Friday, July 22, 2011

കേരള സർക്കാറിന്റെ Social Media ബോധവൽക്കരണ പ്രഭാഷണ പരമ്പര

Social Networkന്റെ പ്രാധാന്യത്തെ കുറിച്ചു് കേരള സർക്കാറിന്റെ Public Relation Departmentലെ ഉദ്ധ്യോഗസ്ത്ഥരെ ബോധവല്കരിക്കുന്നതിന്റെ ഭാഗമായി ഈ മേഖലയിൽ പ്രവർത്തിക്കുന്നവരെ ഉൾപ്പെടുത്തിക്കൊണ്ടു് Institutue of Management in Government ഒരു Workshop സംഖടിപ്പിച്ചിരുന്നു. മൂന്നു ദിവസം നീണ്ടു നില്ക്കുന്ന പ്രഭാഷണങ്ങൾ ഈ പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടു്. എന്റെ സുഹൃത്ത് സെബിൻ ജേക്കബ് ആയിരുന്നു ആദ്യ പ്രഭാഷകൻ. പ്രഭാഷണം കേൾക്കുന്നതിനായി സെബിൻ എന്നെ വിളിച്ചു പറഞ്ഞിരുന്നു. വിഷയത്തെകുറിച്ചു് പത്തു മിനിറ്റു സംസാരിക്കാൻ എന്നെ അനുവദിക്കുമോ എന്നു സെബിൻ സംഖാടകരോടു ചോദിച്ചു എങ്കിലും, അവർ അനുവദിച്ചില്ല.

ലോകത്തിലെ ഏതൊരു lecture roomഉം പോലെ ആധുനിക സവിധാനങ്ങൾ ഉള്ള മുറിയിലായിരുന്നു പ്രഭാഷണം. ശീതീകരിച്ച മുറിയിൽ മുപ്പതോളം പുതിയ മോഡൽ കമ്പ്യൂട്ടറുകളും, LCD Projectorഉം ഉണ്ടായിരുന്നു. രാവിലെ ചായയും, ഉച്ചക്ക് ഊണും ഉണ്ടായിരുന്നു. (സർക്കാറിന്റെ ചിലവു അല്പം കുറക്കാം എന്നു കരുതി ഞാനും സെബിനും ആ ഊണു കഴിക്കാൻ നിന്നില്ല). അങ്ങനെ നമ്മളുടേ പാവം സർക്കാർ കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുമുള്ള Public Relations Department ഉദ്ദ്യോഗസ്ഥരെ ക്ഷണിച്ചു വരുത്തി Social Mediaയേ കുറിച്ച് ബോധവൽക്കരണം നടത്തുന്നതിൽ നമുക്ക് അഭിമാനിക്കാം.


Social Network എന്ന വിനിമയ വിപ്ലവത്തിന്റെ സാദ്ധ്യതകളെ കുറിച്ച് അനേകം ഉദാഹരണങ്ങൾ അടങ്ങിയ വിപുലമായ പ്രഭാഷണം സെബിൻ അവതിരിപ്പിച്ചു്. ഏകപക്ഷീയമായി അവതരിപ്പിക്കപ്പെടുന്ന തെറ്റായ വാർത്തകൾ Social Mediaയയിലൂടെ എങ്ങനെ തിരുത്തപ്പെടുന്നു എന്നതിനെ കുറിച്ച് നിരവധി Case Studyകൾ അവതരിപ്പിച്ചു:


  1. കൂലിയെഴുത്തുകാരം, പാചകക്കുറിപ്പുകാരും കൂടി കേരളത്തിലെ മത്സ്യ സമ്പത്ത് വികസന പത്ഥതിക്കെതിരെ നടത്തിയ തെറ്റായ വിവരങ്ങൾ Ichthiologyയിൽ യാതൊരു ബിരുദവും ഇല്ലാത്ത, Chartered Accountant ആയ  ദേവാനന്ദ് പിള്ളയുടേ "നെല്ലും പതിരും" എന്ന ബ്ലോഗിനെ പരിചയപ്പെടുത്തി.
  2. "Dr." എൻ. ഗോപാലകൃഷ്ണന്റെ ഉഡായിപ്പുകൾ, ഉമേഷും, ശ്രീഹരിയും, Dr. സൂരജും ചേർന്ന് എഴുതിയ ലേഖനത്തിന്റെ ചരിത്രം.
  3. ഹന്നാൻ ബിന്ത് ഹാഷിമിന്റെ ഉഡായിപ്പ് വാർത്ത എങ്ങനെ പൊളിച്ചടുക്കി.
 PRD ഉദ്ദ്യോഗസ്ഥർ പത്രം വായിച്ചും ഫോണിൽ സംസാരിച്ചുകൊണ്ടും Social Mediaയുടെ സാദ്യതകൾ പഠിക്കുന്നു


ഒന്നര മണിക്കൂർ നിണ്ടു നിന്ന വളരെ രസകരമായ പ്രഭാഷണം വിജയിച്ചോ എന്നറിയില്ല. കേൾക്കാൻ ഇരുന്നവരിൽ നിന്നും യാതൊരു പ്രതികരണമോ, ചോദ്യങ്ങളോ ഉണ്ടായില്ല. പലരും മുമ്പിൽ ഉണ്ടായിരുന്ന കമ്പ്യൂട്ടറും net connectionഉം ഉപയോഗിച്ച് അന്നത്തെ വാർത്തകൾ വായിച്ചു. പലരുടേയും ഫോൺ switch off ചെയ്തിട്ടില്ലായിരുന്നു, നിരന്തരമായി സംസാരിക്കുന്നവരും ഉണ്ടായിരുന്നു. മറ്റൊരാൾ മുമ്പിൽ കമ്പ്യൂട്ടർ ഉണ്ടായിരിന്നിട്ടും അച്ചടിച്ച കേരള കൌമുദി പത്രം നിവർത്തി വെച്ചു വായിച്ചു.

വന്നവരിൽ എത്രപേർ internet ഉപയോഗിച്ചിട്ടുണ്ടാകും എന്നു തന്നെ സംശയം തോന്നുന്ന വിധത്തിൽ ആയിരുന്നു പലരുടേയും പ്രതികരണങ്ങൾ.


4 comments:

  1. പത്രം വായിക്കുന്നവനോടും ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യാത്തവനോടും എഴുന്നേറ്റ് പോവാന്‍ പറയണമായിരുന്നു. മലയാളിയായത് കൊണ്ടാണ് അങ്ങിനേം ചെയ്യാതിരുന്നേ.

    ReplyDelete
  2. >>>കേൾക്കാൻ ഇരുന്നവരിൽ നിന്നും യാതൊരു പ്രതികരണമോ, ചോദ്യങ്ങളോ ഉണ്ടായില്ല. >>>>

    <<<<വന്നവരിൽ എത്രപേർ internet ഉപയോഗിച്ചിട്ടുണ്ടാകും എന്നു തന്നെ സംശയം തോന്നുന്ന വിധത്തിൽ ആയിരുന്നു പലരുടേയും പ്രതികരണങ്ങൾ<<<<<

    വന്നവരിൽ പലരും കേൾക്കാൻ കേൾക്കാൻ ഇരുന്നില്ല എന്നാണോ?????

    ReplyDelete
  3. സര്‍ക്കാര്‍ കാര്യം മുറ പോലെയേ നടക്കൂ

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..