില്‍
    എം.ടി ചിന്ത ഇങ്ങനെയായിരുന്നെങ്കില്‍ “എന്തിനാ ഞാനെന്‍റെ അനുഭവങ്ങള്‍ എഴുതി നോവലും സിനിമകളുമാക്കുന്നത് തകഴിയും വൈക്കവുമെല്ലാം എഴുതിയിട്ടില്ലേ” നമ്മുക്കൊരിക്കലും അദ്ദേഹത്തിന്‍റെ മഹത്തായ കൃതികള്‍ ലഭിക്കുമായിരുന്നില്ല, ഇവിടെയുള്ള മലയാളി ബ്ലോഗേര്‍സ്സിന്‍റെയെല്ലാം ഗൃഹാതുര സ്മരണകളില്‍ മാവും പുഴയും തോടും കായലും വള്ളം കളിയുമെല്ലാം ഉണ്ടാവും എന്നാല്‍ അവരുടെയൊന്നും (മൊത്തം ഞാന്‍ പറയുന്നില്ല) ഓര്‍മ്മകളില്‍ ഊഷരത നിറഞ്ഞ കുട്ടിക്കാലം ഉണ്ടായിരിക്കില്ല മരുഭൂമിയിലെ ചൂടിലല്ല അവര്‍ വളര്‍ന്നത് ആ തീക്ഷ്ണാനുഭവം കൈപ്പള്ളിക്ക് സ്വന്തം അത് കൈപ്പള്ളി ഇഷ്ടമുള്ളവരുമായി പങ്കു വെയ്ക്കുക്ക (മുകളിലെ ഖണ്ഡിക സസൂക്ഷ്മം വായിക്കണം)
    ലാല്‍ സലാം

    ReplyDelete
  7. enthaanoru viplavam line..thnx 4 the invitation..

    ReplyDelete
  8. കുതിരവട്ടന്‍
    താങ്കളുടെ email address സമ്രക്ഷിക്കാനായി ഞാന്‍ delete ചെയ്തു.

    കുതിരവട്ടന്‍ | kuthiravattan said...

    ഫോട്ടൊ ബ്ലോഗ്(http://mallu-foto.blogspot.com/) കാണാന്‍ പെര്‍മിഷന്‍ തരാമോ? എന്റെ ഇമെയില്‍ ഐ ഡി kuthiravattan(അറ്റ്)gmail.com

    ReplyDelete
  9. ഇപ്പോഴും സംരക്ഷണം ഇല്ലല്ലോ കൈപള്ളീ.
    ഇപ്പോളത് 3 ആളുകള്‍ കൂടുതല്‍ കണ്ടു :)
    -സുല്‍

    ReplyDelete
  10. കൈപ്പള്ളി ചേട്ടാ‍..
    ഈ എഴുത്ത് മനസ്സിലേക്ക് അടിച്ചു കയറ്റുന്നതു പോലെയാണ് തോന്നിയത്.
    പലപ്പോഴും താങ്കള്‍ വിവാദങ്ങളില്‍ പെടുന്നത് കണ്ടിട്ടുണ്ട് ചിലപ്പോള്‍ ഞാന്‍ ഇടപെട്ട് സംസാരിച്ചിട്ടുമുണ്ടെന്നു തന്നെയാ‍ണ് എന്‍ റെ വിശ്വാസം.
    അപ്പോഴൊക്കെയും ഞാന്‍ താങ്കളുടെ ബ്ലോഗ് നോക്കാറുമുണ്ട്. താങ്കള്‍ പറഞ്ഞതു പോലെ ‘ ഇത്തിരി’ ചൂടന്‍ ആണെന്ന് തോന്നിയതിനാല്‍, ഒന്ന് പേടിച്ചാ പലപ്പോഴും കമന്‍ റ് ഇടാറുള്ളത്.
    അപ്പോഴൊക്കെ അതുല്യ ചേച്ചിയുടെ ഒരു കമന്‍റാണ് ഓര്‍മ്മവരിക.

    താങ്കള്‍ അബുദാബിയില്‍ ജീവിച്ചു വളര്‍ന്നെങ്കില്‍ അങ്ങിനെ അല്ലാത്തവര്‍ക്ക് താങ്കളുടെ ജീവിതത്തിലെ അറിവും അനുഭവവും ബ്ലോഗിലേക്ക് പകര്‍ത്തുമ്പോള്‍ അതുമൊരു അനുഭവമായി മാറുമല്ലൊ. അല്ലാ‍തെ മാവിലെറിഞ്ഞതും പെണ്ണു പിടിച്ചതും മാത്രമാണ് അനുഭവം എന്ന് ഞാന്‍ കരുതുന്നില്ല.
    അറബി പിള്ളാരോടും, പാക്കിസ്ഥാന കാരനോടും കുട്ടിയായിരിക്കുമ്പോള്‍ തല്ലു കൂടിയതും അനുഭവം തന്നെയാണ്.

    ബ്ലോഗില്‍ താങ്കള്‍ പെര്‍മിഷന്‍ എടുത്തു മാറ്റിയത് എന്തുകൊണ്ട് നല്ല തീരുമാനമായെന്ന് ഞാന്‍ കരുതുന്നു.
    സ്നേഹത്തോടെ
    രാജു

    ReplyDelete
  11. കൈപ്പള്ളി സ്വയം വിളിച്ചു പറയുന്ന വട്ടന്‍ ചിന്തകള്‍ ചിലപ്പോഴെങ്കിലും മനസ്സിലേക്ക് കയറിവരാത്ത മനുഷ്യരാരുമുണ്ടാകില്ല.പക്ഷെ അതു സമ്മതിച്ചു കൊടുക്കാന്‍ ആരും തയ്യാറാകുന്നില്ല എന്നു മാത്രം.

    ഇന്നലെ ചെയ്തോരബദ്ധം,ഇന്നത്തെ ആചാരമായും,നാളത്തെ ശാസ്ത്രമായും മാറുന്ന സമൂഹത്തില്‍ അതൊക്കെ തെറ്റാണെന്നു വിളിച്ചു പറയാനുള്ള ആര്‍ജ്ജവം കാണിക്കുന്നവനോട് ഒരിക്കലുമാ വ്യവസ്ഥിതി കരുണകാണിക്കാറില്ല.

    ഇതറിയാവുന്ന പലരും അപ്രിയസത്യങ്ങള്‍ മനപ്പൂര്‍വം മനസ്സിലൊളിപ്പിച്ച് ആയാസരഹിതമായി ഒഴുക്കിനൊത്തു നീന്തുമ്പോള്‍ ,തന്റെ മനസ്സാക്ഷിയോടു നൂറു ശതമാനം നീതി പുലര്‍ത്തണമെന്നു നിര്‍ബന്ധമുള്ളതു കൊണ്ടായിരിക്കാം കൈപ്പള്ളി തനിക്കു ശരിയെന്നു തോന്നുന്ന കാര്യങ്ങള്‍ വിളിച്ചു പറഞ്ഞ് നിരന്തരം അവരോട് കലഹിച്ചുകൊണ്ടേയിരിക്കുന്നു.

    അതൊരിക്കലും വട്ടായിട്ട് എനിക്കു തോന്നിയിട്ടില്ല.
    അതിനിടയ്ക്കു പലപ്പോഴും തെറ്റിദ്ധരിക്കപ്പെടുകയും, തെറ്റിദ്ധരിപ്പിക്കപ്പെടുകയും ചെയ്തിട്ടുണ്ടാകാം.

    എങ്കിലും കൈപ്പള്ളിയുടെ ചിന്തകളേയും അതിലുപരി നെഞ്ചുവിരിച്ചു നിന്നു തുറന്നടിക്കുന്ന ആ പ്രകൃതത്തേയും ഞാന്‍ ഇഷ്ടപ്പെടുന്നു.

    (പലപ്പോഴും പോസ്റ്റുകളില്‍ കയറിയിറങ്ങിപ്പോകാറെയുള്ളൂ കമന്റാറില്ല ഇതില്‍ കമന്റേണ്ടത് അത്യാവശ്യമാണെന്നു തോന്നി)

    ReplyDelete
  12. കൈപ്പള്ളി ചേട്ടാ...
    ഞാന്‍ ഇവിടെ പുതിയതാ.
    ഡിങ്കന്റെ ദോശ കണ്ട്‌ രാവിലെ തന്നെ വെള്ളത്തില്‍ നാവ്‌ നിറച്ച്‌ കാതിരിക്കുമ്പോയാണ്‌ നിങ്ങളുടെ ഖല്‍ബില്‍ കൊള്ളുന്ന പോസ്റ്റ്‌ കണ്ടത്‌.
    അദിപ്രയിക്കാന്‍ എനിക്ക്‌ പെര്‍മിറ്റ്‌ തരുല്ലാന്ന് തോന്നുന്നില്ല. എന്നാലും. വയ്യ മാഷെ. എന്റെ മനസ്സിലുള്ളത്‌ അങ്ങനെ തനെ പറയാന്‍ എനിക്കീ ഭാഷ പോര. മാപ്പ്‌. ഇതൊക്കെ കൂടി റ്റൈപ്പി, എടിറ്റി, പിന്നെം റ്റൈപ്പി, എടിറ്റി അങ്ങനെ അവസാനം വാഴിക്കുമ്പോള്‍ ഞാന്‍ തനെ അന്തം വിഴുങ്ങിയവനെ പൊലെ കുന്തം വിട്ട്‌ നില്‍ക്കാരുണ്ട്‌. എന്നാലും എന്റെ മനസ്സിലെ കാര്യങ്ങള്‍ ഞാന്‍ എഴുതാറുണ്ട്‌, വഴിക്കുവാന്‍ ആളില്ലെന്ന കുഴപ്പം എനിക്കില്ല.
    മൊത്തതില്‍, ചുരുക്കി പറഞ്ഞാല്‍ താങ്കളുടെ അനുഭവങ്ങള്‍ എഴുതുക. അരെങ്കിലും വാഴിച്ച്‌ അഭിപ്രയിക്കാതിരിക്കില്ല മാഷെ. (Do continue your effort and sure there are some backup for you, including me, cause my malayalam is better than yours, (UV, UV) keep it up and continue, the real reader can go not only through the lines but also between the lines, that’s why Basheerka has a huge fan along with the prominent writers. Sorry I don’t want to hurt any one, but I do swear that I will continue my writings as long as I can, I am sure that one day I can write Malayalam without any mistakes. Accept the criticisms along with the compliments. Most of the compliments in the blogs are readymade, not from the heart, do you get what I mean. Cheer up and continue, write all your experiences. Good Luck, take a Deep breath and think abt it)

    ReplyDelete
  13. നവമ്പര്‍ പത്താം തിയ്യതി നടന്ന യുയെയി മീറ്റില്‍ വെബ് 2.0നെ കുറിച്ച് ക്ലാസ്സെടുക്കുന്നതിനിടയില്‍ താങ്കള്‍ പറഞ്ഞത് ഞാനോര്‍ക്കുന്നു,വരും തലമുറകള്‍ മുന്‍‌തലമുറയെ കുറിച്ച് അറിയുന്നത് ഇന്റര്‍നെറ്റിലൂടെയായിരിക്കും.അനുഭവങ്ങള്‍ എന്തുമായി കൊള്ളട്ടെ ഒരു നൂറ് വര്‍ഷത്തിന് ശേഷം താങ്കളുടെ പേര് യൂണികോഡില്‍ സെര്‍ച്ച് ചെയ്താല്‍ കിട്ടുന്നത് ഈ ബ്ലോഗും മറ്റ് അനുബന്ധ സൈറ്റുകളുമായിരിക്കും.അത് താങ്കളെ കുറിച്ച് നല്ലൊരു രേഖാചിത്രം തന്നെ നല്‍കും എന്നാണെനിക്കു തോന്നുന്നത്.അതു തന്നെയാണ് വേണ്ടതും.

    ReplyDelete
  14. പ്രിയ കൈപ്പള്ളീ,

    താങ്കള്‍ വാതില്‍ തള്ളിത്തുറന്നിട്ടതില്‍ അതിയായി സന്തോഷിക്കുന്ന വ്യക്തികളില്‍ ഒരാളാണു ഞാന്‍. ബ്ലോഗര്‍മാര്‍ കൂടി വന്നാല്‍ ഒരു ആയിരം പേര്‍ കാണുമായിരിക്കും, എന്താ? അതിനേക്കാള്‍ എത്ര മടങ്ങാണു ബ്ലോഗില്ലാത്തവര്‍! ഒരു ഇന്റര്‍‍നെറ്റ് കണക്ഷനും, കമ്പ്യൂട്ടറും അതില്‍ അജ്ഞലി ഓള്‍ഡ് ലിപിയുമുണ്ടെങ്കില്‍ ആര്‍ക്കും വായിക്കാമല്ലോ മലയാളം ബ്ലോഗുകള്‍.

    അടച്ചിടുമ്പോള്‍ അതു എലിയെ കൊല്ലാന്‍ ഇല്ലം ചുടുന്ന മാതിരിയാകും. ബ്ലോഗര്‍മാരല്ലാത്തവര്‍ക്കും വായിക്കാന്‍ പറ്റാത്ത സ്ഥിതിയാകും.

    താങ്കളുടെ പോസ്റ്റുകള്‍ ചിലത് കൊടുങ്കാറ്റു സൃഷ്ടിച്ചേക്കാം. ഉള്ളതു വളച്ചുകെട്ടില്ലാതെ പറയുമ്പോള്‍ കൊടുങ്കാറ്റുണ്ടാകും. ഉണ്ടാകണമല്ലോ.
    ആ കൊടുങ്കാറ്റില്‍ ആളുകളുടെ ചിന്തകള്‍ക്കു തീപിടിക്കും. ആ തീ ചില മാറ്റങ്ങള്‍ക്കു കാരണമാവുകയും ചെയ്യും. മാറ്റങ്ങള്‍ വരണം എന്നു ആഗ്രഹിക്കുന്നതുകൊണ്ടാണല്ലോ സത്യം സത്യമായി വെട്ടിത്തുറന്നു പറയുന്നത്.

    സാഹിത്യം,കവിത, പ്രണയനൈരാശ്യത്തെപ്പറ്റിയുള്ള കേഴലുകള്‍, നര്‍മ്മം ഇതെല്ലാം ടെക്നോളജി പോലെ തന്നെ മനുഷ്യനു ആവശ്യമാണു.

    അതുകൊണ്ട് ഒന്നു ഉദാത്തം മറ്റേത് മോശം എന്നൊന്നും പറയാന്‍ കഴിയില്ല.

    രണ്ടും രണ്ടു രീതിയിലാണു മനുഷ്യന്റെ വികാസത്തെ സ്വാധീനിക്കുന്നത് എന്നു മാത്രം.

    ഓ.ടോ.

    അല്ല, കുറെ നേരം സാങ്കേതിക കാര്യങ്ങളില്‍ ഇടപെട്ട് ടെന്‍ഷനാകുമ്പോള്‍ മുറ്റത്തെ മൂവാണ്ടന്‍ മാവിലെ പഴുത്തു തുടുത്തു കിടക്കുന്ന മാമ്പഴമൊന്നെറിഞ്ഞു വീഴ്ത്തി പൂളിത്തിന്നണമെന്നു തോന്നാറില്ലേ? അതുമല്ലെങ്കില്‍ “ പ്രാണനാഥനെനിക്കുനല്‍കിയ പരമാനന്ദരസത്തെ പറവാനെളുതാമോ...” എന്ന ഗാനം ഒന്നു കേള്‍ക്കണം എന്നു തോന്നാറില്ലേ. പറയൂ.‍ ഉം, പറയൂ.

    സസ്നേഹം
    ആവനാഴി

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..