Saturday, September 24, 2011
Google Ngram
Created by
Kaippally
On:
9/24/2011 01:42:00 PM
50 ലക്ഷം ഗ്രന്ഥങ്ങൾ OCR ചെയ്ത ശേഷം അതിലെ പദങ്ങളുടേ ആവർത്തനങ്ങളുടെ രേഖ ചിത്രങ്ങൾ നിർമ്മിക്കാനുള്ള സൌകര്യമാണു് Google Ngram. ഉദാഹരണം "Travancore" എന്ന പദം ടൈപ്പ് ചെയ്താൽ 1740 മുതൽ 1920 വരെ ഉയരുന്നതു കാണാം, അതിനുശേഷം ആ പദത്തിന്റെ ഉപയോഗം ക്രമേണെ കുറയുന്നതായും കാണാം.
മണിക്കൂറകളോളം ഇതിന്റെ പുറത്ത് പണിയാനുള്ള scope ഉണ്ടു്.
Wednesday, September 07, 2011
Are we entertained?
Created by
Kaippally
On:
9/07/2011 10:36:00 AM
While Rome slowly disintegrated into corruption, civil unrest and barbarian onslaught on their northern borders, Romans emperors built lavish Colosseum and circuses where entertainment spectacles were hosted to divert public attention from the real issues. "Entertainment" like feeding Christians to the Lions and brutal Gladiator battles.
On July 2011 an attack was executed on Indian soil by unknown agents. Even before the Indian public could get to grips with the reality of the whole situation, our media gave us a more entertaining spectacle "The Great Anna Hazare Circus". Hundreds of thousands, if not millions, of the so-called apolitical idiot middle class joined in the for a month long picnic. The show ended inconclusively and everyone went back to work. The July bomb blast was judiciously forgotten.
September 7 2011. We have yet another bomb blast on Indian Soil. It's time for another season of entertainment; Bring on the gladiators, the wine, dancing slave girls, lions and the Christian slaves. Let the entertainment begin.
Pakistan's ISI: Network of terror in India
Terrorism & Insurgency in India: A Study of the Human Element

Thursday, August 18, 2011
65 വർഷത്തിനു ശേഷമുണ്ടായ ബോധോദയം
Created by
Kaippally
On:
8/18/2011 12:05:00 PM
Scoopindia malayalam online news paper,News Kerala,Online News Keral
a
a
സ്വാതന്ത്ര്യത്തിന്റെ അറുപത്തിനാലാം വാര്‍ഷികത്തില്‍ കേരളത്തിലെ പിന്നോക്ക സമുദായങ്ങളില്‍പ്പെട്ട ചെമ്മാനും തെരുവോരത്തിരുന്ന് ജോലി ചെയ്യുന്ന ചെരുപ്പ് കുത്തിക്കും വാര്‍ത്തയില്‍ നിന്നു മോചനം.ചെമ്മാന്‍, ചെരുപ്പുകുത്തി എന്നീ വിശേഷണങ്ങള്‍ വാര്‍ത്തയിലോ വാര്‍ത്തയുമായി ബന്ധപ്പെട്ടോ മോശമായി ഉപയോഗിക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ വിലക്കി. കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച് സംസ്ഥാനത്തെ മുഴുവന്‍ പത്രങ്ങള്‍ക്കും ചാനലുകള്‍ക്കും ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ കത്തു നല്‍കി. ഇത്തരം പ്രയോഗങ്ങള്‍ വാര്‍ത്തയില്‍ വരുന്നത് കഴിവതും ഒഴിവാക്കണം എന്ന അഭ്യര്‍ത്ഥനയുടെ രൂപത്തിലാണ് കത്ത്.
ഇങ്ങനെ ഒരു ബോധോദയം ഉണ്ടാകാൻ 65 വർഷം വേണ്ടിവന്നെങ്കിലും നല്ല കാര്യം തന്നെ.
ഈ പ്രയോഗങ്ങൾ തെറ്റാണെന്നു പത്രമാദ്ധ്യമങ്ങളിലെ കൂലിപ്പണിക്കാർക്ക് തോനുകയില്ല. കാരണം അവരുടെ സഹപ്രവർത്തകർ ആരും തന്നെ ഈ ജാതിയിൽ പെട്ടവരായിരിക്കില്ല.
വിദേശികളേയും അന്യ സംസ്ഥാനക്കാരെയും അവരുടേ തൊലിയും, തൊഴിലും ചൂണ്ടി ആക്ഷേപസൂചകമായി സംബോദനം ചെയ്യുമ്പോൾ അറപ്പു തോന്നുമായിരുന്നു്. പ്രബുദ്ധനയ മലയാളിയാണോ ഇത്ര നീചമായി ചിന്തിക്കുന്നതു് എന്നു.
മലയാളികൾക്ക് നേരെ വംശീയ ആക്രമണങ്ങൾ ഉണ്ടാകുമ്പോൾ ഉച്ചവെക്കുന്നതും ഇതേ മലയാളി തന്നെ.
നമ്മളുടെ ഭാഷയിലും സ്വഭാവത്തിലും അലിഞ്ഞുചേർന്ന വംശവിവേചന ചിന്തകൾ തുടച്ചുമാറ്റാൻ ഒരു circular മതികായുമെന്നു തോന്നുന്നില്ല
The Caste-Class Formations: A Case Study of Kerala
Caste, Class and Agrarian Relation in Kerala
The Caste-Class Formations: A Case Study of Kerala
Caste, Class and Agrarian Relation in Kerala
Wednesday, August 17, 2011
അണ്ണോ, ദെ ഇങ്ങോട്ട്.
Created by
Kaippally
On:
8/17/2011 08:57:00 AM
കാർഗിൽ യുദ്ധ കാലത്തു് ശവപ്പെട്ടി വാങ്ങിയതിൽ BJP സർക്കാർ നടത്തിയ അഴിമതി.
കൈക്കൂലി വാങ്ങുന്നതു് videoയിൽ തെളിവു സഹിതം ഉണ്ടായിട്ടും BJP MLA ആയി Dilip Singh Judeo ഇപ്പോഴും തുടരുന്ന.
2001ൽ കൈക്കൂലി വാങ്ങുന്നതിന്റെ കാര്യം ചർച്ച ചെയ്യുന്ന Video ദൃശ്യങ്ങൾ Tehelka പുറത്തുവിട്ടിരുന്നു.
2005ൽ യുദ്ധ സാമഗ്രികൾ വാങ്ങി കൂട്ടിയതിൽ ഉണ്ടായ കോടികളുടേ അഴിമതിയുടേ കഥ ഇവിടെ
2005ൽ ലോൿ സഭയിൽ ചോദ്യം ചോദിക്കാൻ Rs 35,000 കൈക്കൂലി വാങ്ങിയതിനു BJP ചവിട്ട് കളഞ്ഞ Raja Ram Pal ഇപ്പോഴും MPയായി തുടരുന്നു.

അങ്ങനെ എത്രയോ നല്ല നല്ല അഴിമതികൾ T.V. പ്രേക്ഷകർക്ക് സമ്മാനിച്ച BJP യുടേ performance നെ കുറിച്ച് ശ്രീമാൻ Anna Hazare എന്തെങ്കിലും ഒരു വാക്ക് സംസാരിച്ചിട്ടുണ്ടോ?
Thursday, August 11, 2011
പപ്പനാവ ശാപം
Created by
Kaippally
On:
8/11/2011 10:02:00 AM
തന്ത്രിമാരും നമ്പിമാരും അനുഷ്ടാന്നങ്ങൾ തെറ്റിക്കുന്നു, അതിനു് പ്രായശ്ചിത്തം ചെയ്യണം, പ്രതിവിധി ഉണ്ടാക്കണം. ബിമ്പകോപം, ചൈതന്യവൈകല്യം, സന്താനദുരിതം, ആപത്തു്, മുതലായ അലികുലുത്തുകൾ ഒഴിവാക്കാൻ മൃത്യുഞ്ജയ ഹോമം, മഹാ യാഗം, അങ്ങനെയുള്ള എല്ലാ അന്ധവിശ്വാസങ്ങളിലേക്കും കേരളത്തിലെ ജനതയെ ശതകോടികളുടേ ഭാരം പുറകോട്ട് വലിച്ചിഴക്കുകയാണു്. ഈ മന്ത്രവാദങ്ങൾ എത്രയും പെട്ടന്നു നടത്തിയില്ലെങ്കിൽ പരിസര പ്രദേശങ്ങളിലുള്ളവർക്കും, പ്രത്യേകിച്ചു് ക്ഷേത്രത്തിന്റെ കിഴക്കു ഭാഗത്തുള്ളവർക്കും ആപത്തു് സംഭവിക്കും എന്നാണു് കേരളകൌമുദി പ്രവചിക്കുന്നതു്. ചാലക്കമ്പോളത്തിലെ മേത്തന്മാരും, പാണ്ടികളും, ബിഹാറി കച്ചവടക്കാരും ഇതോടുകൂടി തികഞ്ഞ പത്മനാഭ ഭക്തന്മാരാകും എന്നതിൽ സംശയം ഇല്ല.
പടിപ്പുര ഭഗവതി, തോന്നൽ ഭഗവതി, മുടിപ്പുര ഭഗവതി, ആറ്റുകാൽ ഭഗവതി, വെള്ളായണി ഭഗവതി, കഴക്കൂട്ടം മഹാദേവൻ, കഠിനംകുളം മഹാദേവൻ അടങ്ങിയ പതിനായിരക്കണക്കിനു ദേവന്മാരേയും ദേവിമാരേയും കുടിയിരുത്തി ഇക്കാലം വരെയും തൊഴുത ഭക്തജനം ഇപ്പോൾ ശ്രീ പത്മനാഭനെയാണു് ഭക്തി supplyക്കു് അശ്രയിക്കുന്നതു്.
ഭദ്രദീപം കൊളുത്താത്തതിൽ പത്മനാഭനു കലിപ്പാണു് എന്നു ജ്യോത്സ്യന്മാർ കണ്ടെത്തിയെന്നു കേരള കൌമുദിയും മനോരമയും ഏകകണ്ഠമായി പ്രഖ്യാപിച്ചിരിക്കുന്നു. ഭദ്രദീപം കൊളുത്താത്ത ആയിരക്കണക്കിനു ദരിദ്ര ദേവന്മാരും ദേവികളും കേരളത്തിലുണ്ടു്. നിധി ഇല്ലാത്ത ദൈവങ്ങൾക്ക് കോപിക്കാനുള്ള ampere ഇല്ലല്ലോ.
ഈ വാർത്തകൾ കേരളത്തിലെ പത്രങ്ങളിൽ പ്രധാന വാർത്തയായി പ്രസിദ്ധീകരിച്ചു വന്നതിൽ പ്രബുദ്ധരായ മലയാളികൾ അഭിമാനിക്കണമോ ലജ്ജിക്കണോ?
Friday, August 05, 2011
Friday, July 22, 2011
കേരള സർക്കാറിന്റെ Social Media ബോധവൽക്കരണ പ്രഭാഷണ പരമ്പര
Created by
Kaippally
On:
7/22/2011 09:44:00 AM
Social Networkന്റെ പ്രാധാന്യത്തെ കുറിച്ചു് കേരള സർക്കാറിന്റെ Public Relation Departmentലെ ഉദ്ധ്യോഗസ്ത്ഥരെ ബോധവല്കരിക്കുന്നതിന്റെ ഭാഗമായി ഈ മേഖലയിൽ പ്രവർത്തിക്കുന്നവരെ ഉൾപ്പെടുത്തിക്കൊണ്ടു് Institutue of Management in Government ഒരു Workshop സംഖടിപ്പിച്ചിരുന്നു. മൂന്നു ദിവസം നീണ്ടു നില്ക്കുന്ന പ്രഭാഷണങ്ങൾ ഈ പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടു്. എന്റെ സുഹൃത്ത് സെബിൻ ജേക്കബ് ആയിരുന്നു ആദ്യ പ്രഭാഷകൻ. പ്രഭാഷണം കേൾക്കുന്നതിനായി സെബിൻ എന്നെ വിളിച്ചു പറഞ്ഞിരുന്നു. വിഷയത്തെകുറിച്ചു് പത്തു മിനിറ്റു സംസാരിക്കാൻ എന്നെ അനുവദിക്കുമോ എന്നു സെബിൻ സംഖാടകരോടു ചോദിച്ചു എങ്കിലും, അവർ അനുവദിച്ചില്ല.
ലോകത്തിലെ ഏതൊരു lecture roomഉം പോലെ ആധുനിക സവിധാനങ്ങൾ ഉള്ള മുറിയിലായിരുന്നു പ്രഭാഷണം. ശീതീകരിച്ച മുറിയിൽ മുപ്പതോളം പുതിയ മോഡൽ കമ്പ്യൂട്ടറുകളും, LCD Projectorഉം ഉണ്ടായിരുന്നു. രാവിലെ ചായയും, ഉച്ചക്ക് ഊണും ഉണ്ടായിരുന്നു. (സർക്കാറിന്റെ ചിലവു അല്പം കുറക്കാം എന്നു കരുതി ഞാനും സെബിനും ആ ഊണു കഴിക്കാൻ നിന്നില്ല). അങ്ങനെ നമ്മളുടേ പാവം സർക്കാർ കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുമുള്ള Public Relations Department ഉദ്ദ്യോഗസ്ഥരെ ക്ഷണിച്ചു വരുത്തി Social Mediaയേ കുറിച്ച് ബോധവൽക്കരണം നടത്തുന്നതിൽ നമുക്ക് അഭിമാനിക്കാം.
Social Network എന്ന വിനിമയ വിപ്ലവത്തിന്റെ സാദ്ധ്യതകളെ കുറിച്ച് അനേകം ഉദാഹരണങ്ങൾ അടങ്ങിയ വിപുലമായ പ്രഭാഷണം സെബിൻ അവതിരിപ്പിച്ചു്. ഏകപക്ഷീയമായി അവതരിപ്പിക്കപ്പെടുന്ന തെറ്റായ വാർത്തകൾ Social Mediaയയിലൂടെ എങ്ങനെ തിരുത്തപ്പെടുന്നു എന്നതിനെ കുറിച്ച് നിരവധി Case Studyകൾ അവതരിപ്പിച്ചു:
ഒന്നര മണിക്കൂർ നിണ്ടു നിന്ന വളരെ രസകരമായ പ്രഭാഷണം വിജയിച്ചോ എന്നറിയില്ല. കേൾക്കാൻ ഇരുന്നവരിൽ നിന്നും യാതൊരു പ്രതികരണമോ, ചോദ്യങ്ങളോ ഉണ്ടായില്ല. പലരും മുമ്പിൽ ഉണ്ടായിരുന്ന കമ്പ്യൂട്ടറും net connectionഉം ഉപയോഗിച്ച് അന്നത്തെ വാർത്തകൾ വായിച്ചു. പലരുടേയും ഫോൺ switch off ചെയ്തിട്ടില്ലായിരുന്നു, നിരന്തരമായി സംസാരിക്കുന്നവരും ഉണ്ടായിരുന്നു. മറ്റൊരാൾ മുമ്പിൽ കമ്പ്യൂട്ടർ ഉണ്ടായിരിന്നിട്ടും അച്ചടിച്ച കേരള കൌമുദി പത്രം നിവർത്തി വെച്ചു വായിച്ചു.
വന്നവരിൽ എത്രപേർ internet ഉപയോഗിച്ചിട്ടുണ്ടാകും എന്നു തന്നെ സംശയം തോന്നുന്ന വിധത്തിൽ ആയിരുന്നു പലരുടേയും പ്രതികരണങ്ങൾ.

- കൂലിയെഴുത്തുകാരം, പാചകക്കുറിപ്പുകാരും കൂടി കേരളത്തിലെ മത്സ്യ സമ്പത്ത് വികസന പത്ഥതിക്കെതിരെ നടത്തിയ തെറ്റായ വിവരങ്ങൾ Ichthiologyയിൽ യാതൊരു ബിരുദവും ഇല്ലാത്ത, Chartered Accountant ആയ ദേവാനന്ദ് പിള്ളയുടേ "നെല്ലും പതിരും" എന്ന ബ്ലോഗിനെ പരിചയപ്പെടുത്തി.
- "Dr." എൻ. ഗോപാലകൃഷ്ണന്റെ ഉഡായിപ്പുകൾ, ഉമേഷും, ശ്രീഹരിയും, Dr. സൂരജും ചേർന്ന് എഴുതിയ ലേഖനത്തിന്റെ ചരിത്രം.
- ഹന്നാൻ ബിന്ത് ഹാഷിമിന്റെ ഉഡായിപ്പ് വാർത്ത എങ്ങനെ പൊളിച്ചടുക്കി.
![]() |
| PRD ഉദ്ദ്യോഗസ്ഥർ പത്രം വായിച്ചും ഫോണിൽ സംസാരിച്ചുകൊണ്ടും Social Mediaയുടെ സാദ്യതകൾ പഠിക്കുന്നു |
ഒന്നര മണിക്കൂർ നിണ്ടു നിന്ന വളരെ രസകരമായ പ്രഭാഷണം വിജയിച്ചോ എന്നറിയില്ല. കേൾക്കാൻ ഇരുന്നവരിൽ നിന്നും യാതൊരു പ്രതികരണമോ, ചോദ്യങ്ങളോ ഉണ്ടായില്ല. പലരും മുമ്പിൽ ഉണ്ടായിരുന്ന കമ്പ്യൂട്ടറും net connectionഉം ഉപയോഗിച്ച് അന്നത്തെ വാർത്തകൾ വായിച്ചു. പലരുടേയും ഫോൺ switch off ചെയ്തിട്ടില്ലായിരുന്നു, നിരന്തരമായി സംസാരിക്കുന്നവരും ഉണ്ടായിരുന്നു. മറ്റൊരാൾ മുമ്പിൽ കമ്പ്യൂട്ടർ ഉണ്ടായിരിന്നിട്ടും അച്ചടിച്ച കേരള കൌമുദി പത്രം നിവർത്തി വെച്ചു വായിച്ചു.
വന്നവരിൽ എത്രപേർ internet ഉപയോഗിച്ചിട്ടുണ്ടാകും എന്നു തന്നെ സംശയം തോന്നുന്ന വിധത്തിൽ ആയിരുന്നു പലരുടേയും പ്രതികരണങ്ങൾ.
Monday, June 27, 2011
അക്ഷരമാലക്ക് steroid പ്രയോഗം.
Created by
Kaippally
On:
6/27/2011 11:20:00 AM
മലയാള ഭാഷാ അക്ഷര മുദ്രണത്തിനു് ശ്രീ Cibu John "വരമൊഴി" Projectലൂടെ വിഭാവനം ചെയ്ത ശ്രേഷ്ഠമായ സംഭാവനകൾ എഴുതാൻ അറിയാവുന്ന എല്ലാ മലയാളികളും എന്നും സ്മരിക്കും.
ശ്രീ Cibu Johnന്റെ ഈ Buzz ഞാൻ വൈകിയാണു് ശ്രദ്ധിക്കുന്നതു്.
അതിൽ അദ്ദേഹം ഇങ്ങനെ വാദിക്കുന്നു:
ഏതൊരു ഭാഷയും ഒരു സമൂഹത്തിന്റെ വിനിമയ മാദ്ധ്യമമാണു്. വിനിമയത്തിനു് ചില മര്യാദക്രമങ്ങളുണ്ടു് (protocols). മര്യാദക്രമങ്ങൾ ഉള്ളതുകൊണ്ടാണു് ഞാൻ എഴുതുന്നതു് നിങ്ങൾ വായിച്ചു മനസിലാക്കുന്നതു്. ഏകപ്പെട്ട അക്ഷരവിന്യാസങ്ങൾ ചില അവസ്ഥകളിൽ സമൂഹം അംഗീകരിച്ചെന്നും വരും. "മാധ്യമം", "അർധം", "വിധ്യാർത്ഥി" തുടങ്ങിയ അക്ഷരവിന്യാസ പ്രയോഗങ്ങൾ കണ്ടുവരുകയും അവയുടേ അർത്ഥ നമ്മൾ മനസിലാക്കുന്നുമുണ്ടു്. ഇതെല്ലാം ഭാഷയുടേ പരിണാമത്തിന്റെ ഭാഗം തന്നെയാണു്.
വളർച്ചയും മാറ്റങ്ങളും ആവശ്യത്തിനാകുമ്പോൾ ജനം സ്വീകരിക്കുകതന്നെ ചെയ്യും. ആ മാറ്റങ്ങൾ ഭൂരിപക്ഷം പ്രയോഗിക്കുമ്പോൾ അതു സമ്പ്രദായമായി മാറുകയും ചെയ്യുന്നു. പക്ഷെ Steroid കുത്തിവെച്ചു വളർത്താൻ ശ്രമിച്ചാൽ ചിലപ്പോൾ മൂപ്പെത്താത്ത മരിക്കുകയും ചെയ്യും.
പദങ്ങളും ഒറ്റയടിക്ക് വളച്ചൊടിക്കുമ്പോൾ വായിക്കുന്നവർക്ക് അതു പരിണാമയിട്ടല്ല മറിച്ച് ഗോഷ്ഠിയായിട്ടെ മനസിലാകു. ഈ വിധത്തിലുള്ള അക്ഷരപ്രയോഗങ്ങൾ അപഹാസ്യമായിട്ടാണു് എനിക്ക് അനുഭവപ്പെട്ടതു്. തമാശക്കു പ്രയോഗിക്കുന്നതിന്റെ കാര്യമല്ല, അങ്ങനെ മനഃപ്പൂരവ്വം ആക്ഷേപഹാസ്യസൂചകമായി ഞാനും പദങ്ങൾ ഉപയോഗിക്കാറുണ്ടു്, പക്ഷെ അത് ഗൌരവമായ വിഷയങ്ങൾ ചർച്ച ചെയ്യാൻ ഉപയോഗിക്കുന്നതു് ഒട്ടും ശരിയല്ല.
ഏകദേശം 23 കോടി ജനങ്ങൾ, 25 രാജ്യങ്ങളിൽ ഉപയോഗിക്കുന്ന, അനേകം പ്രാദേശിക സംസാര ശൈലികളും ഉള്ള ഭാഷയാണു് അറബി ഭാഷ. അവർ ഭാഷയെ സംസാര ഭാഷയെന്നും pure ഭാഷയെന്നും (ലുഗ ഫുസ്ഹ ) എന്നു് വേർതിരിച്ചിട്ടുണ്ടു്. ടുണീഷ്യ മുതൽ ഉമാൻ വരെ അച്ചടിക്കുന്ന വാർത്താ പത്രങ്ങളിൽ അച്ചടിക്കുന്നതു് ഒരേ ഭാഷയിൽ ഒരേ അക്ഷരങ്ങൾ ഉപയോഗിച്ചുകൊണ്ടാണു്. പ്രാദേശിക പദ വ്യത്യാസങ്ങൾ ഉണ്ടായിരിക്കാം. പക്ഷെ അക്ഷരങ്ങളിൽ വ്യത്യാസം ഒട്ടുമില്ല. ഭാഷാപ്രയോഗങ്ങളിൽ വ്യത്യാസം ഉണ്ടായേക്കാം. ലിപി പ്രയോഗങ്ങളിൽ (അതും ഒരേ ഭാഷയിൽ) വരുത്തുമ്പോൾ അതു ഭാഷയുടേ മരിയാദക്രമങ്ങളെ അട്ടിമറിക്കുകയാണു് ചെയ്യുന്നതു്.
ഭാഷകൾ ആരും ഒറ്റക്കും വളർത്തുന്നതല്ല. അങ്ങനെ ഒരു ഭാഷയും വളർന്നിട്ടുമില്ല. അങ്ങനെ വളർത്താൻ ശ്രമിച്ചവർ പരാചയപ്പെട്ടിട്ടുമുണ്ടു്. (സോമാലിയയിൽ ഉണ്ടാക്കപ്പെട്ട ഉസ്മാനിയൻ ലിപി അതിനുള്ള ഉത്തമ ഉദാഹരണമാണു്. )
വെറും മുന്നര കോടി ജനം മാത്രം സംസാരിക്കുന്ന (എഴുതുന്നതല്ല !!) ഈ കൊച്ചു ഭാഷയെ ഇപ്പോഴെ നമ്മൾ steroids കൊടുത്തു് വളർത്തി കൊല്ലണോ?
ശ്രീ Cibu Johnന്റെ ഈ Buzz ഞാൻ വൈകിയാണു് ശ്രദ്ധിക്കുന്നതു്.
അതിൽ അദ്ദേഹം ഇങ്ങനെ വാദിക്കുന്നു:
മലയാളികൾക്ക് അസ്പിരേഷൻ സ്വാബാവികമല്ലാത്തതിനാൽ മലയാളികൾ ആസ്പിരേഷൻ ഉച്ചാരണത്തിൽ ആവശ്യമുള്ള സ്തലത്തും അതില്ലാതെ തന്നെ ലിപിമാറ്റം ചെയ്യുന്നു. പിന്നെ, എന്തുകൊണ്ട് സംസ്കൃത്തിൽ നിന്നുണ്ടായവാക്കുകളിൽ നമ്മൾ അസ്പിരേഷൻ എഴുതുന്നു? ഉത്തരം മലയാളലിപിയുടെ ഉൽബവത്തിൽ ആണ് - മുക്യമായും സംസ്കൃതം എഴുതാനുണ്ടായ ഗ്രന്തത്തിൽ നിന്നാണ് ലിപി വരുന്നത്. അപ്പോ സംസ്കൃതത്തിനു എപ്പോഴും ഒരു എക്സപ്ഷൻ കൊടുത്തു പോന്നു. സംസ്കൃതത്തിനു ഈ സ്പെഷൽ ട്രീറ്റ്മെന്റ് കൊടുക്കേണ്ട ആവശ്യം ഇന്നില്ല എന്നതാണ് എന്റെ പോയിന്റ് - പറയുന്നപോലെ എഴുതിയാൽ മതി എന്ന്.മലയാള അക്ഷരമാലയിൽ ഏകപക്ഷീയമായി മാറ്റം വരുത്താൻ ആർക്കും കഴിയും എന്നു തോന്നുന്നില്ല. എല്ലാ ബഹുമാനത്തോടെ തന്നെ പറയട്ടെ: Cibuവിനായാലും കഴിയില്ല.
ഏതൊരു ഭാഷയും ഒരു സമൂഹത്തിന്റെ വിനിമയ മാദ്ധ്യമമാണു്. വിനിമയത്തിനു് ചില മര്യാദക്രമങ്ങളുണ്ടു് (protocols). മര്യാദക്രമങ്ങൾ ഉള്ളതുകൊണ്ടാണു് ഞാൻ എഴുതുന്നതു് നിങ്ങൾ വായിച്ചു മനസിലാക്കുന്നതു്. ഏകപ്പെട്ട അക്ഷരവിന്യാസങ്ങൾ ചില അവസ്ഥകളിൽ സമൂഹം അംഗീകരിച്ചെന്നും വരും. "മാധ്യമം", "അർധം", "വിധ്യാർത്ഥി" തുടങ്ങിയ അക്ഷരവിന്യാസ പ്രയോഗങ്ങൾ കണ്ടുവരുകയും അവയുടേ അർത്ഥ നമ്മൾ മനസിലാക്കുന്നുമുണ്ടു്. ഇതെല്ലാം ഭാഷയുടേ പരിണാമത്തിന്റെ ഭാഗം തന്നെയാണു്.
വളർച്ചയും മാറ്റങ്ങളും ആവശ്യത്തിനാകുമ്പോൾ ജനം സ്വീകരിക്കുകതന്നെ ചെയ്യും. ആ മാറ്റങ്ങൾ ഭൂരിപക്ഷം പ്രയോഗിക്കുമ്പോൾ അതു സമ്പ്രദായമായി മാറുകയും ചെയ്യുന്നു. പക്ഷെ Steroid കുത്തിവെച്ചു വളർത്താൻ ശ്രമിച്ചാൽ ചിലപ്പോൾ മൂപ്പെത്താത്ത മരിക്കുകയും ചെയ്യും.
പദങ്ങളും ഒറ്റയടിക്ക് വളച്ചൊടിക്കുമ്പോൾ വായിക്കുന്നവർക്ക് അതു പരിണാമയിട്ടല്ല മറിച്ച് ഗോഷ്ഠിയായിട്ടെ മനസിലാകു. ഈ വിധത്തിലുള്ള അക്ഷരപ്രയോഗങ്ങൾ അപഹാസ്യമായിട്ടാണു് എനിക്ക് അനുഭവപ്പെട്ടതു്. തമാശക്കു പ്രയോഗിക്കുന്നതിന്റെ കാര്യമല്ല, അങ്ങനെ മനഃപ്പൂരവ്വം ആക്ഷേപഹാസ്യസൂചകമായി ഞാനും പദങ്ങൾ ഉപയോഗിക്കാറുണ്ടു്, പക്ഷെ അത് ഗൌരവമായ വിഷയങ്ങൾ ചർച്ച ചെയ്യാൻ ഉപയോഗിക്കുന്നതു് ഒട്ടും ശരിയല്ല.
ഏകദേശം 23 കോടി ജനങ്ങൾ, 25 രാജ്യങ്ങളിൽ ഉപയോഗിക്കുന്ന, അനേകം പ്രാദേശിക സംസാര ശൈലികളും ഉള്ള ഭാഷയാണു് അറബി ഭാഷ. അവർ ഭാഷയെ സംസാര ഭാഷയെന്നും pure ഭാഷയെന്നും (ലുഗ ഫുസ്ഹ ) എന്നു് വേർതിരിച്ചിട്ടുണ്ടു്. ടുണീഷ്യ മുതൽ ഉമാൻ വരെ അച്ചടിക്കുന്ന വാർത്താ പത്രങ്ങളിൽ അച്ചടിക്കുന്നതു് ഒരേ ഭാഷയിൽ ഒരേ അക്ഷരങ്ങൾ ഉപയോഗിച്ചുകൊണ്ടാണു്. പ്രാദേശിക പദ വ്യത്യാസങ്ങൾ ഉണ്ടായിരിക്കാം. പക്ഷെ അക്ഷരങ്ങളിൽ വ്യത്യാസം ഒട്ടുമില്ല. ഭാഷാപ്രയോഗങ്ങളിൽ വ്യത്യാസം ഉണ്ടായേക്കാം. ലിപി പ്രയോഗങ്ങളിൽ (അതും ഒരേ ഭാഷയിൽ) വരുത്തുമ്പോൾ അതു ഭാഷയുടേ മരിയാദക്രമങ്ങളെ അട്ടിമറിക്കുകയാണു് ചെയ്യുന്നതു്.
ഭാഷകൾ ആരും ഒറ്റക്കും വളർത്തുന്നതല്ല. അങ്ങനെ ഒരു ഭാഷയും വളർന്നിട്ടുമില്ല. അങ്ങനെ വളർത്താൻ ശ്രമിച്ചവർ പരാചയപ്പെട്ടിട്ടുമുണ്ടു്. (സോമാലിയയിൽ ഉണ്ടാക്കപ്പെട്ട ഉസ്മാനിയൻ ലിപി അതിനുള്ള ഉത്തമ ഉദാഹരണമാണു്. )
വെറും മുന്നര കോടി ജനം മാത്രം സംസാരിക്കുന്ന (എഴുതുന്നതല്ല !!) ഈ കൊച്ചു ഭാഷയെ ഇപ്പോഴെ നമ്മൾ steroids കൊടുത്തു് വളർത്തി കൊല്ലണോ?
Subscribe to:
Posts (Atom)