Tuesday, August 24, 2010

Nayak : The Hero (1966)

തീവണ്ടി ചിത്രങ്ങൾ എനിക്ക് വളരെ ഇഷ്ടമാണു്. Murder on the Orient Express, #20 Madras Mail, Dajeeling Limted. അതുപോലൊരു ചിത്രമാണു് സത്യജിത് റായ് സംവിധാനം ചെയ്ത "നായൿ" എന്ന സിനിമ. (Wes Anderson നിർമിച്ച Dajeeling Limted എന്ന സിനിമയിലൂടെയാണു് ഈ സിനിമയെ ഞാൻ പരിചയപ്പെടുന്നതു്. Anderson അദ്ദേഹത്തിന്റെ ചിത്രം, നായൿ എന്ന സിനിമയുടെ കഥയുമായി യാതൊരു ബന്ധവുമില്ലെങ്കിൽ പോലും സത്യജിത് റായിക്കാണു് സമർപ്പിച്ചതു്. )

മുകളിൽ പറഞ്ഞ സിനിമകളിൽ ഉള്ളതുപോലെ ദുർമരണങ്ങൾ ഒന്നും ഈ സിനിമയിൽ ഇല്ല. പക്ഷെ ജീവിച്ചുകൊണ്ടു മരിക്കുന്ന ഒരു സിനിമ നടനെ പരിചയപ്പെടാം.



Plot:
ഒരു പ്രശസ്ത സിനിമ നടൻ (അരിന്ദം മുക്കർജീ) അഭിനയത്തിനുള്ള പുരസ്കാരം സ്വീകരിക്കാനായി ദില്ലിയിലേക്ക് തീവണ്ടിയിൽ യാത്ര ചെയ്യുന്നതിനിടയിൽ നടക്കുന്ന സംഭവങ്ങളാണു് ഈ സിനിമ. സമൂഹത്തിലുള്ള പല മേഖലയിലുള്ളവരെ അദ്ദേഹം കണ്ടുമുട്ടുന്നു. അരിന്ദുവിന്റെ ഗ്ലാമറിൽ ഒട്ടും ഭ്രമിക്കാത്ത അദിതി സെൻഗുപ്ത എന്ന പത്രപ്രവർത്തകയെ അദ്ദേഹം പരിചയപ്പെടുന്നു. യാത്രക്കിടയിൽ അരിന്ദം മനസുതുറന്നു അദ്ദേഹത്തിന്റെ ജീവിത രഹസ്യങ്ങൾ അദിതിയോട് പറയുന്നതാണു് കഥ.

അരിന്ദവും ശങ്കറും നാടക നടന്മാരായിരുന്നു. കച്ചവടം സിനിമയിലെ കലാമൂല്യങ്ങളെ നശിപ്പിക്കുന്നു എന്ന ആശയത്തിന്റെ വക്താവായിരുന്നു ശങ്കർ. അദ്ദേഹം മരിക്കുന്നതോടെ അരിന്ദം സിനിമയിലേക്ക് പ്രവേശിക്കുന്നു.

നാടകവും സിനിമയും തമ്മിലുള്ള ആശയപരമായ വിത്യാസങ്ങൾ ഇവർ തമ്മിലുള്ള ചുരുങ്ങിയ കുറച്ചു് വരികളിൽ ലളിതമായി തന്നെ അവതരിപ്പിക്കുന്നു.

സിനിമയിൽ ശ്രദ്ധിക്കാൻ കഴിയുന്ന ചില പ്രത്യേകതകൾ.

എതിർ സീറ്റുകളിൽ ഇരിക്കുന്ന അദിതിയും (ഷർമീള ഡഗോർ) അരിന്ദവും സ്റ്റേഷനിൽ എത്തുമ്പോൾ ഇരുവരും ഫ്രേയിമിന്റെ ഇരുവശത്താണുള്ളതു്. നടുക്ക് ജനാലയിലൂടെ അരിന്ദം മുക്കർജിയുടെ ആരാധകർ അദ്ദേഹത്തെ കാണാനായി ജനാലയിൽ മുട്ടുന്നു. ഈ അവസരത്തിൽ അദിതി അനുഭവിക്കുന്ന സഭാകംഭം പ്രേക്ഷകരിലും പകരുന്നു.

വളരെ ലളിതമായ ഫ്രേയിമുകളും സംഭാഷണങ്ങളും അളന്നു കുറിച്ചു് തിട്ടപ്പെടുത്തിയ മനോഹരമായ മുഹൂർത്തങ്ങളുള്ള ഒരു സിനിമയാണു് ഇതു്.
ഒരു സെക്കന്റുപോലും ബോറടിപ്പിക്കില്ല എന്നു കരുതുന്നു്. കാണാത്തവർ കാണുക.
എല്ലാ മെഗാസ്റ്റാറുകളും കണ്ടിരിക്കേണ്ട ചിത്രം കൂടിയാണു്. നല്ല അഭിനയം കാണാൻ മാത്രമല്ല. ഒരു നല്ല നടൻ എങ്ങനെ വലുതായി വഷളാകുന്നു എന്നും പഠിക്കാൻ.

3 comments:

  1. ഇങ്ങനെ ഒരു സിനിമ പരിചയപ്പെടുത്തിയതിനു നന്ദി.. അവസരം കിട്ടിയാല്‍ കാണണം എന്നുണ്ട്.

    ReplyDelete
  2. ഒരു നല്ല സിനിമയെ പരിചയപ്പെടുത്തി ..കേട്ടൊ

    ReplyDelete
  3. സന്തോഷം ഉണ്ട് ഈ സിനിമയിലേക്ക് ക്ഷണിച്ചതിന്‌.
    .

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..