Wednesday, January 13, 2010

പോട്ടം; aggregater

സുഹൃത്തുക്കളെ

രണ്ടു വർഷം മുമ്പ് ഒരിക്കൽ ഒരു ബ്ലോഗ് analysis system ഉണ്ടാക്കിയിരുന്നു. ആ പരീക്ഷണത്തിനു് ശേഷം വീണ്ടും ഒരു പരിക്ഷണം ഞാൻ ചുമ ചെയ്യാം എന്നു കരുതി.
ബ്ലോഗ് കൂട്ടുകാരെല്ലാം കഴുത്തിൽ ഓരോ ഗമണ്ടൻ കാമറ എല്ലാം തൂക്കി നടക്കുന്നുണ്ടു് ഇവന്മാരുടേ പോട്ടങ്ങൾ എല്ലാം ഒരിടത്തു് ഒരു ബുദ്ധിമുട്ടും കൂടാതെ കാണണം എന്നൊരു ആഗ്രഹം. ആഗ്രഹിച്ചാൽ പിന്നെ നമ്മൾ അതു നടത്തണ്ടേ? അങ്ങനെ ദാണ്ടെ വീണ്ടും ഒരു അഗ്രഗേറ്റർ.

http://pottum.com

Malayalam Blog Photo Agregator. ഇതിൽ ചില്ലറ ഏർപ്പടുകൾ ഇനിയും ചെയ്യാന്നുണ്ടു്. ഇതിൽ ഞാൻ തിരഞ്ഞെടുക്കുന്ന ചില സുഹൃത്തുക്കളുടെ photo blogൽ നിന്നും എടുക്കുന്ന ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നതായിരിക്കും. commentകളുടയും Hitകളുടേയും അടിസ്ഥാനത്തിൽ rankingഉം ഉണ്ടായിരിക്കുന്നതാണു്.


പലരുടേയും ബ്ലോഗുകൾ ഞാൻ ഇവിടെ ചേർത്തിട്ടുണ്ടു്.  എല്ലാവരുടേയും അനുമതി ഇല്ലെയിരുന്നു. ആർക്കെങ്കിലും എതിർപ്പുണ്ടെങ്കിൽ ഒടൻ അറിയിക്കണം.

തലകുത്തിമറിഞ്ഞുള്ള  അഭിപ്രായങ്ങളും constructive criticism പറ്റുമെങ്കിൽ, ഒക്കുമെങ്കിൽ, വേണമെങ്കിൽ എഴുതുക (യവിട !)

Sunday, January 10, 2010

യാസ് മറീന ഹോട്ടൽ

അബു ദാബി യാസ് ദ്വീപിലാണു് "യാസ് മറീന" ഹോട്ടൽ എന്ന പഞ്ച നക്ഷത്ര ഹോട്ടൽ. ഫോർമുല 1 സർക്കിട്ടിന്റെ മുകളിലൂടെ നിർമ്മിച്ച ആദ്യത്തെ ഹോട്ടൽ ആണിതു്.

ഹാനി റാഷിദ് എന്ന പ്രശസ്ത ആർക്കിട്ടെക്റ്റ് ആണു ഈ കെട്ടിടം നിർമ്മിച്ചിരിക്കുന്നതു്. ഈ കെട്ടിടത്തിന്റെ പുറം "ചട്ട" നിർമ്മിച്ചിരിക്കുന്നതു് തുറക്കാൻ കഴിയുന്ന 5000-തിൽ ഏറെ കണ്ണാടി പാളികൾ കൊണ്ടാണു്.
ഓരോ പാളിയിലും നിറം മാറുന്ന LED ലൈറ്റുകൾ ഖടിപ്പിച്ചിട്ടുമുണ്ടു്. രാത്രി നേരം ഈ കെട്ടിടം അതിമനോഹരമായ ഒരു കാഴ്ച തന്നെയാണു്.
കെട്ടിടം എന്നതിനേക്കാൾ ശില്പം എന്ന പദമായിരിക്കും ഈ സൃഷ്ടിക്ക് കൂടുതൽ അനുയോജ്യം. ഈ ശില്പം കണ്ടപ്പോൾ Beijing നഗരത്തിലെ Birds Nest Stadium ഞാൻ ഓർത്തുപോയി.

ഒൻപതാം നിലയിൽ ഉള്ള pool side restaurantൽ നിന്നു് താഴേക്ക് നോക്കിയാൽ ചുറ്റിനും F1 circuit കാണുകയും ചെയ്യാം.

യാസ് മറീന ഹോട്ടലിനെ കുറിച്ചു് കൂടുതൽ വിവരങ്ങൾ



Wednesday, December 30, 2009

പുള്ളാളു്

Kids

ലോകത്തിലെ ഏറ്റവും മരിയാതക്കാരായ കുട്ടികൾ, വേറെ ഇല്ലെങ്കിൽ.

തോണി

fisherman-1

Tuesday, December 29, 2009

Facebookൽ നിന്നും എന്റെ ഒരു ചരിത്രം.

St. Joseph's School, Abu Dhabi

1974 മുതൽ അബു ദാബിയിൽ St. Joseph Schoolൽ Senior KG മുതൽ Grade 6 വരെ എന്റെ പ്രിയപ്പെട്ട കൂട്ടുകാരാണു് ഇവർ. 35 വർഷങ്ങൾക്ക് ശേഷം Facebook ഉപയോഗിച്ച് ഞങ്ങൾ വീണ്ടും ബന്ധപ്പെട്ടു: (ഇടത്തു നിന്നും) അജിത് ജാക്സൺ, ഞാൻ, ശ്രീരഞ്ച് ശ്രീധർ, കാർൾ ദ്' സിലവ. മാത്യൂ ജോണും,  സില്ബർ റോഃച്ചയും എവിടെയാണെന്നു് അറിയില്ല.

n604725332_5758214_5888

ഏതോ ഒരു school functionൽ ഞാനും (രണ്ടാമത്തെ വരിയിൽ മൂനാമതു് നിൽക്കുന്നതു്) കൂട്ടുകാരും.

ഇപ്പോൾ Facebookൽ 40ൽ അധികം school കൂട്ടുകാരെ കണ്ടുകിട്ടിയിട്ടുണ്ടു്.

Monday, December 28, 2009

പകർപ്പവകാശം എന്താണെന്നു മനസിലാകാത്ത കൂതറകൾ

ദരിദ്രയായ അനേകം ഗായകരും, കവികളും മലയാളത്തിൽ ഉണ്ടായിട്ടുണ്ടു്. അവരുടേ പാട്ടുകളും കവിതകളും ഇന്നും നാം ഗാനങ്ങളിലൂടെയും കവിതകളിലൂടെയും കേൾക്കാറുണ്ടു്. പകർപ്പവകാശത്തിന്റെ ലംഘനം മൂലമാണു ഇവർ പ്രശസ്തരായതു്, പക്ഷെ അതെ നിയമ ലംഘനം മൂലമാണു് കഞ്ഞികുടിക്കാനും കേറി കിടക്കാനും ഇടമില്ലാതെ ഇവരെല്ലാം ദരിദ്രവാസികളായി തീർന്നതു്. മലയാളം സിനിമ തന്നെ ഒരുകാലത്തു് ഈ നിയമലഘനം മൂലം വംശനാശത്തിന്റെ വക്കിലെത്തിയിരുന്നു.

പകർപ്പവകാശം ഇല്ലെങ്കിൽ യാതൊരു ആവിഷ്കാരവും സംരക്ഷിക്കപ്പെടില്ല എന്ന സാമാന്യ ബോധം ഇല്ലാത്തവരും മലയാളം ബ്ലോഗിൽ ഉണ്ടു്.  പക്ഷെ ഈ നിയമങ്ങളെ നിസാരവല്കരിച്ചു പോസ്റ്റ് എഴുതുന്നവന്റെ വിവേകം എത്രത്തോളം ഉണ്ടാകും എന്നു് ആലോചിക്കണം.

സ്വന്തം ബ്ലോഗിൽ തന്നെ മറ്റുള്ളവരുടേ ഫോട്ടോകളും  അച്ചടിച്ച  മാസികകളും permission ഇല്ലാതെ scan ചെയ്തിടുന്നതു് ഇവന്റെ ഒരു സ്ഥിരം ഏർപ്പാടാണു്.

എന്നിട്ട് പകർപ്പവകാശ നിയമത്തെ നിസാരവൽക്കരിച്ച് ചില ചവറുകളും എഴുതി വിടും. അതിൽ ഏറ്റവും വലിയ തമാശ ഇവനെ അഭിനന്ദിക്കാൻ ഓടി എത്തുന്ന വായനക്കാരാണു്. (അതിൽ ഭൂരിഭാഗവും സ്വന്തം നാട്ടുകാരും, സമുദായക്കാരും അണെന്നുള്ളതു് പറയാതിരിക്കാനും വയ്യ.) ശോ ഇങ്ങനെയും ഉണ്ടോ ഒരു വർഗ്ഗ ബോധം? കഷ്ടം തന്നെ.

ഈ കൂതറയുടെ തന്നെ ഒരു പോസ്റ്റ് വേറെ ഒരു കൂതറ മലബാറി മുമ്പ് അടിച്ചു മാറ്റി ഒരു ബ്ലോഗ് തുടങ്ങിയിരുന്നു. എന്തൊരു നിലവിളിയായിരുന്നു അന്നു്. അപ്പോൾ ഇവനോക്കെ സ്വന്തം മൊതലു് നഷ്ടമാകുമ്പോൾ മാത്രമെ നോവു.

Wednesday, December 23, 2009

മഅദനിയുടേ ഭാര്യക്ക് എങ്ങനെ മഅദനി പട്ടം കിട്ടി?

അബ്ദുൽ നാസറിന്റെ പ്രസംഗം ഞാൻ ആദ്യമായി കേൾക്കുന്നതു് 1990ൽ കൊല്ലത്തു് പള്ളിമുക്ക് Junctionൽ വെച്ചാണു്. അന്നാണു് ഇദ്ദേഹത്തിന്റെ പേരിന്റെ വാൽ ശ്രദ്ധിച്ചതു്. മആദനി എന്നതു് ഏതോ അറബി കോളേജിൽ പഠിച്ചപ്പോൾ കിട്ടിയ പട്ടം ആണെന്നാണു് ചിലർ അന്നു് പറഞ്ഞതു്. എന്നാൽ പട്ടം കൈമാറാൻ പറ്റുന്ന ഉന്നല്ലല്ലോ. ഞാൻ കഷ്ടപ്പെട്ട് പഠിച്ച degree വെറൊരു വ്യക്തിക്ക് കൈമാറുക എന്നതു് പട്ടം കൊടുക്കുന്ന സ്ഥപനത്തിനും ആ പട്ടം നേടിയ വ്യക്തികളെയും നിസാരവല്കരിക്കുകയല്ലെ?

സൂഫിയ മഅദനി എന്ന പേരു് എല്ലാവരും കേട്ടുകാണും.  ഇവർക്ക് ഈ മാദനി പേരു് എങ്ങനെ കിട്ടി? കൈരളിയിലെ John Brittasന്റെ interviewയിൽ അവർ SSLC വരെ മാത്രമെ പഠിച്ചിട്ടുള്ളു എന്നും പറയുന്നു.

അബ്ദുൽ നാസറിന്റെ പേരിനോടൊപ്പം "മഅദനി" എന്ന പദം വരുന്നതിന് മുമ്പ് ഈ പട്ടത്തെ പറ്റി ഞാൻ കേട്ടിട്ടില്ല.

മഅദനി പട്ടം എങ്ങനെ ലഭിക്കുന്നു എന്നു് netൽ അന്വേഷിച്ചിട്ട് ഒന്നും  കിട്ടിയില്ല. എന്റെ ചില ഊഹങ്ങൾ ഞാൻ ഇവിടെ പറയാം.
ഖുർആനിലെ അദ്ധ്യായങ്ങൾ രണ്ടു തരത്തിൽ വേർതിരിച്ചിട്ടുണ്ട്. ഇസ്ലാമിന്റെ പ്രവാചകനായ മുഹമ്മദിനു് മക്കയിലും മദീനയിലുമായി ഖുർആൻ വിളിപ്പെട്ടു എന്നാണു് പറയപ്പെടുന്നതു്. ഈ അദ്ധ്യായങ്ങളെ വേർതിരിക്കാൻ മക്കി എന്നും മദനി എന്ന പദങ്ങൾ ഉപയോഗിക്കാറുണ്ടു്. ഇനി ഇതുമായി ബന്ധപ്പെട്ട എന്തെങ്കിലും പഠിച്ചതിന്റെ ഫലമായി ലഭിച്ച ബിരുദം ആണോ ഈ പട്ടം എന്നും സംശയമുണ്ടു്.

മഅദനി എന്ന പേരു് അബ്ദുൽ നാസറിന്റെ ഭാര്യയുടെ പേരിനോടൊപ്പം ചേർത്തു് മാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടപ്പോൾ ഒന്നികിൽ, സ്ഥിരമായി വിവരക്കേടുകൾ എഴുന്നെള്ളിക്കുന്ന പത്രപ്രവർത്തകരുടേ  ൠഭോഷത്തരം അല്ലെങ്കിൽ ഇതു് വേറെ എന്തോ പതവി ആയിരിക്കണം എന്നു ഞാനും കരുതി.

അറബി ഭാഷയിൽ معدني ആണോ مدني എന്നും സംശയമുണ്ടു്. രണ്ടും രണ്ടു പദങ്ങളാണു്. معدني = ലോഹം , مدني = പട്ടണവാസി, നഗരവാസി. (മദീന എന്നാൽ പട്ടണം എന്നർത്ഥം ) ഇനി ഈ രണ്ട് അർത്ഥങ്ങൾ അല്ലാതെ വേറെ എന്തെങ്കിലും ഉണ്ടോ?

മുഹമ്മദ് ഹസൻ ഇബ്ൻ ഹംസ അൽ മദനി എന്നൊരു സൂഫി പുണ്ണ്യാളൻ ഉണ്ടായിരുന്നു, അബ്ദുൽ നാസർ മഅദനി  അദ്ദേഹത്തിന്റെ പിൻഗാമി വല്ലതും ആണോ?

ബ്ലോഗിൽ പീഡീപിക്കാർ ഒരുപാട് ഉള്ളതായി അറിഞ്ഞു.  ദയവായി ഈ സംശയങ്ങൾ തീർത്തു തരൂ.