കഥ ഒരിക്കലും ശാസ്ത്രമാകുന്നില്ല, അതു് വെറും കഥയെ ആകുന്നുള്ളു. കഥകൾക്ക് ശാസ്ത്രത്തിന്റെ പിമ്പലവും ആവശ്യമില്ല. പക്ഷെ, ഇന്നു് നാം ആ പഴയ Science Fiction കഥകൾ പുനഃപരിശോധിക്കുമ്പോൾ ആ കഥകളിൽ ഒളിഞ്ഞുകിടക്കുന്ന പ്രവചനങ്ങൾ നമ്മളിൽ ചിലരെയെങ്കിലും അമ്പരപ്പിക്കുന്നുണ്ടു്. അന്നു അവതരിപ്പിച്ച പല സാങ്കേതികവിദ്ദ്യകളും ഇന്നു നാം ഉപയോഗിക്കുന്നു. അതുകൊണ്ടുതന്നെ നമുക്ക് ഈ കഥകൾ കൌതുകകരമാകുന്നു.
കഥകളിലൂടെ "ഭാവി പ്രവചിച്ച" H.G. വെൽsസിന്റെ 1933ൽ എഴുതിയ Shape of things to Come എന്ന പുസ്തകത്തിന്റെ ദൃശ്യാവിഷ്കാരമാണു 1936ൽ നിർമ്മിച്ച Things to Come എന്ന സിനിമ. സംഭവിക്കാൻ സാദ്ധ്യതയുള്ളതും അല്ലാത്തതുമായ പല കാര്യങ്ങളും വെൽസ് ഈ സിനിമയിലൂടെ അവതരിപ്പിക്കുന്നു.
1940 മുതൽ 1970 വരെ നിളുന്ന ലോക മഹായുദ്ധവും, അകാശത്തു് പറക്കുന്ന Aircraft Carrierകളെ കുറിച്ചും, അന്നു് ശാസ്ത്ര ലോകത്തിനു് അറിവില്ലായിരുന്ന Sleeping Gasഉം ഈ കഥയിലുണ്ടു്.
പക്ഷെ ഏറ്റവും അത്ഭുതകരമായ ചില സാങ്കേതിക പ്രവചനങ്ങളുടെ കാര്യത്തിൽ വെൽസ് വിജയിച്ചു. സിനിമയിൽ കാണുന്ന ചില ഭാവി സാങ്കേതിക വിദ്ദ്യകൾ.
സാങ്കേതിക വിദ്ദ്യ യുടേ പ്രവചനത്തിൽ മാത്രം ഒതുങ്ങിനില്ക്കുന്നില്ല വെൽസിന്റെ ഈ കഥ. മനുഷ്യവംശം മുഴുവനും നല്ലവനായ ഒരു് ഏകാധിപതിയുടേ ഭരണത്തിന്റെ കീഴിൽ ജീവിക്കും എന്നാണു കഥയിൽ പറയുന്നതു്. നിരവധി ഏകാധിപതികളുടെ പിടിയിൽ പെട്ടുപോയ ഒരു കാലഘട്ടത്തിലായിരുന്നു വെൽസ് ജീവിച്ചിരുന്നതു്. സിനിമക്ക് തിരക്കഥ എഴുതി പരിചയം ഇല്ലാത്ത വെൽസിന്റെ തിരക്കഥ പലയിടങ്ങളിലും വിരസമായി തോന്നുമെങ്കിലും യുദ്ധങ്ങൾ എങ്ങനെ സമൂഹിക മൂല്യുങ്ങളെയും പുരോഗമനത്തേയും നശിപ്പിക്കും എന്ന മുന്നറിയിപ്പു കൂടിയായിരുന്നു ഇതിലെ സന്ദേശം.
എന്നിരുന്നാലും, വെൽസ് സങ്കല്പിച്ച ഭാവിയിൽ ജനാധിപത്യ ചിന്തയോ, കറുത്ത വംശജരോ ഇല്ലായിരുന്നു. അദ്ദേഹം സൃഷ്ടിച്ച ലോകത്തിൽ നല്ലവനായ ഏകാധിപതിയെ പ്രതിഷ്ടിച്ചു. (എല്ലാ ഏകാധിപതികളും തുടക്കത്തിൽ നല്ലവരാണല്ലോ).
നിക്ഷ്പക്ഷമായി ഭാവിയെ കുറിച്ച് ചിന്തിച്ചു് കഥ എഴുതുന്നതു് അത്ര എളുപ്പമുള്ള കാര്യമല്ല. കാലഘട്ടങ്ങളുടെ യാധാർത്ഥ്യങ്ങളും സാമൂഹിക വ്യവസ്ഥകളും വെൽസിന്റെ എഴുത്തിനെ സ്വാധീനിച്ചിരുന്നു എന്നു് ഈ ചിത്രം കാണുമ്പോൾ മനസിലാകും. അന്നു നിലനിന്നിരുന്ന വംശീയ പ്രശ്നങ്ങളും, സാമൂഹിക ധാരണകളും ഈ സിനിമയിൽ അവത്രിപ്പിക്കുന്ന ഭാവിയിലും വ്യക്തമാണു്.
ഭാവിയെ കുറിച്ചുള്ള മനുഷ്യന്റെ സങ്കല്പങ്ങൾ എപ്പോഴും സങ്കല്പങ്ങൾ മാത്രമായി അവശേഷിക്കുന്നു എന്നതിന്റെ ഒരു ഉത്തമ ഉദാഹരണം കൂടിയാണു് ഈ ചിത്രം.

Elevators and Escalators
Mobile Wireless Communication
Flying Fortress
Desktop Computer?
Heavy lift construction Equipment
Transparent LED Display
Ultralight Copter
Flat panel display
സാങ്കേതിക വിദ്ദ്യ യുടേ പ്രവചനത്തിൽ മാത്രം ഒതുങ്ങിനില്ക്കുന്നില്ല വെൽസിന്റെ ഈ കഥ. മനുഷ്യവംശം മുഴുവനും നല്ലവനായ ഒരു് ഏകാധിപതിയുടേ ഭരണത്തിന്റെ കീഴിൽ ജീവിക്കും എന്നാണു കഥയിൽ പറയുന്നതു്. നിരവധി ഏകാധിപതികളുടെ പിടിയിൽ പെട്ടുപോയ ഒരു കാലഘട്ടത്തിലായിരുന്നു വെൽസ് ജീവിച്ചിരുന്നതു്. സിനിമക്ക് തിരക്കഥ എഴുതി പരിചയം ഇല്ലാത്ത വെൽസിന്റെ തിരക്കഥ പലയിടങ്ങളിലും വിരസമായി തോന്നുമെങ്കിലും യുദ്ധങ്ങൾ എങ്ങനെ സമൂഹിക മൂല്യുങ്ങളെയും പുരോഗമനത്തേയും നശിപ്പിക്കും എന്ന മുന്നറിയിപ്പു കൂടിയായിരുന്നു ഇതിലെ സന്ദേശം.
എന്നിരുന്നാലും, വെൽസ് സങ്കല്പിച്ച ഭാവിയിൽ ജനാധിപത്യ ചിന്തയോ, കറുത്ത വംശജരോ ഇല്ലായിരുന്നു. അദ്ദേഹം സൃഷ്ടിച്ച ലോകത്തിൽ നല്ലവനായ ഏകാധിപതിയെ പ്രതിഷ്ടിച്ചു. (എല്ലാ ഏകാധിപതികളും തുടക്കത്തിൽ നല്ലവരാണല്ലോ).
നിക്ഷ്പക്ഷമായി ഭാവിയെ കുറിച്ച് ചിന്തിച്ചു് കഥ എഴുതുന്നതു് അത്ര എളുപ്പമുള്ള കാര്യമല്ല. കാലഘട്ടങ്ങളുടെ യാധാർത്ഥ്യങ്ങളും സാമൂഹിക വ്യവസ്ഥകളും വെൽസിന്റെ എഴുത്തിനെ സ്വാധീനിച്ചിരുന്നു എന്നു് ഈ ചിത്രം കാണുമ്പോൾ മനസിലാകും. അന്നു നിലനിന്നിരുന്ന വംശീയ പ്രശ്നങ്ങളും, സാമൂഹിക ധാരണകളും ഈ സിനിമയിൽ അവത്രിപ്പിക്കുന്ന ഭാവിയിലും വ്യക്തമാണു്.
ഭാവിയെ കുറിച്ചുള്ള മനുഷ്യന്റെ സങ്കല്പങ്ങൾ എപ്പോഴും സങ്കല്പങ്ങൾ മാത്രമായി അവശേഷിക്കുന്നു എന്നതിന്റെ ഒരു ഉത്തമ ഉദാഹരണം കൂടിയാണു് ഈ ചിത്രം.
വർഷങ്ങളായി ലഭ്യമല്ലായിരുന്ന ഈ സിനിമയുടേ Digitally Colorozied version ഇപ്പോൾ Amazonലും ലഭ്യമാണു്. Copyright അവസാനിച്ച ഈ സിനിമ ഇപ്പോൾ Archive.orgൽ ലഭ്യമാണു്
നന്ദി. കൂടുതൽ അറിവുകൾ പോരട്ടെ. ഡൌൻലോഡി കണ്ടോളാം :)
ReplyDeleteഇതെല്ലാം പുത്തനറിവുകൾ ആയിരുന്നു കേട്ടൊ ഭായ്
ReplyDeleteജാക്ക് ഫ്രെസ്കോയുടെ വീനസ് പ്രൊജക്റ്റ് ഓര്‍മ്മവരുന്നു
ReplyDeletehttp://en.wikipedia.org/wiki/Jacque_Fresco