Sunday, November 13, 2011

Midnight in Paris (2011)

നോവലിസ്റ്റ് ആകാൻ ആഗ്രഹിക്കുന്ന ഒരു ചെറുപ്പക്കാരൻ പാരീസ് നഗരത്തിൽ എത്തുന്നു. Nostalgia ആണു സിനിമയിലും, സിനിമയിൽ ഗിൽ (ഓവെൻ വിൽസൺ) എഴുതുന്ന കഥയിലേയും പ്രമേയം. പ്രഗല്ഭന്മാരായ സാഹിത്യകാരന്മാരും ചിത്രകാരന്മാരും ജീവിച്ച 1920കളിൽ ജീവിച്ച ഈ നഗരവുമായി കടുത്ത പ്രണയത്തിലാണു ഗിൽ.

ഒരു രാത്രി തെരിവില്ലൂടെ നടക്കുമ്പോൾ ഒരു വണ്ടിയിൽ കയറ്റി ഗിലിനെ ചിലർ കൂട്ടിക്കൊണ്ടുപോകുന്നു. ഗിൽ ചെന്നുപെടുന്ന സ്തലത്തുവെച്ചു് ഗിൽ സ്കോട്ട് ഫിത്സ്ജെരാൾഡ്, ഏണെസ്റ്റ് ഹെമിങ്വേ, പാബ്ലൊ പിക്കാസോ, സൽവഡോർ ഡാലി, മാൻ റേയ് തുടങ്ങിയ സാഹിത്യകാരന്മാരേയും കലാകാരന്മാരെയും കണ്ടുമുട്ടുന്നു. അവിടെ ഗിൽ ആഡ്രിയാന എന്ന സ്ത്രീയെ പരിചയപ്പെടുന്ന (പാബ്ലൊ പിക്കാസോയുടേ mistress എന്നു സിനിമയിൽ പറയുന്നുണ്ടെങ്കിലും ആ കഥാപാത്രം സാങ്കല്പികമാണു്). അവൾ പ്രണയിക്കുന്ന കാലം 1850കളെയാണു. കഥയുടെ അവസാനം അവർ ഇരുവരെയും ഒരു കുതിരവണ്ടിയിൽ ചിലർ കൂട്ടിക്കൊണ്ടുപോകുന്നു. അവിടെ വെച്ചു അവർ എഡ്ഗർ ഡെഗാസിനേയും, പോൾ ഗൊഗനിനേയും, ഒൺരി-ദെ- തുലൂ-ലൂത്രീക്കിനേയും പരിചയപ്പെടുന്നു. അവർക്ക് അവരുടെ കാലഘട്ടത്തിൽ ജീവിക്കുന്നതിനോടും അസംതൃപ്തി പ്രകടിപ്പിക്കുന്നു. സുവർണ്ണകാലം എന്നു അവർ വിശേഷിപ്പിക്കുന്നതു് റെനേസാൻസ് കാലഘട്ടമാണു്.

സിനിമയുടെ തുടക്കത്തിൽ ഗിൽ എഴുതുന്ന നോവലിന്റെ പശ്ചാത്തലത്തെ കുറിച്ചു ഒരു സുഹൃത്തിനോട് വിവരിക്കുമ്പോൾ അദ്ദേഹം പറയുന്ന ഒരു ഡിയലോഗ് ഉണ്ടു. നമ്മൾ ജീവിക്കുന്ന കാലഘട്ടത്തേക്കാൾ കഴിഞ്ഞുപോയ ഒരു കാലമായിരുന്നു സുവർണ്ണകാലം എന്നു കരുതുന്നതു ഇന്നത്തെ യാധാർത്ഥ്യവുമായി പൊരുത്തപ്പെടാൻ കഴിയാത്തതുകൊണ്ടാണു് എന്നു.

 കഥയിലെ ഏറ്റവും പ്രസക്തമായി തോന്നിയ സന്ദേശവും ഇതാണു്. Cezanഉം Gauganഉം, Chagallഉം, Lautrecഉം, Picassoയും ജീവിച്ച നഗരത്തിനോടു പ്രണയം തോന്നാത്ത കലാകാരന്മാർ കുറവാണു്. ഞാൻ ഏറ്റവും അധികം ഇഷ്ടപ്പെടുന്ന രണ്ടു വ്യക്തികളാണു ഹെമിങ്വേയും, ഡാലിയും. അവർ രണ്ടുപോരെയും നേരിട്ട് കണ്ട അനുഭൂതി ഈ സിനിമയിൽ വുഡി ആലൻ എനിക്ക് സമ്മാനിച്ചു.

Watch it here

No comments:

Post a Comment

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..