Wednesday, March 12, 2008

സൂചിക. തുടങ്ങി

Hosting Server തുടക്കത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കിയെങ്കിലും ഇപ്പോള്‍ സൂചിക പ്രവര്ത്തിക്കുന്നുണ്ട്. Comment update 20 minute cycle ആണു്. ഇത് കൂട്ടാന്നുള്ള ശ്രമങ്ങള്‍ നടക്കുന്നു്. സൂചിക ഉപയോഗിച്ചതിനു് ശേഷം അതിന്റെ പോരായ്മകളെ കുറിച്ച് അഭിപ്രായങ്ങള്‍ പലരോടും ചോദിച്ചിരുന്നു. "കൊള്ളാം" "ഇടിവെട്ട്" "Keep it up" "Good Attempt " (!) എന്ന് പറഞ്ഞതിനാല്‍ കോരിത്തരിച്ചിരിക്കുകയാണു്. ചുരുക്കം ചില സുഹൃത്തുക്കള്‍ സഹായിച്ച്.

സഹായിച്ചവരുടെ പേരുകള്‍ നന്ദിയോടെ എടുത്ത പറയാന്‍ ആഗ്രഹിക്കുന്. സഹായത്തിന്റെ ഒരു നല്ല ഉദാഹരണം താഴെ:
ഷിജു അലെക്സ് വളരെ സമയം എടുത്ത് siteന്റെ user interfaceല്‍ ഉള്ള അക്ഷര തെറ്റുകള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.



അഭിലാഷും പല നിര്‍ദ്ദേശ്ശങ്ങളും തന്നു.


ഈ സംരംഭം കൊണ്ട് മലയാളം ബ്ലോഗിന്‍ പ്രചാരവും, എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കും ഭാവിയില്‍ ബ്ലോഗില്‍ പരസ്യം ചെയ്യുന്നവര്‍ക്കും സഹം ചെയ്യും എന്ന് കരുതുന്നു.

സാങ്കേതികമായി പല പോരായ്മകളും ഇപ്പോള്‍ നിലവിലുണ്ട്. ഒരു proof of concept ആയിട്ടാണു് ഞാന്‍ ഇത് നിര്മിച്ചത്. ഇനി ഇതുമായി ബന്ധപ്പെട്ട് പല applicationsഉം നിര്മിക്കാവുന്നതാണു്.

ഒരു FAQ ഉണ്ടാക്കിയിട്ടുണ്ട്. അത് ഇവിടെയും copy/pasteഉന്നു.



1) ഇതെന്ത് കുന്തമാണു് ?
(blogspot.comല്‍ ഉള്ള ) മലയാളം ബ്ലോഗുകളുടെ പ്രചാരം വിലയിരുത്താനും. അതില്‍ ഉണ്ടാകുന്ന ജന പങ്കാളിത്തം അറിയാനും ഒരു സൂചിക ആണു് ഇത്. ഇതിന്റെ യധാര്ത്ത defenition ഇപ്പോഴും അപൂര്ണമാണു്.
2) അതായത് വീണ്ടും ഒരു aggregator അല്ലെടെ? നിനക്ക് വട്ടാടെ?
അങ്ങനെ തോന്നുന്നത് സ്വഭാവികം. Aggregator എന്നാല്‍ commentഉം postഉം ചൂണ്ടിക്കാണിക്കുക എന്നതാണു്. പക്ഷെ "സൂചിക" നിങ്ങളുടെ കൃതികളും, ലേഖകരും, ബ്ലോഗുകളും തമ്മിലുള്ള ബന്ധം കൂടി ചൂണ്ടിക്കാണിക്കുന്നു. ഉദാഹരണം ഒരു ബ്ലോഗില്‍ എത്ര commentകള്‍ ഉണ്ട്. കമന്റ് എഴുതിയ വ്യക്തി വേറെ ഏതെല്ലാം ബ്ലോഗില്‍ കമന്റ് എഴുതി. ബ്ലോഗില്‍ നടക്കുന്ന ബന്ധങ്ങള്‍ പഠിക്കാന്‍ ഒരു ഉപകരണ കൂടിയാണു് "സൂചിക"
3) ഇതില്‍ എന്റെ ബ്ലോഗ് കാണുന്നില്ലല്ലോടെ. പിന്നെ എന്തോന്ന് "തൂസിക"?
മുന്‍ നിരയില്‍ ഉള്ള ബ്ലോഗുകള്‍ ആണു കാണിക്കുന്നത്. നിങ്ങളുടെ ബ്ലോഗ് "തിരച്ചില്‍" എന്ന link ഉപയോഗിച്ച് തപ്പി നോക്കു. അവിടെങ്ങാനം കാണും. കണ്ടില്ലെങ്കില്‍ "നിങ്ങളുടെ ബ്ലോഗ് ചേര്‍ക്കു !" എന്ന link ഞെക്കി ബ്ലോഗ് ചേര്‍ക്കു.
4) ടെയ് ഈ ബ്ലാഗിങ്ങ് വെച്ച് ചക്കറം ഒണ്ടാക്കാന്‍ പറ്റുവോടെ?
മലയാളം ബ്ലോഗില്‍ ഇപ്പോഴ് നിലവാരമുള്ള വളരെയധികം സന്ദര്‍ശകര്‍ ഉള്ള ധാരാളം ബ്ലോഗുകളുണ്ട്. ഒരു ബ്ലോഗിന്റെ പ്രചാരം Hit counterകള്‍ ഉപയോഗിച്ച് ഒരു പരിധിവരെ അളക്കാം എന്നല്ലാതെ ബ്ലോഗുകള്‍ തമ്മില്‍ ഒരു കൃത്യമായ താരതമ്യ പഠനം നടത്താന്‍ കഴിയില്ല. പരസ്യ പ്രദര്‍ശനത്തിനായി മുന്നോട്ട് വരുന്നവര്‍ക്ക് ഈ താരതമ്യ വിശകലനം സഹാകരമായിരിക്കും. അതിനാല്‍ വരുമാനത്തിനു് തീര്‍ശ്ചയായും സാദ്ധ്യതകളുണ്ട്.
5) ഞാന്‍ ചില ബ്ലോഗുകള്‍ കേറ്റാന്‍ നോക്കിയപ്പം കേറണില്ലടെ. ന്ത്?
പകര്‍പ്പവകാശ ലംഖനം നടത്തുന്നു എന്ന് വിശ്വസ്നീയമായി എനിക്ക് സംശയം തോന്നിയാല്‍ (!!) ചിലപ്പോള്‍ ചവിട്ടി കൂട്ടി ഒരു മൂലക്ക് വെക്കും. തീവ്രവാദം, ജന്ദ്രോഹം, തുടങ്ങിയ പ്രവര്ത്തനങ്ങള്‍ ആഹ്വാനം ചെയ്യുന്ന ബ്ലോഗുകളും സൂചികയില്‍ പ്രത്യക്ഷപ്പെടില്ല. അശ്ലീലം, തെറി, വിമര്‍ശനം, ഞരമ്പ്, തുടങ്ങിയ സ്ഥിരം ഏര്‍പ്പാടുകള്‍ ഒഴിവാക്കുന്നതല്ല.


----------

അഭിപ്രായങ്ങള്‍ (=constructive useful recomendations) പ്രതീക്ഷിക്കുന്നു. നന്ദി.

19 comments:

  1. കൈപ്പള്ളീ മുഴുവോനും അങ്ങ്ട്ട് മനസിലായിട്ടില്ല.എന്നാലും അവതരിപ്പിച്ചിരിക്കുന്ന രീതി കിടിലന്‍ നോക്കട്ടെ സാധനം.

    :സനാതനന്‍

    ReplyDelete
  2. ഈ പോസ്റ്റ് ഒരു പ്രചോദനമാകട്ടെ

    ReplyDelete
  3. ഈ പോസ്റ്റില്‍ നിന്നും സൂചികയിലോട്ട്‌ പോയി നോക്കാനുള്ള വഴികളൊന്നും കണ്ടില്ല. അതും കൂടെ ഉണ്ടായിരുന്നെങ്കില്‍ നന്നായിരുന്നു.

    ReplyDelete
  4. കൈപ്പള്ളീ, അക്ഷരത്തെറ്റുകള്‍ വല്ലതും കണ്ണില്‍പ്പെട്ടാന്‍ തീര്‍ച്ചയായും പറയാം.കൈപ്പള്ളിയെഴുതുന്ന മലയാളം ടെക്സ്റ്റില്‍ ചെറിയ അക്ഷരത്തെറ്റുകള്‍ മിക്കവാറും ഉണ്ടാവാറുണ്ടെന്നതിനാല്‍ ഈ സൂചിക വായിച്ചപ്പോഴും അത്രയ്ക്കങ്ങു ചിന്തിച്ചില്ല. അതൊക്കെ “ഓട്ടോ കറക്റ്റാക്കി വായിച്ചു പോയി. ഇനി ശ്രദ്ധിക്കാം.

    ഒരു കാര്യം ഞാന്‍ നോട്ട് ചെയ്തത്, ഇന്റര്‍ നെറ്റ് എക്സ്പ്ലോററില്‍ ഈ സൂചിക തുറന്ന് സേര്‍ച്ചിനൊരുമ്പെട്ടാല്‍ അത് ബ്ലോഗ് കണ്ടുപിടിക്കും എന്നല്ലാതെ അതുമായി ബന്ധപെട്ട ഡാറ്റാ ഒന്നും കാണിക്കുന്നില്ല. അതുപോലെ ബ്ലോഗ് ചേര്‍ക്കുക എന്ന ഐക്കണില്‍ പ്രസ് ചെയ്ത് ബ്ലോഗ് ആഡ് ചെയ്യാന്‍ നോക്കിയിട്ടും ഒന്നും സംഭവിക്കുന്നതായി കാണുന്നില്ല. ഇത് മറ്റാരെങ്കിലും നോട്ട് ചെയ്തോ.അതോ ഇവിടെ മാത്രമേ ഈ പ്രശ്നമുള്ളോ.

    ReplyDelete
  5. ഒന്ന് കേറി നോക്കി. സംഭവം കൊള്ളാമല്ലോ ? വിശദമായി നോക്കട്ടേ ...

    ReplyDelete
  6. കൈപ്പള്ളീ ഇതുവരെ ചെയ്തതില്‍ വച്ച് ഏറ്റവും നല്ല പോട്ടം. സാങ്കേതിക കാര്യങ്ങളറിയില്ല. അതുകൊണ്ട് മെച്ചപ്പെടുത്തലുകള്‍ പുലികള്ക്കായി ഉഴിഞ്ഞു വയ്ക്കുന്നു. ഇനിയെന്തോന്ന് മെച്ചപ്പെടുത്താന്‍, ഇതു സമ്പൂര്‍ണ്ണമല്ലേ എന്നുള്ള തരളവികാരത്താല്‍, ഉപയോഗിക്കുന്നവന് ഏറ്റവും ഉപകാരപ്രദമായിരിക്കുന്നതില്‍ കോള്‍മയിര്‍ കൊണ്ട്... നന്ദി.

    ReplyDelete
  7. ഇതിനെ പറ്റി ഒരുപടു പറയാനുണ്ട് കൈപ്പള്ളി. ആദ്യം വിശദമായി ഒന്നാസ്വദിക്കട്ടെ!
    അതിനു മുന്നെ അഡ്വാന്‍സായി
    “കംഗ്രാജുലേഷന്‍സ്”
    ബ്ലോഗര്‍മാരുടെ കമന്റുകള്‍ സോര്‍ട്ടു ചെയ്തു കിട്ടുക എന്റെ ഒരു ബ്ലോഗാഭിലാഷം (ജീവിതാഭിലാഷം സ്റ്റൈല്‍) ആയിരുന്നു.
    നന്ദി.
    പുതിയ ബ്ലോഗുകള്‍ ക്ലിക്കാവുന്നില്ലല്ലോ?
    പഴയ പൊസ്റ്റുകളില്‍ എഡിറ്റിംഗ് നടത്തി പബ്ലിഷ് ചെയ്യുമ്പോള്‍ പുതിയ പോസ്റ്റായി വരുന്നു (അതു വേണോ?)

    ReplyDelete
  8. സാധനം കണ്ടു അണ്ണാ.സംഭവം മൊത്തം ഒന്ന് നോക്കീട്ട് വന്ന് പറയാം.

    ReplyDelete
  9. മാഷേ നന്നായിരിക്കുന്നു.

    സൂചികയില്‍ പോയി കുറേ ലിങ്കുകളില്‍ ക്ലിക്കി. ധാരാളം വിവരങ്ങള്‍ ലഭിക്കുകയും ചെയ്തു.

    എന്നാല്‍ ചില ലിങ്കുകള്‍ ലോഡാവാന്‍ താമസം. എങ്കിലും നല്ലൊരു ജോലി തന്നെയാണിത്. അഭിനന്ദങ്ങള്‍.

    ReplyDelete
  10. കൈപ്പള്ളീ, എന്റെ ബ്ലൊഗ് ചേര്‍ക്കാന്‍ ശ്രമിച്ചിട്ടു പറ്റുന്നില്ലല്ലൊ? 46 പോസ്റ്റുകളും അറുനൂറോളം കമന്റുകളും കൊണ്ട് തെണ്ടി നടക്കുകയാണ്.
    ethiran.blogspot.com എന്നതിന് അയിത്തം ബാധിച്ചോ?

    ReplyDelete
  11. എതിരന്‍ കതിരവന്‍
    താങ്കള്‍ ബ്ലോഗ് ചേര്‍ക്കാന്‍ ശ്രമിച്ചപ്പോല്‍ http:// ചേര്ത്തില്ലയിരുന്നു.

    ഇനി http:// ചേര്ത്തില്ലേങ്കിലും blog ചേര്‍ക്കാന്‍ കഴിയും.

    ReplyDelete
  12. മഴത്തുള്ളി
    Please let me know which link wasn't working. THAT I would really appreciate.

    Thank you

    ReplyDelete
  13. അഭിമാനാര്‍ഹമായ സംരംഭം ! മലയാളം ബ്ലോഗ് സമൂഹം കൈപ്പള്ളിയോട് കടപ്പെട്ടിരിക്കുന്നു .
    സ്നേഹാശംസകളോടെ,

    ReplyDelete
  14. ചാത്തനേറ്:“A few animals were harmed during the making of this site ”

    കൊതുകിനെയാണോ ഉദ്ദേശിച്ചത്?

    ReplyDelete
  15. chettayi,
    My blog sgkalesh.blogspot.com is not listed. but other blogs, where I have posted posts have come...

    pls check and add my blog too..

    --kalesh--

    ReplyDelete
  16. കലേഷ്
    thank you kalesh for pointing that out
    your blog name had a apostrophe and my script was not handling that properly .

    It has been corrected

    ReplyDelete
  17. കൈപ്പള്ളീ.. its a creative work.. well done.. ( this is not for a soaping )

    ബ്ലോഗ്‌ സൂചികയില്‍ സൂചികുത്താന്‍ ഇടയില്ലയെങ്കിലും ഞാന്‍ എന്റെ ബ്ലോഗിന്റെ പേരു ചേര്‍ക്കുന്നിടത്ത്‌ ചെന്ന് ചേര്‍ത്ത്‌ നോക്കി എന്നിട്ട്‌ റിസല്‍ട്ടിനായി കാത്തിരുന്നപ്പോള്‍ ഒരു ബ്ലോഗിന്റെ പേരു കൊടുത്ത്‌ ഞെക്കിയപ്പോള്‍ 0 blog updated എന്നാണു കിട്ടുന്നത്‌.. എന്താണു പ്രശ്നം എന്നു പറയാമോ ? ഫോര്‍ എക്സാമ്പിള്‍ http://waytomadeena.blogspot.com/
    http://kaazhchakaliloode.blogspot.com/

    my another blog http://vellarakad.blogspot.com/ is listd

    pls can you advice me..

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..