Wednesday, September 15, 2010

I Confess (1953)

1953ൽ ആൽഫ്രഡ് കിച്ച്കോക്ക് സംവിധാനവും നിർമ്മാണവും വഹിച്ച സിനിമയാണു് "I Confess". കുമ്പസാര രഹസ്യം കാത്തുസൂക്ഷിക്കുന്ന ഒരു പാദിരിയുടെ കഥയാണു്.

സിനിമ കൊലപാതകത്തിലാണു് ആരംഭിക്കുന്നതു്. കൊലപാതകി സെമിനാരിയിലെ പണിക്കാരനാണു്. സെമിനാരിയിലെ ചെറുപ്പക്കാരനായ പാദിരിയോടു് ചെയ്ത കുറ്റകൃത്യം അദ്ദേഹം കുമ്പസാരമായി പറയുന്നു. സിനിമയുടെ അവസാനംവരെ ഈ കുമ്പസാര രഹസ്യം പാദിരി സൂക്ഷിക്കുന്നു. ഒടുവിൽ എങ്ങനെ ഈ രഹസ്യം പോലീസ് അന്വേഷിച്ചു് കണ്ടുപിടിക്കുന്നു എന്നുള്ളതാണു് സിനിമയിലെ suspense.

ആദർശ്ശ ശീലനായ പാദിരിയാണു് കഥയിലെ പ്രധാന കഥാപാത്രം. ബൈബിൾ വചനങ്ങൾ

ബൈബിളിൽ യെശയ്യാ 53:7 മത്തായി 18:15 ഇപ്രകാരം രഹസ്യം സൂക്ഷിക്കാൻ പഠിപ്പിക്കുന്നു.

കഥാനായകൻ പുരോഹിതനാകുന്നതിനു മുമ്പുള്ള അദ്ദേഹത്തിന്റെ പ്രണയ ബന്ധം ചിത്രീകരിച്ചിരിക്കുന്ന ശൈലി പ്രത്യേകം ശ്രദ്ധിക്കേണ്ടതാണു്. (കുപ്പായം ധരിച്ച ശേഷം അവിഹിത ബന്ധങ്ങൾ സംഭവിച്ചതായി കഥയിൽ ഇല്ലെങ്കിൽ പോലും ഐയർലന്റിൽ സിനിമ നിരോധിച്ചു !)

സിനിമയിൽ ഒരിടത്തും എന്തുകൊണ്ടാണു് കുമ്പസാരം പുരോഹിതൻ പോലീസുകാരോടു് പറയുന്നില്ല എന്നു വിശതീകരിക്കുന്നില്ല. ക്രിസ്ത്യാനി അല്ലാത്തവർ ഈ കാര്യം എങ്ങനെ മനസിലാക്കും എന്നു ഹിച്ച്ക്കോക്ക് എന്തുകൊണ്ടു് വിട്ടുപോയി എന്നു മനസിലാകുന്നില്ല.


ഈ ധാർമ്മിക കടമയെക്കുറിച്ച് സാധാരണ ജനങ്ങൾക്ക അറിയാത്തതുകൊണ്ടായിരിക്കാം സിനിമ പൊതുവെ പരാചയപ്പെട്ടതു്.

സിനിമയിലെ High contrast lightingഉം കടുത്ത നിഴലുകളും ചില പ്രത്യേകതകളാണു്. വിത്യസ്തമായ angleകൾ ഹിച്ച്ക്കോക്കിന്റെ എല്ലാ സിനിമകളിലും ഉള്ളതുപോലെ തന്നെ ഇതിലും ഉണ്ടു്. 

ഹിച്ച്ക്കോക്കിന്റെ മറ്റു ഗംഭീരം സൃഷ്ടികളുടെ കൂട്ടത്തിൽ വിലയിരുത്തുമ്പോൾ ഇതൊരു മികച്ച ചിത്രം ആയിരിക്കില്ല. എങ്കിലും നല്ല അഭിനയവും ലളിതമായ തിരക്കഥയും ഈ സിനിമയെ എന്റെ List സ്ഥാനം പിടിക്കുന്നു.

2 comments:

  1. ഇത്രേം അറിയാൻ പറ്റിയത് തന്നെ ഭാഗ്യം

    ReplyDelete
  2. പാതിരിയുടെ കുമ്പസാരം...
    ഇത് ഒരു പരാജയപ്പെട്ട സിനിമയല്ല ..കേട്ടൊ

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..