നാട്ടിൻപുറങ്ങളിൽ ചില സ്ത്രീകളും പിള്ളേരും നിലവിളിക്കുമ്പോൾ നെഞ്ചത്തടിക്കുന്നതു് കണ്ടിട്ടുണ്ടു്. ഇതു് ഒരുതരം self torture ആയി കണക്കാക്കാം. വിഷമം വരുമ്പോൾ സ്വയം തല്ലി ജനങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റുക. കേരളത്തിൽ ഇടക്കിടെ ആഘോഷിക്കാറുള്ള ഹർത്താൽ ഒരുകണക്കിനു ഇടതുപക്ഷത്തിന്റെ നെഞ്ചത്തടിച്ചുള്ള നിലവിളിയാണു്. പക്ഷെ ഒരു വിത്യാസം മാത്രമെയുള്ളു അടി നാട്ടുകാരുടെ നെഞ്ചത്താണെന്നു മാത്രം.
Thursday, April 29, 2010
Tuesday, April 27, 2010
ഗോപാലകൃഷ്ണ വിവാദം സൂചിക
Created by
Kaippally
On:
4/27/2010 01:27:00 PM
ഈ വിഷയവുമായി ബന്ധപ്പെട്ട ചില പ്രധാന കണ്ണികൾ:
- സർവ്വജ്ഞന്റെ ചൊവ്വാദോഷങ്ങൾ*
- ജ്യോതിഷവും ശാസ്ത്രവും - പി. ഡി. എഫ്. രൂപത്തിൽ
- ആളു നോക്കി മാറുന്ന യോജന
- ഗോപാലകൃഷ്ണന്റെ ജ്യോതിഷക്കസര്ത്തുകള്
- ഗോപാലകൃഷ്ണന്മാര് അരങ്ങു വാഴുമ്പോള്...
- സയന്റിഫിക് ഉഡായിപ്പ് : ഗോപാലകൃഷ്ണന്റെ ‘വാത‘ങ്ങള്
- പട്ടികള് കുരക്കുന്നതെപ്പോള്?
- ദി ക്യൂരിയസ് കേസ് ഓഫ് ഗോപാലകൃഷ്ണൻ...!
- ശ്രി ഗോപാലകൃഷ്ണന്റെ ശാസ്ത്ര ലേഖനങ്ങൾ
- DoGoKri പഠിപ്പിക്കുന പാഠങ്ങൾ
Monday, April 26, 2010
DoGoKri പഠിപ്പിക്കുന പാഠങ്ങൾ
Created by
Kaippally
On:
4/26/2010 03:37:00 AM
ഇത്രയും കാലം ഇത്രയും മണ്ടത്തരങ്ങൾ എഴുതി പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുകയും പരസ്യമായി പ്രസംഗിക്കുകയും ചെയ്യുന്ന ഒരുത്തനെ ചോദ്യം ചെയ്യാൻ വിരലിൽ എണ്ണാവുന്ന തുച്ചം ചിലർമാത്രമെ മുന്നോട്ട് വന്നിട്ടുള്ളു എന്നറിഞ്ഞതിൽനിന്നും എനിക്ക് മനസിലായ ചില കാര്യങ്ങൾ താഴെ പറയുന്നു.
- DoGoKri സാറിന്റെ മണ്ടത്തരങ്ങൾ ചൂണ്ടിക്കാണിക്കാൻ തക്ക നട്ടെല്ലും വിവരവുമുള്ള ഒരു ശാസ്ത്രജ്ഞൻ പോലും കേരളത്തിൽ ഇന്ന് ഇല്ല.
- Council of Scientific and Industrial Research (CSIR), Indian Space Research Organisation (ISRO), Indian Council of Historical Research (ICCR), Indian National Science Academy (INSA), പിന്നെ നമ്മുടെ സ്വന്തം ശാസ്ത്ര സാഹിത്യ പരിഷത്തും കേരള സർവ്വകലാശാലയും വെറും നോക്കുകുത്തികളാണു്. ഇവിടെയുള്ളവരുടേ ഒത്താശയും, ആശിർവാദവും (!), സാമ്പത്തിക സഹായവും ലഭിക്കുന്നുണ്ട് എന്നു പരസ്യമായി ഇങ്ങേരു് പറഞ്ഞിട്ടും അവിടുള്ള ഒരു ഉണ്ണാക്കനും ഇതൊന്നും നിഷേധിച്ചിട്ടില്ല.
- കേരളത്തിലെ വിദ്ധ്യാഭ്യാസ സ്ഥാപനങ്ങൾ യുവാക്കളെ വെറുതെ പാഠങ്ങൾ പഠിപ്പിക്കുകയാണു, പഠിക്കുന്ന വിഷയത്തിലെ തെറ്റും ശരിയും ചോദ്യം ചെയ്യാൻ പഠിപ്പിക്കുന്നില്ല. ചുരുക്കത്തിൽ എങ്ങനെ അധുനിക സൌകര്യങ്ങൾ ഉപയോഗിച്ച് സ്വന്തമായി അന്വേഷണത്തിലൂടെ എങ്ങനെ പഠിക്കണം എന്നു പോലും പഠിപ്പിക്കുന്നില്ല. ചോദ്യങ്ങൾ ചോദിക്കാനുള്ള വ്യഗ്രത നഷ്ടമായിപ്പോയ കുറേ അന്ഥന്മാരായ മന്തബുദ്ധികളാണു് അവിടെ മൊത്തവും.
- ഭാരതീയ പൈതൃകത്തിന്റെയും വേദങ്ങളുടേയും പേരു് പറഞ്ഞു് ആർക്ക് വേണമെങ്കിലും എന്തു് വേണമെങ്കിലും എഴുതി പ്രസിദ്ധീകരിക്കാം. മത സഹിഷ്ണതയുടെ പേരിൽ ആരും ഒന്നും ചോദിക്കില്ല.
Saturday, April 24, 2010
Indian Institute of Poojatic Heritage
Created by
Kaippally
On:
4/24/2010 09:20:00 PM
One might be tempted to believe that the "Indian Institute of Scientific Heritage" must be something similar to esteemed Indian institutions like the IIT or AIMS. Well then you are not alone. Thousands, if not millions, of indians may already have made that connection. A very dangerous connection.
Here is a message that sounds almost positive on their website:
The modern temple has its own customs and rituals primarily focusing on the removal of the superstitions and wrong understandings of the Indian culture. A series of publications has been brought under the temple for spiritual, social and psychological benefits of the society. All the Indian festivals and spiritual programs used to be celebrated here for spreading the real message of India Culture.
Almost promising, but not quite. The most disturbing thing about this hotch potch club is that they run a Siva temple with an elaborate price list for various "pooja services".
This is happening in 21st century India, in the most literate state in the country. There is nothing even remotely scientific about any of this. Yet the name of Science has been hijacked for pushing superstition and pseudo-science. Unlike the road side Guru's and Hi-tech Swami's peddling quick-fix spirituality and online-nirvana-solutions, is even more dangerous. At least they those guys admit that they are selling superstition under the label of superstition. But Dr. Gopalakrishnan is pushing pseudo-science and pseudo-heritage as certified sciences backed by authentic manuscripts.
Fighting superstion and serving a colourful menu of various Siva pooja can be quite confusing to the young recruite to these institutions, But I am quite sure "Dr." Gopalakrishnan must have some convulted explanation to offer. I am begining to think that this has all the makings of an Ayn Rand-ish like cult. In a country where spirituality, pseudo-science, homeopathy and street magic can't be distinguished from pure sciences this is a sad and dangerous trend.
What is the criterion for granting permission to use the words "Indian Institute of Scientific...(whatever)" in an organisation's name? Is this an open field where all and sundry may choose whatever name they can dream up? The addition of the words "Indian Institute of .." to anything will sound authentic. It is a sad fact that in India any name can be registered for whatever function.
Indian Institute of Nano-nuclear Sciences.
Indian Institute of Cardiovascular Fornication
Indian Institute of Biomechanical Surgery
Indian Institute of Subatomic Sciences
Indian Institute of Sanitation Mechanics
I doubt if anyone would question their meanings or function. All these names sound real and plausibly scientific to the untrained observer. But should that be allowed? Is there no verification of their operations?
The greatest tragedy of our generation is that those who have had the priviledge of education are cunningly misleading the youth away from science.
Only in Kerala my friends. only in Kerala.

ശ്രി ഗോപാലകൃഷ്ണന്റെ ശാസ്ത്ര ലേഖനങ്ങൾ
Created by
Kaippally
On:
4/24/2010 04:29:00 AM
ശ്രീ ഗോപാലകൃഷ്ണൻ എഴുതി എന്നു പറയുന്ന VEGETARIAN FOOD AND ITS SCIENCE AND APPLICATION എന്ന ലേഖനത്തിന്റെ PDF ഓടിച്ച് വായിക്കുക ഉണ്ടായി. (അതിൽ തന്നെ വ്യാകരണ തെറ്റുണ്ടു. VEGETARIAN FOOD: ITS SCIENCE AND APPLICATION ആണു ശരി)
പ്രത്യക്ഷത്തിൽ തന്നെ ഒരു കാര്യം പറഞ്ഞുകൊള്ളട്ടേ: 8-ആം classൽ പഠിക്കുന്ന ഒരു കുട്ടിക്ക് പോലും ഇതിലും നന്നായി ഒരു ലേഖനം prepare ചെയ്തു അവതരിപ്പിക്കാൻ കഴിയും. ആവശ്യത്തിലേറെ അക്ഷരതെറ്റുകളും വ്യാകരണ തെറ്റുകളും നിറഞ്ഞ വെറും ഒരു കുത്തഴിഞ്ഞ ലേഖനമാണു് ഇതു്.
ശാസ്ത്ര സാങ്കേതിക ലേഖനങ്ങൾ എഴുതുന്നതിനു് ചില നിബന്ധനകളും ശൈലിയും ഒക്കെയുണ്ടു്. അതിൽ പ്രധാനപ്പെട്ടതു് എഴുതുന്ന വസ്തുതകളുടെ reference കൊടുക്കുക എന്നതാണു്. Footnote, bibliography, quote ചെയ്യപ്പെട്ട വ്യക്തികളുടെ full credentials, തുടങ്ങിയ യാതൊരു സമ്പ്രദായങ്ങളും പിന്തുടർന്നതായി കാണുന്നില്ല.
ചിലയിടങ്ങളിൽ "The famous physician Dr. T.P Sethu Madhavan", "Prof. Vinburg, a famous doctor in Massachusetts institute of Technology in America" ഇങ്ങനെ മാത്രം കൊടുത്താൽ പോര, അവർ പ്രസിദ്ധീകരിച്ച Scientific Journalsന്റെ Volumeഉം Dateഉം കൂടി എഴുതണം. (മാതൃഭൂമി weekly ഒരു scientific journal അല്ല !) Quote ചെയ്യപ്പെടുന്ന വ്യക്തി Famous ആണോ അല്ലയോ എന്നതും പ്രസക്തമല്ല. Quote ചെയ്യപ്പെടുന്ന വ്യക്തി പറയുന്ന കാര്യങ്ങൾ അദ്ദേഹത്തിന്റെ പഠന മേഖലയിൽ പെട്ട കാര്യമാണോ എന്നാണു് നോക്കേണ്ടതു്.
ഈ ലേഖനത്തിൽ മിക്ക വൈദ്യ ശാസ്ത്ര നാമങ്ങളും തെറ്റായിട്ടാണു് രേഖപ്പെടുത്തിയിരിക്കുന്നതു്. ഒരു ശാസ്ത്ര വിഷയം അവതരിപ്പിക്കുന്ന ലേഖനത്തിൽ ഒരിക്കലും അനുവദിക്കാൻ പാടില്ലാത്ത ഒന്നാണു് ഇതു്.
Nutrients Contained in Vegetarian foods എന്ന ഭാഗത്തിൽ Page 2ൽ
7. The polyunsaturated acid which is very essential for body is obtained only from plants.
മത്സ്യത്തിൽ നിന്നും ഇതു് ലഭിക്കും എന്നു 1962ൽ Mitsu Kayamaയും Yasuhiko Tsuchiy, Tokyo Universityയിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ വളരെ വ്യക്തമായി തന്നെ തിളിയിച്ചിട്ടുണ്ടു്. (http://ir.library.tohoku.ac.jp/re/bitstream/10097/29392/1/KJ00000744250.pdf)
13 Vegetarian food which is rich in Carotene reduces the chances of the formation of cancer.
പുകവലിക്കുന്നവരിൽ β-Carotene ശ്വാസകോശത്തിൽ അർബുധം ഉണ്ടാക്കാൻ സഹായിച്ചു എന്നാണു ചില പഠനങ്ങൾ സൂചിപ്പിക്കുന്നതു്. (http://www.ajcn.org/cgi/content/full/69/6/1345S)
"Disease that Spread through Non-vegetarian food" എന്ന ഭാഗത്തിൽ മാംസഭോജികൾക്ക് പിടിപെടാറുള്ള രോഗങ്ങളുടെ പട്ടികയിൽ കൊടുത്തിരിക്കുന്ന ചില രോഗങ്ങൾ:
വീണ്ടും ചില അക്ഷര തെറ്റുകൾ:
വായിച്ച ആദ്യത്തെ pdfൽ ഇത്രമാത്രം തെറ്റുകൾ, English വ്യാകരണ തെറ്റുകൾ വേറേയും. അതിൽ കിണ്ടിയിട്ട് കാര്യമില്ല എന്നറിയാം. പുള്ളിയുടെ വിഷയം അതല്ലല്ലോ. ഇതു വായിച്ചു കഴിഞ്ഞാൽ വൈദ്യ ശാസ്ത്രവും പുള്ളിയുടെ വിഷയമല്ല എന്നു മനസിലാകും.
ശ്രീ ഗോപാലകൃഷ്ണന്റെ വിഷയം വൈദ്യ ശാസ്ത്രമല്ല. ഏതോ ഒരു മൃഗ വൈദ്യൻ ഏതോ ഒരു മാസികയിൽ എഴുതിയ അഭിപ്രായങ്ങൾ quote ചെയ്താൽ ശാസ്ത്ര ലേഖനം ആകുമോ? അത് Scientific Journal ആകുമോ?
എനിക്ക് വൈദ്യശാസ്ത്രത്തിൽ ബിരുദം ഒന്നുമില്ല. ഈ വിഷയത്തിൽ വലിയ പരിചയം ഇല്ലാത്ത എനിക്ക് പോലും ഈ ലേഖനം എഴുതിയ വ്യക്തിയുടെ പൊള്ളത്തരം വളരെ വ്യക്തമായി തെളിയുന്നുണ്ടു്. അപ്പോൾ വിഷയം നല്ലതുപോലെ അറിയാവുന്നവർ വായിച്ചാൽ എന്തായിരിക്കും സ്ഥിതി.
ഇതിൽ നിന്നും ഒരു കാര്യം വ്യക്തമായല്ലോ? അറിയാത്ത വിഷയങ്ങളിൽ പാണ്ഡിത്യം ഉണ്ടെന്നു നടിക്കരുതു്.

- [Page 8] Anaxtuberculosis എന്നു് പറയുന്നു. ഇങ്ങനെയൊരു രോഗത്തെപറ്റി കേട്ടവർ ആരും ഇല്ല.
ഇനി Anthraxഉം Tuberculosisഉം ആണോ ഉദ്ദേശിച്ചതു്. അങ്ങനെയെങ്കിൽ ഈ രണ്ടു രോഗങ്ങളും മാംസഭോജികൾക്ക് മാത്രം വരുന്ന രോഗങ്ങളല്ല. - Bruseleocis എന്നു് എഴുതിയിരിക്കുന്നതു് Brucellosis ആണു്, ഇതും പാൽ കുടിച്ചാലും വരും.
- Rat fever എന്നു എഴുതിയിരിക്കുന്നതു് Leptospirosis എന്ന രോഗമാണു് എന്നു കരുതുന്നു. ശാസ്ത്ര ലേഖനങ്ങളിൽ രോഗങ്ങളുടെ പേരു് എഴുതുമ്പോൾ നാടൻ പദങ്ങൾ സാധാരണ ഉപയോഗിക്കാറില്ല. പ്രത്യേകിച്ചും എലി പകർത്തുന്ന അനേകം രോഗങ്ങൾ ഉള്ളപ്പോൾ.
Leptospirosis ആണു ഉദ്ദേശിക്കുന്നതു് എങ്കിൽ അതു് മാംസം ഭക്ഷിക്കാതെ തന്നെ പകരും.
വീണ്ടും ചില അക്ഷര തെറ്റുകൾ:
- Tiniasis Meningitis = Teniasis Meningitis
- Tenia saginata = Taenia saginata
- Tenia solium = Taenia solium
- Ecinococcus granulose = Echinococcus granulosus
- Trechnella spralise = Trichinella spiralis
വായിച്ച ആദ്യത്തെ pdfൽ ഇത്രമാത്രം തെറ്റുകൾ, English വ്യാകരണ തെറ്റുകൾ വേറേയും. അതിൽ കിണ്ടിയിട്ട് കാര്യമില്ല എന്നറിയാം. പുള്ളിയുടെ വിഷയം അതല്ലല്ലോ. ഇതു വായിച്ചു കഴിഞ്ഞാൽ വൈദ്യ ശാസ്ത്രവും പുള്ളിയുടെ വിഷയമല്ല എന്നു മനസിലാകും.
ശ്രീ ഗോപാലകൃഷ്ണന്റെ വിഷയം വൈദ്യ ശാസ്ത്രമല്ല. ഏതോ ഒരു മൃഗ വൈദ്യൻ ഏതോ ഒരു മാസികയിൽ എഴുതിയ അഭിപ്രായങ്ങൾ quote ചെയ്താൽ ശാസ്ത്ര ലേഖനം ആകുമോ? അത് Scientific Journal ആകുമോ?
എനിക്ക് വൈദ്യശാസ്ത്രത്തിൽ ബിരുദം ഒന്നുമില്ല. ഈ വിഷയത്തിൽ വലിയ പരിചയം ഇല്ലാത്ത എനിക്ക് പോലും ഈ ലേഖനം എഴുതിയ വ്യക്തിയുടെ പൊള്ളത്തരം വളരെ വ്യക്തമായി തെളിയുന്നുണ്ടു്. അപ്പോൾ വിഷയം നല്ലതുപോലെ അറിയാവുന്നവർ വായിച്ചാൽ എന്തായിരിക്കും സ്ഥിതി.
ഇതിൽ നിന്നും ഒരു കാര്യം വ്യക്തമായല്ലോ? അറിയാത്ത വിഷയങ്ങളിൽ പാണ്ഡിത്യം ഉണ്ടെന്നു നടിക്കരുതു്.
Thursday, April 22, 2010
Kerala Cafe
Created by
Kaippally
On:
4/22/2010 12:17:00 PM
Kerala Cafe കണ്ടു. 10 കഥകൾ ഉൾപ്പെടുന്ന ഒരു സിനിമ. പ്രഗത്ഭന്മാരായ ഫോട്ടോഗ്രാഫർമ്മാരും, സംവിധായകന്മാരും ഒത്തുചേരുന്ന നിർമ്മിച്ച ഒരു നല്ല സിനിമ.
സിനിമ ഒട്ടും ബോറടിക്കില്ല. എന്നാൽ തീയറ്ററുകളിൽ ഈ സിനിമ ഒരു വൻ വിജയം ഒന്നുമല്ലായിരുന്നു എന്നാണു അറിഞ്ഞതു്. ഇത്രയും ശ്രദ്ധയോടെ സിനിമ എടുക്കാൻ കഴിവുള്ളവരുള്ള നമ്മുടെ കേരളത്തിൽ സിനിമ വ്യവസായം നശിച്ചുകൊണ്ടിരിക്കുകയാണെന്നു വിശ്വസിക്കാൻ കഴിയുന്നില്ല. തകർച്ചയുടെ കാരണം സിനിമയിൽ പ്രവർത്തിക്കുന്ന പിന്നണിപ്രവർത്തകരുടെതോ, സിനിമാക്കാരുടെതോ തെറ്റല്ല. പ്രേക്ഷകരുടെ വിവരക്കേടാണെന്നു തന്നെ പറയേണ്ടി വരും.
ജീവിതത്തിലെ യാതൊരു വേദനയും അറിയാതെ Capsule പരുവത്തിൽ വിദ്ധ്യാഭ്യാസം തൊണ്ട തൊടാതെ വിഴുങ്ങി വളർന്നുവരുന്ന ഒരു വിഭാഗമുണ്ടു്. അവരുടെ മുന്നിൽ Kerala cafeയുടെ പ്രമേയങ്ങൾ ചിലപ്പോൾ പരാചയപ്പെട്ടേക്കാം.
ഇതേ നിലവാരമുള്ള productions ഇനിയും ഉണ്ടാകും എന്നു പ്രതീക്ഷിക്കുന്നു. ഈ സിനിമ ഇനിയും കാണാത്തവർ ആരെങ്കിലുമുണ്ടെങ്കിൽ കാണാൻ മറക്കരുതു്.

Saturday, April 10, 2010
മലയാളിയുടെ ചർമ്മം
Created by
Kaippally
On:
4/10/2010 03:59:00 PM
ഭൂരിഭാഗം വരുന്ന മലയാളികളുടെ ചർമ്മത്തിന്റെ നിറം ഇരുണ്ടതാണു്. അങ്ങനെ ഉള്ളപ്പോൾ പരസ്യങ്ങളിലും മാദ്ധ്യമങ്ങളിലും എന്തുകൊണ്ടു ഇരുണ്ട നിറമുള്ള മനുഷ്യരെ കാണിക്കുന്നില്ല. കഴിഞ്ഞ 500 വർഷങ്ങളായി വിദേശികളും (അറബികൾ, ഉത്തരേന്ത്യൻ ബ്രാഹ്മണർ, യൂറോപ്പ്യർ etc.) കേരളീയരും ചേർന്ന് സൃഷ്ടിച്ച് ഈ സങ്കര ഇനം മലയാളിയാണോ കേരളത്തെ പ്രതിനിധാനം ചെയ്യേണ്ടതു്.
ഇരുണ്ട നിറമുള്ള സ്ത്രീകളെ പരസ്യങ്ങളിലും മാദ്ധ്യമങ്ങളിലും നിന്നും ഒഴിവാക്കുകയാണു്. ഈ സമ്പ്രദായം മൂലം അജ്ഞരായ സാധാരണ മലയാളികളുടേ മനസിൽ തീരാത്ത അപകർഷതാബോധം സൃഷ്ടിക്കപ്പെടുകയാണു്.
ചർമ്മം വെളുപ്പിക്കാനുള്ള മരുന്നുകളും, കുഴമ്പുകളും നാട്ടിൽ നല്ല ചിലവാണു്. ഇവ വരുത്തുന്ന ദോഷങ്ങൾ എന്തുതന്നെയായാലും മലയാളിക്ക് അതു് പ്രശ്നമല്ല. അർബുദം വന്നാലും സാരമില്ല ചർമ്മം വെളുത്താൽ മതി.

Monday, April 05, 2010
telephonic നിക്കാഹ്
Created by
Kaippally
On:
4/05/2010 06:43:00 AM
ഷുഐബ് മാലിൿ എന്ന പാകിസ്ഥാനിയെ സാനിയ മിർസയെ വിവാഹം കഴിക്കുന്നതിൽ യാതൊരു കുഴപ്പവും ഇല്ല.
എന്നൽ മാലിൿ 2002ൽ ഫോണിലൂടെ സൌദി അറേബ്യയിലെ ഒരു അദ്ധ്യാപികയെ ഒരു കടയിൽ നിന്നും ഫോണിലൂടെ മുഖം പോലും കാണാതെ നിക്കാഹ് കഴിച്ചെന്ന വാർത്ത മനോരമയിൽ വായിക്കുകയുണ്ടയി.
ഇങ്ങനെ ഉള്ള ഒരു വെറും കോന്തനാണല്ലോ നമ്മുടെ കൊച്ചിനെ കെട്ടാൻ പോകുന്നതു് എന്നു കേട്ടപ്പോൾ ഒരു വിഷമം. ഉമ്മുമ്മാമാരു് പറയും പോലെ വിവാഹം കഴിയുമ്പോൾ ശരിയാകുമായിരിക്കും.

Subscribe to:
Posts (Atom)