Wednesday, December 21, 2011

North Korea: The Power of Indoctrination

The rest of the civilized world has been lamenting the sad state of affairs in North Korea for over 50 years. The nation is closed to the outside world. There is no free press, political parties, mobile communication or internet.

North Korea has been a dictatorial dynasty since 1945 and the last 17 years it was "ruled" by the dead "Eternal President Kim il-sung". Since very few outsiders have visited the country, all we have available are documentary videos and books.

So far I have seen three documentaries made about North Korea.

Welcome to North Korea by Peter Tetteroo  ,  "The Vice Guide to North Korea"  and 

"National Geographic's Inside North Korea"



The first two were filmed with permission from the North Korean government and is almost identical in substance with choreographed tours of the city and boring museums trips. The narrations however does convey a great deal more than the visuals. Throughout both films   the crew were accompanied by minders and guides therefore contact with the general public was missing.
The last documentary  by National Geographic was filmed without permission, by a film crew that accompanied cataract surgeon Dr. Sanduk Ruit. Dr. Ruit was on a mission to treat as many cataract patients as possible within a period of 10 days. Meanwhile the film  crew  secretly filmed what they could in and around the city. This revealed a more shocking aspect of the people's state of mind rather than the economic condition or political stagnation.

The visible results of indoctrination is clear towards the end of the film, where local patients who were blind till then thank their dead leader for giving them sight instead of the doctor who performed the surgery. People are seen swearing unconditional allegiance to their Orwellian leader Kim Il Sung and his (recently deceased) son Kim Jong Il.

It wouldn't be wrong to conclude that the indoctrination and propaganda in North Korea has been complete and successful.  So strong is the power of indoctrination that the people do seem to truly love their leader. Their leader does not seem to be a mere mortal. He is a god. And by definition gods are infallible.

If there was a benchmark for dictators Kim Il Sung would certainly rank right at the top. People are seen  praying to the images and statues of King Il Sung with god like reverence. Any display of irreverence towards the leaders  by locals or foreigners are dealt  severely. The behaviour is not unlike how religious people deal with their god figures.

It is also believed that entire families and extended families could be sent to concentration camps for disloyalty or disobedience. Indoctrination combined with fear of repercussions from the authorities seem to have completely wiped out any voices of dissent against the regime resulting in a kind of "Stockholm Syndrome" towards their dead leaders.

More than anything else, The reality of North Korea  exposes a very significant behavioural pattern about society. If people are led to believe in a god, be it human or otherwise, they will believe and allow themselves to be led by those doctrines. Kim Il Sung has become the de-facto god of North Korea. An atheist in North Korea would essentially be denying Kim Il Sung. Affecting any sort of political change in North Korea would require the destruction of this god concept impressed on the minds of the people by the state.

And that may not be an easy task.




Sunday, December 18, 2011

The Magic of Reality: Review

റിച്ചർഡ് ഡോക്കിൻസ് എഴുതി അവതരിപ്പിച്ച ഐപ്പാഡ് ആപ്പ് ആണു "Magic of Reality". അദ്ദേഹത്തിന്റെ സംഭാഷണങ്ങളും വിഡിയോകളും അടങ്ങിയതാണു ഈ multimedia പുസ്തകം. കുട്ടികളെ ഉദ്ദേശിച്ചാണു ഈ പുസ്തകം ചിട്ടപ്പെടുത്തിയിരിക്കുന്നതു്. സാധാരണ e-പുസ്തകങ്ങളിൽ നിന്നും വിഭിന്നമായണു ഇതിന്റെ രൂപകല്പന.

പ്രശസ്ത ചിത്രകാരനായ ഡേവ് മെൿ-കീന്റ വർണ്ണശബളമായ ചിത്രങ്ങളും ചലനചിത്രങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ടു്.









മഹാവിസ്ഫോടനം, പരിണാമം, അഭൌമ ജൈവ സാദ്ധ്യത, ഐതിഹ്യങ്ങൾ, അന്ധവിശ്വാസം, തുടങ്ങി അനേകം വിഷയങ്ങൾ കുട്ടികൾക്കായി ലളിതമായ ഭാഷയിൽ അവതരിപ്പിക്കുന്നുണ്ടു്. ഈ വിഷയങ്ങൾ ചില രാജ്യങ്ങളിൽ പഠിക്കാനും പഠിപ്പിക്കാനും അവസരം ലഭികാത്തവർക്കും ഈ പുസ്തകം വളരെ പ്രയോചനം ചെയ്യും എന്നു കരുതുന്നു.

മാനസീക വളർച്ച മുറ്റാത്തവർക്കും ചില മലയാളികൾക്കും ഈ പുസ്തകം വളരെ ഗുണം ചെയും എന്നും കരുതാം. iTunesൽ വില (US$13.99)

പുസ്തകത്തെ കുറിച്ചു് Guardian ൽ വന്ന review


Hard Cover Edition 
From Amazon (USD $17.91)

Wednesday, December 07, 2011

Dear Mr. Kapil Sibal

Dear Mr. Kapil Sibal

I hope you will forgive this intrusion. I do understand how difficult it is to work under a woman boss who doesn't understand that Freedom of Press is the cornerstone of our  Democracy. I understand that you are an educated well meaning man, who is forced to do mind-numbingly ridiculous things dictated by her.  We knew this the last time you were sent to meet that clown Ramakrishna Yadav (AKA Baba Ramdev) at the airport in an attempt to appease him.  And being a faithful servant of the Gandhi household you, rather reluctantly, did try to calm the situation, of course, without any effect.


Regarding the Lok Pal Bill, I clearly remember reading that you said corruption can end if existing systems are rectified. But now you say that "Objectionable" content should be removed from the internet. 


Mr. Sibal sir, Facebook, Google and Twitter are  respectable organisations that do have strong policies and terms of service in place that promptly remove objectionable content. As far as they are concerend, existing systems do work quite well, in fact much better than any of our Governments' systems. 
You are a sensible guy, I am  quite sure you did not mean to censor the internet as a whole. Your real concern was with this.
"A New York Times report on Monday that said Kapil Sibal called executives about six weeks ago and showed them a Facebook page that maligned ruling Congress Party chief Sonia Gandhi and told them it was "unacceptable"."  Times of India 
So, I do understand that the real issue is not about  pornography, terrorism, racism,  inciting religious hatred or any of those thing you want us to believe.  Sir we are stupid, but not retarded. It's obvious that you, or rather your boss, is simply  upset about people ridiculing her and her close family members


Mr. Sibal we are a very forgiving bunch. You should know that better than any of us. After all we did elect you and some of your buddies (who, of course, are now thankfully in prison). 


You should know very well that several concessions have been made to favour the Gandhi dynasty,  and we will gladly continue to do so.  We have already allowed Ms. Gandhi's son-in-law, who has never ever held any government office, to be exempt from security checks at airports. Which sensible country would tolerate such a thing? But we did, didn't we? So please do not think even for a moment that the people of India will object to many more such royal concessions. 


What you should have clearly stated at the press conference was the following. "You have all the freedom to criticize and ridicule anyone other than the Gandhi Family and her royal family members"


As I mentioned to you earlier, we are a very stupid bunch with a very short attention span. The next time one of our MP's get slapped or worse if they land up in jail, we would have forgotten all about these silly things and get on with our wretched lives. You may even be able to breeze this bill  through parliament within 15 minutes without even as much as a tweet from our beloved MPs. 


After all how many of our folks even have an internet connection? How many of our MPs use the internet? I am sure you will ensure that the costs of accessing the internet will remain beyond the grasp of our "Aam Jantha", So trust me don't even worry about it.  Go ahead and do the needful. 


Thank you


Yours faithfully


Nishad Kaippally

Tuesday, December 06, 2011

Google Mapping Diplomacy

Google Maps rendering of India as seen from The rest of the World 

Google Maps rendering of India as viewed from India

Google Maps rendering of India as seen from China

ദൈവങ്ങളുടെ പരിണാമം

ദൈവങ്ങൾ പരിണമിച്ചതു് തന്നെ ആത്മാവു് എന്ന സങ്കല്പത്തിൽ നിന്നുമാണു എന്നു് വിഖ്യാതനായ  നരവംശ ശാസ്ത്രജ്ഞൻ Edward B.Tylorന്റെ 1871ൽ പ്രസിദ്ധീകരിച്ച ഗവേഷണങ്ങളിലൂടെ വ്യക്തമാകുന്നു. ഇതുവരെയുള്ള എല്ലാ അദൃശ്യ ശക്തികളും നിരന്തരം മനുഷ്യനോടൊപ്പം പരിണമിച്ചുകൊണ്ടിരിക്കുന്ന സങ്കല്പമാണു് എന്നതു് നരവംശശസ്‌ത്രത്തിലൂടെ സ്ഥാപിക്കാൻ കഴിയും.


സസ്യങ്ങൾക്കും മൃഗങ്ങൾക്കും ആത്മാക്കൾ ഉണ്ടെന്നാണു് ആദി മനുഷ്യൻ മുതൽ ഇന്നുള്ള അനേകം ഗോത്ര വർഗ്ഗങ്ങൾ വിശ്വസിച്ചിരുന്നതു്. ആഫ്രിക്കയിലും, തെക്കേ അമേരിക്കയിലും ഉള്ള, പരസ്പര ബന്ധം ഇല്ലാത്ത ഗോത്ര വർഗ്ഗങ്ങളിൽ ഒരേ സ്വഭാവമുള്ള വിശ്വാസങ്ങൾ വികസിക്കുകയും പരിണമിക്കുകയും ചെയ്തു.  ഭയം ഉളവാക്കുന്ന, അവരെ നിയന്ത്രിക്കുന്ന, അല്ലെങ്കിൽ സൃഷ്ടിക്കുന്ന ഒരു ശക്തിയിൽ അവർ വിശ്വസിച്ചിരുന്നു. കല, ശാസ്ത്രം, സംസ്കാരം എന്നിവ പരിണമിക്കുന്നതിനോടൊപ്പം ദൈവ സങ്കല്പങ്ങളും പരിണമിച്ചു.

അജൈവവും ജൈവവുമായ വസ്ത്തുക്കളിൽ ആത്മാക്കളുണ്ടെന്നു അവർ വിശ്വസിച്ചിരുന്നു.  പ്രകൃതിയിൽ കാണുന്ന പ്രതിഭാസങ്ങളെല്ലാം ആത്മാക്കൾ സൃഷ്ടിക്കുന്നു.  ഭൂമിയും, സമുദ്രങ്ങളും, നദികളും, മേഖങ്ങളും, ചന്ദ്രനും,  സൂര്യനും എല്ലാം അവൻ മാനുഷീക മൂല്യങ്ങളും വികാരങ്ങളും  അർപ്പിച്ചശേഷം  അവയെ പ്രീതിപ്പെടുത്താൻ അർച്ചനകളും ആചാരങ്ങളും ആരംഭിച്ചു.  ഒടുവിൽ അവ ഓരോ മതങ്ങളായി രൂപം പ്രാപിച്ചു.
In early philosophy throughout the world, the Sun and  Moon are alive and as it were human in their nature. Usually contrasted as male and female, they nevertheless differ in the sex assigned to each, as well as in their relations to one another.  Among the Mbocobis of South America, the Moon is a man and the Sun his wife, and the story is told how she once fell down and an Indian [Native American] put her up again, but she fell a second time and set the forest blazing in a deluge of fire1
എല്ലാ ഗോത്രവർഗ്ഗങ്ങളിലും ഇതോ ഇതിനോടു സാമ്യമുള്ള സങ്കല്പങ്ങളോ രൂപീകരിച്ചിരുന്നു. ഭൂത, പ്രേത പിശാചുകളിൽ വിശ്വസിച്ചിരുന്ന പ്രാകൃത മതങ്ങളും ആധുനിക മതങ്ങളും അടിസ്ഥാന ഉദ്ദേശത്തിന്റെ കാര്യത്തിൽ ഭിന്നതയില്ല.  അറിവിന്റെ പോരായ്മകൾ നികത്താൻ നിഗൂഢവും അവർണനീയവുമായ അസ്ഥിര ബിമ്പങ്ങളേ പ്രതിഷ്ടിക്കുന്നു. ഭയത്തിൽ ഉരുത്തിരിയുന്ന വിശ്വാസങ്ങളും ആചാരങ്ങളും മനുഷ്യന്റെ മാത്രം പ്രത്യേകതകളല്ല  എന്നും നാം തിരിച്ചറിയണം. പൂർണ ചന്ദ്രനേ നോക്കി ഓലിയിടുന്ന ചെന്നായിക്കൾ പോലും ഭയം പരിണമിച്ചുണ്ടായ വിശ്വാസങ്ങളെ പ്രതിഫലിപ്പിക്കുന്നു എന്നു കരുതാം.

പ്രതിഭാസങ്ങളെ സൃഷ്ടിച്ചു നിയന്ത്രിക്കുന്ന അദൃശ്യനായ ശക്തികൾ ഇന്നു ഏകനായ ദൈവ സങ്കല്പത്തിൽ എത്തി നില്കുന്നു. ഈ പരിണാമത്തിന്റെ സൂചനകൾ ഇന്നുള്ള എല്ലാ  മതങ്ങളിലും അവശേഷിക്കുന്നു.

ഉറങ്ങുമ്പോൾ ശരീരം വിട്ടു പരതുന്ന ആത്മാക്കൾ ഉണ്ടെന്നു പണ്ടൊരിക്കലും പാശ്ചാത്യരുമായി ബന്ധം പോലുമില്ലാതിരുന്ന  ആന്റമാൻ ദ്വീപുകളിൽ ജീവിക്കുന്ന ഗോത്ര വർഗ്ഗക്കാർ വിശ്വസിച്ചിരുന്നു.
An Andamanese will never, or only with the very greatest reluctance, awaken another from sleep. One explanation of this  that was given to me was that the ot-jumulo or double of the sleeper may be wandering far from his body, and to waken him suddenly might cause him to be ill. 2
ആധുനിക മതങ്ങളിലും സമാനമായ ആശയ അവശിഷ്ടങ്ങൾ ഇന്നും കണ്ടുവരുന്നു.

മനുഷ്യന്റെ ഭൌതിക പരിണാമത്തിനോപ്പം ആത്മീയ പരിണാമവും സംഭവിക്കുന്നു. അങ്ങനെ ഭൂതങ്ങൾ  ആത്മാക്കളായും,  ആത്മാക്കൾ ദൈവങ്ങളായും പരിണമിച്ചു.

ഭയം കലർത്തി വരച്ച ആദിമനുഷ്യന്റെ ചുവർ ചിത്രങ്ങളും അവന്റെ ചപലമായ വിശ്വാസങ്ങളേയും കൌതുകത്തോടയും വാത്സല്യത്തോടയുമാണു ഇന്നു നമ്മൾ കണ്ടുവരുന്നതു്. ഭാവി തലമുറകൾ ഇന്നത്തെ മനുഷ്യന്റെ ദൈവ സങ്കല്പങ്ങളേയും മതവിശ്വാസങ്ങളേയും അതെ പരിഗണനയോടെ നോക്കി കാണും എന്ന കാര്യത്തിൽ സംശയമില്ല.


അവലംബം


  1. Primitive Culture: Research into the Development of Mythology, Philosophy, Religion, Art and Custom by Edward B Tylor, Page 287 
  2. The Andaman Islanders: A Study in Social Anthropology,  Page 167

Friday, December 02, 2011

അഹങ്കാരിയായ ബുദ്ധിജീവി

പലപ്പോഴും കേട്ട് വെറുത്തുപോയ പ്രയോഗമാണു ബുദ്ധിജീവി എന്ന ചിലരുടെ അഭിസംബോധനം. 

"അഹങ്കാരി"യും, "ബുദ്ധിജീവി"യും: കടുത്ത അപകർഷതാബോധത്തിൽ ഉരുത്തിരിയുന്ന പദങ്ങളാണു ഇതു് രണ്ടും. ബുദ്ധിയും തന്റേടവും ഉപയോഗിച്ച് തൊഴിൽ ചെയ്യുന്നവനോടു തോന്നുന്ന പുച്ചം. ഈ പദങ്ങൾ ഉപയോഗിക്കുന്നവർ അവരുടെ ബൌദധിക നിലവാരം   ലോകത്തെ വിളിച്ചുകാട്ടുന്നു എന്നാണു അവർ സ്വയം തിരിച്ചറിയേണ്ടതു്.

ശാരീരികമായി താരതമ്യം ചെയ്യുമ്പോൾ മറ്റെല്ലാ ജീവികളേക്കാളും വെറും ഒരു ശരാശരി ജീവിയാണു് മനുഷ്യൻ. എന്നാൽ മസ്തിഷ്കം മാത്രമാണു് മനുഷ്യനെ വ്യത്യസ്തനാക്കുന്നത്.
മനനം ചെയ്യാൻ കഴിവുള്ളവനാണു് മനുഷ്യൻ. അതിനാൽ ബുദ്ധിജീവി എന്ന പേരു് അവനു് ഏറ്റവും അനുയോജ്യമാകുന്നു. ബുദ്ധി ഉപയോഗിച്ചാണു് മനുഷ്യൻ ഈ കാണുന്ന എല്ലാം വികസിപ്പിച്ചെടുത്തത്. എല്ലാ മനുഷ്യരും ബുദ്ധിജീവികളാണു്. പക്ഷെ അതിൽ ചിലർക്ക് അതിന്റെ വില മനസിലാക്കാനോ പ്രയോഗിക്കാനോ ഉള്ള അവസരവും സന്ദർഭവും ലഭിക്കാത്തതിനാൽ ഉടലെടുക്കുന്ന അപകർഷതയാണു് പരകടമാകുന്നതു്. ബൌധികശക്തി പ്രയോഗിച്ച് ഉപജീവനം നേടുന്നവനോടുള്ള പുച്ഛം.

ഞാൻ എന്റെ ബുദ്ധി ഉപയോഗിച്ചു ജീവിക്കുന്നവനാണു, അതിനാൽ ഞാൻ ബുദ്ധിജീവിയാണെന്നു പറയുന്നതിൽ എനിക്ക് മടിയില്ല. അതിനെ അഹങ്കാരം എന്നു നിങ്ങൾ വിളിക്കുമെങ്കിൽ ഞാൻ അഹങ്കാരിയുമാണു. എനിക്ക് അഹം എന്ന ഭാവം ഉണ്ടു്. അഹങ്കാരം മനുഷ്യസഹജവുമാണു്. "Maya is hungry" എന്നു ഇന്നലെ വരെ പറഞ്ഞിരുന്നവൾ 4 വയസയാപ്പോൾ "I am hungry" എന്നു പറയുന്നു. അപ്പോൾ അവളൊരു വ്യക്തിയാണെന്നു് അവൾ സ്വയം മനസിലാക്കുന്നു. ആ വ്യക്തിക്ക് സ്വന്തം താല്പര്യങ്ങളും അഹം എന്ന ഭാവവും ഉണ്ടാകുന്നു. ചെറുപ്പത്തിൽ ഉണ്ടാകുന്ന ഈ അഹം സാമ്പ്രദായിക വിദ്ധ്യാഭ്യാസം അപ്പാടെ തുടച്ചു നീക്കികളയുന്നു . കൂട്ടമായി പ്രവർത്തിക്കുമ്പോൾ ഒറ്റപ്പെട്ട സ്വരങ്ങൾ അച്ചടക്ക ലംഘനങ്ങളാകുന്നു . വ്യത്യസ്ത ചിന്തകൾ അടിച്ചമർത്തപ്പെടുന്നു.  അഹം ഇല്ലാതാക്കപ്പെടുന്നു. അങ്ങനെ ഗോത്രീയ സാമൂഹിക വ്യവസ്തകൾ വ്യക്തി വൈഭവങ്ങൾ ഇല്ലാതാക്കുന്നു.

ചില പ്രാകൃത ഗോത്ര സമൂഹങ്ങളിൽ വ്യക്തിഗത ഉന്നമനങ്ങൾ അംഗീകരിക്കപ്പെടാത്തതു് അവർ ജീവിക്കുന്ന സാഹചര്യങ്ങളുടെ പശ്ചാത്തലം കൂട്ടായ്മകളുടെ മാത്രം ബലത്തിൽ കഴിഞ്ഞിരുന്നതുകൊണ്ടാണു്. കൂട്ടമായി ഭക്ഷണം വേട്ടയാടിപിടിക്കുക, ഭക്ഷണം പാകം ചെയ്യുക, കൃഷി ചെയ്യുക എന്നിങ്ങനെ സാമൂഹികമായ എല്ലാ പ്രക്രിയകളിലും വ്യക്തിഗത നേട്ടങ്ങൾ അപ്രസക്തമാകുന്നു. വ്യക്തിയല്ല പ്രസ്ഥാനമാണു വലുതു് എന്ന ആശയവും ഇവിടെ നിന്നായിരിക്കണം ഉടലെടുക്കുന്നതു്. working for the common good എന്ന ആശയം ആണു എല്ലാ ഇടതുപക്ഷ ചിന്തകളുടെയും ഉറവിടം. കൂട്ടം തെറ്റിയുള്ള ചിന്തയും, അഭിരുചിയും, പ്രവർത്തനവും പ്രതിലോമപരമായി കാണപ്പെടുകയും ചെയ്യും.

മനുഷ്യന്റെ ആദ്യത്തെ കണ്ടുപിടിത്തം അവൻ വിഡ്ഢിയാണ് എന്നതായിരിക്കണം. മനുഷ്യ പരിണാമത്തിലെ ഏറ്റവും പ്രസക്തമായ നാഴികക്കല്ലാണു് ആ തിരിച്ചറിവ്.

സംസാരശേഷിയും, ഭാഷയും വികസിപ്പിക്കാനുള്ള മനുഷ്യന്റെ കഴിവാണു് അവ്ന്റെ അറിവിനെ തലമുറകൾക്ക് കൈമാറുവാൻ സഹായിച്ചതു്. ഇതെല്ലാം അവന്റെ സ്വന്തം മക്കൾ, കുടുംബം, ഗ്രാമം, വംശം, എന്നിങ്ങനെ "അവന്റെ" തായ "അഹം" നിലനിർത്താൻ വേണ്ടിയാണു്. "അഹം" ഇല്ലെങ്കിൽ മത്സരങ്ങൾ ഇല്ല. "അഹം" ഇല്ലെങ്കിൽ ഭക്ഷണം കഴിക്കില്ല. "അഹം" ഇല്ലാതായാൽ മനുഷ്യൻ മുന്നേറുകയില്ല. "അഹം" തീരുന്നതോടെ മനുഷ്യ വംശം ജീർണിക്കും. നശിക്കും.

Thursday, December 01, 2011

മുല്ലപ്പെരിയാറിന്റെ GIS Topographic Map ആവശ്യമുണ്ടു്.


ISROയിലെ അന്ധവിശ്വാസി "ശാസ്ത്രജ്ഞന്മാർ" എന്റെ നികുതി പണം തിന്നു മുടിച്ചും  അവന്റെയോക്കെ  അമ്മായിയപ്പന്റെ കമ്പനികൾക്ക് ചന്ദ്രനിൽ കോണാത്തിലെ വെള്ളം കണ്ടുപിടിക്കാൻ വാണം വിടാനുള്ള കരാറു കച്ചവടം നടത്തിയും കളയുന്ന പണം ഉണ്ടായിരുന്നെങ്കിൽ ഇന്ത്യമൊത്തം എത്ര ഡാമുകൾ ഉണ്ടാക്കാമായിരുന്നു എന്നാലോചിച്ചുപോയി.

“Scientist” എന്ന തസ്തികയിൽ ശമ്പളത്തിനു പണിയെടുക്കുന്നവർ ചന്ദ്രായനം വാണം വിട്ടപ്പോൾ  ഞാൻ ചോദിച്ചിരുന്നു ഇതു നാടിനെന്തു ഗുണം ചെയ്യും എന്നു. നീണ്ട ചർച്ചകളും നടന്നു.  ഭാവിയിൽ ഗുണം ചെയ്യും എന്നായിരുന്നു അന്നു പലരും  പറഞ്ഞതു്.  എന്നാൽ ISROയിലെ അണ്ണന്മാരു് വിട്ട വാണങ്ങൾ പ്രതിഫലം തരാനുള്ള ആ ഭാവി ഇന്നാണു്.

ഇന്ത്യ ഇതുവരെ 50 ഉപഗ്രഹങ്ങൾ വിക്ഷേപിച്ചിട്ടുണ്ടു്. അതിൽ ഒമ്പതണ്ണം remote sensing satelliteകളാണു. ഇതിൽ ഏതെങ്കിലും ഒരണ്ണം ഉപയോഗിച്ചു് മുല്ലപ്പെരിയാറിന്റെ GIS Topographic Map ഉണ്ടാക്കി സൌജന്യമായി  തന്നിരുന്നെങ്കിൽ പണി അറിയാവുന്ന പിള്ളേരു് അതു് ഉപയോഗിച്ച് flood simulation ഉണ്ടാക്കുമായിരുന്നു. ഈ പറികൾ ഇതൊന്നും ചെയ്യുകയുമില്ല. മറ്റുള്ളവരെ കൊണ്ടു ചെയ്യിപ്പിക്കുകയുമില്ല എന്ന സ്ഥിധിയാണു.

നമ്മുടെ Remote Satellite ശേഖരിക്കുന്ന വിവരങ്ങൾ കൈയ്യിൽ കിട്ടിയാൽ നമുക്ക് അറിയാൻ കഴിയുന്ന കാര്യങ്ങൾ ഇതൊക്കെയാണു.

1) അണക്കെട്ട് തകർന്നാൽ ജലനിരപ്പ് എവിടെയെല്ലാം ഉയരും.
2) ഉയർന്ന പ്രദേശങ്ങൾ ഏതൊക്കെയാണു.
3) മണ്ണിടിയാൻ സാദ്ധ്യതയുള്ള പ്രദേശങ്ങൾ ഏതെല്ലാമാണു.
4) വെള്ള പാച്ചിൽ എത്ര വേഗത്തിലും എതിലേകൂടിയെല്ലാം വരാൻ സാദ്ധ്യതയുണ്ടെന്നു അറിയാം .
5) ഭൂനിരപ്പും ഘടനയും അനുസരിച്ചു എത്ര വേഗം വെള്ളം താഴ്ന്നു പോകും.

ISROയിലെ യേമാന്മാരു് ഇതു വല്ലതും ശ്രദ്ധിക്കുന്നുണ്ടോ എന്നറിയില്ല. അവിടുള്ള ഏതെങ്കിലും അണ്ണന്മാരു് ഈ വഴിക്കു ചിന്തിക്കുന്നുണ്ടോ എന്നും അറിയില്ല. അറിയാവുന്നവർ പറഞ്ഞു തരു.