Monday, August 30, 2010

അവീറിലെ വിശുദ്ധ വൃക്ഷങ്ങൾ



1997ല്‍ ദുബൈ അവീര്‍ റോഡില്‍ അല്‍ ഐന്‍/ഒമാനിലേക്ക് പോകുന്ന വഴിത്തിരിവില്‍ ഒരു round about ഉണ്ടായിരുന്നു്. അതിന്റെ നടുവിലായി കുറേ മുറ്റിയ ഗഫ് മരങ്ങള്‍ (Prosopis cineraria) ഉണ്ടായിരുന്നു. Road വികസന പത്ഥതിയുടെ ഭാഗമായി Construction പണി നടന്നപ്പോള്‍ ഗഫ് വൃക്ഷങ്ങളെ സംരക്ഷിക്കാനായി പരിസ്ഥിധി മന്ത്രാലയം 1995 മുതല്‍ തന്നെ പ്രായമാ ഗഫ്ഫ് വൃക്ഷങ്ങളുടെ ചുറ്റും fencing നിര്‍മിക്കുന്ന പതിവുണ്ടായിരുന്നു. അങ്ങനെ ഈ Round aboutലെ വൃക്ഷങ്ങള്‍ക്കും fencing ഏര്‍പ്പെടുത്തി.

ഈ വൃക്ഷങ്ങള്‍ പിഴുതു മാറ്റാന്‍ ആരെക്കൊണ്ടും കഴിയില്ല എന്നായിരുന്നു ജനങ്ങളുടെ (പഠാണ്‍, പഞ്ചു, മല്ലു) വിശ്വാസം. മരം പിഴുതാന്‍ വന്ന Bulldozer Operatorനു ഹൃദയാഖാതം സംഭവിച്ചു. Bulldozer കേടാകുന്നു. Contractorനു പണം കിട്ടാതെ കടം മുട്ടി നാടു വിടുന്നു്.
ഈ കാരണങ്ങൾ കൊണ്ടാണു സര്‍ക്കാര്‍ തന്നെ fencing നിര്‍മ്മിച്ചതെന്നു് ഇതിന്റെ യധാര്‍ത്ഥ കാരണം മനസിലാക്കാനുള്ള വിവരമില്ലാത്ത പണിക്കാരു് കരുതി. സാധാരണ എല്ലാ construction siteലും സഭവിക്കുന്ന ദുരന്തങ്ങൾ കാരണങ്ങളായി ചൂണ്ടിക്കാണിച്ചു് ഈ മരങ്ങളെ വിശുദ്ധ വൃക്ഷങ്ങളായി അവ്രവർ കരുതി തുടങ്ങി.

അങ്ങനെ വൃക്ഷം ദൈവമായി. വൃക്ഷത്തിന്റെ ചുവട്ടില്‍ ചന്നനത്തിരികളും മെഴുകുതിരികളും, ചുവപ്പും പച്ചയും നിറത്തിലുള്ള ribbonകള്‍ കണ്ടു തുടങ്ങി.

ദുബൈ വികസിക്കുന്നതനുസരിച്ച് റോഡു് പണികളും ക്രമത്തിനു് പുരോഗമിച്ചു്. Round about ഒഴിവാക്കി Over bridge ന്റെ പണി തുടങ്ങിയപ്പോള്‍ Municipality വൃക്ഷങ്ങളെ ഓരോന്നായി പിഴുതെടുത്ത് Mushrif Desert Parkനു ചുറ്റുമുള്ള Guff Forest conservation buffer zoneല്‍ കൊണ്ടുപോയി സ്ഥാപിച്ചു്.

വിശുദ്ധ വൃക്ഷങ്ങളും, മെഴുകുതിരികളും, വിശ്വാസവും, എല്ലാം സ്വാഹ.

P.S.
വൃക്ഷത്തിന്റെ ഇലകള്‍ ഒടിച്ചാല്‍ രക്തം വരും എന്നൊരു വിശ്വാസം ഉണ്ടായിരുന്നു. ഒരിക്കല്‍ വൃക്ഷത്തിന്റെ കടുത്ത വിശ്വാസികളായ മൂന്നുപേരെയും (ഒരു മല്ലു, രണ്ടു ഗുജറാത്തികൾ) കൂട്ടി സംശയം തീര്‍ത്തുകൊടുക്കാനായി രാത്രി രണ്ടു മണിക്ക് അവിടെ വണ്ടിയോടിച്ചു പോയി. വേലി ചാടിക്കടന്നു് വൃക്ഷത്തിന്റെ ചുവട്ടില്‍ ഉണ്ടായിരുന്ന ചന്നനത്തിരിയും, ചുവന്ന പട്ടും കുന്ത്രാണ്ടവും എല്ലാം നല്ലതുപോലെ ചവിട്ടി കളഞ്ഞശേഷം മരത്തില്‍ കയറി ഇല ഒടിച്ചു കാണിച്ചു് കൊടുത്തിട്ടുമുണ്ടു്.

13 comments:

  1. Well said. The photo looks excellent!!

    ReplyDelete
  2. "അങ്ങനെ വൃക്ഷം ദൈവമായി."
    "വിശുദ്ധ വൃക്ഷങ്ങളും, മെഴുകുതിരികളും, വിശ്വാസവും, എല്ലാം സ്വാഹ"

    എതാന്ണ്ദ് ഇതു പോലെ ഒക്കെ തനെയാണ് ഒരുത്തനെ 2000 വര്‍ഷം മുന്പ് ദൈവമാകിയത്.

    അതിനും സാറ് സ്വാഹ പറയുമോ?

    പറയില്ല എന്നാണ് ഞാന്‍ വിചാരികുന്നത്.

    ആത്മ് പരിശോധന ചെയ്യു സാറ്.
    ചിലപ്പോള് അതു ഗുണം ചെയ്തേക്കം.

    ReplyDelete
  3. Sandeep
    തീർശ്ചയായും അങ്ങനെ തന്നെയാണു് എല്ലാ മതങ്ങളും ഉണ്ടായതു്. ഉണ്ടാകുന്നതു്. സന്ദീപിനു് എന്നെ പരിചയമില്ല എന്നു മനസിലായി. ഒരു തികഞ്ഞ നിരീശ്വരവാദിയാണു് ഞാൻ.

    ReplyDelete
  4. @Sandeep
    <a href="http://mallu-ungle.blogspot.com/2008/09/blog-post.html>ഇതു് വായിക്കുമല്ലോ</a>

    ReplyDelete
  5. "സംശയം തീര്‍ത്തുകൊടുക്കാനായി രാത്രി രണ്ടു മണിക്ക് അവിടെ വണ്ടിയോടിച്ചു പോയി. വേലി ചാടിക്കടന്നു്......."

    കൈപ്പിള്ളി ഇലയൊടിച്ച സമയം മാറിപ്പോയി! അതുകൊണ്ടാണ് ചോരവരാതിരുന്നത്.

    ReplyDelete
  6. വേറെ ആരും കാണാതിരുന്നതുകൊണ്ട് കൈപ്പള്ളിയുടെ ചോര വന്നില്ല, അത്ര്യേഉള്ളു

    ReplyDelete
  7. കാവലാന്‍,മണി
    എതിര്‍പ്പ് കായ്ചപ്പാട്കളോട് അകാം.
    വ്യക്തിപരമായ പരിഹാസം ഇവിടെ അവശ്യമുന്ടോ?

    @kaippally,
    "ഒരു തികഞ്ഞ നിരീശ്വരവാദിയാണു് ഞാൻ."

    കൈപ്പള്ളിയുടെ വാക്കുക്ള് അവിശ്വസിക്കാതെ തന്നെ ചോദിക്കട്ടെ Derozio യെ പോലെയണോ?

    ReplyDelete
  8. @Sandeep
    കാവാലനും മണിയും തമാശ പറഞ്ഞതാണു്. ഇവിടെ പുതുമുഖം താങ്കളാണു്. I guess humor is not one of your strong points.


    ഞാൻ ആരെയും പോലെയല്ല. ആരെയെങ്കിലും പോലെ ആയാലെ മതിപ്പ് ഉണ്ടാകു എന്ന നിർബന്ധവും ഇല്ല.

    ReplyDelete
  9. സന്ദീപ്‌, കൈപ്പള്ളി മലയാളം ബ്ലോഗില്‍ ഒരു നാഴികക്കല്ലാണ്. പുള്ളിയെ അറിയുന്നവര്‍ തമാശ പറഞ്ഞു അത്രയേ ഉള്ളൂ. I am reading him from 2005, and to my best understanding, he is one nice person who is always straight forward. Cheers!!!

    ReplyDelete
  10. "ഞാൻ ആരെയും പോലെയല്ല."

    കൈപ്പള്ളി സമ്മതിച്ചിലന്കിലം കൈപ്പള്ളി യും ഡെരൊസിയൊ യും തമ്മില്‍ കുറെ എറെ സാമ്യത ഉണ്ട് എന്ന് പറയാതെ തരമില്ല്.
    കൈപ്പള്ളി ഒരു യുക്തിവാദിയും നിരീശ്വരവാദിയും ഒക്കെ ആണ് അതെ സമയത്ത് ഒരു നല്ല 'സത്യ വേദ' ആരാധകനും ; ഡെരൊസിയൊ യും സ്വയം യുക്തിവാദിയും നിരീശ്വരവാദിയും ഒക്കെ ആയ അധ്യാപകന്‍ അണ് എന്നാണ് അവകാശപെട്ടിരുന്നത് ; എന്നാല്‍ ആദെഹത്തിന്റെ ശിഷ്യഗണതില്‍ എറെയും 'സത്യവേദ' ആരാധകര്‍ ആയി.

    ReplyDelete
  11. http://mallu-ungle.blogspot.com/2006/10/blog-post_115987467561370995.html

    ഒരു കാര്യം അന്നു ഞാന്‍ തീരുമാനിച്ചു. കിട്ടാവുന്നതില്‍ ഏറ്റവും Authentic ആയ ഒരു വലിയ മലയാളഗ്രന്ഥം ഞാന്‍ കമ്പ്യൂട്ടറില്‍ പകര്ത്തിയെഴുതും. നല്ല പ്രചാരമുള്ളതും ആളുകള്ക്കൊക്കെ ഇടയ്ക്കൊക്കെ വായിക്കേണ്ടി വരുന്നതുമായ ഒരു പുസ്തകമായിരിക്കണം അത്. അതില്‍ വരുന്ന തെറ്റുകള്‍ വിളിച്ചു കൂവി എന്നെ പരിഹസിച്ചുതോല്‍പ്പിക്കാന്‍ ഒരു വലിയ സംഘം ആളുകളും ഉണ്ടാവണം! പ്രാവര്‍ത്തികമായും സാങ്കേതികമായും നിയമപരമായും അങ്ങനെയുള്ള ഒരു ഗ്രന്ഥം ആയി യോജിച്ചുവന്നത് ബൈബിള്‍ സൊസൈറ്റി ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ചിരുന്ന "സത്യവേദപുസ്തകം" തന്നെയായിരുന്നു.

    ReplyDelete
  12. എന്തിനിതിനെ ഇത്ര ബുദ്ധിമുട്ടി കാണുന്നു, പുള്ളി മറ്റൊരാള്‍ക്ക് ഉപകാരപ്രദമായ ഒരു കാര്യം, അത് തന്റെ വിശ്വാസം കാത്തു സൂക്ഷിച്ചു കൊണ്ട് തന്നെ ചെയ്തു എന്ന് കരുതിയാല്‍ പോരെ. ഒരു അവിശ്വാസി, മറ്റൊരാള്‍ ആരാധിക്കുന്ന വിഗ്രഹം അല്ലെങ്കില്‍ വിശുദ്ധ ഗ്രന്ഥം വഴിവക്കില്‍ കിടക്കുന്നത് കണ്ടിട്ട് എടുത്തു പൊടി തട്ടി ഒരു ഷെല്‍ഫില്‍ വെച്ചാല്‍ എന്താണ് ഇതിലെ കുഴപ്പം?

    ReplyDelete
  13. കൈപ്പള്ളി, ഞാന്‍ ആ പ്രൊജെക്റ്റില്‍ വര്‍ക്കു ചെയ്തിട്ടുണ്ടായിരുന്നു....എല്ലാ വ്യാഴാഴ്ചയും അവിടെ ആളുകള്‍ വരാറുണ്ടായിരുന്നു വിളക്കൊക്കെ കത്തിചു വെച്ച് പ്രാര്‍ഥന നടത്താറുണ്ടായിരുന്നു....എന്തെങ്കിലും സംഭവിക്കുമൊ എന്ന പേടി കാരണം ആ മരങള്‍ മുറിചു മാറ്റാന്‍ ഞങളുളുടെ പഴയ ലേബേര്‍സ് ആരും തയ്യാറായില്ല അവ്സാനം പുതിയതായി റിക്രൂട്ട് ചെയ്തു ആ സമയത്ത് എത്തിയ നേപാളി തൊഴിലാളികള്‍ ആണു അതു പിഴുതു മാറ്റിയതു.......മരം പിഴുതു മാറ്റിയതിന്‍റെ അടുത്ത വ്യാഴാഴ്ച പ്രാര്‍ഥനക്കായി എത്തിയ ആളുകള്‍ നിരാശയോടെ തിരിചു പോയി....:)

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..